Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എൽസാൽവഡോറിൽ സ്റ്റേഡിയത്തിൽ തിക്കും തിരക്കും; 12 മരണം
text_fieldsbookmark_border
സാൻസാൽവഡോർ: മധ്യ അമേരിക്കൻ രാജ്യമായ എൽസാൽവഡോറിൽ ഫുട്ബാൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ 12 പേർ മരിച്ചു. തലസ്ഥാനമായ സാൻസാൽവഡോറിലെ കസ്കറ്റ്ലാൻ സ്റ്റേഡിയത്തിൽ പ്രാദേശിക ഫുട്ബാൾ ടൂർണമെന്റിനിടെയാണ് അപകടം.
നൂറോളം പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. അലിയാൻസ, എഫ്.എ.എസ് ടീമുകൾ തമ്മിലായിരുന്നു മത്സരം. പ്രവേശന ഗേറ്റുകൾ അടച്ചതിനുശേഷവും നിരവധി പേർ ബാരിക്കേഡ് തകർത്ത് തള്ളിക്കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് ദുരന്തമുണ്ടായത്. പ്രസിഡന്റ് നയിബ് ബുകെലെ അന്വേഷണത്തിന് ഉത്തരവിട്ടു.
Next Story

