Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബലൂചിസ്​താനിൽ ശിയ...

ബലൂചിസ്​താനിൽ ശിയ വിഭാഗത്തിൽ നിന്നുള്ള 11 ഖനിത്തൊഴിലാളികളെ വെടിവെച്ചു​ കൊന്നു

text_fields
bookmark_border
ബലൂചിസ്​താനിൽ ശിയ വിഭാഗത്തിൽ നിന്നുള്ള  11 ഖനിത്തൊഴിലാളികളെ വെടിവെച്ചു​ കൊന്നു
cancel

കറാച്ചി: പാകിസ്​താനിലെ ശിയ ഹസാര വിഭാഗത്തിൽപ്പെട്ട 11 ഖനിത്തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി വെടിവെച്ചു കൊന്നു. ബലൂചിസ്​താൻ പ്രവിശ്യ തലസ്ഥാനമായ ക്വറ്റക്ക്​ സമീപത്തെ മച്ച്​ കൽക്കരി ഖനിയിലേക്ക്​ പോകുകയായിരുന്ന തൊഴിലാളികളാണ്​ കൊല്ലപ്പെട്ടത്​. സായുധസംഘം ഇവരെ സമീപത്തെ മലയിലേക്ക്​ തട്ടിക്കൊണ്ടുപോയ ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

ആറുപേർ സംഭവ സ്ഥലത്തും ഗുരുതര പരിക്കേറ്റ അഞ്ചുപേർ ആശുപത്രിയിലും മരിച്ചു. ആക്രമികൾ ഹസാര വിഭാഗക്കാരെ മാറ്റി നിർത്തിയ ശേഷം മറ്റുള്ളവരെ വിട്ടയക്കുകയായിരുന്നെന്ന്​ മേഖലയിലെ പൊലീസ്​-സൈനിക ചുമതലയുള്ള ലെവിസ്​ സേന ഉദ്യോഗസ്ഥനായ മുഅസ്സം അലി ജതോയി പറഞ്ഞു.

വിവരമറിഞ്ഞ്​ പൊലീസ്​, അതിർത്തി സേന, ജില്ല ഭരണകൂടം എന്നിവർ സ്ഥലത്തെത്തിയിട്ടുണ്ട്​. പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ, ബലൂചിസ്​താൻ മുഖ്യമന്ത്രി ജം കമാൽ ഖാൻ എന്നിവർ സംഭവത്തെ അപലിച്ചു. മുഴുവൻ ശക്തിയുമുപയോഗിച്ച്​ ആക്രമികളെ പിടികൂടി നിയമത്തിനു​ മുന്നിൽ കൊണ്ടുവരാൻ അതിർത്തി സേനക്ക്​ ​ഇംറാൻ ഖാൻ നിർദേശം നൽകി. ആക്രമികൾ ദയ അർഹിക്കുന്നില്ലെന്ന്​ ജം കമാൽ പറഞ്ഞു.

സംഭവത്തി​‍െൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ബലൂച്​ മേഖലയിലെ നിരോധിത സുന്നി തീവ്രവാദി ഗ്രൂപ്പായ ലശ്​കറെ ജാങ്ക്​വി, ഹസാരകളെ ലക്ഷ്യമിട്ടിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:balochistan
News Summary - 11 coal miners killed in Balochistan
Next Story