Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഡ​മാ​സ്ക​സി​ലെ...

ഡ​മാ​സ്ക​സി​ലെ ഷോ​പ്പിങ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു

text_fields
bookmark_border
ഡ​മാ​സ്ക​സി​ലെ ഷോ​പ്പിങ് സെ​ന്‍റ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു
cancel

ഡ​മാ​സ്ക​സ്: സി​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക​സി​ൽ തീ​പി​ടി​ത്ത​ത്തി​ൽ 11 പേ​ർ മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി അ​ൽ-​ഹം​റ സ്ട്രീ​റ്റി​ലെ ലാ ​മി​റാ​ഡ മാ​ളി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യത്.

മരിച്ചവരിൽ ഭൂരിഭാഗം പേരും സെക്യൂരിറ്റി ജീവനക്കാരാണ്. ര​ണ്ട് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് എ​.എ​ഫ്.പി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ൽ ഡ​സ​ൻ ക​ണ​ക്കി​ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ശി​ച്ചിട്ടുണ്ട്. തുണിത്തരങ്ങൾ, ചെരിപ്പുകൾ തുടങ്ങി വേഗത്തിൽ തീ പിടിക്കുന്ന വസ്തുക്കളാണ് തീപിടിത്തത്തിന്‍റെ തീവ്രത കൂട്ടിയതെന്ന് സി​വി​ൽ ഡിഫ​ൻ​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

ഇ​രു​പ​തോ​ളം ഫ​യ​ർ എ​ൻ​ജി​നു​ക​ൾ നാ​ല് മ​ണി​ക്കൂ​ർ സമയമെടുത്താണ് തീ ​നി​യന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syriashopping mall fire
News Summary - 11 killed in Syria shopping mall fire
Next Story