ഗസ്സയിൽ വീടിനുമേൽ ബോംബിട്ട് 12 മരണം
text_fieldsഗസ്സയിലെ നുസൈറാതിൽ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നു
ഗസ്സ: ഗസ്സയിലെ ദൈർ അൽ ബലാഹിൽ വീടിനു മുകളിൽ ഇസ്രായേൽ സൈന്യം ബോംബിട്ട് കുടുംബത്തിലെ 12 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
കഴിഞ്ഞ ദിവസം സെൻട്രൽ ഗസ്സയിലെ നുസൈറാത് അഭയാർഥി ക്യാമ്പിൽ ബോംബിട്ട് ഒരു കുടുംബത്തിലെ 36 പേരെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പുതിയ സംഭവം. 24 മണിക്കൂറിനിടെ 92 ഫലസ്തീനികൾകൂടി കൊല്ലപ്പെട്ടു. ഇതുവരെ 31,645 പേരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
73,676 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ എട്ടു ഫലസ്തീനികളെക്കൂടി ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്തു. അതിനിടെ, 33 സഹായ ട്രക്കുകൾ ജബലിയയിലും ഗസ്സ സിറ്റിയിലും സുരക്ഷിതമായി എത്തി. ഒക്ടോബർ ഏഴിനുമുമ്പ് ശരാശരി 500 ട്രക്കുകൾ പ്രതിദിനം എത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

