Begin typing your search above and press return to search.
proflie-avatar
Login

കൈമാറ്റം -കഥ

കൈമാറ്റം -കഥ
cancel
camera_alt

ചിത്രീകരണം : നാസർ ബഷീർ

​ച്ചാ​യ​ൻ ത​ന്നെ പ​റ​ഞ്ഞ അ​ള​വി​ൽ വ​ള​രെ കു​റ​ച്ച്​ പു​ട്ടും ക​ട​ല​ക്ക​റി​യും മാ​ത്ര​മേ പ്ലെ​യി​റ്റി​ൽ വി​ള​മ്പി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, അ​തി​​​െൻറ പാ​തി​പോ​ലും ക​ഴി​ക്കാതെ എ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള പു​റ​പ്പാ​ടാ​ണെ​ന്ന്​ ക​ണ്ട്​ ഞാ​ൻ അ​ച്ചാ​യ​നെ തെ​ല്ല്​ വി​ഷ​മ​ത്തോ​ടെ നോ​ക്കി. മി​നി​ഞ്ഞാന്ന്​​ പു​ല​ർ​ച്ചെ അ​മ്മ മ​രി​ച്ച​പ്പോ​ൾ മു​ത​ൽ അ​ച്ചാ​യ​ൻ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ല എ​ന്ന്​ ത​ന്നെ പ​റ​യാം. പ്രാ​യം തൊ​ണ്ണൂ​റ്റി മൂ​ന്ന്​ ന​ട​പ്പി​ലാ​യി​ട്ടും കാ​ര്യ​മാ​യ അ​സു​ഖ​ങ്ങ​ൾ ഒ​ന്നും ഇ​ല്ല എ​ന്ന്​ വ​രി​കിലും പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത്ര ഇ​ല്ലാ​തെ വ​ന്നാ​ൽ അ​ത്​ പ്ര​ശ്​​ന​മാ​കില്ലേ. പി​ന്നെ മ​ന​സ്സി​​​െൻറ ത​ള​ർ​ച്ച​യും...

''അ​ച്ചാ​യ​ൻ തീ​രെ ക​ഴി​ച്ചി​ല്ല​ല്ലോ, ഇ​ച്ചി​രെ കൂ​ടെ'' എ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞ​ത്​ കേട്ട്​ ഏ​താ​നും നി​മി​ഷ​ങ്ങ​ൾ അ​ച്ചാ​യ​ൻ ഒ​ന്നും മി​ണ്ടാ​തെ എ​​​െൻറ മു​ഖ​ത്തേ​ക്ക്​ ത​ന്നെ നോ​ക്കി​യി​രു​ന്നു. ആ ​ക​ണ്ണു​ക​ളി​ൽ വ​ല്ലാ​ത്ത ശൂ​ന്യ​ത. ഞാ​ൻ വേ​വ​ലാ​തി​യോ​ടെ അ​ടു​ത്ത്​ നി​ൽ​ക്കു​ന്ന ബെറ്റ്​​സി​യെ നോ​ക്കി.

എ​​​െൻറ മ​ന​സ്സ്​ വാ​യി​ച്ചി​​​ട്ടെ​ന്നപോ​ലെ അ​വ​ൾ പ​റ​ഞ്ഞു: ''അ​ച്ചാ​യാ ര​ണ്ട്​ ദെ​വ​സ​മാ​യി​ട്ട്​ പ​ട്ടി​ണി​യ​ല്ലേ, ഇ​നി ഇ​ങ്ങ​നെ​പോ​യാ ശ​രി​യാ​ക​ത്തി​ല്ല.''

''ഓ ​എ​ന്നാ​ത്തി​നാ പി​ള്ളാ​രെ ഇ​നീം. വേ​ഗം ഞാ​നു​മ​ങ്ങ്​ പോ​യേ​ക്കാം.''

അ​ച്ചാ​യൻ അ​ങ്ങ​​​നെ പ​റ​ഞ്ഞ​തും മു​റി​യു​ടെ ചു​വ​രി​ലെ വ​യ​സ്സ​ൻ ക്ലോ​ക്കി​ൽ​നി​ന്ന്​ ഒ​മ്പ​ത്​ മ​ണി​യാ​യി​രി​ക്കു​ന്നു എ​ന്ന അ​റി​യി​പ്പ്​ മു​ഴ​ങ്ങി. ആ ​മ​ണി​യ​ടി എ​​​െൻറ മ​ന​സ്സി​ലും എ​വി​ടെ​യോ വ​ല്ലാ​ത്തൊ​രു ശ​ബ്​​ദ​ത്തോ​ടെ മു​ഴ​ങ്ങി.

എ​നിക്കു​ വേ​ണ്ടി ബെ​റ്റ്​​സി​യാ​ണ്​ അ​ച്ചാ​യ​നോ​ട്​ പ​രി​ഭ​വ​ത്തി​ൽ ശ​കാ​രി​ച്ച​ത്.

''ഒ​ന്ന് ചു​മ്മാ​തി​രു​ന്നാട്ട്... അ​ച്ചാ​യ​ൻ എ​ങ്ങും പോ​കു​ന്നി​ല്ല. ഞ​ങ്ങ​ൾ എ​ങ്ങോ​ട്ടും വി​ട​ത്തി​ല്ല... അ​മ്മ​ച്ചി ഇ​വി​ടി​ല്ലെ​ങ്കി​ലും അ​ച്ചാ​യ​നെ നോ​ക്കാ​ൻ ഞ​ങ്ങ​ളി​ല്ലേ ഇ​വി​ടെ.''

അ​തി​ന്​ മ​റു​പ​ടി ഒന്നും പ​റ​യാ​തെ ഏ​താ​നും നി​മി​ഷങ്ങ​ൾ വെ​റു​തെ ഇ​രു​ന്നി​ട്ട്​ അ​ച്ചാ​യ​ൻ പ​തു​ക്കെ എ​ഴു​ന്നേ​റ്റ്​ ​വാഷ്​​ബെ​യ്​​സി​ൻ ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. ന​ട​ത്ത​ത്തി​ൽ അ​ൽ​പം ബ​ല​ക്കുറ​വു​​പോ​ലെ തോ​ന്നു​ന്നു​ണ്ടോ. അ​തോ എ​നി​ക്ക്​ തോ​ന്നു​ന്ന​തോ...

കൈ​യും വാ​യ​യും വൃ​ത്തി​യാ​ക്കി സ്വ​ന്തം മു​റി​യി​ലേ​ക്ക്​ ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​ശേ​ഷം അ​ച്ചാ​യ​ൻ ഒ​ന്ന്​ നി​ന്നു.

''നി​​​െൻറ മോ​നെ​ന്തി​യേ, ക​ണ്ടി​ല്ല​ല്ലോ.''

''അ​വ​ൻ മ​ല്ല​പ്പ​ള്ളിവ​രെ ഒ​ന്ന്​ പോ​യി​രി​ക്കു​കാ. അ​വി​ടെ അ​വ​ന്​ ക​മ്പ്യൂ​ട്ട​റി​ല്​ എ​ന്തോ പ​ണി ചെ​യ്യാ​നു​ണ്ട്​.''

അ​ത്​ പ​റ​ഞ്ഞി​ട്ട്​ ബെറ്റ്​സി എ​ന്നെ നോ​ക്കി ചെ​റു​താ​യി ചി​രി​ച്ചു. ഇ​വി​ടെ വേ​ണ്ട​ത്ര റെ​യ്​​ഞ്ച്​ കി​ട്ടാ​ത്ത​തി​നാ​ൽ, അ​വി​ടെ ഏ​തോ ക​ഫേ​യി​ലി​രു​ന്ന്​ അ​വ​​​​െൻറ ക​മ്പ​നി ജോ​ലി അ​ത്യാ​വ​ശ്യ​മാ​യി ചെ​യ്യേ​ണ്ട​തി​നാ​യി പോ​യി​രി​ക്കു​ക​യാ​ണ്. പ​ക്ഷേ, അ​ത്ര​യും വി​സ്​​ത​രി​ച്ചൊ​ന്നും അ​ച്ചാ​യ​നെ പ​റ​ഞ്ഞ്​ മ​ന​സ്സി​ലാ​ക്കാ​നാ​വി​ല്ല.

''ങ്ങാ, ​അ​വ​ൻ തി​രി​ച്ച്​ വ​ന്നാ​ലൊ​ട​ൻ എ​നി​ക്കൊ​ന്ന്​ കാ​ണ​ണം.'' അ​ത്ര​യും പ​റ​ഞ്ഞി​ട്ട്​ അ​ച്ചാ​യ​ൻ വീ​ണ്ടും ന​ട​ന്നു.


എ​ന്താ​കു​മോ കാ​ര്യം! അ​ച്ചാ​യ​​​െൻറ ഈ ​സ്വ​ര​വും ഭാ​വ​വും ഒ​ക്കെ എ​ന്തോ വി​ശേ​ഷ​മാ​യ കാ​ര്യം ഉ​ണ്ടെ​ന്ന സൂ​ച​ന ത​രു​ന്ന​ത്​ പോ​ലെ. അ​ച്ചാ​യ​​​െൻറ ​കൊ​ച്ചു​മ​ക്ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലാ​യി ഒ​രി​ഷ്​​ടം നിതി​നോ​ടു​ണ്ട്. ഞാ​നും ബെ​റ്റ്​​സി​യും ഗ​ൾ​ഫി​ലാ​യി​രു​ന്ന സ​മ​യ​ത്ത്​ ഏ​താ​ണ്ട്​ ആ​റാം മാ​സം മു​ത​ൽ മൂ​ന്നു​വ​യ​സ്സു​വ​രെ അ​വ​ൻ ഇ​വി​ടെ അ​ച്ചാ​യ​നും അ​മ്മ​ച്ചി​ക്കും ഒ​പ്പ​മാ​ണ്​ വ​ള​ർ​ന്ന​ത്. അ​ന്ന്​ ഞ​ങ്ങ​ൾ​ക്ക്​ അ​വ​നെ കൂ​ടെ നി​ർ​ത്താ​ൻ പ​റ്റു​ന്ന സാ​ഹ​ച​ര്യ​മ​ല്ലാ​യി​രു​ന്നു.

ഈ ​ഇ​ഷ്​​ട​ക്കൂ​ടു​ത​ൽ എ​ല്ലാ​വ​ർ​ക്കും അ​റി​യു​ക​യും ചെ​യ്യാം. അ​തു​​െവ​​ച്ച്​ ത​ന്നെ, എ​​​െൻറ ര​ണ്ട്​ പെ​ങ്ങ​ന്മാ​രും ​ചേ​ട്ട​നും ചി​ല​പ്പോ​ൾ അ​തും പ​റ​ഞ്ഞ്​ അ​ച്ചാ​യ​നെ ചൊ​ടി​പ്പി​ക്കു​ക​യും ചെ​യ്യും.

''ഓ, ​അ​​​ല്ലേ​ലും ഇ​ള​യ​ പു​ത്ര​നോ​ട്​ ഒ​രു കൂ​ടു​ത​ലി​ഷ്​​ടം... അ​തു​ം​പോ​രാ​ഞ്ഞ്​​ അ​വ​​​െൻറ കൊ​ച്ചി​നോ​ട്​ ഒ​രു പ്ര​ത്യേ​ക പു​ന്നാ​രോം!''

അ​ത്​ കേ​ൾ​ക്കു​േ​മ്പാ​ൾ അ​മ്മ​യാ​ണ്​ എ​പ്പോ​ഴും ചൊ​ടി​ച്ചി​രു​ന്ന​ത്.

''ഇ​വി​ടൊ​രു പ​ക്ഷ​ഭേ​​േദാ​മി​ല്ല. എ​ല്ലാ​രും ഒ​രു​പോ​ലെ.''

അ​ച്ചാ​യ​ൻ അ​ത്​ കേ​ട്ട്​ ചി​രി​ക്കും. അ​ത​ങ്ങ​നാ​രു​ന്ന​ല്ലോ, അ​ച്ചാ​യ​നെ തൊ​ട്ട്​ ക​ളി​ക്കാ​ൻ അ​മ്മ ആ​രെ​യും സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. കു​റെ വ​ർ​ഷ​ങ്ങ​ൾ മു​മ്പ്​​വ​രെ, ബെ​റ്റ്​​സി​ക്കും എ​നി​ക്കും ഇ​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​ല്ലാ​ത്ത പൊ​രു​ത്ത​ക്കേ​ടു​ക​ളു​ടെ നാ​ളു​ക​ളി​ൽ അ​മ്മ​യും അ​ച്ചാ​യ​നും ചേ​ർ​ന്നു​ള്ള അ​ത്ത​രം നി​മി​ഷ​ങ്ങ​ൾ കാ​ണു​േ​മ്പാ​ൾ ഒ​രു നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​മാ​യി​രു​ന്നു. പ​ക്ഷേ, ആ ​കാ​ല​വും ക​ട​ന്ന്​ കി​ട്ടി​യ​ല്ലോ... എ​ന്നാ​ൽ, ആ ​കൂട്ടി​ല്ലാ​തെ അ​ച്ചാ​യ​ൻ ഇ​നി...

അ​ട​ക്കി​ന്​ വ​ന്ന അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കു​ള്ള ഊ​ണ്​ ഏ​ർ​പ്പാ​ട്​ ചെ​യ്​​ത​തി​​​െൻ​റ​യും പ​ന്ത​ലി​​​െൻറ​യും മ​റ്റോ​​രോ അ​നാ​മ​ത്തു​ക​ളു​ടെ​യും ക​ണ​ക്ക്​ തീ​ർ​ത്ത്​ പൈ​സ കൊ​ടു​ക്കു​ന്ന​തി​​​െൻറ​യും ഇ​ന്ന​ലെ വ​രാ​ൻ ക​ഴി​യാ​തി​രു​ന്ന ചി​ല​രു​ടെ സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ം ഒ​ക്കെ​യാ​യി തി​ര​ക്കി​ലാ​യി​രി​ക്കു​േ​മ്പാ​ഴും ഇ​ട​ക്കി​ടെ ആ ​ചി​ന്ത എ​ന്നെ കു​ത്തി​നോ​വി​ച്ചുകൊ​ണ്ടി​രു​ന്നു. ബെ​റ്റ്​​സി​യും ഞാ​നും ഇ​വി​ടെത​ന്നെ ഉ​ണ്ടെ​ങ്കി​ലും എ​ത്ര​യും സ്​​നേ​ഹ​ത്തോ​ടെ ഞ​ങ്ങ​ൾ അ​ച്ചാ​യ​​​െൻറ കാ​ര്യ​ങ്ങ​ൾ നോ​ക്കു​മെ​ങ്കി​ലും അ​തൊ​ന്നും അ​മ്മ​യു​ടെ സാ​മീ​പ്യ​ത്തി​ന്​ പ​ക​രം വ​രി​ല്ല​ല്ലോ. ഇ​രു​പ​തോ മു​പ്പ​തോ ഒ​ന്നു​മ​ല്ല, നീ​ണ്ട എ​ഴു​പ​ത്തി​നാ​ല്​ വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ട​വ​പ്പാ​തി​യും തു​ലാ​മ​ഴ​യും ഒ​രു​മി​ച്ച്​ ഏ​റ്റ്​ വാ​ങ്ങി​യ​വ​രാ​ണ​വ​ർ. ഏ​ക​ദേ​ശം പ​ത്തു​വ​ർ​ഷം മു​മ്പു​വ​രെ​യും ര​ണ്ടു​പേ​രും ഒ​രു​മി​ച്ച്​ കൂ​ടാ​ത്ത ഒ​രു മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ​പോ​ലും ഉ​ണ്ടാ​യി​ട്ടി​ല്ല.

പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​തു​പോ​ലെ സ​ദൃ​ശ​വും വൈ​ഭ​വ​വും ഉ​ള്ള​വ​ളാ​യി​രു​ന്നു അ​മ്മ. ക​ല്യാ​ണം ക​ഴി​ഞ്ഞ​കാ​ല​ത്ത്​ അ​ച്ചാ​യ​​​െൻറ കു​ടും​ബവീ​ത​മാ​യി ആ​കെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട്​ പ​റ ക​ര​ക​ണ്ട​ത്തി​ലെ നെ​ൽ​കൃ​ഷി​യും കോ​ഴി, പ​ശുവ​ള​ർ​ത്ത​ലും പ​ച്ച​ക്ക​റികൃ​ഷി​യും ഒ​ക്കെ​യാ​യി ഒ​രു​നേ​രത്തെ ആ​ഹാ​ര​ത്തി​നു​പോ​ലും മു​ട്ടി​ല്ലാ​തെ കു​ടും​ബ​ത്തെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​യി​രു​ന്നു. അ​ച്ചാ​യ​ന്​ വ​രു​മാ​ന​മു​ള്ള വേ​റൊ​രു പ​ണി​യും ഇ​ല്ലാ​തി​രു​ന്നി​ട്ടും നാ​ല്​ മ​ക്ക​ളും ന​ല്ല നി​ല​യി​ലാ​യ​ത്​ ആ ​സ​ദൃ​ശ​ത്തി​െ​ൻ​റ തെ​ളി​ച്ച​ത്തി​ൽത​ന്നെ​യാ​യി​രു​ന്നു.

അ​ങ്ങ​​നൊ​രു കൂ​ട്ട്​ ഇ​നി ജീ​വി​ത​ത്തി​ൽ ഇ​ല്ല എ​ന്ന​റി​യു​േ​മ്പാ​ൾ ഉ​ണ്ടാ​കു​ന്ന സ​ങ്ക​ടം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യു​ന്ന​താ​ണ്. അ​ത്​ എ​ത്ര​ക​ണ്ട്​ ല​ഘൂ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചാ​ലും അ​ത്​ പാ​ഴ്​​വേ​ല​യാ​ണെ​ന്ന്​ അ​റി​യാം. എ​ങ്കി​ലും കു​ടും​ബ​വീ​ട്ടി​ൽ അ​ച്ചാ​യ​ന്​ ഒ​പ്പം താ​മ​സി​ക്കു​ന്ന മ​ക​ൻ എ​ന്ന നി​ല​യി​ൽ ആ ​ശ്ര​മം നടത്തുകതന്നെ വേ​ണ​മ​ല്ലോ.

നി​തി​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ നേ​രം വൈ​കി​യി​രു​ന്നു. വ​ന്ന​പാ​ടെ, അ​വ​നോ​ട്​ അ​ച്ചാ​യ​ൻ കാ​ണ​ണ​മെ​ന്ന്​ പ​റ​ഞ്ഞ കാ​ര്യം പ​റ​ഞ്ഞു. അ​പ്പോ​ൾ അ​ച്ചാ​യ​ൻ ഉ​ച്ച​മ​യ​ക്ക​ത്തി​ലാ​യി​രു​ന്നു.

വൈ​കു​ന്നേ​രം അ​ച്ചാ​യ​​​െൻറ പ​തി​വ്​ ചാ​യ സ​മ​യ​ത്താ​ണ്​ നി​തി​ൻ മു​റി​യി​ലേ​ക്ക്​ ചെ​ന്ന​ത്. അ​വ​​​െൻറ കൈ​യി​ൽ ചാ​യ കൊ​ടു​ത്ത്​ വി​ട്ടി​ട്ട്​ ഞാ​നും ബെ​റ്റ്​​സി​യും ഊ​ൺ​ മു​റി​യി​ൽ ത​ന്നെ​യി​രു​ന്നു. അ​വ​നോ​ട്​ മാ​ത്ര​മാ​യി പ​റ​യാ​നു​ള്ള എ​ന്തോ ആ​ണെ​ങ്കി​ലോ.

''ആ ​മോ​ൻ വ​ന്നോ... പോ​യ കാ​ര്യം സാ​ധി​ച്ചോ?''

ചെ​വി​ക്ക്​ ലേ​ശം കേ​ൾ​വി​ക്കു​റ​വു​ള്ള​തി​നാ​ൽ അ​ച്ചാ​യ​​​െൻറ സം​സാ​രം കു​റേ ഉ​ച്ച​ത്തി​ലാ​ണ്.

''അ​തേ അ​പ്പ​ച്ചാ'', നി​തി​നും ഉ​ച്ച​ത്തി​ൽ പ​റ​ഞ്ഞു.

''ങാ, ​നി​​​െൻറ അ​പ്പ​നും അ​മ്മേം എ​ന്തിയേ?''

ആ ​ചോ​ദ്യം​കേ​ട്ട്​ ഞാ​നും ബെ​റ്റ്​​സി​യും മു​ഖ​ത്തോ​ട്​ മു​ഖം നോ​ക്കി.

''അ​വ​രെ ഇ​ങ്ങ്​ വിളി​ച്ചേ'',

ഉ​ട​ൻ ത​ന്നെ നി​തി​​​െൻറ വി​ളി വ​ന്നു.

''പ​പ്പാ, മ​മ്മാ... വ​ല്യ​പ്പ​ച്ച​ൻ വി​ളി​ക്കു​ന്നു. ഇ​ങ്ങോ​ട്ട്​ വ​രാ​ൻ.''

എ​ന്താ സം​ഭ​വ​മെ​ന്ന മ​ട്ടി​ൽ ബെ​റ്റ്​​സി എ​നി​ക്കു​നേ​രെ കൈ​യാം​ഗ്യം വ​ര​ച്ചു. തോ​ൾ വെ​ട്ടി​ച്ച്​ അ​റി​ഞ്ഞു​കൂ​ടാ എ​ന്ന്​ ഞാ​ൻ പ്ര​തി​ക​രി​ച്ചു. അ​ച്ചാ​യ​ൻ എ​ന്താ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന​റി​യാ​തെ ചെ​റി​യൊ​രു ഉ​ത്​​ക​ണ്​​ഠ മ​ന​സ്സി​ൽ പൊ​ടി​ച്ച്​ വ​ന്നു.

അ​ച്ചാ​യ​ൻ ക​ട്ടി​ലി​ൽ​ത​ന്നെ ഇ​രി​ക്കു​ക​യാ​ണ്. തൊ​ട്ട​ടു​ത്ത്​ നി​തി​നും.

''ആ, ​ദേ ഞാ​ൻ എ​​​െൻറ കൊ​ച്ച്​​മോ​ന്​ ഒ​രു ചെ​റി​യ സ​മ്മാ​നം കൊ​ടു​ക്കാ​ൻ പോ​കു​കാ. അ​ത്​ കാ​ണാ​നാ നി​ങ്ങ​ളെ വി​ളി​ച്ച​ത്'', ഇ​പ്പോ​ഴും വ​ള​രെ കു​റ​ച്ച്​ മാ​ത്രം ന​ഷ്​​ട​മാ​യ പ​ല്ലു​ക​ളോ​ടെ ചി​രി​ച്ചു​കൊ​ണ്ട്​ അ​ച്ചാ​യ​ൻ പ​റ​ഞ്ഞു.

''ആ​ഹാ കൊ​ച്ചു​മോ​ന്​ മാ​ത്ര​മേ സ​മ്മാ​നം ഉ​ള്ളോ. എ​ന്നാ ഞ​ങ്ങ​ള്​ പെ​ണ​ങ്ങു​മേ'', ഉ​ത്​ക​ണ്​​ഠ അ​യ​ഞ്ഞ മ​ട്ടി​ൽ ബെ​റ്റ്​​സി​യു​ടെ കു​സൃ​തിഭാ​വം ഉ​ണ​ർ​ന്നു.

''ഇൗ സ​മ്മാ​നം കൊ​ച്ചു​പി​ള്ളേ​ർ​ക്കു​ള്ള​താ'' എ​ന്ന്​ പ​റ​ഞ്ഞ്​ അ​ച്ചാ​യ​ൻ നി​തി​​​െൻറ കൈ​ത്ത​ണ്ട​യി​ൽ പി​ടി​ച്ചു. ''മോ​​​െൻറ കൈ ​ഒ​ന്ന്​ നീ​ർ​ത്തേ.''

അ​ച്ചാ​യ​ൻ ത​​​െൻറ വി​ര​ലി​ൽ കി​ട​ന്നി​രു​ന്ന സ്വ​ർ​ണ​മോ​തി​രം മെ​ല്ലെ ഊ​രി. വി​വാ​ഹ​വേ​ള​യി​ൽ അ​മ്മ അ​ച്ചാ​യ​നെ പ​ള്ളി​യി​ൽ​വെ​ച്ച്​ അ​ണി​യി​ച്ച മോ​തി​രം.

എ​​​െൻറ ഹൃ​ദ​യം ഒ​ന്ന്​ മി​ടി​ച്ചു. ബെ​റ്റ്​​സി എ​​​െൻറ കൈ​യി​ൽ ഒ​ന്ന​മ​ർ​ത്തി.

വ​ള​രെ സൂ​ക്ഷി​ച്ച്​ ക​ണ്ണു​ക​ൾ ഉ​റ​പ്പി​ച്ച്​ അ​ച്ചാ​യ​ൻ മോ​തി​രം നി​തി​​​െൻറ വി​ര​ലി​ൽ ഇ​ട്ടു​കൊ​ണ്ട്​ പ​റ​ഞ്ഞു: ''മോ​നെ, ഇ​തി​നി നി​ന​ക്കി​രി​ക്ക​​ട്ടെ. എ​ഴു​പ​ത്തി​നാ​ല്​ വ​ർ​ഷം മു​മ്പ്​ നി​​​െൻറ വ​ല്യ​മ്മ​ച്ചി എ​നി​ക്കി​ട്ട്​ ത​ന്ന മോ​തി​രമാ. അ​ന്നൊ​രു സം​ഭ​വ​മു​ണ്ടാ​യി...''

ഇ​ത്ര​യും പ​റ​ഞ്ഞി​ട്ട്​ അ​ച്ചാ​യ​ൻ ക​ട്ടി​ലി​​​െൻറ ത​ല​ക്ക​ൽ കു​ത്ത​നെ ​െവ​ച്ചി​രി​ക്കു​ന്ന ത​ല​യി​ണ​ക​ളി​ന്മേ​ൽ പു​റം ഒ​ന്ന്​ ചാ​രി കു​റെക്കൂടി സ്വ​സ്​​ഥ​മാ​യി ഇ​രു​ന്നു. ഞാ​ൻ ആ​കാം​ക്ഷ​യോ​ടെ അ​ച്ചാ​യ​നെ നോ​ക്കി. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക സം​ഭ​വ​മു​ണ്ടാ​യ​താ​യി ഇ​തേ​വ​രെ ഞാ​ൻ അ​ച്ചാ​യ​നോ അ​മ്മ​യോ പ​റ​ഞ്ഞ്​ കേ​ട്ടി​ട്ടി​ല്ല.

''സാ​ധാ​ര​ണ ചെ​റു​ക്ക​​​െൻറ പ​ള്ളീലാ​ണ​ല്ലോ ക​ല്യാ​ണം ന​ട​ക്കു​ന്ന​ത്. അ​ന്ന്, പക്ഷേ, ഇ​വി​ടെ ഒ​രു വ​ലി​യ മ​രം വീ​ണ്​ ന​മ്മ​ടെ പ​ള്ളി​ക്ക്​ കൊ​റ​ച്ച്​ കേട്​ വ​ന്നാരു​ന്നു. അ​ത്​ കാ​ര​ണം അ​ന്ന്​ കെ​ട്ട്​ പെ​ണ്ണി​​​െൻറ പ​ള്ളീലാ ന​ട​ത്തി​യ​ത്. കെ​​ട്ടെ​ല്ലാം ക​ഴി​ഞ്ഞ്​ ര​ണ്ട്​ ദെ​വ​സ​ത്തി​ന്​ ശേ​ഷ​മാ ഇ​ങ്ങോ​ട്ട്​ തി​രി​ച്ച​ത്. കാ​ള​വ​ണ്ടീം ക​ഷ്​​ടി​ച്ച്​ ബ​സു​മൊ​ക്കെ​യാ വാ​ഹ​ന​ങ്ങ​ള്. അ​ന്ന്​ മ​ല്ല​പ്പ​ള്ളീല്​ പാ​ല​മാ​യി​ട്ടി​ല്ല. ക​ട​ത്താ. പൂ​ന​ക്ക​ട​വെ​ന്നാ​യി​രു​ന്നു അ​ന്ന്​ ആ ​ക​ട​വി​​​െൻറ പേ​ര്. ആ​റ്റി​ല്​ വെ​ള്ളം കു​റ​ച്ച്​ കൊ​റ​വാ​യി​രു​ന്ന സ​മ​യ​മാ. വേ​ന​ക്കാ​ലം. എ​ന്നാ​ലും ക​ട​ത്ത്​ വേ​ണം. ക​ട​ത്ത്​ ഇ​ക്ക​രെ എ​ത്തി എ​ല്ലാ​രും വ​ള്ളത്തേ​ന്ന്​ ഇ​റ​ങ്ങാ​ൻ തു​ട​ങ്ങി​യ​തും എ​ങ്ങ​നെ​യോ മ​ണ​വ​ാട്ടി​പ്പെ​ണ്ണ്​ കാ​ല്​ തെ​റ്റി വെ​ള്ള​ത്തി​ലോ​ട്ട്​ വീ​ണു. അ​വ​ർ​ക്ക​വി​ടെ വെ​ള്ളോം വ​ള്ളോം ഒ​ന്നും അ​ത്ര പ​രി​ച​യ​മി​ല്ല​ല്ലോ. എ​ന്ന​താ​യാ​ലും പി​ന്നെ ആ​കെ ഒ​രു പെ​ര​ളി​യാ​യി​രു​ന്നു. ച​​ട്ടേം മു​ണ്ടും ന​ന​ഞ്ഞ​ത​ല്ലാ​തെ പെ​ണ്ണി​ന്​ വേ​റെ കൊ​ഴ​പ്പം ഒ​ന്നും പ​റ്റി​യി​ല്ല. പ​ക്ഷേ, അ​തി​നെ​ടേ​ല്​ എ​​​െൻറ വെ​ര​ലേ​ന്ന്​ വി​വാ​ഹ​മോ​തി​രം എ​ങ്ങ​നെ​​േയാ താ​ഴെ വീ​ണു. പി​ന്ന​ത്തെ പു​കി​ല്​ ഒ​ന്നും പ​റ​യ​ണ്ട. ഒ​ടു​ക്കം മോ​തി​രം മ​ണ​ൽ​ത്തി​ട്ട​യോ​ട്​ ചേ​ർ​ന്ന്​ വെ​ള്ള​ത്തി​ന​ടീ​ന്ന്​ കി​ട്ടി. അ​ത്​ ക​ണ്ണി​ല്​ പെ​ട്ട​ത്​ ആ​ച്ചി​ക്കു​ഞ്ഞിന്​ ത​ന്നെ​യാ​യി​രു​ന്നു.


അ​ങ്ങ​നെ അ​വ​ള്​ അ​വി​ടെ ​െവ​ച്ച്​ ത​ന്നെ ​ഒ​ന്നും​കൂ​ടെ എ​​​െൻറ വെ​ര​ലേ​ല്​ ആ ​മോ​തി​ര​മി​ട്ട്​ ത​ന്നു. ആ​റ്റി​റ​മ്പ​ത്ത്​​നി​ന്ന്​ കെ​ട്ട്​ ഒ​ന്ന്​ കൂ​ടെ ഉ​റ​പ്പി​ച്ച പോ​ലെ... അ​ത്... അ​ത്... പെ​​ട്ടെ​ന്ന്​ അ​ച്ചാ​യ​​​െൻറ സ്വ​രം വി​ക്കി. ക​ണ്ണു​ക​ൾ കൂ​മ്പി. ക​ൺ​കോ​ണു​ക​ളി​ൽ ന​ന​വ്​ പ​ട​രു​ന്ന​ത്​​പോ​ലെ. നി​തി​​​െൻറ കൈ​യി​ൽ ഇ​പ്പോ​ഴും പി​ടി​ച്ചി​രി​ക്കു​ന്ന അ​ച്ചാ​യ​​​െൻറ കൈ​യി​ലെ ഞ​ര​മ്പു​ക​ൾ എ​ഴു​ന്ന്​ നി​ൽ​ക്കു​ന്ന​തും കൈ ​ചെ​റു​താ​യി വി​റ​ക്കു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു.

ഞാ​ൻ എ​ന്ത്​ വേ​ണ​മെ​ന്ന​റി​യാ​തെ പ​ത​റി. അ​ച്ചാ​യ​ന്​ അ​ടു​ത്തേ​ക്ക്​ നീ​ങ്ങാ​ൻ തു​ട​ങ്ങി​യ​തും ഒ​ന്നു​മി​ല്ല എ​ന്ന മ​ട്ടി​ൽ അ​ച്ചാ​യ​ൻ കൈ ​ഉ​യ​ർ​ത്തി.

പി​​ന്നെ പ​ത​ർ​ച്ച മാ​റി​യ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു: ''മോ​നെ, അ​തി​പ്പി​ന്നെ ഇ​​ത്രേം​കാ​ലം ഈ ​മോ​തി​രം എ​​​െൻറ കൈ​യേ​ന്ന്​ മാ​റീ​ട്ടി​ല്ല...​സ​ത്യ​ത്തി​ല്, ഇ​ത്​ നി​​​െൻറ ഭാ​ര്യ​യെ​യാ​യി​രു​ന്നു ഏ​ൽ​പി​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നി​ട്ട്​ അ​വ​ള്​ നി​ന​ക്ക്​ ഇ​ട്ട്​​ ത​ര​ണം. ങാ, ​അ​വ​ക്ക്​ പേ​ർ​ഷ്യേ​ന്ന്​ വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ന്നല്ലേ പ​റ​ഞ്ഞ​ത്. അ​​പ്പോ അ​ത്​ പി​ന്നെ ചെ​യ്​​താ മ​തി.''

''താ​ങ്ക്​ യു ​വ​ല്യ​പ്പ​ച്ചാ'', നി​തി​​​െൻറ ചു​ണ്ടു​ക​ൾ അ​ന​ങ്ങി. പ​ക്ഷേ, അ​തി​ന്​ സാ​ധാ​ര​ണ അ​ച്ചാ​യ​നോ​ട്​ അ​വ​ൻ സം​സാ​രി​ക്കു​േ​മ്പാ​ഴു​ള്ള ഒ​ച്ച ഒ​ട്ടും ഇ​ല്ലാ​യി​രു​ന്നു.

മു​റി​ക്ക്​ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം എ​നി​ക്കോ ബെ​റ്റ്​​സി​ക്കോ നി​തി​നോ പ​ര​സ്​​പ​രം ഒ​ന്നും പ​റ​യാ​നി​ല്ലാ​യി​രു​ന്നു. അ​ച്ചാ​യ​നോ​ട്​ പ​റ​യാ​നാ​വാ​ത്ത ആ ​കാ​ര്യം ഞ​ങ്ങ​ളെ കൂ​ർ​ത്ത മു​ള്ളു​ക​ൾ​കൊ​ണ്ട്​ കു​ത്തി മു​റി​വേ​ൽ​പ്പി​ക്കു​ന്ന​ത്​ ഞാ​ന​റി​ഞ്ഞു. ക​ല്യാ​ണം ക​ഴി​ഞ്ഞ്​ ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തി​ന്​ മു​ന്നേ വി​വാ​ഹ​മോ​ച​ന കോ​ട​തി​യി​ലെ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​​െവ​ച്ചി​രി​ക്കു​ന്ന എ​​​െൻറ മ​ക​​​െൻറ​യും അ​വ​​​െൻറ ഭാ​ര്യ​യു​ടെയും രൂ​പ​ങ്ങ​ൾ തീ​വ​ല​യ​ത്തി​ലെ​ന്ന​പോ​ലെ ഞാ​ൻ ക​ണ്ടു.

തു​റ​ന്ന്​ കി​ട​ക്കു​ന്ന ജ​ന​ലി​ലൂ​ടെ അ​ക​​ത്തേ​ക്ക്​ ക​യ​റി​വ​ന്ന പോ​ക്കു​വെ​യി​ലി​ൽ നി​തി​​​െൻറ കൈ​വി​ര​ലി​ൽ അ​ച്ചാ​യ​ൻ അ​ണി​യി​ച്ച സ്വ​ർ​ണ​മോ​തി​രം ഒ​ന്ന്​ വെ​ട്ടി​ജ്വ​ലി​ച്ചു. ഒ​ത്തി​രി മ​ഴ​യും വേ​ന​ലും ഒ​ത്ത്​​പി​ടി​ച്ചി​ട്ടും ഒ​ളി​മ​ങ്ങാ​ത്ത ജ്വ​ല​നം. പ​ക്ഷേ, അ​തേ​റ്റ്​ വാ​ങ്ങി​യി​രി​ക്കു​ന്ന, ന​ന്നാ​യി വെ​ളു​ത്ത ആ ​കൈ വ​ല്ലാ​തെ വി​ള​റി​യി​ട്ടു​ണ്ട്. വ​ള​രെ വി​ള​റി​യി​രി​ക്കു​ന്നു.

അ​പ്പോ​ൾ വ​യ​സ്സ​ൻക്ലോ​ക്കി​ൽ​നി​ന്ന്​ അ​ടു​ത്ത നാ​ഴി​ക​മ​ണി​നാ​ദം ഉ​യ​രാ​ൻ തു​ട​ങ്ങി.

Show More expand_more