Begin typing your search above and press return to search.
proflie-avatar
Login

'പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യും എ. ​അ​യ്യ​പ്പ​നും'; താഹ മാടായി ഒാർമകൾ എഴുതുന്നു

പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യും എ. ​അ​യ്യ​പ്പ​നും; താഹ മാടായി ഒാർമകൾ എഴുതുന്നു
cancel

01
ഒ​​രു സ്വ​​ത​​ന്ത്ര പ​​രി​​ഭാ​​ഷ

ഇ​​ന്ന് ആ​​രു​​ടെ ഓ​​ർ​​മ​​യാ​​ണ് പു​​ന​​ത്തി​​ൽ? പു​​ന​​ത്തി​​ലി​​നെ​​പ്പോ​​ലെ ഒ​​രാ​​ളെ ഓ​​ർ​​മി​​ക്കു​​ക എ​​ന്ന​​ത്, ഓ​​ർ​​മ​​യെ ഒ​​രു ഈ​​ർ​​ച്ച​​വാ​​ൾ എ​​ന്നപോ​​ലെ മൂ​​ർ​​ച്ച​​യു​​ള്ള ഒ​​ന്നാ​​ക്കി മാ​​റ്റു​​ന്നു. കാ​​ര​​ണം, വ്യ​​വ​​സ്ഥ​​യോ​​ട് ഇ​​ട​​ഞ്ഞു​നി​​ൽ​​ക്കു​​ന്ന ആ​​ളോ​​ർ​​മ​​ക​​ൾ​​ക്കെ​​ല്ലാം മ​​രി​​ച്ചാ​​ലും മൂ​​ർ​​ച്ച ബാ​​ക്കി​​യാ​​യി​​രി​​ക്കും. പു​​ന​​ത്തി​​ലി​​ന് ജീ​​വി​​തം ഒ​​രു പ​​രി​​ധി​വ​​രെ പി​​ന്നെ​​പ്പി​​ന്നെ ക്വാ​​റ​​ൻറീൻപോ​​ലെ ആ​​യി​​രു​​ന്നു. സ​​മൂ​​ഹ​ജീ​​വി​​ത​​ത്തി​​ൽനി​​ന്നു മാ​​ത്ര​​മ​​ല്ല, ത​​ന്നി​​ൽ​നി​​ന്നുത​​ന്നെ അ​​ക​​ലം പാ​​ലി​​ച്ച്, ഓ​​ർ​​മ​​ക​​ൾ​​ക്ക് മാ​​സ്ക് ധ​​രി​​ച്ച ജീ​​വി​​തം.

ക​​റി​​യി​​ലെ അ​​യ​​ല​​യു​​ടെ ഉ​​പ​​മ

എ​​ഴു​​ത്തു​​കാ​​ർ​​ക്ക് വ​​രാ​​വു​​ന്ന ഭ​​യാ​​ന​​ക​​മാ​​യ അ​​പ​​ക​​ടം സ്വ​​ത​​ന്ത്ര​ജീ​​വി​​തം സ്വ​​ന്തം ജീ​​വി​​ത​​ത്തി​​ൽ പ​​ക​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ്. 'സ്വാ​​ത​​ന്ത്ര്യം' പ​​ല​​ർ​​ക്കും എ​​ഴു​​താ​​നു​​ള്ള​​താ​​ണെ​​ന്നും 'ജീ​​വി​​ക്കാ​​നു​​ള്ള​​ത​​ല്ലെ'​ന്നും പു​​ന​​ത്തി​​ൽ ഒ​​രു സ്വ​​കാ​​ര്യ സം​​ഭാ​​ഷ​​ണ​​ത്തി​​ൽ പ​​റ​​ഞ്ഞ​​ത് ഓ​​ർ​​മ​വ​​രു​​ന്നു.

അ​​ത്, വാ​​സ്ത​​വ​​ത്തി​​ൽ ഒ​​രു മീ​​ൻ ക​​റിവെ​​ച്ച​​തി​​െ​ൻ​റ ഓ​​ർ​​മ​​യാ​​ണ്. കോ​​ഴി​​ക്കോ​​ട്ട്​ 'കാ​​സാ ബ്ലാ​​ങ്ക' എ​​ന്ന അ​​ദ്ദേ​​ഹം താ​​മ​​സി​​ച്ചി​​രു​​ന്ന, അ​​ത്യ​​ന്തം ര​​സ​​ക​​ര​​മാ​​യ ഓ​​ർ​​മ​​ക​​ൾ നി​​റ​​ഞ്ഞു​നി​​ന്ന ഫ്ലാ​​റ്റി​​ൽ പാ​​ച​​ക​​ക്കാ​​രി​​യാ​​യി ഒ​​രു സ്ത്രീ ​​വ​​ന്നി​​രു​​ന്നു. കു​​ട​​മ്പു​​ളി​​യി​​ട്ട് മീ​​ൻ​ക​​റി വെ​​ക്കു​​ന്ന​​തി​​ൽ അ​​വ​​ർ അ​​തി​​നി​​പു​​ണ​​യാ​​യി​​രു​​ന്നു. മു​​ള​​കി​​ൽ മീ​​നി​​നെ 'ക​​ഥ' പോ​​ലെ തി​​ള​​പ്പി​​ച്ചാ​​റ്റി​​യ ക​​റി​​ക​​ൾ.​ അ​​ങ്ങ​​നെ അ​​യ​​ല​​ക്ക​​റി വെ​​ച്ച ഒ​​രു ഉ​​ച്ച​​ക്ക്​ ക​​റി​​യി​​ലെ മീ​​നി​​നെ നോ​​ക്കി പു​​ന​​ത്തി​​ൽ ഖേ​​ദ​​വും ചി​​രി​​യും സ​​മാ​​സ​​മം ചേ​​ർ​​ത്ത് ഒ​​രു പ്ര​​സ്താ​​വ​​ന ന​​ട​​ത്തി:

''പാ​​വം, കു​​ഞ്ഞ​​ബ്​​ദു​​ള്ള!''

'മ​​ല​​മു​​ക​​ളി​​ലെ അ​​ബ്​​ദു​​ള്ള'യും 'പ​​തി​​നാ​​ലാം രാ​​വും' എ​​ഴു​​തി​​യ കു​​ഞ്ഞ​​ബ്​​ദു​​ള്ള ക​​റി​​യി​​ൽ വെ​​ന്ത ആ ​​അ​​യ​​ല​​യെ നോ​​ക്കി, ഇ​​ട​​ക്ക് കു​​ടി​​ച്ച്, വീ​​ണ്ടും പാ​​ത്ര​​ത്തി​​ൽ വി​​ള​​മ്പി​​യ ക​​റി​​യി​​ലെ​ അ​​യ​​ല​​യെത​​ന്നെ നോ​​ക്കി ദീ​​ർ​​ഘ​​നേ​​ര​​മി​​രു​​ന്നു.​ ക​​ട​​ൽ, ച​​ട്ടി, വ​​യ​​ർ, ക​​ക്കൂ​​സ് - ഒ​​രു അ​​യ​​ല​​യു​​ടെ ജീ​​വി​​ത​​ത്തി​​ലെ സ​​ഞ്ചാ​​ര​​പ​​ഥ​​ങ്ങ​​ൾ പു​​ന​​ത്തി​​ൽ വെ​​റു​​തെ വ​​ര​​ച്ചു.​ സം​​സാ​​രി​​ക്കു​​മ്പോ​​ൾ ഇ​​ട​​ക്ക് ജെ​​ൽ മ​​ഷികൊ​​ണ്ട് ചി​​ത്രം വ​​ര​​ച്ച് വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന പ​​തി​​വു​​ണ്ട് പു​​ന​​ത്തി​​ലി​​ന്. തി​​മിം​​ഗ​​ല​​ത്തി​​െ​ൻ​റ വാ​​യി​​ൽ പെ​​ട്ട യൂ​​നു​​സ് (​യോ​​ന) ന​​ബി​​യു​​ടെ ക​​ഥ പു​​ന​​ത്തി​​ൽ ഓ​​ർ​​മി​​ച്ചു. യോ​​ന​​യാ​​ണ് തി​​മിം​​ഗ​​ല​​ത്തെ വി​​ഴു​​ങ്ങി​​യ​​തെ​​ങ്കി​​ൽ തി​​മിം​​ഗ​​ലം തി​​രി​​ച്ച് ക​​ട​​ൽ കാ​​ണു​​മാ​​യി​​രു​​ന്നോ? അ​​പ്പോ​​ൾത​​ന്നെ വ​​ട​​ക​​ര​​യി​​ൽ മീ​​ൻ തൊ​​ണ്ട​​യി​​ൽ വി​​ഴു​​ങ്ങി ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി വ​​ന്ന മു​​സ്​​ലിം വൃ​​ദ്ധ​​െ​ൻ​റ​​യും ക​​ഥ പ​​റ​​ഞ്ഞു.​ മു​​ള്ളു​​മീ​​നു​​ക​​ൾ ക​​ഴി​​ക്ക​​രു​​ത് എ​​ന്ന് ഉ​​പ​​ദേ​​ശി​​ച്ചു​വി​​ട്ട ആ ​​വൃ​​ദ്ധ​​ൻ പി​​ന്നെ മാ​​സ​​ങ്ങ​​ൾ​​ക്കു ശേ​​ഷം വ​​ന്ന​​ത് മൂ​​രി​​യി​​റ​​ച്ചി​​യു​​ടെ കൊ​​ട്ട് തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങി​​യാ​​ണ്:

''എ​​ന്താ ഇ​​ങ്ങ​​നെ കൊ​​ട്ടും മു​​ള്ളും തൊ​​ണ്ട​​യി​​ൽ കു​​ടു​​ങ്ങു​​ന്ന​​ത്'' എ​​ന്ന ഡോ​​ക്ട​​റു​​ടെ ചോ​​ദ്യ​​ത്തി​​ന് അ​​യാ​​ൾ പ​​റ​​ഞ്ഞ ഉ​​ത്ത​​രം: ​''െൻ​റ ​തൊ​​ണ്ട കൊ​​ഴ​​ലി​​െ​ൻ​റ അ​​ള​​വ് ആ ​​ഹി​​മാ​​റി​​ന​​റി​​യാം'' എ​​ന്നാ​​യി​​രു​​ന്നു.​ ഹി​​മാ​​റ് എ​​ന്ന​​തുകൊ​​ണ്ട് വൃ​​ദ്ധ​​ൻ സ്വ​​ന്തം ബീ​​വി​​യെ​​യാ​​ണ് ഉ​​ദ്ദേ​​ശി​​ച്ച​​ത്.​ പി​​ന്നീ​​ടൊ​​രി​​ക്ക​​ൽ പു​​ന​​ത്തി​​ൽ വൃ​​ദ്ധ​​െ​ൻ​റ ഭാ​​ര്യ​​യെ ക​​ണ്ടി​​ട്ടു​​ണ്ട്. അ​​സ​​ഹ്യ​​മാ​​യ മൂ​​ത്ര​​ക്ക​​ട​​ച്ചി​​ലു​​മാ​​യാ​​ണ് ആ ​​സ്ത്രീ ക്ലി​​നി​​ക്കി​​ൽ വ​​ന്ന​​ത്. ജീ​​വി​​ത​​കാ​​ലം മു​​ഴു​​വ​​ൻ നീ​​ണ്ട യാ​​ത​​ന​​ക​​ൾ സ​​ഹി​​ച്ച​​തു​കാ​​ര​​ണം മാം​​സ​​ള​​ത മു​​ഴു​​വ​​ൻ ചോ​​ർ​​ന്നു​പോ​​യ എ​​ല്ലി​​ൻ​കൊ​​ട്ട് പോ​​ലെ ഒ​​രു ശ​​രീ​​രം.​​ താ​​ൻ കൊ​​ണ്ട അ​​ടി​​ക​​ൾ​​ക്ക് മു​​ള്ളു കൊ​​ണ്ടും കൊ​​ട്ടുകൊ​​ണ്ടും തീ​​റ്റി​​ക്കു​​ക​​യാ​​ണ് വൃ​​ദ്ധ.

''അ​​യ​​ല​​യു​​ടെ ബോ​​ഡി​​യി​​ൽ ഞാ​​ൻ തൊ​​ടു​​ന്നി​​ല്ല'', ആ ​​ഉ​​ച്ച​​ക്ക്​ പു​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

''മീ​​ൻ ചീ​​ഞ്ഞ് പോ​​യോ?''

സ്ത്രീ ​​ചോ​​ദി​​ച്ചു.

''ഇ​​ല്ല''

പു​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു:

''പാ​​വം അ​​യ​​ല. ക​​റി​​യി​​ൽ വെ​​ന്ത പു​​രു​​ഷ​​ൻ!'' ആ ​​അ​​യ​​ല ആ​​ണ​​യ​​ല​​യാ​​ണ് എ​​ന്നൊ​​രു തീ​​ർ​​ച്ച​​യി​​ൽ പു​​ന​​ത്തി​​ൽ എ​​ത്തി​​യി​​രു​​ന്നു.

ക​​റി​​യി​​ൽ കി​​ട​​ക്കു​​ന്ന അ​​യ​​ല​​യെ താ​​നാ​​യി ഭാ​​വ​​ന ചെ​​യ്യു​​ന്ന ഫി​​ലോ​​സ​​ഫ​​റാ​​യ ഈ ​​പു​​ന​​ത്തി​​ലാ​​ണ്, 'മ​​രു​​ന്ന്' എ​​ഴു​​തി​​യ​​ത്. സ്വാ​​ത​​ന്ത്ര്യം സ്വീ​​കാ​​ര്യ​​മാ​​യ 'ബാ​​ധ്യ​​ത'​യാ​​യി പു​​ന​​ത്തി​​ൽ ക​​ണ്ടി​​രു​​ന്നി​​ല്ല. ജൈ​​വ​​ചോ​​ദ​​ന​​ക​​ളു​​ടെ ആ​​ന​​ന്ദോ​​ത്സ​​വ​​മാ​​യി, ല​​ഹ​​രി പു​​ര​​ട്ടി​​യ ര​​സി​​ക​​രാ​​വു​​ക​​ളാ​​യി പു​​ന​​ത്തി​​ൽ അ​​ത് അ​​നു​​ഭ​​വി​​ച്ചു.​ ശ​​രീ​​രം പ​​ര​​മ്പ​​രാ​​ഗ​​ത​​മാ​​യ വ​​ഴി​​ക​​ൾ വി​​ട്ട് സ​​ഞ്ച​​രി​​ച്ചു.

അ​​സ​​ന്ദി​​ഗ്​​ധ​​മാ​​യ മ​​ഹ​​ത്ത്വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ചി​​ന്ത​​ക​​ൾ പു​​ന​​ത്തി​​ലി​​നു​​ണ്ടാ​​യി​​രു​​ന്നോ എ​​ന്ന് സം​​ശ​​യ​​മാ​​ണ്. സ​​ന്ദി​​ഗ്​​ധ​​മാ​​യ ന​​ശ്വ​​ര​​ത​​ക​​ളി​​ൽ പു​​ന​​ത്തി​​ൽ അ​​ഭി​​ര​​മി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു. പു​​ന​​ത്തി​​ൽ അ​​നു​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന സ്വാ​​ത​​ന്ത്ര്യം, ജ​​നി​​ത​​ക​​പ​​ര​​മാ​​യി​​ത്ത​​ന്നെ​​യു​​ള്ള​​താ​​ണ് എ​​ന്ന് അ​​ദ്ദേ​​ഹം വി​​ശ്വ​​സി​​ച്ചി​​രു​​ന്നു. ത​​ന്നെ മാ​​ത്രം മു​​ഖ​​വി​​ല​​യ്​ക്കെ​​ടു​​ക്കു​​ന്ന ഒ​​ന്നാ​​യി​​രു​​ന്ന​​ത്. ''ത​​ന്നെ​​ക്കു​​റി​​ച്ച് മ​​റ്റു​​ള്ള​​വ​​ർ എ​​ന്ത് ചി​​ന്തി​​ക്കു​​ന്നു'' എ​​ന്നൊ​​രാ​​ധി പു​​ന​​ത്തി​​ലി​​നു​​ണ്ടാ​​യി​​രു​​ന്നി​​ല്ല.

ക​​റി​​യി​​ലെ വെ​​ന്ത് തി​​ന്നാ​​ൻ പാ​​ക​​ത്തി​​ൽ കി​​ട​​ന്ന ആ ​​അ​​യ​​ല​​യെ നോ​​ക്കി പു​​ന​​ത്തി​​ൽ ഭാ​​വി​​യെകൂ​​ടി​​യാ​​വ​​ണം ഭാ​​വ​​നചെ​​യ്ത​​ത്. ക​​ട​​ലി​​ൽ​നി​​ന്ന് പി​​ടി​​ക്ക​​പ്പെ​​ടു​​ന്ന​​തോ​​ടെ അ​​യ​​ല​​ക്ക് ന​​ഷ്​​ട​പ്പെ​​ടു​​ന്ന സ്വാ​​ത​​ന്ത്ര്യം മ​​നു​​ഷ്യ​​ന് തി​​ന്നാ​​നു​​ള്ള സ്വാ​​ത​​ന്ത്ര്യ​​മാ​​യി മാ​​റു​​ന്നു. സ്വാ​​ത​​ന്ത്ര്യ​​ത്തി​​െ​ൻ​റ വി​​ചി​​ത്ര​​മാ​​യ മ്യൂ​​ട്ടേ​​ഷ​​ൻ അ​​നു​​ഭ​​വി​​ച്ചി​​രു​​ന്നു പു​​ന​​ത്തി​​ൽ.


ര​​ണ്ട്

പെ​​ങ്ങ​​ളു​​ടെ ക​​ല്യാ​​ണ​​ത്തി​​ന് വ​​ട​​ക​​ര​​യി​​ൽനി​​ന്ന് ച​​ങ്ങാ​​തി​​മാ​​രു​​മൊ​​ത്ത് മാ​​ടാ​​യി​​യി​​ൽ വ​​ന്നു പു​​ന​​ത്തി​​ൽ. പ​​ന്ത​​ലി​​ൽ ഇ​​രു​​ത്താ​​തെ പു​​ന​​ത്തി​​ലി​​ന് അ​​ക​​ത്ത് ഡൈ​​നി​​ങ്​ ടേ​​ബി​​ളി​​ൽ ബി​​രി​​യാ​​ണി​​യും അ​​ൽ​​സ​​യും (അ​​ലീ​​സ- ഗോ​​ത​​മ്പും മാം​​സ​​വും ചേ​​ർ​​ത്തു​​ണ്ടാ​​ക്കു​​ന്ന വി​​ശേ​​ഷ വി​​ഭ​​വം) ടേ​​ബി​​ളി​​ൽ നി​​ര​​ന്നു. എ​​ട​​ക്കാ​​ട് അ​​സീ​​സ് എ​​ന്ന പു​​ക​​ൾ​​പെ​​റ്റ ബി​​രി​​യാ​​ണിവെ​​പ്പു​​കാ​​ര​​നാ​​ണ് ഷെ​​ഫ്. ടേ​​ബി​​ളി​​ൽ ക​​വി എ.​​സി.​ ശ്രീ​​ഹ​​രി, ച​​ല​​ച്ചി​​ത്ര പ്ര​​വ​​ർ​​ത്ത​​ക​​ൻ ശി​​വ​​കു​​മാ​​ർ കാ​​ങ്കോ​​ൽ എ​​ന്നി​​വ​​രു​​മുണ്ടാ​​യി​​രു​​ന്നു. ശ്രീ​​ഹ​​രി അ​​ൽ​​സ ക​​ഴി​​ച്ചി​​ല്ല. ചി​​ക്ക​​ൻ അ​​ൽ​​സ​​യാ​​യി​​രു​​ന്നു. ശ്രീ​​ഹ​​രി അ​​ൽ​​സ ക​​ഴി​​ക്കാ​​തെ നേ​​രെ ബി​​രി​​യാ​​ണി​​യി​​ലേ​​ക്ക് കൈ​വെ​​ച്ച​​ത് പു​​ന​​ത്തി​​ൽ ശ്ര​​ദ്ധി​​ച്ചു. ''ഹ​​രി മാ​​ഷ് വെ​​ജി​​റ്റേ​​റി​​യ​​ൻ ആ​​ണ്'', ശി​​വ​​കു​​മാ​​ർ കാ​​ങ്കോ​​ൽ പ​​റ​​ഞ്ഞു. ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് എ​​ല്ലാ​​വ​​രും പി​​രി​​ഞ്ഞു​പോ​​യ​​പ്പോ​​ൾ പു​​ന​​ത്തി​​ൽ ചോ​​ദി​​ച്ചു: ''അ​​ൽ​​സ​​യെ​​ക്കു​​റി​​ച്ച് എ​​പ്പോ​​ഴെ​​ങ്കി​​ലും ഒ​​രു ക​​വി​​ത എ​​ഴു​​ത​​ണ​​മെ​​ന്ന് തോ​​ന്നി​​യാ​​ൽ ആ ​​ചെ​​റു​​പ്പ​​ക്കാ​​ര​​ൻ എ​​ന്ത് ചെ​​യ്യും?''

വീ​​ട്ടി​​ൽ സ​​സ്യാ​​ഹാ​​രി​​യാ​​യ ഒ​​രു മു​​തി​​ർ​​ന്ന പ​​ത്രാ​​ധി​​പ​​ർ ഫി​​ഷ് ബി​​രി​​യാ​​ണി ക​​ഴി​​ക്കാ​​ൻ മാ​​ത്രം ത​​ല​​ശ്ശേ​​രി പാ​​രീ​​സി​​ൽ വ​​രു​​ന്ന​​തും വീ​​ട്ടി​​ൽ തി​​രി​​ച്ചെ​​ത്തി ഭാ​​ര്യ​​ക്ക​​രി​​കി​​ൽവെ​​ച്ച് ഏ​​മ്പ​​ക്ക​​മി​​ട്ടു പോ​​യാ​​ൽ മീ​​ൻ മ​​ണം വ​​രാ​​തി​​രി​​ക്കാ​​ൻ കോ​​ഴി​​ക്കോ​​ട്ട്​ സൈ​​ബൂ​​സ് ഐ​​സ്ക്രീം പാ​​ർ​​ല​​റി​​ൽ​നി​​ന്ന് ഫ​​ലൂ​​ദ ക​​ഴി​​ച്ചി​​രു​​ന്ന​​തും പു​​ന​​ത്തി​​ൽ പ​​റ​​ഞ്ഞ രു​​ചി​ക്ക​ഥ​​ക​​ളി​​ൽ ഉ​​ണ്ട്. ബി​​രി​​യാ​​ണി എ​​ന്ന സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന് മ്യൂ​​ട്ടേ​​ഷ​​ൻ സം​​ഭ​​വി​​ക്കു​​ന്ന​​താ​​ണ് ഫ​​ലൂ​​ദ.​ സ്വാ​​ത​​ന്ത്ര്യം അ​​ഭി​​രു​​ചി​​യി​​ൽനി​​ന്നു​​ണ്ടാ​​വു​​ന്ന രു​​ചി​​യാ​​ണ്.

മൂ​​ന്ന്

ക​​ണ്ണൂ​​രി​​ലെ പ്ര​​ശ​​സ്ത​​മാ​​യ ആ ​​ഹോ​​ട്ട​​ലി​​ൽ ക​​യ​​റു​​മ്പോ​​ൾ പു​​ന​​ത്തി​​ൽ പ​​തി​​വി​​ലേ​​റെ ക​​ഴി​​ച്ചി​​രു​​ന്നു. കാ​​സ​​ർ​​കോ​ട്ടുനി​​ന്ന് ഒ​​രു സാ​​ഹി​​ത്യ പ​​രി​​പാ​​ടി ക​​ഴി​​ഞ്ഞു​​ള്ള വ​​ര​​വാ​​ണ്. കാ​​റി​​ൽനി​​ന്ന് ഇ​​ട​​ക്കി​​ടെ ഹോ​​ട്ട​​ലി​​ലെ മാ​​നേ​​ജ​​റാ​​യ സു​​ഹൃ​​ത്തി​​നോ​​ട് പ​​റ​​ഞ്ഞ് മ​​ട്ട​​ൺ സൂ​​പ്പ് ക​​രു​​തി​​യി​​രു​​ന്നു.​ പു​​ന​​ത്തി​​ലി​​നെ അ​​വ​​ർ ആ​​ദ​​ര​​വോ​​ടെ സ്വീ​​ക​​രി​​ച്ചു. മ​​ട്ട​​ൺ സൂ​​പ്പ് വി​​ള​​മ്പി. സ​​ർ​​വം ശീ​​തീ​​ക​​രി​​ച്ച ഹോ​​ട്ട​​ലി​​ൽ ഇ​​ളം​മ​​ഞ്ഞ വെ​​ളി​​ച്ചം പ്ര​​കാ​​ശി​​ച്ചുകൊ​​ണ്ടി​​രു​​ന്നു. ആ​​വി പ​​റ​​ക്കു​​ന്ന സൂ​​പ്പ് ഒ​​രി​​റ​​ക്ക് കു​​ടി​​ച്ച്, സ്പൂ​​ണി​​ൽ മ​​ട്ട​​ൺ ക​​ഷണ​​ങ്ങ​​ൾ കോ​​രി​​യെ​​ടു​​ത്ത് വെ​​യ്റ്റ​​റെ വി​​ളി​​ച്ച് പു​​ന​​ത്തി​​ൽ ചോ​​ദി​​ച്ചു: ''സി​​മ​​ൻ​റ്​ ക​​ട്ട പൊ​​ട്ടി​​ച്ചി​​ട്ട​​താ​​ണോ?''

രു​​ചി​​ക​​ൾ പി​​ന്നെ പി​​ന്നെ അ​​ന്യ​​മാ​​യി പു​​ന​​ത്തി​​ലി​​ന്. ജീ​​വി​​ത​​ത്തി​​ലും.

പു​​ന​​ത്തി​​ലി​​നെ നി​​ങ്ങ​​ൾ​​ക്ക് ഇ​​ഷ്​​ട​​മാ​​ണോ?

അ​​സാ​​ധാ​​ര​​ണ​​മാ​​യ ഒ​​രു 'കൂ​​സ​​ലി​​ല്ലാ​​യ്മ'​പു​​ന​​ത്തി​​ലി​​നു​​ണ്ടാ​​യി​​രു​​ന്നു. സ്വാ​​ത​​ന്ത്ര്യ​​ത്തി​​െ​ൻറ വി​​വ​​ർ​​ത്ത​​നംപോ​​ലെ​​യാ​​യി​​രു​​ന്നു ആ ​​ജീ​​വി​​തം.'​​ജീ​​വി​​തം: ഒ​​രു സ്വ​​ത​​ന്ത്ര പ​​രി​​ഭാ​​ഷ' എ​​ന്നാ​​യി​​രു​​ന്നു പു​​ന​​ത്തി​​ലി​​നെ​​ക്കു​​റി​​ച്ചെ​​ഴു​​താ​​ൻ തീ​​രു​​മാ​​നി​​ച്ച ജീ​​വ​​ച​​രി​​ത്രാ​​ഖ്യാ​​ന​​ത്തി​​ന് ശീ​​ർ​​ഷ​​ക​​മാ​​യി തീ​​രു​​മാ​​നി​​ച്ച​​ത്.​ അ​​ത് പു​​ന​​ത്തി​​ലി​​നോ​​ട് പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു: ''ജീ​​വി​​തം: ഒ​​രു സ്വ​​ത​​ന്ത്ര​​ര​​ച​​ന'' എ​​ന്നു​മ​​തി. മ​​റ്റാ​​രു​​ടെ​​യോ ഒ​​രു വി​​വ​​ർ​​ത്ത​​ന ജീ​​വി​​ത​​മ​​ല്ല ത​​​േ​ൻ​റ​​തെ​​ന്ന ഉ​​റ​​ച്ച ബോ​​ധ്യം അ​​തി​​ലു​​ണ്ടാ​​യി​​രു​​ന്നു.​ എ​​ന്നാ​​ൽ, കു​​ടും​​ബ​​ധാ​​ർ​​മി​ക​​ത എ​​ന്നു നാം ​​വി​​ശ്വ​​സി​​ക്കു​​ന്ന വി​​ശ്വാ​​സസം​​ഹി​​ത​​ക​​ളെ അ​​മ്പ​​ര​​പ്പി​​ക്കു​​ന്ന​വി​​ധം പു​​ന​​ത്തി​​ൽ പ്ര​​കോ​​പി​​പ്പി​​ച്ചുകൊ​​ണ്ടി​​രു​​ന്നു. സ്ത്രീ​​ക​​ളെ പു​​ന​​ത്തി​​ലി​​ന് ഇ​​ഷ്​​ട​​മാ​​യി​​രു​​ന്നെ​​ങ്കി​​ലും സ്ത്രീ​​ക​​ൾ​​ക്ക് പു​​ന​​ത്തി​​ലി​​നെ ഇ​​ഷ്​​ട​മാ​​യി​​രു​​ന്നോ? എ​​ങ്കി​​ൽ എ​​ത്രവ​​രെ? ആ ​​ഇ​​ഷ്​ടം എ​​വി​​ടെ​നി​​ന്ന് തു​​ട​​ങ്ങു​​ന്നു? എ​​ഴു​​തു​​ന്ന പു​​ന​​ത്തി​​ൽ / സം​​സാ​​രി​​ക്കു​​ന്ന പു​​ന​​ത്തി​​ൽ- ഈ ​​ര​​ണ്ട് സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന ഏ​​ത് പു​​ന​​ത്തി​​ലി​​നെ അ​​വ​​ർ ഇ​​ഷ്​​ട​​പ്പെ​​ടു​​ന്നു?

'കാ​​സാ ബ്ലാ​​ങ്ക'​യി​​ലെ ഒ​​രു പ​​ക​​ൽ ഭി​​ന്നമേ​​ഖ​​ല​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന മൂ​​ന്നു സ്ത്രീ​​ക​​ളു​​മാ​​യി ഈ ​​വി​​ഷ​​യ​​ത്തി​​ൽ സം​​സാ​​രി​​ച്ചു.​ പു​​ന​​ത്തി​​ൽകൂ​​ടി ഈ ​​സം​​ഭാ​​ഷ​​ണം കേ​​ൾ​​ക്കു​​ന്നു എ​​ന്ന് ഉ​​റ​​പ്പു​വ​​രു​​ത്തി, അ​​വ​​രു​​ടെ അ​​നു​​വാ​​ദ​​ത്തോ​​ടെ സം​​ഭാ​​ഷ​​ണം സ്പീ​​ക്ക​​റി​​ൽ പു​​ന​​ത്തി​​ലി​​നെ കൂ​​ടി കേ​​ൾ​​പ്പി​​ച്ചു.

ഒ​​ന്നാ​​മ​​ത്തെ സ്ത്രീ ​​ഒ​​രു സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു.

''ഹ​​ലോ സ​​ർ- ആ ​​ടീ​​ച്ച​​ർ പ​​റ​​ഞ്ഞു: ഞാ​​ൻ സ്മാ​​ര​​ക​​ശി​​ല​​ക​​ൾ ആ​​റ് ത​​വ​​ണ വാ​​യി​​ച്ചി​​ട്ടു​​ണ്ട്. അ​​ത്ര​​യും ആ ​​നോ​​വ​​ൽ ഇ​​ഷ്​​ട​മാ​​ണ്.''

പു​​ന​​ത്തി​​ൽ അ​​പ്പോ​​ൾ സ​​ന്തോ​​ഷി​​ച്ചു. ''തീ​​ർ​​ച്ച​​യാ​​യും ഏ​​ഴാ​​മ​​ത്തെ വാ​​യ​​ന​​ക്ക് ഞാ​​ൻ ഒ​​പ്പി​​ട്ട് ഒ​​രു കോ​​പ്പി ത​​രാം.''

''വേ​​ണ്ട സാ​​ർ'' ടീ​​ച്ച​​ർ അ​​പ്പോ​​ൾ ത​​ന്നെ അ​​ത്ഭു​​ത​​പ്പെ​​ടു​​ത്തു​​ന്ന സ​​ത്യ​​സ​​ന്ധ​​ത​​യോ​​ടെ പ​​റ​​ഞ്ഞു: ''സാ​​ർ ഒ​​പ്പി​​ട്ട ഒ​​രു പു​​സ്ത​​കം വീ​​ട്ടി​​ൽ ക​​ണ്ടാ​​ൽ പ്ര​​ശ്ന​​മാ​​ണ്.''

പ​​ക്ഷേ, പു​​ന​​ത്തി​​ൽ ആ ​​മ​​റു​​പ​​ടി​​യി​​ൽ ആ ​​ടീ​​ച്ച​​റോ​​ട് ക്ഷോ​​ഭി​​ച്ചു എ​​ന്നാ​​ണ് നി​​ങ്ങ​​ൾ ക​​രു​​തു​​ന്ന​​തെ​​ങ്കി​​ൽ തെ​​റ്റി. പു​​ന​​ത്തി​​ൽ ചി​​രി​​ച്ചു വീ​​ണു. ഭ​​ർ​​ത്താ​​വ്, അ​​ച്ഛ​​ൻ, അ​​മ്മ, മ​​ക്ക​​ൾ ആ​​രാ​​ണ് പു​​ന​​ത്തി​​ൽ ഒ​​പ്പി​​ട്ട ഒ​​രു പു​​സ്ത​​കം ക​​ണ്ടാ​​ൽ വീ​​ട്ടി​​ൽ പ്ര​​ശ്ന​​മാ​​ക്കു​​ക എ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ ആ ​​ടീ​​ച്ച​​ർ മ​​റു​​പ​​ടി​​യൊ​​ന്നും പ​​റ​​ഞ്ഞി​​ല്ല. ''എ​​ന്താ​​യാ​​ലും ന​​മു​​​െക്കാ​​രു ദി​​വ​​സം കാ​​ണ​​ണം'' എ​​ന്നു പു​​ന​​ത്തി​​ൽ പ​​റ​​ഞ്ഞ​​പ്പോ​​ൾ ആ ​​സ്ത്രീ​​യു​​ടെ മ​​റു​​പ​​ടി സു​​വ്യ​​ക്ത​​മാ​​യി​​രു​​ന്നു: ''വേ​​ണ്ട സാ​​ർ.​ ഞാ​​ൻ സാ​​റി​​നെ കാ​​ണാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്നി​​ല്ല. പ​​ക്ഷേ, സ്മാ​​ര​​ക ശി​​ല​​ക​​ൾ ഏ​​ഴാ​​മ​​തും വാ​​യി​​ക്കും.''

ചെ​​റി​​യ ചെ​​റി​​യ കു​​ശ​​ല​ാ​ന്വേ​​ഷ​​ണ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ആ ​​സം​​ഭാ​​ഷ​​ണം അ​​വ​​സാ​​നി​​ച്ചു.

ര​​ണ്ടാ​​മ​​ത്തെ സ്ത്രീ ​​ഒ​​രു കോ​​ള​ജ് അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു.

അ​​വ​​ർ​​ക്കും 'സ്മാ​​ര​​ക​​ശി​​ല​​ക​​ൾ' ത​​ന്നെ​​യാ​​യി​​രു​​ന്നു പ്രി​​യ​​പ്പെ​​ട്ട നോ​​വ​​ൽ.

''ഒ​​രു പാ​​ൻ ഇ​​ന്ത്യ​​ൻ നോ​​വ​​ൽ എ​​ന്ന നി​​ല​​യി​​ൽ 'മ​​രു​​ന്ന്' അ​​ല്ലേ ന​​ല്ല​​ത്?''

പു​​ന​​ത്തി​​ൽ അ​​വ​​രോ​​ട് ചോ​​ദി​​ച്ചു: ''സ്മാ​​ര​​ക ശി​​ല​​ക​​ൾ ഒ​​രു വാ​​യ​​ന​​ക്കാ​​രി എ​​ന്ന നി​​ല​​യി​​ൽ എ​​ന്നെ സ്വ​​യം ന​​ഷ്​​ട​​പ്പെ​​ടു​​ത്തു​​ന്നു'', കോ​​ള​​ജ​​്​ അധ്യാ​​പി​​ക പ​​റ​​ഞ്ഞു.

''പു​​ന​​ത്തി​​ൽ എ​​ന്ന വ്യ​​ക്തി​​യെകു​​റി​​ച്ച് എ​​ന്താ​​ണ​​ഭി​​പ്രാ​​യം?''

''സാ​​റി​​െ​ൻ​റ കൃ​​തി​​ക​​ളാ​​ണ് ഞാ​​ൻ വാ​​യി​​ക്കു​​ന്ന​​തും കു​​ട്ടി​​ക​​ൾ​​ക്ക് പ​​രി​​ച​​യ​​പ്പെ​​ടു​​ത്തു​​ന്ന​​തും ('പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്' എ​​ന്നു പ​​റ​​യാ​​തി​​രി​​ക്കാ​​ൻ കോ​​ള​​ജ​​ധ്യാ​​പി​​ക ശ്ര​​ദ്ധി​​ച്ചി​​രു​​ന്നു).

''എ​​ന്നാ​​ലും വ്യ​​ക്തി​​യെ​​പ്പ​​റ്റി ഒ​​ര​​ഭി​​പ്രാ​​യം ഉ​​ണ്ടാ​​വു​​മ​​ല്ലോ-''

''അ​​തൊ​​ക്കെ'',

ആ ​​അ​​ധ്യാ​​പി​​ക പ​​റ​​ഞ്ഞു: ''സാ​​റി​​െ​ൻ​റ വ്യ​​ക്തി​​പ​​ര​​മാ​​യ കാ​​ര്യം. സാ​​റ് എ​​ങ്ങ​​നെ ജീ​​വി​​ച്ചാ​​ലും എ​​നി​​ക്കെ​​ന്ത്? സാ​​റ് എ​​െ​ൻ​റ പു​​തി​​യാ​​പ്പി​​ള​​യൊ​​ന്നു​​മ​​ല്ല​​ല്ലോ!'' (​അ​​തൊ​​രു മു​​സ്​​ലിം സ്ത്രീ​​യാ​​ണ്. സാ​​ധാ​​ര​​ണ​​യാ​​യി മ​​ക​​ളു​​ടെ ഭ​​ർ​​ത്താ​​വി​​നെ​​യാ​​ണ് 'പു​​തി​​യാ​​പ്പി​​ള' എ​​ന്ന് വി​​ളി​​ക്കാ​​റ്. സ്വ​​ന്തം ഭ​​ർ​​ത്താ​​വി​​നെ​​യും ചി​​ല​​ർ 'പു​​തി​​യാ​​പ്പി​​ള' എ​​ന്നു വി​​ളി​​ക്കാ​​റു​​ണ്ട്. കോ​​ള​​ജ് അ​​ധ്യാ​​പി​​ക ഏ​​ത് അ​​ർ​​ഥ​​ത്തി​​ലാ​​ണ് ഉ​​ദ്ദേ​​ശി​​ച്ച​​ത് എ​​ന്ന​​റി​​യി​​ല്ല.)

പു​​ന​​ത്തി​​ൽ ചി​​രി​​ച്ചു. അ​​വ​​ർ​​ക്ക് കൈ​യൊ​​പ്പി​​ട്ട് ഒ​​രു പു​​സ്ത​​ക​​മ​​യ​​ക്കാം എ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ൾ അ​​വ​​ർ വീ​​ട്ടി​​ലേ​​ക്ക് അ​​യ​​ക്കാ​​വു​​ന്ന വി​​ലാ​​സംത​​ന്നെ പ​​റ​​ഞ്ഞു. അ​​വ​​ർ​​ക്ക് പി​​ന്നീ​​ട് പു​​സ്ത​​ക​​മ​​യ​​ച്ചോ എ​​ന്ന​​റി​​യി​​ല്ല.​ അ​​വ​​ർ ത​​മ്മി​​ൽ പി​​ന്നീ​​ട് ക​​ത്തി​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്നോ എ​​ന്നു​​മ​​റി​​യി​​ല്ല.

മൂ​​ന്നാ​​മ​​ത്തെ സ്ത്രീ ​​ഒ​​രു ന​​ഴ്സ് ആ​​യി​​രു​​ന്നു.

പു​​ന​​ത്തി​​ൽ പ​​ക്ഷേ, ഒ​​രു ഡോ​​ക്ട​​ർ എ​​ന്ന നി​​ല​​യി​​ലാ​​ണ് അ​​വ​​രോ​​ട് സം​​സാ​​രി​​ച്ച​​ത്.​ ന​​ല്ല വാ​​യ​​ന​​ക്കാ​​രി​​യാ​​യി​​രു​​ന്നി​​ട്ടും അ​​വ​​ർ സാ​​ഹി​​ത്യ​​മൊ​​ന്നും പ​​റ​​ഞ്ഞി​​ല്ല. ''സാ​​റ് ഇ​​ങ്ങ​​നെ മ​​ദ്യ​​പി​​ച്ചാ​​ൽ ക​​രി​​യ​​റി​​നെ ബാ​​ധി​​ക്കി​​ല്ലേ'' എ​​ന്ന് ചോ​​ദി​​ച്ച​​പ്പോ​​ൾ പു​​ന​​ത്തി​​ൽ ഫോ​​ൺ ക​​ട്ട് ചെ​​യ്തു. ആ ​​സം​​ഭാ​​ഷ​​ണം തു​​ട​​രാ​​ൻ എ​​ന്തു​കൊ​​ണ്ടോ പു​​ന​​ത്തി​​ൽ ആ​​ഗ്ര​​ഹി​​ച്ചി​​ല്ല.

ഈ ​​സം​​ഭാ​​ഷ​​ണ​​ത്തി​​ലെ സൂ​​ച​​ന​​ക​​ൾവെ​​ച്ച് സൂ​​ക്ഷ്മ​​മാ​​യ അ​​പ​​ഗ്ര​​ഥ​​ന​​ത്തി​​നൊ​​ന്നും ഞ​​ങ്ങ​​ൾ മു​​തി​​ർ​​ന്നി​​ല്ല. ഒ​​ന്നാ​​മ​​ത്തെ സ്ത്രീ, ​​സ്കൂ​​ൾ ടീ​​ച്ച​​ർ, പു​​ന​​ത്തി​​ൽ ഏ​​തോ ത​​ര​​ത്തി​​ൽ സ​​ദാ​​ചാ​​ര​​ത്തി​​ന് 'പ്ര​​ശ്ന'​മു​​ണ്ടാ​​ക്കു​​ന്നു എ​​ന്നാ​​ണ് പ​​റ​​യാ​​ൻ ശ്ര​​മി​​ച്ച​​ത്.​ പു​​ന​​ത്തി​​ലി​​നെ​​പ്പോ​​ലെ ജീ​​വി​​ക്കു​​മ്പോ​​ൾ കു​​ടും​​ബ​​ത്തി​​ൽ അ​​ത് പ്ര​​ശ്ന വി​​ഷ​​മ​​മേ​​ഖ​​ല​​ക​​ൾ തീ​​ർ​​ക്കു​​ന്നു എ​​ന്നൊ​​രു ഊ​​ന്ന​​ൽ ആ ​​മ​​റു​​പ​​ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്നു.​ മ​​റ്റൊ​​ന്ന്, പ്ര​​ധാ​​ന​​പ്പെ​​ട്ട വ​​സ്തു​​ത, അ​​വ​​ർ ഒ​​രു സ്കൂ​​ൾ ടീ​​ച്ച​​ർ കൂ​​ടി​​യാ​​യി​​രു​​ന്നു. സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള പ്രാ​​ഥ​​മി​​ക​​മാ​​യ ജ്ഞാ​​ന രൂ​​പവത്​ക​​ര​​ണ​​മാ​​ണ് സ്കൂ​​ളി​​ൽ ന​​ട​​ക്കു​​ന്ന​​ത്. ര​​ണ്ടാ​​മ​​ത്തെ സ്ത്രീ, ​​സ്വാ​​ത​​ന്ത്ര്യ​​ത്തെ അ​​ൽ​​പംകൂ​​ടി മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ''നി​​ങ്ങ​​ൾ എ​​ങ്ങ​​നെ ജീ​​വി​​ച്ചാ​​ലും എ​​നി​​ക്കെ​​ന്ത്'' എ​​ന്നു പ​​റ​​ഞ്ഞ​​പ്പോ​​ഴും ''അ​​ങ്ങ​​നെ​​യൊ​​രാ​​ളെ'' ബ​​ന്ധു​വാ​​യി പ​​രി​​ഗ​​ണി​​ക്കാ​​നാ​​വി​​ല്ല എ​​ന്ന് പ​​രോ​​ക്ഷ​​മാ​​യി സൂ​​ചി​​പ്പി​​ക്കു​​ന്നു​​ണ്ട്. മൂ​​ന്നാ​​മ​​ത്തെ സ്ത്രീ, ​​ന​​ഴ്സ്, പു​​ന​​ത്തി​​ലി​​െ​ൻ​റ മ​​ദ്യ​​പാ​​ന​​ത്തെ ചെ​​റി​​യ രീ​​തി​​യി​​ൽ വി​​മ​​ർ​​ശി​​ച്ച​​പ്പോ​​ൾത​​ന്നെ അ​​ദ്ദേ​​ഹം അ​​സ്വ​​സ്ഥ​​നാ​​യി.

അ​​പ്പോ​​ഴും, എ​​ഴു​​ത്തു​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ പു​​ന​​ത്തി​​ൽ ഇ​​വ​​രു​​ടെ​​യെ​​ല്ലാം ഹൃ​​ദ​​യം ക​​വ​​ർ​​ന്നി​​രു​​ന്നു. ഒ​​രു നോ​​വ​​ൽ ഏ​​ഴു ത​​വ​​ണ വാ​​യി​​ക്കു​​ക എ​​ന്ന​​ത് എ​​ഴു​​ത്തു​​കാ​​ര​​ന് കി​​ട്ടു​​ന്ന നൊ​ബേ​ൽ പ്രൈ​​സാ​​ണ്. ആ​​ത്മ​​ര​​തി​​യു​​ടെ ഊ​​ഞ്ഞാ​​ലി​​ൽ ആ​​ടാ​​ത്ത എ​​ഴു​​ത്തു​​കാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം പ്ര​​ത്യേ​​കി​​ച്ചും.

സ്വ​ാ​ത​​ന്ത്ര്യം എ​​പ്പോ​​ഴും വ്യ​​വ​​സ്ഥ​​യോ​​ടു​​ള്ള വി​​യോ​​ജി​​പ്പോ​​ടെ​​യും വെ​​ല്ലു​​വി​​ളി​​യോ​​ടെ​​യു​​മാ​​ണ് നി​​ൽ​​ക്കു​​ന്ന​​ത്. അ​​ത് അ​​ത്രത​​ന്നെ 'വി​​വാ​​ദ സാ​​ധ്യ​​ത' നി​​ല​നി​​ർ​​ത്തു​​ന്ന​​തു​​മാ​​ണ്. പു​​ന​​ത്തി​​ൽ എ​​ന്ന എ​​ഴു​​ത്തു​​കാ​​ര​​ൻ വ്യ​​ക്തി​​പ​​ര​​മാ​​യിത​​ന്നെ സ്വാ​​ത​​ന്ത്ര്യ​​ത്തി​​െ​ൻ​റ ഈ ​​ഭാ​​ഗ​​ങ്ങ​​ളെ​​ല്ലാം ഉ​​ൾ​​ച്ചേ​​ർ​​ന്ന ഉ​​ട​​ൽ ആ​​യി​​രു​​ന്നു. 'സ്മാ​​ര​​ക​​ശി​​ല​​ക​​ൾ', 'മ​​രു​​ന്ന്'- ഈ ​​ര​​ണ്ട് കൃ​​തി​​ക​​ൾ മാ​​ത്രം​മ​​തി പു​​ന​​ത്തി​​ലി​​നെ എ​​ന്നേ​​ക്കു​​മാ​​യി ഓ​​ർ​​മി​​ക്കാ​​ൻ.

വ്യ​​ക്തി​​ക​​ൾ ജീ​​വി​​ത​​ത്തി​​ൽ ന​​ട​​ത്തു​​ന്ന നി​​ർ​​ണാ​​യ​​ക​​മാ​​യ 'തി​​ര​​ഞ്ഞെ​​ടു​​പ്പാ​​ണ്' കു​​ടും​​ബജീ​​വി​​തം ന​​യി​​ക്കു​​ക എ​​ന്ന​​ത്. ഒ​​രു 'ഇ​​ണ'​യി​​ൽ അ​​ഭ​​യം ക​​ണ്ടെ​​ത്തു​​ക എ​​ന്നൊ​​രു സു​​ര​​ക്ഷി​​ത വ്യ​​ക്തി​​ഗ​​ത​​ഭാ​​വി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തീ​​രു​​മാ​​നംകൂ​​ടി​​യാ​​ണ​​ത്. അ​​പ്പോ​​ൾത​​ന്നെ അ​​ത് 'വി​​വാ​​ഹേ​​ത​​ര​​മാ​​യ' ഏ​​ത് ലൈം​​ഗി​​ക ബ​​ന്ധ​​ങ്ങ​​ളെ​​യും ഭ​​യ​​ത്തോ​​ടെ നോ​​ക്കാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്നു​​ണ്ട്. ജൈ​​വ പ​​രി​​ണാ​​മദ​​ശ​​യി​​ൽ മ​​നുഷ്യ​​ർ​​ക്ക് കൈ​​വ​​ന്ന ഘ​​ട​​നാ​​പ​​ര​​മാ​​യ ഒ​​രു സാ​​മൂ​​ഹി​​ക സം​​വി​​ധാ​​ന​​മാ​​ണ് 'കു​​ടും​​ബം'. ലിം​​ഗ/​ജാ​​തി/​സ്വ​​ത്വ നി​​ർ​​മി​തികൂ​​ടി​​യാ​​ണ് കു​​ടും​​ബം. ഈ ​​നി​​ർ​​മി​തി​​യെ പ്ര​​കോ​​പി​​പ്പി​​ക്കു​​ന്ന പ്ര​​മേ​​യ​​ങ്ങ​​ളാ​​ണ് പു​​ന​​ത്തി​​ൽ എ​​ഴു​​തി​​യ ചെ​​റു​​ക​​ഥ​​ക​​ളും പു​​ന​​ത്തി​​ൽ പ​​ല​​പ്പോ​​ഴാ​​യി ന​​ട​​ത്തി​​യ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും. (പു​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ പി​​ൽ​​ക്കാ​​ല സം​​ഭാ​​ഷ​​ണ​​ങ്ങ​​ളും ദൃ​​ശ്യ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ വ​​ന്ന തു​​ട​​ർ​​ച്ച​​യാ​​യ അ​​ഭി​​മു​​ഖ​​ങ്ങ​​ളും 'പി​​ൽ​​ക്കാ​​ല ച​​ങ്ങാ​​തി'​മാ​​രു​​മാ​​ണ് പു​​ന​​ത്തി​​ലി​​നെ അ​​രാ​​ജ​​ക​​വാ​​ദി​​യാ​​ക്കി​​യ​​ത് എ​​ന്ന് പു​​ന​​ത്തി​​ലി​​െ​ൻ​റ ആ​​ദ്യ​​കാ​​ല ച​​ങ്ങാ​​തി​​മാ​​ർ ഒ​​റ്റ​​പ്പെ​​ട്ട ചി​​ല കോ​​ണു​​ക​​ളി​​ൽ​നി​​ന്ന് പ​​റ​​യു​​ക​​യു​​ണ്ടാ​​യി. ഈ ​​ആ​​ദ്യ​​കാ​​ല ച​​ങ്ങാ​​തി​​മാ​​രു​​മാ​​യു​​ള്ള സ​​ഹ​​വാ​​സ നാ​​ളു​​ക​​ളി​​ലാ​​ണ് പു​​ന​​ത്തി​​ൽ ന​​ട​​ത്തി​​യ ഏ​​റ്റ​​വും (കു) ​​പ്ര​​സി​​ദ്ധ​​മാ​​യ കാ​​സ​​ർ​​കോ​​ട​​ൻ പ്ര​​ഭാ​​ഷ​​ണം: 'പാ​​പി​​യു​​ടെ കാ​​ഷാ​​യം'. പു​​ന​​ത്തി​​ലി​​െ​ൻ​റ സ​​ർ​​ഗാ​​ത്മ​​ക ജീ​​വി​​ത​​ത്തി​​ൽ വ​​ലി​​യ ക​​രി​​വാ​​രി​​ത്തേ​​ക്ക​​ലി​​ന് ഇ​​ട​​യാ​​ക്കി​​യ 'ടാ​​ഗോ​​ർ/ക​​ന്യാ​​വ​​ന​​ങ്ങ​​ൾ' നോ​​വ​​ൽ വി​​വാ​​ദ​​വും ''ആ​​ദ​​ര​​ണീ​​യ​​രാ​​യ ഈ ​​മു​​തി​​ർ​​ന്ന സു​​ഹൃ​​ത്തു​​ക്ക​​ൾ'' ഒ​​പ്പ​​മു​​ള്ള കാ​​ല​​ത്താ​​ണ് സം​​ഭ​​വി​​ക്കു​​ന്ന​​ത്. എ​​ല്ലാ കാ​​ല​​ത്തും വി​​വാ​​ദ​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി പു​​ന​​ത്തി​​ലി​​െ​ൻ​റ ജീ​​വി​​ത​​ത്തോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ന് 'ആ​​ദ്യകാ​​ലം', 'പി​​ൽ​​ക്കാ​​ലം' എ​​ന്നൊ​​ന്നു​​മി​​ല്ല).

സ്വാ​​ത​​ന്ത്ര്യ​​ത്തി​​െ​ൻ​റ വ​​ലു​​പ്പ​​ക്കൂ​​ടു​​ത​​ൽ ഉ​​ള്ള ആ ​​ക​​ള്ളി എ​​പ്പോ​​ഴും വ്യ​​ക്തി ചോ​​ദ​​ന​​ക​​ൾ കൊ​​ണ്ട് നി​​റ​​ച്ചി​​രു​​ന്നു പു​​ന​​ത്തി​​ൽ. അ​​തു​കൊ​​ണ്ടുത​​ന്നെ വ്യ​​ക്തി​​പ​​ര​​മാ​​യി പ​​ല​ത​​രം വി​​ഷ​​യ​ദാ​​രി​​ദ്ര്യങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ, എ​​ഴു​​ത്തു​​കാ​​രും വാ​​യ​​ന​​ക്കാ​​രു​​മ​​ട​​ങ്ങു​​ന്ന വി​​പു​​ല​​മാ​​യ സ​​മൂ​​ഹം, പു​​ന​​ത്തി​​ലി​​െ​ൻ​റ ജീ​​വി​​തം ഒ​​രു ക​​ഥ​​യാ​​യി വാ​​യി​​ച്ചു​കൊ​​ണ്ടി​​രു​​ന്നു


വ്യ​​ക്തി​സ്വാ​​ത​​ന്ത്ര്യം​ എ​​ന്ന നി​​ല​​യി​​ൽ 'കു​​ടും​​ബം' എ​​ന്ന അ​​ധി​​കാ​​ര ക​​ണ്ണി​​യി​​ലേ​​ക്കാ​​ണ് പു​​ന​​ത്തി​​ൽ അ​​വ​​സാ​​ന​​കാ​​ലം എ​​ത്തി​​ച്ചേ​​രു​​ന്ന​​ത്. സ്വാ​​ത​​ന്ത്ര്യം എ​​ന്ന ജൈ​​വാ​​നു​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളും തി​​രി​​ച്ച​​റി​​വു​​ക​​ളും കു​​ടു​​ബം എ​​ന്ന വ്യ​​വ​​സ്ഥാ​​പി​​ത ശ്രേ​​ണി​​യി​​ലേ​​ക്കു ത​​ന്നെ​​യാ​​ണ് പു​​ന​​ത്തി​​ൽ ഒ​​ടു​​വി​​ൽ ചേ​​ർ​​ത്തു​നി​​ർ​​ത്തു​​ന്ന​​ത്.​ ഈ ​കോ​​വി​​ഡ് കാ​​ല​​ത്ത് നി​​ങ്ങ​​ൾ എ​​വി​​ടെ​​യാ​​ണ് സു​​ര​​ക്ഷി​​ത​​രാ​​യി ഇ​​രി​​ക്കു​​ന്ന​​ത്? കു​​ടി​​യേ​​റ്റ തൊ​​ഴി​​ലാ​​ളി​​ക​​ൾ എ​​വി​​ടേ​​ക്ക് പോ​​കാ​​നാ​​ണ് തി​​ടു​​ക്കം​കൂ​​ട്ടു​​ന്ന​​ത്? പ്ര​​വാ​​സി​​ക​​ൾ?

കേ​​ര​​ളാ​ പൊ​ലീ​സ് കേ​​ര​​ള​​ത്തി​​ൽ ഇ​​പ്പോ​​ൾ പു​​റ​​ത്തി​​റ​​ക്കി​​യ യാ​​ത്രാ പാ​​സി​​നു​​ള്ള അ​​പേ​​ക്ഷ ഫോ​​റ​​ത്തി​​ൽ 'ഫാ​​മി​​ലി'​യി​​ലേ​​ക്ക് തി​​രി​​ച്ചുപോ​​കാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ന്നു​​ണ്ട്. മ​​ട​​ക്ക​​യാ​​ത്ര​​ക​​ളെ​​ല്ലാം കു​​ടും​​ബ​​ത്തി​​ലേ​​ക്കാ​​ണ് എ​​ന്നാ​​ണ് സ്​​റ്റേ​​റ്റും പ​​റ​​യു​​ന്ന​​ത്.

സ്വാ​​ത​​ന്ത്ര്യം സൂ​​ക്ഷ്മ​​ത​​ല​​ത്തി​​ൽപോ​​ലും ഒ​​രു പ്ര​​ശ്ന​വി​​ഷ​​യ​​മാ​​ണ്. നാ​​മപ​​ദ​​മാ​​യി അ​​തു​​ണ്ട്.​ ക്രി​​യാ​​ത്മ​​ക​​മാ​​യി അ​​ത് വീ​​ട്ടി​​ൽ/​പു​​റ​​ത്ത് എ​​ന്നീ രീ​​തി​​ക​​ളി​​ൽ 'ടി​​ക്' ഇ​​ടാ​​വു​​ന്ന ക​​ള്ളി​​ക​​ളാ​​യി ത​​രം​തി​​രി​​ച്ചു വെ​​ച്ചി​​ട്ടു​​ണ്ട്. എ​​ല്ലാ ക​​ള്ളി​​ക​​ളും ഒ​​രേ സ്വാ​​ത​​ന്ത്ര്യ​​ത്തോ​​ടെ ആ​​രും പൂ​​രി​​പ്പി​​ക്കു​​ന്നി​​ല്ല. അ​​ത്ര​ത​​���q�oT്നെ പൂ​​ർ​​ണ സ്വാ​​ത​​ന്ത്ര്യം ആ​​രും എ​​ടു​​ക്കു​​ന്നി​​ല്ല. കൊ​​ടു​​ക്കു​​ന്നു​​മി​​ല്ല.

പു​​ന​​ത്തി​​ലും ഈ ​​ച​​തു​​ര സ്വാ​​ത​​ന്ത്ര്യ​​മാ​​ണ് അ​​നു​​ഭ​​വ​ി​ച്ച​​ത്.​ V|���6 ​ക​​ള്ളി അ​​ൽ​​പം​കൂ​​ടി വ​​ലു​​താ​​യി​​രു​​ന്നു എ​​ന്നു​മാ​​ത്രം.

എ​​ഴു​​ത്തു​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ൽ അ​​യാ​​ൾ നി​​ങ്ങ​​ൾ​​ക്കാ​​രാ​​ണ്?

സ്വാ​​ത​​ന്ത്ര്യ​​ത്�^�G� 0��​​െ​ൻ​റ വ​​ലു​​പ്പ​​ക്കൂ​​ടു​​ത​​ൽ ഉ​​ള്ള ആ ​​ക​​ള്ളി എ​​പ്പോ​​ഴും വ്യ​​ക്തി ചോ​​ദ​​ന​​ക​​ൾ കൊ​​ണ്ട് നി​​റ​​ച്ചി​​രു​​ന്നു പു​​ന​​ത്തി​​ൽ. അ​​തു​കൊ​​ണ്ടുത​​ന്നെ വ്യ​​ക്തി​​പ​​ര​​മാ​​യി പ​​ല​ത​​രം വി​​ഷ​​യ​ദാ​​രി​​ദ്ര്യങ്ങ​​ളി​​ലൂ​​ടെ ക​​ട​​ന്നു​പോ​​കു​​ന്ന മ​​ല​​യാ​​ളി​​ക​​ൾ, എ​​ഴു​​ത്തു​​കാ​​രും വാ​​യ​​ന​​ക്കാ​​രു​​മ​​ട​​ങ്ങു​​ന്ന വി​​പു​​ല​​മാ​​യ സ​​മൂ​​ഹം, പു​​ന​​ത്തി​​ലി​​െ​ൻ​റ ജീ​​വി​​തം ഒ​​രു ക​​ഥ​​യാ​​യി വാ​​യി​​ച്ചു​കൊ​​ണ്ടി​​രു​​ന്നു. ജീ​​വി​​തം ക​​ഥ​പോ​​ലെ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ പു​​ന​​ത്തി​​ലി​​ന് സാ​​ധി​​ച്ചി​​രു​​ന്നു.​ അ​​തു​കൊ​​ണ്ടുത​​ന്നെ, ത​​െ​ൻ​റ ഓ​​ർ​​മ​​ക​​ളെ വ​​ലി​​യൊ​​രു വാ​​യ​​നാ സ​​മൂ​​ഹം പി​​ന്തു​​ട​രു​​ന്നു​ണ്ടെ​​ന്ന തോ​​ന്ന​​ലി​​ൽ എ​​ഴു​​ത്തി​​ൽ ജീ​​വി​​ത​​ത്തെ അ​​ദ്ദേ​​ഹം പൊ​​ലി​​പ്പി​​ച്ചുത​​ന്നെ നി​​ർ​​ത്തി.​ മ​​റ്റെ​​ഴു​​ത്തു​കാ​​രെ​​ക്കാ​​ൾ സ​​ഞ്ചാ​​ര സാ​​ഹി​​ത്യ​​വു​​മെ​​ഴു​​തി.​ ബ​​ർ​​മ, സിം​​ഗ​​പ്പൂ​​ർ, ഇ​​റാ​​ൻ തു​​ട​​ങ്ങി​​യ രാ​​ജ്യ​​ങ്ങ​​ളി​​ൽ ന​​ട​​ത്തി​​യ സ​​ഞ്ചാ​​ര​സ്മൃ​​തി​​ക​​ൾ സൂ​​ക്ഷ്മ​​മാ​​യ ചി​​ല നോ​​ട്ട​​ങ്ങ​​ളാ​​ൽ ശ്ര​​ദ്ധേ​​യ​​മാ​​ണ്.​ ഇ​​റാ​​നി​​ൽനി​​ന്ന് തി​​രി​​ച്ചു​വ​​ന്ന​​പ്പോ​​ൾ അ​​ദ്ദേ​​ഹം വി​​ളി​​ച്ച​​ത് ഏ​​റെ കൗ​​തു​​ക​​മു​​ള്ള ഒ​​രു കാ​​ര്യം പ​​റ​​യാ​​നാ​​ണ്: ''ല​​ബ​​ണ​​ൻ (ഫ​ല​​സ്തീ​​ൻ) സ്ത്രീ​​ക​​ളാ​​ണ് ഏ​​റെ സു​​ന്ദ​​രി​​ക​​ൾ എ​​ന്നാ​​ണ് ഞാ​​ൻ ഇ​​തു​വ​​രെ ധ​​രി​​ച്ചി​​രു​​ന്ന​​ത്. മി​​ഡി​​ൽ ഈ​​സ്​​റ്റ്​ യാ​​ത്ര​​ക​​ളി​​ൽ അ​​ങ്ങ​​നെ​​യാ​​ണ് തോ​​ന്നി​​യ​​ത്. പ​​ക്ഷേ, ഇ​​റാ​​ൻ സ്ത്രീ​​ക​​ളാ​​ണ് അ​​വ​​രേ​​ക്കാ​​ൾ സു​​ന്ദ​​രി​​ക​​ൾ. മൂ​​ടു​​പ​​ടം കൊ​​ണ്ട് മൂ​​ടി​​യ സു​​ന്ദ​​രി​​ക​​ൾ!''

യാ​​ത്ര​​ക​​ളും ഭ​​ക്ഷ​​ണ​​വും ഉ​​റ​​ക്ക​​വും മ​​ദ്യ​​വും ഒ​​രു​പോ​​ലെ ഇ​​ഷ്​​ട​പ്പെ​​ട്ടി​​രു​​ന്ന പു​​ന​​ത്തി​​ൽ ഏ​​റ്റ​​വും മൂ​​ഡു​​ള്ള സ​​ന്ദ​​ർ​​ഭ​​ങ്ങ​​ളി​​ൽ ഫ്ലാ​​റ്റി​​ന​​രി​​കി​​ലെ മ​​ര​​ത്തി​​ലെ കു​​രു​​വി​​യു​​ടെ ശ​​ബ്​​ദം മി​​മി​​ക്രി ആ​​ർ​​ട്ടി​സ്​​റ്റി​​നെപോ​​ലെ അ​​നു​​ക​​രി​​ച്ചു ചി​​രി​​പ്പി​​ക്കും.​ പി യു​​ടെ 'ക​​ളി​​യ​​ച്ഛ​​നി​​'ലെ വ​​രി​​ക​​ൾ ചൊ​​ല്ലും:

മ​​ന്ദ പ​​വ​​ന​​ൻ ത​​ഴു​​ക​​വേ കൂ​​രി​​രു​​ൾ/ഗ്ര​​ന്ഥി ഭേ​​ദി​​ച്ചു വി​​രി​​യു​​ന്നു കോ​​ര​​കം/ദേ​​വ​​ൻ ദി​​നേ​​ശ​​ൻ തൊ​​ടു​​മ്പോ​​ൾ ത​​മി​​സ്ര​​മാം/രാ​​വു വെ​​ളി​​ച്ചം വി​​ത​​റും പ്ര​​ഭാ​​ത​​മാം!

ഇ​​തു​​പോ​​ലെ ആ​​ർ.​ രാ​​മ​​ച​​ന്ദ്ര​​​​െൻ​റ​​യും വൈ​​ലോ​​പ്പി​​ള്ളി​​യുടെ​​യും ഒ​​ട്ടേ​​റെ വ​​രി​​ക​​ൾ അ​​ദ്ദേ​​ഹ​​ത്തി​​ന് മ​​ന​​പ്പാ​​ഠ​​മാ​​യി​​രു​​ന്നു.​

പ്രി​​യ​​പ്പെ​​ട്ട പു​​ന​​ത്തി​​ൽ, നി​​ര​​ർ​​ഥ​​ക​​മാ​​യ ഒ​​രു പ്ര​​ഹ​​സ​​നം പോ​​ലെ ജീ​​വി​​തം ആ​​യി​​ത്തീ​​ർ​​ന്ന ഈ ​​അ​​ട​​ച്ചി​​ട​​ൽ നാ​​ളു​​ക​​ളി​​ൽ, ഒ​​രി​​ക്ക​​ൽ​കൂ​​ടി ക​​ഥ​പ​​റ​​യു​​ന്ന ക​​ണ്ണു​​ക​​ൾ നോ​​ക്കി സം​​സാ​​രി​​ക്കാ​​ൻ താ​​ങ്ക​​ളെ സ്നേ​​ഹി​​ച്ചി​​രു​​ന്ന ച​​ങ്ങാ​​തി​​മാ​​രെ​​ല്ലാം ആഗ്ര​​ഹി​​ക്കു​​ന്നു​​ണ്ടാ​​വ​​ണം. ഒ​​രു അസം​​ബ​​ന്ധ ബോ​​ധം സ്വ​​യം​നീ​​ക്കാ​​ൻ ശ്ര​​മി​​ച്ചി​​ട്ടും നീ​​ങ്ങാ​​തെ ലോ​​ക​​ത്തി​​നു​മേ​​ൽ വ​​ന്നു​വീ​​ണി​​രി​​ക്കു​​ന്നു. ഒ​​രു ക​​ഥാ​​പാ​​ത്രം പോ​​ലെ ജീ​​വി​​ച്ച താ​​ങ്ക​​ൾ, സ്വ​​യം ആ​​ദ​​ർ​​ശ​​വ​​ത്​ക​​രി​​ക്കാ​​ൻ ഒ​​രി​​ക്ക​​ലും ആ​​ഗ്ര​​ഹി​​ച്ചി​​ല്ല. മു​​റി​​യി​​ൽ അ​​ട​​ച്ചി​​രു​​ന്ന ആ ​​നാ​​ളു​​ക​​ൾ, ഓ​​ർ​​മ​ക​​ളു​​ടെ ഭൂ​​മി​​യി​​ൽ ജീ​​വി​​ച്ച താ​​ങ്ക​​ൾ​​ക്ക് എ​​ത്ര ക​​ഠി​​ന​​മാ​​യി​​രി​​ക്കു​​മെ​​ന്ന് ഇ​​പ്പോ​​ൾ തി​​രി​​ച്ച​​റി​​യാ​​നാ​​വു​​ന്നു​​ണ്ട്. ഓ​​ർ​​മ​​ക​​ളു​​ടെ ക​​ഠി​​ന ത​​ട​​വ​​നു​​ഭ​​വി​​ക്കു​​ക​​യാ​​ണ് ആ​​ഗോ​​ള മ​​നു​​ഷ്യ​​രി​​പ്പോ​​ൾ.

02

ന​​ട​​ന്നു ക​​ട​​ന്ന​​വ​​ൻ

എ.​ ​അ​​യ്യ​​പ്പ​​ൻ അ​​ല​​ഞ്ഞു​ന​​ട​​ന്ന ലോ​​കം അ​​ൽ​​പ​​കാ​​ല​​ത്തേ​​ക്കെ​​ങ്കി​​ലും അ​​സ്ത​​മി​​ച്ചി​​രി​​ക്കു​​ന്നു. വീ​​ടു​​ണ്ടാ​​യി​​ട്ടും ന​​ട​​ന്ന​​ല​​യു​​ന്ന, കാ​​ൽ​​ന​​ട​​യി​​ൽ നി​​റ​​യു​​ക​​യും വീ​​ഴു​​ക​​യും മ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രി​​ന്ത്യ, കാ​​ൽ​​ന​​ട​​യെ ക​​വി​​ത​​യാ​​യി ക​​ണ്ട ഒ​​രു ക​​വി​​യെ നി​​രാ​​ർ​​ദ്ര​​മാ​​യ ഓ​​ർ​​മ​​യു​​ടെ നി​​ര​​ത്തി​​ൽ ഏ​​കാ​​കി​​യാ​​യി നി​​ർ​​ത്തു​​ന്നു.​​ അ​​യ്യ​​പ്പ​​ൻ അ​​ല​​യു​​ന്ന​​വ​​രോ​​ടൊ​​പ്പ​​മാ​​യി​​രു​​ന്നു എ​​ന്നും. ന​​ട​​ന്നു​ന​​ട​​ന്ന്​ ക​​ണ്ട കാ​​ഴ്ച​​ക​​ളി​​ൽനി​​ന്നാ​​ണ് ആ ​​ക​​വി​​ത​​ക​​ളൊ​​ക്കെ രൂ​​പ​​പ്പെ​​ട്ട​​ത്. ''നോ​​വു​​ക​​ളെ​​ല്ലാം പൂ​​വു​​ക​​ളാ​​യി'' ഹൃ​​ദ​​യ​​ത്തി​​ൽ വി​​ഷാ​​ദ സ്മൃ​​തി​​ക​​ളു​​ടെ പൂ​​ക്കു​​ട​​യു​​മാ​​യി ന​​ട​​ന്ന അ​​യ്യ​​പ്പ​​ൻ നി​​സ്വ​​രാ​​യി അ​​ല​​ഞ്ഞ ജ​​ന​​ത​​യു​​ടെ ക​​വി​​യാ​​യി​​രു​​ന്നു. റെ​​യി​​ൽ​​വേ ട്രാ​​ക്കി​​ൽ വ​​ണ്ടി ക​​യ​​റി ച​​ത​​ഞ്ഞ, ട്ര​​ക്ക് ലോ​​റി​​ക​​ളി​​ടി​​ച്ച് മ​​രി​​ച്ച, കാ​​ൽ​​ന​​ട മ​​നു​​ഷ്യ​​രു​​ടെ ഉ​​ള്ളി​​ൽനി​​ന്ന് പൊ​​ട്ടി​​പ്പി​​ള​​ർ​​ന്നു വ​​രാ​​വു​​ന്ന വാ​​ക്കു​​ക​​ളാ​​ണ് അ​​യ്യ​​പ്പ​​ൻ ക​​വി​​ത​​ക​​ൾ. തെ​​രു​​വി​​ൽ മ​​രി​​ച്ചു​വീ​​ഴു​​മ്പോ​​ൾ കു​​പ്പാ​​യ​​ക്കൈ മ​​ട​​ക്കി​​ൽ ചു​​ളു​​ങ്ങി​​ച്ചു​​രു​​ങ്ങി​​യ നോ​​ട്ടുപോ​​ലെ ക​​വി​​ത​​യു​​ണ്ടാ​​യി​​രു​​ന്നു. കൂ​​ര​​മ്പ്‌ പോ​​ലെ പി​​ന്നാ​​ലെ വ​​രു​​ന്നു​​ണ്ട്, അ​​സ്ത്രം! എ​​ത്ര പ്ര​​വ​​ച​​നാ​​ത്മ​​ക​​മാ​​യ വ​​രി​​ക​​ൾ!

വാ​​ക്ക് വ​​രു​​ന്ന​​ത് മാ​​യി​​ക​​വും വ​​ശ്യ​​വു​​മാ​​യ സ്വ​​ർ​​ഗീ​​യ ഭാ​​വ​​ന​​ക​​ളി​​ൽ​നി​​ന്നു മാ​​ത്ര​​മ​​ല്ല, വെ​​യി​​ല​​ത്ത് നി​​ർ​​ത്തി​​പ്പൊ​​രി​​ച്ച ജീ​​വി​​ത​​ത്തി​​ൽനി​​ന്നു​​മാ​​ണ്. ആ ​​വെ​​യി​​ൽ പൊ​​ള്ളി​നി​​ൽ​​ക്കു​​ന്നു​​ണ്ട് അ​​യ്യ​​പ്പ​​ൻ ക​​വി​​ത​​ക​​ളാ​​കെ.​ പാ​​റ പൊ​​ട്ടി​​ക്കു​​ന്ന മ​​നു​​ഷ്യ​​രി​​ൽ ദൈ​​വ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​വ​​ർ (ടാ​​ഗോ​​ർ) ഒ​​രു പാ​​റപോ​​ലും പൊ​​ട്ടി​​ച്ച​​വ​​ര​​ല്ല എ​​ന്ന് അ​​നു​​വാ​​ച​​ക​​ർ​​ക്ക​​റി​​യാം.​ എ​​ന്നാ​​ൽ, പാ​​റ പൊ​​ട്ടി​​ക്കു​​ന്ന​​വ​​രി​​ലും ചേ​​റി​​ൽ വ​​യ​​ൽ ഉ​​ഴു​​തുമ​​റി​​ക്കു​​ന്ന​​വ​​രി​​ലും ദൈ​​വ​​സാ​​ന്നി​​ധ്യ​​ത്തെ കാ​​ണു​​ന്ന ആ '​ക​​ണ്ണ്' ക​​വി​​യു​​ടേ​​താ​​ണ്.​ അ​​യ്യ​​പ്പ​​ൻ ക​​ണ്ണി​​ൽ​പ​​തി​​യു​​ന്ന ജീ​​വി​​ത​​ത്തി​​ലേ​​ക്കു ന​​ട​​ന്നു ത​​ന്നെ പോ​​യി. ജീ​​വി​​ത​​ത്തെ ഇ​​രു​​ന്നു ക​​ണ്ട് തൊ​​ഴു​​കൈ​​യോ​​ടെ, 'കൂ​​പ്പു​​കൈ' ക​​വി​​ത​​ക​​ൾ എ​​ഴു​​തു​​ക​​യാ​​യി​​രു​​ന്നി​​ല്ല. 'ന​​ട​​പ്പു ലോ​​ക​​ക്ര​​മ'​ങ്ങ​​ൾ ന​​ട​​ന്നുത​​ന്നെ ക​​ണ്ട് ക​​വി​​ത​​യി​​ൽ അ​​തി​​െ​ൻ​റ​​യൊ​​രു ക്ര​​മം വ​​ര​​ണ്ട​​തും വി​​ര​​ണ്ട​​തു​​മാ​​യ ഭാ​​ഷ​​യി​​ൽ എ​​ഴു​​തി​നി​​റ​​ച്ചു.

അ​​യ്യ​​പ്പ​​ൻ പ​​റ​​ഞ്ഞു. വീ​​ട് വി​​ട്ടി​​റ​​ങ്ങി അ​​ല​​യു​​ന്ന അ​​യ്യ​​പ്പ​​ൻ 'ഇ​​രി​​പ്പാ​​ന​​ന്ദ​​ങ്ങ​​ളെ'​യാ​​ണ് ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​യി​​ൽ അ​​ല​​യു​​ന്ന മ​​നു​​ഷ്യ​​ർ 'ഇ​​രി​​പ്പി​​ട​​മി​​ല്ലാ​​ത്ത വീ​​ടു​​ക​​ളി'​ലേ​​ക്കാ​​യി​​രി​​ക്കാം മ​​ട​​ങ്ങു​​ന്ന​​ത്.

കോ​​വി​​ഡ് കാ​​ല​​ത്തെ ഇ​​ന്ത്യ, ഇ​​ന്ത്യ​​യെ നി​​ർ​​മി​ച്ച പ​​തി​​ത​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്ക് ഒ​​രു ഭാ​​വി​​യും വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നി​​ല്ല. ഭ​​ര​​ണ​​കൂ​​ട​​ത്താ​​ൽ അ​​നാ​​ഥ​​മാ​​ക്ക​​പ്പെ​​ടു​​ന്ന ഒ​​രു ജ​​ന​​ത. 'ന​​മ്മ​​ൾ' ത​​ന്നെ​​യാ​​ണ് ന​​ട​​ക്കു​​ന്ന ആ ​​മ​​നു​​ഷ്യ​​ർ. 'അ​​വ​​ര'​ല്ല 'our' ആ​​ണ് അ​​വ​​ർ. ഒ​​രി​​ടം​പോ​​ലും സേ​​ഫ് സോ​​ൺ അ​​ല്ലാ​​ത്ത​​വ​​ർ.​ അ​​യ്യ​​പ്പ​​നെ​​ക്കു​​റി​​ച്ചു​​ള്ള ഓ​​ർ​​മ, ആ ​​നി​​ല​​യി​​ൽ, ഒ​​രു 'നി​​ല'​യി​​ലും 'നി​​ൽ​​ക്ക​​ക്ക​​ള്ളി'​യി​​ല്ലാ​​തെ ന​​ട​​ന്ന മ​​നു​​ഷ്യ​​രെകു​​റി​​ച്ചു​​ള്ള ഓ​​ർ​​മ​​ക​​ൾ ഉ​​ണ​​ർ​​ത്തി​വി​​ടു​​ന്നു.​ കീ​​ഴാ​​ള ജീ​​വി​​ത​​ത്തി​​ൽ അ​​ന്ത​​ർ​​ലീ​​ന​​മാ​​യ ഉ​​ൾ​താ​​പ​​ങ്ങ​​ൾ അ​​യ്യ​​പ്പ​​ൻ​​വാ​​ക്കി​​ൽ ക​​ത്തി​നി​​ന്നു. ഉ​​ൾ​​പു​​ള​​ക​​ങ്ങ​​ൾ കു​​റ​​ച്ചു മാ​​ത്ര​​മെ​​ഴു​​തി.

വീ​​ടി​​ല്ലാ​​ത്ത​​വ​​ൻ ആ​​യി​​രു​​ന്നി​​ല്ല അ​​യ്യ​​പ്പ​​ൻ. എ​​ന്നാ​​ൽ, സ്വ​​ന്ത​​മാ​​യി മു​​ദ്ര പേ​​പ്പ​​റി​​ൽ അ​​തി​​രു​​ക​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യ വീ​​ട് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ന​​ട​​ന്നു​ക​​ണ്ട ഇ​​ട​​ങ്ങ​​ളെ​​ല്ലാം ജീ​​വി​​ത​​ത്തി​​െ​ൻ​റ അ​​തി​​രു​​ക​​ളാ​​യി. മു​​ദ്ര പേ​​പ്പ​​ർ ആ ​​ക​​വി​​ത​​ക​​ൾത​​ന്നെ​​യാ​​യി​​രു​​ന്നു.

വീ​​ട്ടി​​ൽ വ​​ന്ന അ​​യ്യ​​പ്പ​​ൻ

''മോ​​ള് ടെ ​​പേ​​രെ​​ന്താ?''

ക​​വി ​െസ​​ബാ​​സ്​​റ്റ്യ​നോ​​ടൊ​​പ്പം, ക​​ണ്ണൂ​​രി​​ലെ വീ​​ട്ടി​​ൽ വ​​ന്ന​​പ്പോ​​ൾ കൈ​​ക്കു​​ഞ്ഞാ​​യി​​രു​​ന്ന മ​​ക​​ളെ എ​​ടു​​ത്ത് അ​​യ്യ​​പ്പ​​ൻ ചോ​​ദി​​ച്ചു.

''ജ​​ഹ​​നാ​​ര അ​​സ്മി''

ഞാ​​നി​​വ​​ളെ 'ജാ​​സ്മി​​ൻ' എ​​ന്നു വി​​ളി​​ക്കു​​ന്നു.

കു​​ഞ്ഞി​​നെ​​യു​​മെ​​ടു​​ത്ത് അ​​യ്യ​​പ്പ​​ൻ വീ​​ട്ടു​​മു​​റ്റ​​ത്തേ​​ക്കി​​റ​​ങ്ങി, പൂ​​ന്തോ​​ട്ട​​ത്തി​​ലെ പൂ​​ക്ക​​ളെ തൊ​​ട്ടു കാ​​ണി​​ച്ചു ഓ​​രോ പൂ​​വി​​െ​ൻറ​​യും പേ​​ര് കു​​ഞ്ഞി​​നോ​​ട് പ​​റ​​ഞ്ഞു. ''ആ​​ളു​​ക​​ൾ​​ക്കും പൂ​​വു​​ക​​ൾ​​ക്കും പേ​​രു​​ണ്ട്'', അ​​യ്യ​​പ്പ​​ൻ ചി​​രി​​ച്ചു: പ​​ക്ഷേ, മു​​ല്ല​​പ്പൂ മു​​ല്ല​​പ്പൂ​​വി​​നി​​ട്ട പേ​​ര് എ​​ന്താ​​യി​​രി​​ക്കാം? (ക​​വി പൂ​​ക്ക​​ളെ​​ത്തേ​​ടി

സ​​ലിം അ​​ലി പ​​ക്ഷി​​ക​​ളെ​​ത്തേ​​ടി

പെ​​ണ്ണൊ​​രു​​ത്തി​​യോ​​ടു ഞാ​​ൻ ചോ​​ദി​​ച്ചു:

ആ​​രെ​​ത്തേ​​ടു​​ന്നു?

അ​​വ​​ൾ പ​​റ​​ഞ്ഞു:

അ​​റ​​വു​​കാ​​ര​​നെ.

ആ ​​ക​​വി​​ത​​യു​​ടെ ഓ​​ർ​​മ​​യി​​ൽ ​െസ​​ബാ​സ്​​റ്റ്യ​​ൻ ചി​​രി​​ച്ചു).

''കാ​​ഞ്ഞി​​രം വാ​​റ്റി മ​​ദ്യം കു​​ടി​​ച്ച ക​​യ്പാ​​ണ് ഞാ​​ൻ'' (ഒ​​റ്റ​​യാ​​െ​ൻ​റ കൂ​​ട്) എ​​ന്നെ​​ഴു​​തി​​യ ക​​വി കു​​ടി​​ച്ചി​​രു​​ന്നി​​ല്ല.​ വീ​​ട്ടി​​ൽ വ​​രു​​മ്പോ​​ൾ കു​​ടി​​ക്ക​​രു​​തെ​​ന്ന വാ​​ക്ക് അ​​ത്ഭു​​ത​​ക​​ര​​മാ​​യ വി​​ട്ടു​​വീ​​ഴ്ച​​യോ​​ടെ പാ​​ലി​​ച്ചു.​

അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​െൻറ 'എ​​ലി​​പ്പ​​ത്താ​​യ'​ത്തി​​ലെ ക​​ര​​മ​​ന​​യെ ഓ​​ർ​�ʿ# M4�ി​​പ്പി​​ക്കു​​ന്ന ഒ​​രു ജീ​​വി​​ത​​ത്തി​​ലൂ​​ടെ​​യാ​​ണ് കോ​​വി​​ഡ് കാ​​ല ഗൃ​​ഹ പു​​രു​​ഷ​​ജീ​​വി​​തം ക​​ട​​ന്നു​പോ​​യ​​ത്. ഒ​​രു ചാ​​രു ക​​സേ​​ര​​യി​​ൽ ഇ​​രു​​ന്നും ചാ​​ഞ്ഞു കി​​ട​​ന്നും അ​​ൽ​​പ​​മൊ​​ന്നു ന​​ട​​ന്നു​​മു​​ള്ള ജീ​​വി​​തം. വി​​ശ​​ദീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത ഒ​​രു നി​​ശ്ശ​​ബ്​​ദ​ത. വീ​​ട്, സ​​ഞ്ചാ​​ര​​ത്തി​​ന് ഒ​​രു പ​​രി​​ധി നി​​ർ​​ണ​​യി​​ക്കു​​ന്നു​​ണ്ട്. ആ ​​പ​​രി​​ധി ബ​​ന്ധു​​ത്വ​​ത്തെ ആശ്ര​​യി​​ച്ചു​നി​​ൽ​​ക്കു​​ന്ന ഒ​​ന്നു​​മാ​​ണ്. വീ​​ട്ടി​​ലെ മു​​റി ആ ​​വി​​ട്ടി​​ലെ പൗ​​ര​​ന് വാ​​ട​​കമു​​റി​​യ​​ല്ലെ​​ങ്കി​​ലും, അ​​വി​​ടെ എ​​ത്ര അം​​ഗ​​സം​​ഖ്യ​​യു​​ണ്ടോ, അ​​ത്ര​​യും മു​​റി​​ക​​ളാ​​യി വീ​​ട് പ​​കു​​ത്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ, വൈ​​രു​​ധ്യം​നി​​റ​​ഞ്ഞ സ്വ​​കാ​​ര്യ​​ത​​ക​​ൾ അ​​വി​​ടെ ആ​​വി​​ഷ്ക​​രി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. ''വീ​​ടി​​ല്ലാ​​ത്ത ഒ​​രു​​വ​​ന്'' സാ​​ധി​​ക്കാ​​ത്ത​​തും നി​​ര​​ന്ത​​രം നി​​ഷേ​​ധി​​ക്ക​​പ്പെ​​ടു​​ന്ന​​തു​​മാ​​ണ് വീ​​ട് ന​​ൽ​​കു​​ന്ന ''ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ങ്ങ​​ൾ''. വീ​​ട്ടു​​കാ​​ർ ത​​മ്മി​​ൽ ഇ​​ട​​പ​​ഴ​​കു​​ന്ന വീ​​ട് ഭ​​യ​​വും അ​​ഭ​​യ​​വു​​മാ​​ണ്. അ​​നു​​വ​​ദ​​നീ​​യ​​മാ​​യ ശ​​രീ​​രച​​ല​​ന​​ങ്ങ​​ൾ, പെ​​രു​​മാ​​റ്റ രീ​​തി​​ക​​ൾ അ​​വി​​ടെ​​യു​​ണ്ട്. 'എ​​ലി​​പ്പ​​ത്താ​​യ'​ത്തി​​ലെ ക​​ര​​മ​​ന​​യ്ക്ക് നാ​​ലു​​കെ​​ട്ട് അ​​ഭ​​യ​​മാ​​ണെ​​ങ്കി​​ലും അ​​വി​​ടെ​​യു​​ള്ള സ്ത്രീ​​ക​​ളാ​​യ ര​​ണ്ടു പേ​​ർ​​ക്ക് നാ​​ലു​​കെ​​ട്ട് മാ​​ത്ര​​മ​​ല്ല, അ​​വി​​ടെ മ​​ടി​​യു​​ടെ വേ​​രി​​റ​​ങ്ങി ജീ​​വി​​ക്കു​​ന്ന ആ '​പു​​രു​​ഷ​​ൻ' ത​​ന്നെ ഭ​​യ​​മു​​ള​​വാ​​ക്കു​​ന്ന കാ​​ഴ്ച​​യാ​​ണ്. ക​​ര​​മ​​ന അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ആ ​​ക​​ഥാ​​പാ​​ത്രം ഒ​​രു വ്യ​​ക്തി​​യ​​ല്ല, എ​​ടു​​പ്പാ​​ണ്.​ സ്ത്രീ​വി​​��8;�g�0��​​ദ്ധ​​മാ​​യി രൂ​​പ​​പ്പെ​​ട്ട ഒ​​രു നി​​ർ​​മി​തി. കോ​​വി​​ഡ് കാ​​ല​​ത്ത് അ​​ടൂ​​രി​​െ​ൻ​റ ഈ ​​ചി​​ത്രം കാ​​ണു​​മ്പോ​​ൾ പ​​ണ്ട് കാ​​ണാ​​ത്ത അ​​ർ​​ഥ​​ങ്ങ​​ൾ കാ​​ഴ്ച​​യി​​ൽ തെ​​ളി​​ഞ്ഞു​വ​​രു​​ന്നു​​ണ്ട്.

''പെ​​ങ്ങ​​ളു​​ടെ വീ​​ട്ടി​​ൽ വാ​​തി​​ൽ​​പ്പ​​ട​​വി​​ൽ കു​​ത്തി​​യി​​രു​​ന്നാ​​ണ് ഞാ​​ൻ മ​​ഴ കാ​​ണാ​​റ്.​ മ​​ഴ എ​​നി​​ക്കി​​ഷ്​​ട​മ​​ല്ല'', അ​​യ്യ​​പ്പ​​ൻ അ​​ന്നു പ​​റ​​ഞ്ഞു. ''വേ​​ന​​ലി​​ൽ ന​​ട​​ക്കാം, എ​​വി​​ടേ​​ങ്കി​​ലും കി​​ട​​ക്കാം. വീ​​ട്ടി​​ലി​​രി​​ക്കു​​ന്ന​​വ​​ന് മ​​ഴ ക​​വി​​ത​​യും വീ​​ടി​​ല്ലാ​​ത്ത​​വ​​ന് ശാ​​പ​​വു​​മാ​​ണ്. (തി​​ക്ത വ​​ജ്ര​​ത്തോ​​ടു​​ക​​ൾ​​ക്കാ​​യി വ​​ക്​ത്രം പി​​ള​​ർ​​ക്കു​​ന്ന ഈ ​​ഭൂ​​മി​​യി​​ൽ കാ​​റ്റും മ​​ഴ​​യും പ​​ട്ടി​​ണി​​ക്ക് പ​​രി​​ഹാ​​ര​​മ​​ല്ല - കാ​​ടി​​െൻറ സ്നേ​​ഹി​​ത​​ക്ക്.) മ​​ഴ എ​​നി​​ക്കി​​ഷ്​​ട​മ​​ല്ല. ഏ​​പ്രി​​ൽ ക്രൂ​​ര​​മാ​​ണ് എ​​ന്ന് ആ​​ര് പ​​റ​​ഞ്ഞാ​​ലും ശ​​രി, അ​​തെ​​നി​​ക്ക് ബാ​​ധ​​ക​​മ​​ല്ല. ഗ്രീ​​ഷ്മ​​​​മാ​​ണ് എ​​െ​ൻ​റ സ​​ഖി.''

അ​​യ്യ​​പ്പ​​ൻ പ​​റ​​ഞ്ഞു. വീ​​ട് വി​​ട്ടി​​റ​​ങ്ങി അ​​ല​​യു​​ന്ന അ​​യ്യ​​പ്പ​​ൻ 'ഇ​​രി​​പ്പാ​​ന​​ന്ദ​​ങ്ങ​​ളെ'​യാ​​ണ് ഉ​​പേ​​ക്ഷി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​യി​​ൽ അ​​ല​​യു​​ന്ന മ​​നു​​ഷ്യ​​ർ 'ഇ​​രി​​പ്പി​​ട​​മി​​ല്ലാ​​ത്ത വീ​​ടു​​ക​​ളി'​ലേ​​ക്കാ​​യി​​രി​​ക്കാം മ​​ട​​ങ്ങു​​ന്ന​​ത്. ന​​മ്മ​​ൾ​ത​​ന്നെ ആ​​യി​​ത്തീ​​ർ​​ന്നേ​​ക്കാ​​വു​​ന്ന അ​​വ​​ർ മ​​ട​​ക്ക​​യാ​​ത്ര വീ​​ട്ടി​​ലേ​​ക്ക് ത​​ന്നെ​​യാ​​ക്കു​​ന്ന​​ത് എ​​ന്തി​​നാ​​ണ്? ത​​ന്നെ സ്വീ​​ക​​രി​​ക്കു​​ന്ന ഒ​​രു 'ആ​​ശ​​യം' അ​​വി​​ടെ​​യു​​ണ്ട് എ​​ന്ന​​തു​കൊ​​ണ്ടാ​​ണ്. ഇ​​ണ​​യാ​​യി, ത​​െ​ൻ​റത​​ന്നെ ഇ​​ളം​പൈ​​ത​​ലാ​​യി, അ​​മ്മ​​യാ​​യി ത​​ന്നെ ഉ​​ള്ളി​​ലേ​​ക്ക് പു​​ണ​​രു​​ന്ന ഒ​​രു ആ​​ശ​​യം. സ്നേ​​ഹാ​​ർ​​ദ്ര​​മാ​​യ ഈ ​​ആ​​ശ്ര​​യ​​ത്വം സ്​​റ്റേ​​റ്റ് ന​​ൽ​​കു​​ന്നി​​ല്ല. അ​​ര​​ക്ഷി​​താ​​വ​​സ്ഥ നി​​റ​​ഞ്ഞ അ​​ടി​​മ​​ക്ക​​രാ​​ർ ജീ​​വി​​ത​​ങ്ങ​​ളി​​ൽ​നി​​ന്ന് 'ര​​ക്ത ബ​​ന്ധു​​ത്വം' എ​​ന്ന ജ​​നി​​ത​​ക​​പ​​ര​​മാ​​യ പൗ​​ര​​ത്വ​​ത്തി​​ലേ​​ക്കാ​​ണ് അ​​വ​​ർ മ​​ട​​ങ്ങു​​ന്ന​​ത്.

വാ​​ക്ക് വ​​രു​​ന്ന​​ത്

ആ ​​യാ​​ത്ര​​ക്കി​​ട​​യി​​ൽ അ​​യ്യ​​പ്പ​​ൻ ക​​വി​​ത എ​​ഴു​​തു​​ന്ന​​തു ക​​ണ്ടു. പു​​ല​​ർ​​ച്ചെ ഹോ​​ട്ട​​ൽ മു​​റി​​യി​​ൽ നി​​ന്നെ​​ണീ​​റ്റ്, പോ​​ക്ക​​റ്റി​​ൽ ക​​രു​​തി​​യ തു​​ണ്ടുക​​ട​​ലാ​​സി​​ൽ ചി​​ല വ​​രി​​ക​​ൾ കു​​റി​​ക്കു​​ന്നു. വാ​​യി​​ച്ച് ചി​​ല തി​​രു​​ത്ത്. മ​​ന​​സ്സി​​ൽ പൂ​​ർത്തി​​യാ​​യ ക​​വി​​ത​​യു​​ടെ പ​​ക​​ർ​​ത്തെ​​ഴു​​ത്താ​​ണ്. അ​​ബോ​​ധ​​ത്തി​​ൽ വ​​രു​​ന്ന വാ​​ക്ക​​ല്ല.

'വാ​​ക്ക്-'

അ​​യ്യ​​പ്പ​​ൻ പ​​റ​​ഞ്ഞു: ബി​​വ​​റേ​​ജി​​ൽ​നി​​ന്ന് വാ​​ങ്ങാ​​ൻ കി​​ട്ടി​​ല്ല.​ ബി- ​ആ​​വ​​റേ​​ജ് ആ​​യ വാ​​ക്ക് പോ​​ലും വി​​ല കൊ​​ടു​​ത്താ​​ൽ കി​​ട്ടി​​ല്ല. അ​​ത് ഉ​​ള്ളി​​ൽ​നി​​ന്ന് ആ​​ലോ​​ചി​​ച്ച്, കൃ​​ത്യ​​മാ​​യി... അ​​ങ്ങ​​നെ വ​​ര​​ണം. ആ​​ലോ​​ച​​ന കൂ​​ടാ​​തെ അ​​ത് വ​​രി​​ല്ല. ചി​​ന്തി​​ച്ചു​ത​​ന്നെ വ​​രു​​ന്ന​​താ​​ണ് അ​​ത്. (ഇ​​ട​​ക്ക് അ​​യ്യ​​പ്പ​​െ​ൻ​റ ഒ​​രു ചോ​​ദ്യം, പാ​​ർ​​ട്ടി​​യു​​ടെ 'ചി​​ന്ത'​യി​​ൽ ക​​വി​​ത വ​​രാ​​റു​​ണ്ടോ? സം​​സാ​​രി​​ക്കു​​മ്പോ​​ൾ ചി​​ല വാ​​ക്കു​​ക​​ളി​​ൽ പി​​ടി​​ച്ച് ബൈ​​പാ​​സ് തീ​​ർ​​ക്കു​​ന്ന​​ത് അ​​യ്യ​​പ്പ​​െ​ൻ​റ രീ​​തി​​യാ​​ണ്).

അ​​യ്യ​​പ്പ​​ൻ വീ​​ടു​വി​​ട്ട് ന​​ട​​ന്ന​​ത്, തെ​​രു​​വ് ത​​ന്നെ വീ​​ടാ​​യി ക​​ണ്ട ഒ​​രാ​​ളു​​ടെ ജൈ​​വ വാ​​സ​​ന​​ക​​ൾ ഉ​​ള്ള​​തു​കൊ​​ണ്ടാ​​ണ്. വീ​​ട്ടി​​ലെ സ​​മ്പ​​ർ​​ക്ക​​ത്തി​​ന് അ​​തീ​​ത​​മാ​​യ ഒ​​രി​​ട​​മാ​​യി അ​​യ്യ​​പ്പ​​ൻ തെ​​രു​​വി​​നെ ക​​ണ്ടു. പു​​ന​​ത്തി​​ൽ വീ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്, താ​​ൻ അ​​നു​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന 'അ​​തീ​​ത സ്വാ​​ത​​ന്ത്ര്യ​​ങ്ങ​​ൾ' മ​​ടു​​ത്ത​​പ്പോ​​ഴാ​​യി​​രി​​ക്ക​​ണം.

പു​​ന​​ത്തി​​ലും അ​​യ്യ​​പ്പ​​നും ജീ​​വി​​ത​​ത്തി​​ലും എ​​ഴു​​ത്തി​​ലും വി​​ശ​​ദാം​​ശ​​ങ്ങ​​ളി​​ൽത​​ന്നെ ഭി​​ന്ന​​രാ​​ണ്. അ​​വ​​രു​​ടെ യാ​​ത്ര​​ക​​ൾ വ്യ​​ത്യ​​സ്ത​​മാ​​യ നി​​ർ​​ണ​​യ​​ങ്ങ​​ളി​​ലാ​​ണ് എ​​ത്തി​​പ്പെ​​ടു​​ന്ന​​ത്.​ പു​​ന​​ത്തി​​ൽ കാ​​റി​​ലും വി​​മാ​​ന​​ത്തി​​ലും തീ​​വ​​ണ്ടി​​യി​​ലും തു​​ട​​ർ​​ച്ച​​യാ​​യി യാ​​ത്ര ചെ​​യ്തു. കാ​​ൽ​​ന​​ട ക​​ഴി​​ഞ്ഞാ​​ൽ, അ​​യ്യ​​പ്പ​​നി​​ഷ്​​ടം ബ​​സ് യാ​​ത്ര​​യാ​​ണ്. എ​​വി​​ടെ​നി​​ന്നും ക​​യ​​റും, എ​​വി​​ടെ​​യു​​മി​​റ​​ങ്ങാം. വൈ​​കാ​​രി​​ക​​മാ​​യ ഏ​​തോ ത​​രം സ​​ർ​​ഗാ​​ത്മ​​ക​​ത അ​​യ്യ​​പ്പ​​ൻ ബ​​സ് യാ​​ത്ര​​ക​​ളി​​ൽ അ​​നു​​ഭ​​വി​​ച്ചു. സ​​ഞ്ചാ​​ര​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട, ന​​ട​​ന്ന​​വ​​ർ​​ക്ക് ഏ​​ത്ത​​മി​​ടീ​​ക്ക​​ലും ലാ​​ത്തി​​യ​​ടി​​യും ഒ​​ടു​​വി​​ലൊ​​ടു​​വി​​ൽ കൂ​​ട്ട​​മ​​ര​​ണംത​​ന്നെ സം​​ഭ​​വി​​ച്ച കോ​​വി​​ഡ് കാ​​ല​​ത്ത് അ​​യ്യ​​പ്പ​​ൻ ജീ​​വി​​ത​​ത്തി​​ൽനി​​ന്ന് നേ​​ര​​ത്തേ ന​​ട​​ന്നു​ക​​ട​​ന്ന​​ത് ഒ​​രു കാ​​വ്യ വി​​ധിത​​ന്നെ. കാ​​ൽ​​ന​​ട​​യി​​ല്ലാ​​ത്ത, യാ​​ത്ര​​ക​​ൾ പ​​രി​​മി​​ത​​മാ​​ക്ക​​പ്പെ​​ട്ട കാ​​ല​​ത്ത് എ​​ങ്ങ​​നെ ജീ​​വി​​ക്കും അ​​യ്യ​​പ്പ​​ൻ?.

Show More expand_more
News Summary - thaha madayi about a ayyappan and Punathil Kunjabdulla