Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകത്തിയുമായെത്തിയ...

കത്തിയുമായെത്തിയ അക്രമിയെ തുരത്തി പതിനൊന്നുകാരി; വൈറലായി വിഡിയോ

text_fields
bookmark_border
കത്തിയുമായെത്തിയ അക്രമിയെ തുരത്തി പതിനൊന്നുകാരി; വൈറലായി വിഡിയോ
cancel

കത്തിയുമായെത്തിയ അക്രമിയെ ഒറ്റക്ക്​ നേരിട്ട്​ പതിനൊന്നു വയസുകാരിയുടെ അസാമാന്യ ധീരത. തട്ടിക്കൊട്ടുപോകാൻ ശ്രമിച്ച അക്രമിയെ തുരത്തി ഒാടിക്കുകയായിരുന്നു പെൺകുട്ടി.

അമേരിക്കയിലെ ​​േഫ്ലാറിഡയിലാണ്​ സംഭവം. രാവിലെ എഴുമണിക്ക്​ സ്​കൂൾ ബസ്​ കാത്തു നിൽക്കുകയായിരുന്നു പെൺകുട്ടി. അവിടെ ഒരു കാറിലെത്തിയ 30 കാരനായ അക്രമി പെൺകുട്ടിയെ തട്ടിക്കൊണ്ടു​പോകാൻ ശ്രമിക്കുകയായിരുന്നു. കത്തിയുമായി കാറിൽ നിന്നിറങ്ങി ഒാടിയെത്തിയ അക്രമി പെൺകുട്ടിയെ തൂക്കി എടുത്തെങ്കിലും ചവിട്ടിയും കുടഞ്ഞെറിഞ്ഞും രക്ഷപ്പെടുകയായിരുന്നു പെൺകുട്ടി.

എളുപ്പത്തിൽ പെൺകുട്ടിയെ കീഴ്​പ്പെടുത്താനാകില്ലെന്ന്​ മനസിലാക്കിയ അക്രമി ഒാടി കാറിൽ കയറി രക്ഷപ്പെട്ടു. അപ്പോഴേക്കും പെൺകുട്ടിയും ഒാടി രക്ഷപ്പെട്ടിരുന്നു.

സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്​ അക്രമിയായ 30 കാരൻ ജാരേദ്​ പോളിനെ അറസ്​റ്റ്​ ചെയ്​തു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റങ്ങളടക്കമുള്ള കേസുകളിൽ നേരത്തെ പ്രതിയാണ്​ പിടിയിലായ ജാരേദ്​.

സംഭവമുണ്ടായ അതേ സ്​ഥലത്ത്​ നേരത്തെ ഇതേ പെൺകുട്ടിയെ തട്ടികൊണ്ട്​ പോകാൻ ശ്രമമുണ്ടായിരുന്നു. അന്ന്​ പ്രതിയെ പിടികൂടാനായിരുന്നില്ല. അതിന​ു ശേഷം മാതാവിനൊപ്പമാണ്​ കുട്ടി സ്​കൂൾ ബസ്​ കയറാനായി വന്നിരുന്നത്​. ആ സംഭവത്തിന്​ ശേഷം മാതാവില്ലാതെ ആദ്യമായി സ്​കൂൾ ബസ്​ കയറാൻ പെൺകുട്ടി എത്തിയ ദിവസമാണ്​ വീണ്ടും അക്രമമുണ്ടായത്​.

സി.സി.ടിവിയിൽ പതിഞ്ഞ വിഡിയോ ദൃശ്യം കാണാം:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brave
News Summary - 11 year old girl fights off kidnapper
Next Story