Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തിന്​​ മൊത്തം...

ലോകത്തിന്​​ മൊത്തം വാക്​സിൻ നൽകാൻ ഈ 10 അതിസമ്പന്നരുടെ കോവിഡ്​ കാല​ സമ്പാദ്യം മതിയായിരുന്നു

text_fields
bookmark_border
ലോകത്തിന്​​ മൊത്തം വാക്​സിൻ നൽകാൻ ഈ 10 അതിസമ്പന്നരുടെ കോവിഡ്​ കാല​ സമ്പാദ്യം മതിയായിരുന്നു
cancel


​വാഷിങ്​ടൺ: 1930ലെ മഹാസാമ്പത്തിക മാന്ദ്യത്തിനു ശേഷം ലോകത്തിന്​ കൊടിയ വറുതി സമ്മാനിച്ച മഹാദുരന്തങ്ങളിലൊന്നായ 2020ലെ കോവിഡ്​ കാലം ശരിക്കും ദരിദ്രരാക്കിയത്​ കോടിക്കണക്കിന്​ പേരെ​​. വികസിത രാജ്യങ്ങളിലേറെയും ഇക്കാലത്ത്​ പ്രതിമാസ സാമ്പത്തിക സഹായവുമായി സാമ്പത്തിക പിന്നാക്കമുള്ളവർക്ക്​ ആശ്വാസം നൽകിയപ്പോൾ മറ്റുള്ളവർ ഭക്ഷ്യകിറ്റും മറ്റും നൽകി കൂടെ നിന്നു.

അതിസമ്പന്നരായ 1,000 പേർക്ക്​ പോലും 30 ശതമാനം സമ്പത്ത്​ ഒലിച്ചുപോയി. പക്ഷേ, ഈ അതിസമ്പന്നരൊക്കെയും കഴിഞ്ഞ നവംബർ അവസാനമാകു​േമ്പാ​േഴക്ക്​ എല്ലാം തിരിച്ചുപിടിച്ചു- അതായത്​, അവർക്കു തിരികെയെത്താൻ വേണ്ടിവന്നത്​ 10 മാസം മാത്രം. പക്ഷേ, ദരിദ്രരായിപ്പോയ കോടികളിൽ പലരും 10 വർഷമെടുത്താലും തിരിച്ചുവരുമോയെന്ന്​ ഉറപ്പിക്കാനാകില്ലെന്ന്​ ഒകസ്​ഫാം റിപ്പോർട്ട്​ പറയുന്നു.

രണ്ടു പതിറ്റാണ്ടായി ലോകത്ത്​ ദാരിദ്ര്യ നിർമാർജനം ലക്ഷ്യം കണ്ടുവരുന്നതിനിടെയാണ്​ കോവിഡ്​ എത്തുന്നത്​. 20 കോടിക്കും 50 കോടിക്കുമിടയിൽ ആളുകൾ അതുവഴി പുതുതായി കൊടിയ ദാരിദ്ര്യത്തിൽ മുങ്ങിയതായി ലോകബാങ്ക്​ റിപ്പോർട്ട്​ പറയുന്നു.

എന്നാൽ, 2020​െൻറ അവസാന മൂന്നു പാദങ്ങളിൽ ആമസോൺ സി.ഇ.ഒ ജെഫ്​ ബിസോസ്​, ടെസ്​ല സ്​ഥാപകൻ ഇലോൺ മസ്​ക്​ എന്നിവർ നയിക്കുന്ന ലോകത്തെ അതിസമ്പന്നരായ 10 പേർ പുതുതായി അധികം ചേർത്ത വരുമാനം മാത്രം 540 ബില്യൺ ഡോളർ (39,38,625 കോടി രൂപ) ആണ്​. ഇതിൽ 80 ബില്യൺ ഡോളർ മാത്രം ഇവർ നൽകിയിരുന്നുവെങ്കിൽ മഹാദരിദ്രരായി പോയ പാവങ്ങൾക്ക്​ ഒരു വർഷം പിടിച്ചുനിൽക്കാൻ ശേഷിയുണ്ടാകുമായിരുന്നു.

മാത്രവുമല്ല, ഇവർക്ക്​ ലോകം മുഴൂക്കെയുള്ള 780 കോടി വരുന്ന മൊത്തം ജനസംഖ്യക്ക്​ കോവിഡ്​ വാക്​സിൻ സൗജന്യമായി നൽകാനും സാധിക്കുമായിരുന്നു. പക്ഷേ, അത്തരം മഹാമനസ്​കതയൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ 40 വർഷത്തിനിടെ മുതിർന്ന എക്​സിക്യൂട്ടീവുകൾക്ക്​ ശമ്പള വർധന 1,000 ശതമാനമായിരുന്നുവെങ്കിൽ സാധാരണ തൊഴിലാളികൾക്ക്​ അത്​ 12 ശതമാനം മാ​ത്രമാണെന്നും ഓക്​സ്​ഫാം റിപ്പോർട്ട്​ ശരിവെക്കുന്നു.

കോവിഡ്​ കാലത്ത്​ വിൽപനയിൽ പുതിയ റെക്കോഡുകൾ കുറിച്ച ആമസോണിൽ മാത്രം എണ്ണമറ്റ ആയിരങ്ങളാണ്​ ജീവനക്കാരായിരിക്കെ കോവിഡ്​ പിടിച്ചത്​. ഒമ്പതു ലക്ഷത്തോളം ജീവനക്കാരാണ്​ കമ്പനിക്കുള്ളത്​.

കുത്തകകളെ മാത്രം തുണക്കുന്ന പുതിയകാല സാമ്പത്തിക വ്യവസ്​ഥകൾ തുറന്നുകാട്ടുന്ന ഓക്​സ്​ഫാം റിപ്പോർട്ടിൽ ലോക​ത്തെ അതിസമ്പന്നർ മൊത്തം കോവിഡ്​ കാലത്ത്​ വാരിക്കൂട്ടിയ സമ്പത്തി​െൻറ കണക്കുകളും പറയുന്നുണ്ട്​. 2020 മാർച്ച്​ 18നും ഡിസംബർ 31നുമിടയിൽ ഏകദേശം 3.9 ലക്ഷം കോടി ഡോളർ വരും അത്​. ഈ അതിസമ്പന്നർ 50 കോടിയോളം വരുന്ന പാവങ്ങൾക്ക്​ രണ്ടു ഡോളർ മുതൽ 10 ഡോളർ വരെ നൽകിയിരുന്നുവെങ്കിൽ അവരെ മഹാപട്ടിണിയുടെ അടിമകളാക്കില്ലായിരുന്നുവെന്ന്​ റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നു. പലരും വാണിജ്യാടിസ്​ഥാനത്തിലുള്ള വിമാന സർവീസ്​ നിർത്തിയപ്പോൾ സ്വന്തമായി വിമാനം വാങ്ങാനാണ്​ പകരം തിടുക്കം കാണിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:10 BillionairesThe Pandemicmoney To Vaccinate The Entire World
News Summary - 10 Billionaires Made Enough Money During The Pandemic To Vaccinate The Entire World
Next Story