Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel
Homechevron_rightNewschevron_rightWorldchevron_rightവാക്​സിനെടുത്ത്​...

വാക്​സിനെടുത്ത്​ ബ്രിട്ടനിലേക്ക്​ വരുന്ന ഇന്ത്യക്കാർക്ക്​ 10 ദിവസം ക്വാറന്‍റീൻ; പ്രതിഷേധവുമായി കോൺഗ്രസ്​

text_fields
bookmark_border

ലണ്ടൻ: ​ഇന്ത്യയിൽനിന്ന്​ വാക്​സിനെടുത്ത ശേഷം വരുന്നവർക്ക്​​ 10 ദിവസം ക്വാറന്‍റീൻ നിർബന്ധമാക്കി ബ്രിട്ടൻ. ഇന്ത്യക്ക്​ പുറമെ ആഫ്രിക്ക, തെക്കേ അമേരിക്ക, യു.എ.ഇ, തുർക്കി, ജോർദാൻ, തായ്‌ലാൻഡ്, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ളവർക്കും ഈ നിബന്ധന ബാധകമാണ്​. ഈ രാജ്യങ്ങളിൽനിന്ന്​ ഒരാൾ പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടുണ്ടെങ്കിലും അവരെ വാക്​സിൻ​ എടുക്കാത്തവരായി കണക്കാക്കുമെന്നും ക്വാറന്‍റീൻ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ബ്രിട്ടൻ അറിയിച്ചു.

ഇത്തരക്കാർ ബ്രിട്ടനിലേക്ക്​ പോകുന്നതിന്​ മുമ്പായി ​കോവിഡ്​ പരിശോധന നടത്തണം. കൂടാതെ യാത്രയുടെ 48 മണിക്കൂറിന്​ മുമ്പ്​ പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കണം. ഇംഗ്ലണ്ടിലെത്തിയാൽ 10 ദിവസം ക്വാറന്‍റീനിലിരിക്കണം. ഇതിനിടയിൽ രണ്ടാം ദിവസവും എട്ടാം ദിവസമോ അതിനുശേഷമോ കോവിഡ്​ ടെസ്റ്റ്​ നടത്തണം. ഇതിനായി​ ബ്രിട്ടനിലേക്ക്​ വരുന്നതിന്​ മുമ്പ്​ തന്നെ ബുക്ക്​ ചെയ്​ത്​ പണമടച്ചിരിക്കണം.

അതേസമയം, ബ്രിട്ടന്‍റെ പുതിയ നയത്തിനെതിരെ കോൺഗ്രസ്​ നേതാക്കൾ രംഗത്തുവന്നു. ഇത്​ തികച്ചും വിചിത്രമാണെന്ന് മുൻ കേന്ദ്ര മന്ത്രി​ ​ജയറാം രമേശ്​ പറഞ്ഞു. ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവിഷീൽഡ്​ യഥാർത്ഥത്തിൽ വികസിപ്പിച്ചത്​ ബ്രിട്ടനിലാണ്​. ഈ വാക്​സിൻ അവിടെയും നൽകുന്നുണ്ട്​. പുതിയ തീരുമാനം വംശീയതയുടെ ഉദാഹരണമാണെന്നും ജയറാം രമേശ്​ പറഞ്ഞു.

ശശി തരൂർ എം.പിയും ബ്രിട്ടനെതിരെ രംഗത്തെത്തി. 'ദി ബാറ്റിൽ ഓഫ് ബെലോങ്ങിംഗ്' പുസ്തകത്തിന്‍റെ യു.കെ എഡിഷൻ പ്രകാശന പരിപാടികളിൽനിന്ന് അദ്ദേഹം പിന്മാറി. പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ എടുത്ത ഇന്ത്യക്കാരോട് ക്വാറന്‍റീൽ പോകാൻ ആവശ്യപ്പെടുന്നത് കുറ്റകരമാണെന്നും ബ്രിട്ടൻ പുതിയ നയം പുനരവലോകനം ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coviduk
News Summary - 10 days quarantine for Indians coming to UK
Next Story