ന്യൂഡൽഹി: അനുമതി ലഭിച്ചാൽ 2021 പകുതിയോടെ പത്തോളം കോവിഡ് വാക്സിനുകൾ ലഭ്യമാകുമെന്ന് ആഗോള ഫാർമസ്യൂട്ടിക്കൽ വ്യവസായ ഗ്രൂപ്പ് തലവൻ. മരുന്ന് കമ്പനികൾക്ക് േപറ്റൻറ് പരിരക്ഷ ആവശ്യമാണെന്നും ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫാർമസ്യൂട്ടിക്കൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ ഡയക്ടർ ജനറൽ തോമസ് ക്യൂനി പറഞ്ഞു.
ഫൈസർ, ബയോ എൻടെക്, മോഡേണ, ആസ്ട്രസെനക തുടങ്ങിയവയുടെ വാക്സിനുകൾ പരീക്ഷണത്തിൽ ഫലപ്രദമാണെന്ന് കണ്ടെത്തി. എന്നാൽ അവ ഏറ്റവും എളുപ്പത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുമെന്ന കാര്യത്തിൽ ചോദ്യം ഉയരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോൺസൺ ആൻഡ് ജോൺസൺ, നോവാവാക്സ് തുടങ്ങിയവയുടെ വാക്സിനുകളിലും പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വലിയ ഫാർമകളും ബയോടെക് കമ്പനികളും കോവിഡ് മഹാമാരി സമയത്ത് വാക്സിൻ വികസിപ്പിക്കുന്നതിനും പരീക്ഷണത്തിനും നിർമാണത്തിനും വലിയ നിക്ഷേപം സാധ്യമാക്കി. അതിനാൽ തന്നെ വാക്സിനുകൾക്ക് പേറ്റൻറ് ലഭ്യമാക്കണം. നിർബന്ധിത ൈലസൻസിങ് നൽകുന്നതിനായി പേറ്റൻറ് പരിരക്ഷ നൽകാതിരിക്കുന്നത് വാക്സിെൻറ ഗുണനിലവാരത്തെ ബാധിക്കും.