ചൈനയിൽ രാജ്യചരിത്രത്തിലെ എറ്റവും വലിയ ഡെങ്കി; ഫൊഷാനിൽ 7000 പേർക്ക് രോഗം
text_fieldsfogging
തായ്പേയ്: ചൈനയിൽ ഡെങ്കി പെരുകുന്നു; രാജ്യചരിത്രത്തിലെ എറ്റവും വലിയ കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്; 7000 കേസുകൾ. തെക്കൻ ചൈനയിലെ നിർമാണ ഹബ്ബായ ഫൊഷാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹോംകോങ്ങിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് ഫൊഷാൻ.
ചൈനയുടെ മെയിൻ ലാന്റിൽ നേരത്തെ ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. നിലവിൽ ഡെങ്കി വരാത്തതിനാൽ ജനങ്ങൾക്ക് ഇതിനെതിരായ പ്രതിരോധം ഉണ്ടായിരിക്കില്ല. അതിനാൽത്തന്നെ രോഗം വേഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഉർജ്ജിതമായ കൊതുകുനിവാരണപ്രവർത്തനങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്.
നഗരത്തിലെ എല്ലായിടത്തും സ്പ്രേയിങ് നടക്കുകയാണ്. മഴയും ചൂടും രാജ്യത്തിന്റെ പലഭാഗത്തും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡ്രോൺ ഉപയോഗിച്ച് വെള്ളക്കെട്ടുകൾ കണ്ടെത്തി കൊതുകുനിവാരണം നടത്തുകയാണ് അധികൃതർ. വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്നതു കണ്ടാൽ ഗവൺമെൺന്റ് 10,000 യുവാൻ വരെ പിഴ ഈടാക്കുന്നുണ്ട്. കൂടാതെ അവരുടെ വൈദ്യുതിയും വിഛേദിക്കും.
രോഗമുള്ളവർ അതേ സ്ഥലത്തുതന്നെ ആശുപത്രികളിൽ ഒരാഴ്ച കഴിയണമെന്ന് കടുത്ത നിർദ്ദേശം നൽകിയിട്ടുണ്ട്. ചൈന സന്ദർശിക്കുന്നവർക്ക് അമേരിക്ക മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രോഗബാധിതരായ കൊതുകുകളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗാണു കടുത്ത പനിയും സന്ധിവേദനയും ഉണ്ടാക്കുന്നു. മാസങ്ങളോളവും വർഷങ്ങളോളമോ നീണ്ടുനിൽക്കുന്ന സന്ധിവേദനയാണ് ഡെങ്കിപ്പനി മൂലം ഉണ്ടാവുക. ഇത് മറ്റ് അവയവങ്ങളെ ബാധിക്കാനുള്ളസാധ്യതയുമുണ്ട്.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ സാധാരണഗതിയിൽ മരണകാരണമല്ലാത്തതാണ് ഡെങ്കി എങ്കിലും കുട്ടികളിലും മുതിർന്നവരിലും ഇത് മരണകാരണമാകാറുണ്ട്. എന്നാൽ ചികിൽസ ഇല്ലാത്ത രോഗമാണിത്. സന്ധിവേദനക്കും പനിക്കുമുള്ള മരുന്നുകളാണത്രെ നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

