Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ പതിനെട്ടുകാരന്‍റെ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു; പിന്നിൽ വർണവെറി

text_fields
bookmark_border
ന്യൂയോർക്കിലെ സൂപ്പർമാർക്കറ്റിൽ പതിനെട്ടുകാരന്‍റെ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു; പിന്നിൽ വർണവെറി
cancel
Listen to this Article

ന്യൂയോർക്ക്: അമേരിക്കയിൽ വെളുത്ത വംശജനായ പതിനെട്ടുകാരന്‍റെ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വംശജരാണ്. മൂന്നുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച ന്യൂയോർക്കില ബഫലോ നഗരത്തിലെ സൂപ്പർമാർക്കറ്റിലായിരുന്നു വെടിവെപ്പുണ്ടായത്.

ആക്രമണത്തിനു പിന്നിൽ വർണവെറിയാണെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പ്രതി കാമറയിലൂടെ ലൈവ് സ്ട്രീം ചെയ്തിരുന്നു. വെടിവെപ്പിനു പിന്നാലെ ഹെൽമറ്റ് ധരിച്ച തോക്കുധാരിയെ അറസ്റ്റ് ചെയ്തതായി ബഫലോ പൊലീസ് കമീഷണർ ജോസഫ് ഗ്രാമഗ്ലിയ മാധ്യമങ്ങളോട് പറഞ്ഞു.

സൂപ്പർമാർക്കറ്റിലെ പാർക്കിങ് കേന്ദ്രത്തിൽനിന്നിരുന്ന നാലുപേർക്കു നേരെയാണ് ആക്രമി ആദ്യം വെടിയുതിർത്തത്. ഇതിൽ മൂന്നുപേർ സംഭവ സ്ഥലത്തുതന്നെ മരിച്ചു. പിന്നാലെ അകത്തു കയറി തുടർച്ചയായി വെടിവെച്ചു. സുരക്ഷ ജീവനക്കാരനായ മുൻ പൊലീസ് ഓഫിസറും മരിച്ചവരിൽ ഉൾപ്പെടും.

പൊലീസെത്തുമ്പോൾ ആക്രമി തോക്ക് സ്വന്തം കഴുത്തിൽവെച്ച് ആത്മഹത്യ ഭീഷണി മുഴക്കി. പൊലീസ് സംസാരിച്ചാണ് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചത്. പിന്നാലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 10 Killed In "Racially Motivated" Shooting At US Store, Suspect Arrested
Next Story