
പലാവു
ഒരു കോവിഡ് രോഗി പോലുമില്ലാത്ത പത്തു രാജ്യങ്ങളുണ്ട്..
text_fieldsലണ്ടൻ: കോവിഡ് 19 ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളെയും കീഴടക്കിക്കഴിഞ്ഞു. മഹാമാരി ലോകം നിറയുന്നതിനിടയിലും ഒരു േരാഗി പോലുമില്ലാതെ തലയുയർത്തിനിൽക്കുന്ന പത്തു രാജ്യങ്ങളുണ്ട്. പസഫിക് ഐലൻഡിലെ ഈ രാജ്യങ്ങളിൽ ഇതുവരെ ഒറ്റ കോവിഡ് രോഗി പോലും ഇല്ല. എങ്കിലും, ആഗോള തലത്തിൽ കൊറോണ ഉയർത്തിയ കടുത്ത പ്രതിസന്ധി ഇവിടങ്ങളിലേക്കും പടർന്നുകയറിയിരിക്കുകയാണ്. മനോഹര ബീച്ചുകളടക്കമുള്ള ഈ രാജ്യങ്ങളിൽ മിക്കതിെൻറയും പ്രധാന വരുമാന മാർഗം ടൂറിസത്തിനിന്നായതു കൊണ്ടാണ് രോഗം ഇവരെയും ബുദ്ധിമുട്ടിക്കുന്നത്.
1. പലാവു
2. മൈക്രോനേഷ്യ
3. മാർഷൽ ഐലൻഡ്സ്സ്
4. നൗറു
5. കിരിബാതി
6. സോളമൻ ഐലൻഡ്സ്
7. തുവാലു
8. സമോവ
9. വനോട്ടു
10. ടോംഗ
എന്നിവയാണ് ഈ പത്തു രാജ്യങ്ങൾ. ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ മുഴുവൻ രാജ്യങ്ങളെയും പരിഗണിച്ചാണ് ഈ ലിസ്റ്റ് തയാറാക്കിയത്.
പലാവുവിൽ 18000 ആണ് ആകെ ജനസംഖ്യ. ടൂറിസം മുഖ്യവരുമാനമായി മാറുന്ന ദ്വീപിൽ കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം ടൂറിസ്റ്റുകളെത്തിയിരുന്നു. എന്നാൽ, കോവിഡ് ഭീഷണി ഉയർന്നതോടെ കഴിഞ്ഞ മാർച്ച് മുതൽ അതിർത്തികൾ അടച്ചു. ടൂറിസ്റ്റുകളെ നിയന്ത്രിച്ചതോടെ ഒരാൾക്കുപോലും ഇതുവരെ കോവിഡ് 19 പിടിപെട്ടിട്ടില്ല. രോഗത്തെ വിജയകരമായി പ്രതിരോധിച്ചുനിർത്തിയെങ്കിലും 50 ശതമാനത്തോളം വരുമാനം ടൂറിസം മേഖലയിൽനിന്ന് കണ്ടെത്തിയിരുന്ന പലാവുവിെൻറ സമ്പദ് വ്യവസ്ഥ താറുമാറായിരിക്കുന്നു. ലോഡ്ജുകൾ അടച്ചു, റെസ്റ്ററൻറുകൾ കാലിയായിരിക്കുന്നു, കരകൗശല സാധനങ്ങൾ വിൽക്കുന്ന കടകൾ പൂട്ടിയിട്ടിരിക്കുന്നു. കോവിഡിന് മുമ്പ് 80 ശതമാനം റൂമുകളും ബുക്ക് ചെയ്യെപ്പട്ടിരുന്ന അവസ്ഥയിൽനിന്ന് ഇപ്പോൾ റൂമുകളെല്ലാം കാലിയാണെന്ന് പലാവു ഹോട്ടൽ മാനേജർ ബ്രയൻ ലീ പറയുന്നു.
പസഫിക് സമുദ്രത്തിന് തൊട്ടുകിടക്കുന്ന ഈ ദ്വീപുകളൊക്കെ സാമ്പത്തികമായി കനത്ത തിരിച്ചടിയിലാണ്. മാർഷൽ ഐലൻഡിലും രോഗികളൊന്നുമില്ലെങ്കിലും സന്ദർശകരില്ലാതെ വരുമാനം ഇടിഞ്ഞു. കൂടുതലും ഏഷ്യയിൽനിന്നുള്ള ടൂറിസ്റ്റുകൾ എത്തിയിരുന്ന ഇവിടെ ഹോട്ടൽ മുറികളിൽ 90 ശതമാനത്തോളം ആളുണ്ടായിരുന്നതിൽനിന്ന് ഇപ്പോൾ അഞ്ചു ശതമാനമായി കുറഞ്ഞു. 1997നുശേഷം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഇവിടെ 700 പേർക്ക് തൊഴിൽ നഷ്ടമാവുമെന്നാണ് കണക്കുകൂട്ടൽ. 58,400 ആണ് മൊത്തം ജനസംഖ്യ.
അതേസമയം, മൂന്നു ലക്ഷം ജനസംഖ്യയുള്ള വനോട്ടുവിൽ കോവിഡ് 19 കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടില്ല. 80 ശതമാനംപേരും ടൗണുകൾക്ക് പുറത്താണ് താമസം എന്നതുകൊണ്ടാണത്. ടൂറിസത്തെയല്ലാതെ മറ്റു ജീവിതമാർഗങ്ങളെ ആശ്രയിക്കുന്നവരാണ് മിക്കവരും. കഴിയുന്നിടത്തോളം അതിർത്തികൾ അടച്ചിടണമെന്നും രോഗം വേണ്ടെന്നുമാണ് ആളുകളുടെ മനോഭാവമെന്ന് വനോട്ടുവിലെ പബ്ലിക് ഹെൽത്ത് ഡയറക്ടർ ഡോ. ലെൻ ടാരിവോൻഡ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
