Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ayse Karatay at hospital
cancel
Homechevron_rightNewschevron_rightWorldchevron_right​116ാം വയസിൽ കോവിഡിനെ...

​116ാം വയസിൽ കോവിഡിനെ തോൽപ്പിച്ച്​ തുർക്കിയിലെ ഈ മുത്തശ്ശി

text_fields
bookmark_border

അങ്കാറ(തുർക്കി): 116ാം വയസിൽ കോവിഡ്​ മഹാമാരിയെ അതിജീവിച്ച് ജയിച്ച്​ ലോകത്തെ​ അത്ഭുതപ്പെടുത്തി തുർക്കിയിലെ മുത്തശ്ശി. ലോകത്ത്​ കോവിഡ്​ മഹാമാരിയെ അതിജയിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തികളിലൊരാളാകും ഇതോടെ ഐസെ കരാട്ടായ്​.

മൂന്നാഴ്ചത്തെ അത്യാഹിത വിഭാഗത്തിലെ ചികിത്സക്ക്​ ശേഷം ജനറൽ വാർഡിൽ നിരീക്ഷണത്തിലാണ്​ ഇപ്പോൾ മുത്തശ്ശി. അമ്മ ആരോഗ്യത്തോടെയിരിക്കു​ന്നുവെന്ന്​ മകൻ ഇബ്രാഹിം വാർത്താ ഏജൻസിയെ അറിയിച്ചു.

'മാതാവ്​ മൂന്നാഴ്ചത്തെ അത്യാഹിത വിഭാഗത്തിലെ ചികിത്സക്ക്​ ശേഷം രോഗമുക്തി നേടി. അവരുടെ ആരോഗ്യം മെച്ചപ്പെട്ടു' -മകൻ പറഞ്ഞു.


ഫ്രഞ്ച്​ കന്യാസ്​ത്രീയായ സിസ്റ്റർ ആ​ന്ദ്രെ 117ാം ജന്മദിനത്തിന്​ ദിവസങ്ങൾക്ക്​ മുമ്പ്​ ഫെബ്രുവരിയിൽ കോവിഡ്​ 19ൽനിന്ന്​ സുഖം പ്രാപിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയാണ്​ ആന്ദ്രെ.

ഐസെക്ക്​ കഴിഞ്ഞ മാസമാണ്​ രോഗം സ്​ഥിരീകരിക്കുന്നത്​. ചൈനയുടെ സിനോവാക്​ വാക്​സിൻറെ ഒരു ഡോസ്​ ഐസെ സ്വീകരിച്ചിരുന്നു. കുടുംബാംഗങ്ങളിൽനിന്നാകാം മാതാവിന്​ രോഗം ബാധിച്ചതെന്നും ഇബ്രാഹിം പറഞ്ഞു. ഒ​ട്ടോമൻ സാ​മ്രാജ്യത്വ കാലഘട്ടത്തിലാണ്​ ഐസെ ജനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19TurkryAyse Karatay
News Summary - 116 year-old woman recovers from COVID 19 in Turkey
Next Story