Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightടെക്സസ്​ സ്കൂൾ...

ടെക്സസ്​ സ്കൂൾ വെടിവെപ്പിൽ ഒരു മരണം; ഒരാൾക്ക്​ പരിക്ക്​, അക്രമി പിടിയിലെന്ന്​ പൊലീസ്​

text_fields
bookmark_border
ടെക്സസ്​ സ്കൂൾ വെടിവെപ്പിൽ ഒരു മരണം; ഒരാൾക്ക്​ പരിക്ക്​, അക്രമി പിടിയിലെന്ന്​ പൊലീസ്​
cancel

ടെക്‌സസ്: ടെക്‌സസിലെ ആർലിംഗ്ടണിലെ ഹൈസ്‌കൂളിന് പുറത്ത് തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിൽ ഒരു വിദ്യാർഥി മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സ്കൂൾ കെട്ടിടത്തിന് പുറത്ത് വെടിവയ്പ്പ് നടന്നതായി റിപ്പോർട്ടുകൾ വന്നതിന് ശേഷം ആർലിംഗ്ടൺ പൊലീസ് സ്ഥലത്തെത്തി. രാവിലെ ഏഴ്​ മണിക്കാണ്​ സംഭവം. വെടിയേറ്റ വിദ്യാർഥിയെ പൊലീസ്​ ഉദ്യോഗസ്ഥർ കണ്ടെത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർഥിയാണ്​ വെടിവെച്ചതെന്ന്​ പൊലീസ്​ അറിയിച്ചു. അതിരാവിലെ ആയതിനാൽ കുട്ടികൾ സ്കൂളിൽ എത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇത്​ അപകടം കുറയുന്നതിന്​ സഹായകമായി. ആക്രമി സ്​കൂൾ കോമ്പൗണ്ടിൽ പ്രവേശിച്ചില്ല. പുറത്തുനിന്നും വെടിയുതിർത്ത്​ ഓടിപ്പോകുകയായിരുന്നു. വെടിവയ്പ്പിന്റെ കാരണം വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shot DeathTexas School Shooting
News Summary - 1 Killed, 1 Injured In Texas School Shooting; Suspect Arrested
Next Story