സിഡ്നിയിലെ ബോണ്ടി ബീച്ചിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു; അക്രമികളുടെ ദൃശ്യങ്ങൾ പുറത്ത്
text_fieldsസിഡ്നി: ആസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചിൽ ജൂതമത ചടങ്ങിനിടെ രണ്ടു പേർ നടത്തിയ വെടിവെപ്പിൽ 11 മരണം. 29 പേർക്ക് പരിക്കേറ്റു. ആക്രമികളിൽ ഒരാളെ പൊലീസ് വെടിവെച്ച് കൊന്നു. രണ്ടാമനെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ആസ്ട്രേലിയൻ സമയം ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം.
ജൂത ആഘോഷമായ ഹനൂക്കയോടനുബന്ധിച്ചുള്ള ചാനൂക്ക ചടങ്ങിനായി നൂറുക്കണക്കിന് പേരാണ് സിഡ്നിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിൽ ഒത്തുകൂടിയത്. ആക്രമികളുടെ കാറിൽനിന്ന് സ്ഫാടകവസ്തുക്കളടക്കം ലഭിച്ചു. സംഭവം ഭീകരാക്രമണമാണെന്ന് സർക്കാർ പ്രഖ്യാപിച്ചു. ബോണ്ടിയിലെ രംഗങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.
ആഘോഷത്തിനിടെ തങ്ങളുടെ പ്രിയപ്പെട്ടവർ കൊല്ലപ്പെടുന്നത് കാണുമ്പോൾ അവർ അനുഭവിക്കുന്ന വേദന സങ്കൽപ്പിക്കാൻ മാത്രമേ കഴിയൂവെന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

