Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലൂചിസ്താനിൽ ഐ.ഇ.ഡി സ്ഫോടനം; 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തമേറ്റ് ബി.എൽ.എ

text_fields
bookmark_border
ബലൂചിസ്താനിൽ ഐ.ഇ.ഡി സ്ഫോടനം; 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തമേറ്റ് ബി.എൽ.എ
cancel
camera_altപ്രതീകാത്മക ചിത്രം

ഇസ്‌ലാമാബാദ്: പാകിസ്താനിലെ പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്താനിലുണ്ടായ ഐ.ഇ.ഡി സ്ഫോടനത്തിൽ 10 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ ക്വറ്റയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാര്‍ഗത് ചൗക്കിയില്‍ വെള്ളിയാഴ്ച നടന്ന സ്‌ഫോടനത്തിൽ സൈനിക വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബി.എൽ.എ) ഏറ്റെടുത്തു.

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് ബി.എൽ.എ സ്‌ഫോടനം നടത്തിയത്. നേരത്തെ സ്ഥാപിച്ച ബോംബിന് സമീപത്തുകൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണം തങ്ങളാണ് നടത്തിയതെന്ന പ്രസ്താവനയിൽ, പാക് സൈന്യത്തിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും ബി.എൽ.എ വ്യക്തമാക്കി.

ബുധനാഴ്ച പോളിയോ വാക്സിനേഷൻ സംഘത്തോടൊപ്പമെത്തിയ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബലൂചിസ്താനിൽ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക വാഹനത്തിനു നേരെ ആക്രമണം നടക്കുന്നത്. ബലൂചിസ്താൻ പ്രവിശ്യയിലെ പ്രകൃതി വിഭവങ്ങൾ പാകിസ്താൻ ചൂഷണം ചെയ്യുകയാണെന്നും തങ്ങളെ അവഗണിക്കുകയാണെന്നുമാണ് ബി.എൽ.എയുടെ വാദം. 2019ൽ ബി.എൽഎയെ യു.എൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 Pakistani Paramilitary Personnel Killed In IED Blast In Balochistan
Next Story