ഇസ്ലാമാബാദ്: പാകിസ്താനിലെ ഹിന്ദുക്ഷേത്രം തകർത്ത സംഭവത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച വരുത്തിയ 12 പൊലീസുകാരെ പ്രവിശ്യ സർക്കാർ പുറത്താക്കി. ഭീഷണിയുണ്ടായിട്ടും ക്ഷേത്രത്തിന് സംരക്ഷണം നൽകുന്നതിൽ വീഴ്ച വരുത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
2020 ഡിസംബർ 30നാണ് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ഹിന്ദുക്ഷേത്രം തകർക്കപ്പെട്ടത്.
സംഭവത്തിൽ 26 പേരെ അറസ്റ്റ് ചെയ്തിരുന്നു.