Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കംബോഡിയയിലെ ഹോട്ടലിൽ വൻ തീപിടിത്തം; പത്ത് പേർ മരിച്ചു, 30 പേർക്ക് പരിക്ക്

text_fields
bookmark_border
കംബോഡിയയിലെ ഹോട്ടലിൽ വൻ തീപിടിത്തം; പത്ത് പേർ മരിച്ചു, 30 പേർക്ക് പരിക്ക്
cancel

ബാങ്കോക്ക്: തായ്‌ലൻഡ് അതിർത്തിയിലുള്ള കംബോഡിയയിലെ ഹോട്ടൽ കാസിനോയിലുണ്ടായ തീപിടിത്തത്തിൽ പത്ത് പേർ മരിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 11:30 യോടെയാണ് പോയ്‌പെറ്റിലെ ഗ്രാൻഡ് ഡയമണ്ട് സിറ്റി ഹോട്ടൽ കാസിനോയിൽ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഹോട്ടലിൽ തീ ആളിക്കത്തുന്നതായി കാണാം. തീ പടരുന്നതിനിടെ ആളുകൾ ഓടി രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

പരിക്കേറ്റവരെ തായ്‌ലൻഡിലെ സാ കെയോ പ്രവിശ്യയിലെ ആശുപത്രികളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. തായ്‌ലൻഡിൽ നിന്ന് ഫയർ ട്രക്കുകൾ എത്തിച്ചാണ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത്.

ഒന്നാം നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായതെന്നും പിന്നീട് വളരെ പെട്ടെന്ന് തീ മുകൾ നിലയിലേക്ക് വ്യാപിക്കുകയായിരുന്നുവെന്നും റെസ്‌ക്യൂ ടീം പറഞ്ഞു. തായ്-കംബോഡിയൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന നിരവധി കാസിനോ ഹോട്ടലുകളിൽ ഒന്നാണ് ഗ്രാൻഡ് ഡയമണ്ട് സിറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 killed, people leap out of windows to escape massive fire at Cambodia casino
Next Story