Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗാസയുടെ പ്രതീക്ഷയായി...

ഗാസയുടെ പ്രതീക്ഷയായി 11കാരൻ റാപ്പർ; 'ഞങ്ങളുടെ ​തെരുവുകൾ തകർന്നിരിക്കുന്നു, മുറ്റം നിറയെ ബോംബുകളാണ്​'

text_fields
bookmark_border
ഗാസയുടെ പ്രതീക്ഷയായി 11കാരൻ റാപ്പർ; ഞങ്ങളുടെ ​തെരുവുകൾ തകർന്നിരിക്കുന്നു, മുറ്റം നിറയെ ബോംബുകളാണ്​
cancel

ലസ്​ഥീനിലെ പട്ടണമായ ഗാസയുടെ തെരുവുകൾ സംഘർഷഭരിതവും രക്​തപങ്കിലവുമായി തുടരു​േമ്പാഴും പ്രതീക്ഷയുടെ പുതു വാർത്തകൾ അവിടെ നിന്ന്​ ഉണ്ടാവുകയാണ്​. ഗാസ റാപ്പർ അബ്ദുൽ റഹ്മാൻ അൽ ഷാറ്റിക്ക്​ 11 വയസ്സ് മാത്രമേ ആയിട്ടുള്ളു. പക്ഷേ ഫലസ്തീൻ എൻക്ലേവിലെ യുദ്ധത്തെയും പ്രയാസങ്ങളെയും കുറിച്ചുള്ള അവ​െൻറ വരികളും താളവും ആയിരക്കണക്കിന് ആളുകളിൽ തരംഗം തീർക്കുകയാണ്​.

വാചകങ്ങൾ അടുക്കിവച്ച്​ സംഗീതാത്മകമായി പറയുന്ന റാപ്​ ആണ്​ ഷാറ്റിയുടെ പ്രതിരോധ മാർഗം. അവൻ ത​െൻറ ഗാനത്തെ 'സമാധാനത്തി​െൻറയും മാനവികതയുടെയും സന്ദേശം'എന്നാണ്​ വിളിക്കുന്നത്​. സ്​കൂൾ യൂണിഫോം ധരിച്ച്​ സഹപാഠികളാൽ ചുറ്റപ്പെട്ട്​ ഗാസ സിറ്റിയിലെ ത​െൻറ സ്കൂളിന് പുറത്ത് അൽ ഷാറ്റി ചെയ്യുന്ന റാപ്പ്​ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടത്​ ലക്ഷക്കണക്കിന് ആളുകളാണ്​.

പ്രശസ്ത ബ്രിട്ടീഷ് റാപ്പർ ലോക്കി ഇത്​ ഷെയർ ചെയ്യുകളും ചെയ്​തു. 'ഞങ്ങളുടെ ജീവിതം ദുഷ്‌കരമാണെന്ന് പറയാനാണ്​ ഞാനിവിടെ വന്നിരിക്കുന്നത്​. ഞങ്ങളുടെ മുറ്റത്ത്നിന്ന്​ ബോംബുകളാണ്​ ലഭിക്കുന്നത്​, ഞങ്ങളുടെ തെരുവുകൾ തകർന്നിരിക്കുന്നു'. 'ഗാസ മെസഞ്ചർ' എന്ന ഗാനത്തിൽ അൽ ഷാറ്റി പറയുന്നു. അറബിയാണ്​ ഷാറ്റിയുടെ മാതൃ ഭാഷയെങ്കിലും ഇംഗ്ലീഷ് നന്നായി കൈകവര്യംചെയ്യാൻ അവനാകും.

എമിനെം, ടുപാക്, ഡിജെ ഖാലിദ് എന്നിവരുൾപ്പെടെയുള്ള അമേരിക്കൻ റാപ്പർമാരാണ്​ ത​െൻറ ഇഷ്​ടക്കാരെന്നും ഷാറ്റി പറയുന്നു. 'എനിക്ക് എമിനമിനെപ്പോലെയാകണം. അദ്ദേഹത്തി​െൻറ ശൈലി പകർത്താനല്ല, എനിക്ക് എ​േൻറതായ ശൈലി ഉണ്ട്. പക്ഷേ, അദ്ദേഹം എ​െൻറ പ്രിയപ്പെട്ട റാപ്പറാണ്'. ഇംഗ്ലീഷിൽ വരികൾ എഴുതിയശേഷം ത​െൻറ സെൽഫോണിലെ ആപ്ലിക്കേഷനിലൂടെ റാപ്പ് ബീറ്റ്സ് ഉണ്ടാക്കുകയാണ്​ ഷാറ്റി. ത​െൻറ മറ്റൊരു ഗാനമായ 'സമാധാന'ത്തിൽ ഷാറ്റി കുറിക്കുന്നു.


'ഞാൻ ജനിച്ചത് ഗാസ സിറ്റിയിലാണ്, ഞാൻ ആദ്യം കേട്ടത് വെടിവയ്പ്പാണ്. എ​െൻറ ആദ്യ ശ്വാസത്തിൽ ഞാൻ വെടിമരുന്ന് ആസ്വദിച്ചു'. ഇസ്രായേൽ ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എന്നെങ്കിലും അവസാനിക്കുമെന്നും അതോടെ ത​െൻറ നടട്ടിലെ ദാരിദ്ര്യം അവസാനിക്കുമെന്നും ഷാറ്റി പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Striprapper from PalestineAbdel-Rahman Al-Shantti
Next Story