Begin typing your search above and press return to search.
proflie-avatar
Login

''ആ ​​യു​​ക്തി​​വാ​​ദി​​ക​​ൾ സം​​ഘി ക്യാ​​മ്പി​​ൽത​​ന്നെ ചെ​​ന്നു​​പെ​​ടും'' -സ​​ണ്ണി എം. ക​​പി​​ക്കാ​​ട് സംസാരിക്കുന്നു

കേ​​വ​​ല യു​​ക്തി​​യു​​ടെ വ​​ക്താ​​ക്ക​​ളാ​​യി അ​​ര​​ങ്ങ​​ത്തു​​വ​​ന്ന് സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ത്തെ​​യും ച​​രി​​ത്ര​​ത്തെ​​യും പാ​​ടെ നി​​രാ​​ക​​രി​​ക്കു​​ന്ന ഒ​​രു​​കൂ​​ട്ട​​രു​​ണ്ട്​. സം​​വ​​ര​​ണം മ​​ഹാ​​പാ​​ത​​ക​​മാ​​യി കാ​​ണു​​ന്ന​​വ​​ർ, ക​​ണ്ണ​​ട​​ച്ചി​​ട്ട് ജാ​​തി​​യി​​ല്ലെ​​ന്ന് പ​​റ​​യു​​ന്ന​​വ​​ർ. അ​​ത്ത​​രം സാ​​മൂ​​ഹി​ക മാ​​ധ്യ​​മ​ ജീ​​വി​​ക​​ളു​​ടെ പൊ​​ള്ള​​ത്ത​​രം വ്യ​​ക്ത​​മാ​​ക്കു​​ക​​യാ​​ണ് ലേഖകൻ. ഒപ്പം, അത്തരം യുക്​തിവാദികൾ സംഘി ക്യാമ്പിൽ ചെന്നുപെടുമെന്നും നിരീക്ഷിക്കുന്നു. എ​​ഴു​​ത്ത്: എം. ​​ഷി​​യാ​​സ്

ആ ​​യു​​ക്തി​​വാ​​ദി​​ക​​ൾ സം​​ഘി ക്യാ​​മ്പി​​ൽത​​ന്നെ ചെ​​ന്നു​​പെ​​ടും -സ​​ണ്ണി എം. ക​​പി​​ക്കാ​​ട് സംസാരിക്കുന്നു
cancel

യു​​ക്തി​​വാ​​ദി​​ക​​ൾ പ​​ല​​ത​​ര​​ത്തി​​ലു​​ണ്ട്. യു​​ക്തി​​വാ​​ദം എ​​ന്ന ചി​​ന്താ​​ധാ​​ര​​യെ പൂ​​ർ​​ണ​മാ​​യി ത​​ള്ളി​​ക്ക​​ള​​യാ​​ൻ പാ​​ടി​​ല്ല. കാ​​ര​​ണം ശാ​​സ്ത്രത്തോ​​ടൊ​​പ്പം വ​​ള​​ർ​​ന്നു​​വ​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​ന്നാ​​ണ​​ത്. യു​​ക്തി എ​​ന്ന​​ത് മ​​നു​​ഷ്യ​​നെ സം​​ബ​​ന്ധി​​ച്ച് പ്ര​​ധാ​​ന​​പ്പെ​​ട്ട സം​​ഗ​​തി​​യാ​​ണ്. എ​​ല്ലാ വ്യ​​ത്യ​​സ്ത​​ത​​ക​​ളെ​​യും അം​​ഗീ​​ക​​രി​​ക്കു​​ന്ന വ​​ലി​​യ ഒ​​രു​ ധാ​​ര യു​​ക്തി​​വാ​​ദ​​ത്തി​​ൽ ത​​ന്നെ​​യു​​ണ്ട്. സം​​വ​​ര​​ണം, ​െജ​​ൻ​ഡ​ർ വി​​ഷ​​യ​​ങ്ങ​​ളെ പോ​​സി​​റ്റി​വാ​​യി സ​​മീ​​പി​​ക്കു​​ന്ന ധാ​​രാ​​ളം യു​​ക്തി​​വാ​​ദി​​ക​​ൾ കേ​​ര​​ള​​ത്തി​​ലു​​ണ്ട്.

എ​​ന്നാ​​ൽ എ​​ന്താ​​ണ് പ​​റ​​ഞ്ഞു​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത് എ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ത്ത ഒ​​രു വി​​ഭാ​​ഗ​​വും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ഒ​​രു ധാ​​ര​​ണ​​യും ഇ​​ല്ലാ​​ത്ത ഒ​​രു വി​​ഭാ​​ഗം. സം​​വ​​ര​​ണ​​ത്തി​​നെ​​തി​​രെ മാ​​ത്ര​​മ​​ല്ല സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ വ്യ​​ത്യ​​സ്ത​​ത​​ക​​ളെ​​യും നി​​രാ​​ക​​രി​​ക്കു​​ന്ന സ​​മീ​​പ​​ന​​മാ​​ണ് അ​​വ​​രു​​ടേ​ത്. അ​​വ​​ർ ചി​​ല സ​​ങ്ക​​ൽ​​പ​​ങ്ങ​​ളി​​ലാ​​ണ് ജീ​​വി​​ക്കു​​ന്ന​​ത്. അ​​തി​​ലൂ​​ടെ അ​​വ​​ർ ലോ​​ക​​ത്തെ മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു. ആ ​​വി​​ചാ​​ര​​ധാ​​ര​​ക്ക് ഒ​​രു​​പാ​​ട് പ​​രി​​മി​​തി​​ക​​ളു​​ണ്ട്. സം​​വ​​ര​​ണ​​ത്തിെ​​ൻ​​റ കാ​​ര്യ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല പ​​ല​​തി​​ലും അ​​ബ​​ദ്ധ​​ങ്ങ​​ളി​​ൽ ഇ​​വ​​ർ ചെ​​ന്നു​പെ​​ടു​​ന്നു.

സാ​​മൂ​​ഹി​ക ശാ​​സ്ത്ര​​ത്തിെ​​ൻ​​റ​​യോ ച​​രി​​ത്ര​​ത്തിെ​​ൻ​​റ​​യോ തി​​രി​​ച്ച​​റി​​വു​​ക​​ളി​​ൽനി​​ന്ന​​ല്ല അ​​വ​​ർ അ​​വ​​രു​​ടെ ആ​​ർ​​ഗ്യുമെ​​ൻ​​റു​​ക​​ളെ കെ​​ട്ടി​​പ്പൊ​​ക്കു​​ന്ന​​ത്. ഏ​​ത് വി​​ഷ​​യ​​ത്തി​​ന് പു​​റ​​ത്തും കേ​​വ​​ല​​മാ​​യ യു​​ക്തി​​യെ സ്ഥാ​​പി​​ച്ചെ​​ടു​​ക്കു​​ന്ന ഒ​​രു പ്ര​​ക്രി​​യ​​യി​​ലാ​​ണ് അ​​വ​​ർ. ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ൽ വ്യ​​ത്യ​​സ്ത ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ് താ​​മ​​സി​​ക്കു​​ന്ന​​ത്. അ​​വ​​രു​​ടെ സാ​​മൂ​​ഹി​ക, വി​​ദ്യാ​​ഭ്യാ​​സ, സാ​​മ്പ​​ത്തി​​ക മേ​​ഖ​​ല​​ക​​ളി​​ൽ വ​​ലി​​യ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്നു. ഇ​​ത്യാ​​ദി കാ​​ര്യ​​ങ്ങ​​ൾ ഈ ​​യു​​ക്തി​​വാ​​ദി​​ക​​ളെ​​ ബാ​​ധി​​ക്കു​​ന്നി​​ല്ല. അ​​വ​​രു​​ടെ നി​​ഗ​​മ​​നം ഇ​​ന്ത്യ​​യി​​ലെ പൗ​​ര​​ന്മാ​​ർ എ​​ല്ലാം തു​​ല്യ​​രാ​​ണ് എ​​ന്നാ​​ണ്. പി​​ന്നെ എ​​ന്താ​​ണ് പ്ര​​ശ്ന​​മെ​​ന്നാ​​ണ് അ​​വ​​രു​​ടെ ചോ​​ദ്യം. കേ​​വ​​ല യു​​ക്തി​​വാ​​ദം എ​​ത്തി​​ച്ചേ​​രു​​ന്ന തി​​ക​​ച്ചും അ​​പ​​ക​​ട​​ക​​ര​​മാ​​യ മ​​നു​​ഷ്യ​​വി​​രു​​ദ്ധ​​മാ​​യ നി​​ഗ​​മ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​വ​​രെ കൊ​​ണ്ടു​​ചെ​​ന്നെ​​ത്തി​​ക്കു​​ന്ന​​താ​​ണ് ഈ ​​സ​​മീ​​പ​​നം.

സം​​വ​​ര​​ണ വി​​രു​​ദ്ധ​​ത അ​​പ​​ക​​ട​​ക​​രം

കേ​​ര​​ള​​ത്തി​​ലെ പ്ര​​മാ​​ണി​​യാ​​യ ഒ​​രു യു​​ക്തി​​വാ​​ദി ഒ​​രേ​​സ​​മ​​യം സ​​വ​​ർ​​ക്ക​​റും സ​​ഹോ​​ദ​​ര​​ൻ അ​​യ്യ​​പ്പ​​നും ഒ​​രേ ആ​​ർ​​ഗ്യുമെന്റിന്റെ ആ​​ൾ​​ക്കാ​​രാ​​ണെ​​ന്ന് പ​​റ​​യു​​ന്നു​​ണ്ട്. കാ​​ര​​ണം ര​​ണ്ടു​​പേ​​രും സ​​മു​​ദാ​​യ​​ത്തെ കു​​റി​​ച്ച് പ​​റ​​യു​​ന്നു​വ​ത്രെ! സ​​മു​​ദാ​​യം എ​​ന്ന​​ത് കേ​​വ​​ല​​മാ​​യ ഒ​​രു കാ​​റ്റ​​ഗ​​റി അ​​ല്ലെ​​ന്നും അ​​തിെ​​ൻ​​റ കോ​​ണ്ട​​ക്‌​​സ്‌​​റ്റും ഇ​​ൻ​​റ​​ൻ​​ഷ​​നും പ്ര​​ധാ​​ന​​മാ​​ണെ​​ന്നും മ​​ന​​സ്സി​ലാ​​ക്കു​​ന്നി​​ല്ല. യു​​ക്തി അ​​ല്ലെ​​ങ്കി​​ൽ റാ​​ഷ​​നാ​​ലി​​റ്റി ആ ​​സാ​​ഹ​​ച​​ര്യ​​ത്തെ​​യും ഇ​​ൻ​​റ​​ൻ​​ഷ​​നെ​​യും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ഉ​​ള്ള​​താ​​ണെ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ത്ത ഈ ​​യു​​ക്തി​​വാ​​ദി​​ക​​ൾ വ​​ള​​രെ പെ​​ട്ടെ​​ന്ന് സ​​വ​​ർ​​ക്ക​​റും സ​​ഹോ​​ദ​​ര​​ൻ അ​​യ്യ​​പ്പ​​നും ഒ​​രു​കാ​​ര്യം ഇ​​താ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്നു എ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ൽ എ​​ത്തി​​ച്ചേ​​രു​​ന്നു. കേ​​വ​​ല​​മാ​​യ ഒ​​രു ആ​​ർ​​ഗ്യുമെേൻറ​​റ്റി​​വ് പൊ​​സി​​ഷ​​ൻ എ​​ന്ന നി​​ല​​പാ​​ടാ​​ണ് എ​​ടു​​ക്കു​​ന്ന​​തെ​​ങ്കി​​ലും ഇ​​താ​​ണ് absolute, അ​​തി​​ൽ വേ​​റൊ​​ന്നും ത​​ന്നെ​​യി​​ല്ല എ​​ന്ന് വി​​ചാ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ ഇ​​ത് തീ​​ർ​​ച്ച​​യാ​​യും അ​​പ​​ക​​ട​​ക​​ര​​മാ​​യ ഒ​​രു സം​​ഗ​​തി​​യാ​​യി മാ​​റും. അ​​താ​​യ​​ത് ഇ​​വ​​രു​​ടെ ആ ​​പൊ​​സി​​ഷ​​ൻ പ്ര​​ശ്ന​​മാ​​ണ്. സൂ​​ക്ഷ്മ​​മാ​​യി ശ്ര​​ദ്ധി​​ച്ചാ​​ൽ കേ​​ര​​ള​​ത്തി​​ൽ അ​​ത​​ല്ലെ​​ങ്കി​​ൽ ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള യു​​ക്തി​​വാ​​ദി​​ക​​ൾ യു​​ക്തി​​യെ കേ​​വ​​ല​​മാ​​യി പ്ര​​തി​​ഷ്ഠി​​ച്ചു​​കൊ​​ണ്ട് പ​​റ​​യു​​ന്ന​​ത് സ​​മൂ​​ഹ​​ത്തെ​​യും രാ​​ഷ്​​ട്ര​​ത്തെ​​യും കു​​റി​​ച്ച് ആ​​ത്യ​​ന്തി​​ക​​മാ​​യി തീ​​വ്ര​വ​​ല​​തു​​പ​​ക്ഷ​​ത്തിെ​​ൻ​​റ ചി​​ന്ത​​ക​​ളാ​​ണ്. അ​​വ​​ർ എ​​ന്താ​​ണോ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് അ​​തിെ​​ൻ​​റ പ്ര​​ച്ഛ​​ന്ന വ​​ക്താ​​ക്ക​​ളാ​​യി​​ട്ടാ​​ണ് ഈ ​​കേ​​വ​​ല യു​​ക്തി​​യു​​ടെ വ​​ക്താ​​ക്ക​​ൾ രം​​ഗ​​ത്തു​​ള്ള​​ത് എ​​ന്ന് നാ​മ​റി​​യ​​ണം.

സം​​വ​​ര​​ണ​​വി​​രു​​ദ്ധ യു​​ക്തി​​വാ​​ദം പ​​രാ​​ജ​​യം

വ​​ല​​തു​​പ​​ക്ഷ​​ത്തിന്റെ പ്ര​​ധാ​​ന​​പ്പെ​​ട്ട അ​​ജ​​ണ്ട​​ക​​ളി​​ൽ ഒ​​ന്ന് സ​​മൂ​​ഹ​​ത്തി​​ൽ ഉ​​ണ്ടെ​​ന്നു പ​​റ​​യു​​ന്ന വൈ​വി​ധ്യ​ങ്ങ​ളെ​യും ന​​മു​​ക്ക് അ​​നു​​ഭ​​വ​​വേ​​ദ്യ​​മാ​​യ അ​​സ​​മ​​ത്വ​​ങ്ങ​​ളെ​​യും ക​​ണ്ടി​​ല്ലെ​​ന്നു ന​​ടി​​ക്ക​​ലോ അ​​ത​​ങ്ങ​​നെ​​യ​​ല്ല എ​​ന്ന് വ​​രു​​ത്തി തീ​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്ക​​ലോ ആ​​ണ്. അ​​ത് യു​​ക്തി​​വാ​​ദി​​ക​​ൾ പ​​റ​​ഞ്ഞാ​​ലും അ​​വ​​ർ​​ക്ക് സ്വീ​​കാ​​ര്യ​​മാ​​യി. വ​​ല​​തു​​പ​​ക്ഷ രാ​ഷ്​​ട്രീ​​യ​​ത്തി​െൻറ ഒ​​രു പൊ​​തു​​സ​​വി​​ശേ​​ഷ​​ത​​യാ​​ണ് അ​​ത്. ഇ​​ന്ത്യ​​യി​​ൽ ഇ​​ത്ത​​രം കേ​​വ​​ല​​മാ​​യ വാ​​ദ​​ഗ​​തി​​ക​​ൾ, അ​​താ​​യ​​ത് സ​​മൂ​​ഹ​​ത്തിെ​​ൻ​​റ അ​​സ​​മ​​ത്വ​​ങ്ങ​​ളെ നി​​ഷേ​​ധി​​ക്കു​​ന്ന വാ​​ദ​​ഗ​​തി​​ക​​ൾ ദീ​​ർ​​ഘ​​കാ​​ല​​മാ​​യി നി​​ല​​കൊ​​ള്ളു​​ന്ന ബ്രാ​​ഹ്മ​​ണി​​ക്ക​​ൽ അ​​ധി​​കാ​​ര​​ത്തെ, സ​​വ​​ർ​​ണ അ​​ധി​​കാ​​ര​​ത്തെ അ​​ര​​ക്കി​​ട്ടു​​റ​​പ്പി​​ക്കു​​ന്ന ഒ​​രു കാ​​ര്യ​​മാ​​ണ്. ആ ​​യു​​ക്തി​​വാ​​ദംകൊ​​ണ്ടു​​ണ്ടാ​​കു​​ന്ന സാ​​മൂ​​ഹി​​ക​​മാ​​യ ഒ​​രു വി​​പ​​ത്താ​​ണി​​ത്.

സം​​വ​​ര​​ണംപോ​​ലൊ​​രു സ​​ത്യ​​ത്തെ അ​​വ​​ർ​​ക്ക് അം​​ഗീ​​ക​​രി​​ക്കാ​​ൻ പ​​റ്റി​​ല്ല. കാ​​ര​​ണം അ​​വ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ഇ​​ന്ത്യ​​യി​​ൽ മു​​ഴു​​വ​​ൻ പൗ​​ര​​ന്മാ​​രും 'തു​​ല്യ​'​രാ​​യി​​രി​​ക്കെ ഒ​​രു വി​​ഭാ​​ഗ​​ത്തി​​ന് മാ​​ത്രം പ്ര​​ത്യേ​​കി​​ച്ച് പ​​രി​​ഗ​​ണ​​ന കൊ​​ടു​​ക്കേ​​ണ്ട​​തി​​ല്ല. ഇ​​ത് വ​​ള​​രെ പ്ര​​ത്യ​​ക്ഷ​​ത്തി​​ൽ ശ​​രി​​യെ​​ന്നു തോ​​ന്നു​​ന്ന യു​​ക്തി​​ഭ​​ദ്ര​​മാ​​യ ഒ​​രു വാ​​ദ​​മാ​​ണ്.

എ​​ന്നാ​​ൽ, അ​​വ​​രൊ​​രി​​ക്ക​​ലും രാ​​ജ്യ​​ത്തിന്റെ സാ​​മൂ​​ഹി​​കാ​​വ​​സ്ഥ​​യി​​ലെ സ​​ങ്കീ​​ർ​​ണ​​ത​​യെ സം​​ബ​​ന്ധി​​ച്ച് ചി​​ന്തി​​ക്കു​​ന്നി​​ല്ല. ഇ​​ന്ത്യ​​യി​​ൽ എ​​ല്ലാ പൗ​​ര​​ന്മാ​​രും തു​​ല്യ​​രാ​​ണ് എ​​ന്ന് വി​​വ​​രി​​ക്കു​​ന്ന വ​​കു​​പ്പ് ഭ​​ര​​ണ​ഘ​​ട​​ന​​യി​​ലു​ണ്ട് എ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്. അ​​ത്ത​​ര​​മൊ​​രു സ്​​റ്റേ​റ്റ്മെ​​ൻ​​റ് ഉ​​ണ്ടെ​​ന്ന​​തു​​കൊ​​ണ്ട്, അ​​ത്ത​​ര​​മൊ​​രു അ​​ഭി​​ലാ​​ഷം ഉ​​ണ്ടെ​​ന്ന​​തു​​കൊ​​ണ്ട്, അ​​ത്ത​​രം ഒ​​രാ​ഗ്ര​​ഹം ഉ​​ണ്ട് എ​​ന്ന​​തു​​കൊ​​ണ്ട് അ​​താ​​ണ് യാ​ഥാ​ർ​ഥ്യ​മെ​ന്ന്​ ക​രു​താ​നാ​വി​ല്ലെ​ന്ന ല​​ളി​​ത​യു​​ക്തിപോ​​ലും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ല അ​​വ​​ർ​​ക്ക്.

ഇ​​ന്ത്യ​​യി​​ലെ പൗ​​ര​​ന്മാ​​ർ എ​​ല്ലാം തു​​ല്യ​​രാ​​ണ് എ​​ന്ന​​ത് ഭ​​ര​​ണ​​ഘ​​ട​​ന​​യി​​ലെ ഒ​​രു വാ​​ഗ്ദാ​​ന​​മോ ആ​​ദ​​ർ​​ശ​​മോ ആ​​യി​​രി​​ക്കെത​​ന്നെ ഇ​​ന്ത്യ​​ൻ സ​​മൂ​​ഹ​​ത്തി​​ലെ മ​​നു​​ഷ്യ​​ർ തു​​ല്യ​​രാ​​യ​​ല്ലാ​​തെ ജീ​​വി​​ക്കു​​ന്നു എ​​ന്ന മ​​ർ​​മ​​പ്ര​​ധാ​​ന​​മാ​​യ കാ​​ര്യം യു​​ക്തി​​വാ​​ദി​​ക​​ൾ​​ക്ക് മ​​ന​​സ്സി​ലാ​​കാ​​തെ പോ​​കു​​ന്നു. സ്ത്രീ​​ക​​ൾ​​ക്ക് എ​​ന്തി​​നാ​​ണ് പ്ര​​ത്യേ​​ക അ​​വ​​കാ​​ശം എ​​ന്നും ഇ​​വ​​ർ ചോ​​ദി​​ക്കു​​ന്നു​​ണ്ട്.​ അ​​വ​​രും പു​​രു​​ഷ​​ർ​​ക്കൊ​​പ്പം തു​​ല്യ​​രാ​​യ മ​​നു​​ഷ്യ​​ര​​ല്ലേ​​യെ​​ന്നാ​​ണ് ചോ​​ദ്യം. എ​​ന്നാ​​ൽ പ​​റ​​യു​​ന്ന​​തുകൊ​​ണ്ട് അ​​ങ്ങ​​നെ ആ​​വു​​ന്നി​​ല്ല എ​​ന്നും ജ​​ൻ​​ഡ​​ർ ജ​​സ്​​റ്റി​സ് പ്ര​​ധാ​​ന​​പ്പെ​​ട്ട ഒ​​രു കാ​​ര്യ​​മാ​​ണെ​​ന്നും അ​​വ​​ർ​​ക്ക് തോ​​ന്നു​​ന്നേ​​യി​​ല്ല. സ്ത്രീ​​യും പു​​രു​​ഷ​​നും വ്യ​​ത്യ​​സ്ത​​രാ​​ണെ​​ന്ന് യു​​ക്തി​​യു​​ടെ ക​​ണ്ണി​​ലൂ​​ടെ നോ​​ക്കു​​മ്പോ​​ൾ സ​​മ്മ​​തി​​ച്ച് കൊ​​ടു​​ക്കാ​​ൻ പ​​റ്റി​​ല്ല എ​​ന്നാ​​ണ് അ​​വ​​ർ പ​​റ​​യു​​ന്ന​​ത്.

ജാ​​തി​​യെ കാ​​ണു​​ന്ന​​തും അ​​ങ്ങ​​നെ​​ത​​ന്നെ

കേ​​ര​​ള​​ത്തി​​ലെ പ്ര​​മാ​​ണി​​യാ​​യ ഒ​​രു യു​​ക്തി​​വാ​​ദി​​യോ​​ട് എ​​ന്താ​​ണ് നി​​ങ്ങ​​ളു​​ടെ ജാ​​തി​​യെ​​ന്ന് ചോ​​ദി​​ച്ച​​പ്പോ​​ൾ ''ഐ​ ​ആം എ ​​ഹോ​​മോ​​സാ​​പ്പി​​യ​​ൻ'' എ​​ന്നാ​​ണ് പ​​റ​​ഞ്ഞ​​ത്. എ​​ത്ര വി​​ഡ്​​ഢി​ത്ത​​പൂ​​ർ​​ണ​​മാ​​യ വ​​ർ​​ത്ത​​മാ​​ന​​മാ​​ണ് അ​​യാ​​ൾ പ​​റ​​യു​​ന്ന​​ത്. അ​​ങ്ങ​​നെ​​യൊ​​രു ഹോ​​മോ​​സാ​​പ്പി​​യ​​ൻ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടോ. കേ​​വ​​ലാ​​ർ​​ഥ​​ത്തി​​ൽ ഹോ​​മോ​​സാ​​പ്പി​​യ​​ൻ എ​​ന്ന് മ​​നു​​ഷ്യ​​നെ വി​​ളി​​ക്കാ​​മോ. മ​​നു​​ഷ്യ​​ൻ എ​​ന്ന​​ത് ബ​​യോ​​ള​​ജി​​ക്ക​​ൽ എ​​ൻ​​ഡി​റ്റി മാ​​ത്ര​​മ​​ല്ല, മ​​നു​​ഷ്യ​​ൻ ഒ​​രു നി​​ർ​​മി​​ത വ​​സ്തു​​വാ​​ണ്. അ​​വ​െ​​ൻ​​റ/​അ​​വ​​ളു​​ടെ വീ​​ട്, സ​​മു​​ദാ​​യം, രാ​​ഷ്​​ട്രം, സ​​മ്പ​​ത്ത്, വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത, അ​​ച്ഛ​​ന​​മ്മ​​മാ​​രു​​ടെ സോ​​ഷ്യ​​ൽ കാ​​പ്പി​​റ്റ​​ൽ, അ​​വ​​രു​​ടെ സാ​​മൂ​​ഹി​​ക ബ​​ന്ധ​​ങ്ങ​​ൾ തു​​ട​​ങ്ങി നി​​ര​​വ​​ധി ഘ​​ട​​ക​​ങ്ങ​​ളി​​ലൂ​​ടെ നി​​ർ​​മി​​ച്ചെ​​ടു​​ക്കു​​ന്ന​​താ​​ണ് ഓ​​രോ വ്യ​​ക്തി​​യെ​​യും. ഇ​തൊ​ക്കെ വി​​ട്ടു​​ക​​ള​​യു​​ക​​യും പ​​ക​​രം ന​​മ്മ​​ളെ​​ല്ലാം ഹോ​​മോ​​സാ​​പ്പി​​യ​​ൻ​​സാ​​ണ് എ​​ന്നു പ​​റ​​യു​​ക​​യും ചെ​​യ്യ​​ണ​​മെ​​ങ്കി​​ൽ അ​​പാ​​ര​​മാ​​യ സാ​​മൂ​​ഹി​​ക ശാ​​സ്ത്ര​​ത്തി​​ലെ അ​​ന്ധ​​ത (വി​​വ​​ര​​ക്കേ​​ട് എ​​ന്ന് നേ​​ർ​​ക്ക് പ​​റ​​യാം) ഉ​​ണ്ടാ​​ക​​ണം. ഇ​​താ​​ണ് യു​​ക്തി​​വാ​​ദി​​ക​​ളുെട പ്ര​​ശ്നം. അ​​തു​​കൊ​​ണ്ട് അ​​വ​​ർ സം​​വ​​ര​​ണ വി​​രു​​ദ്ധ​​രാ​​യി​​രി​​ക്കു​​ന്ന​​തി​​ൽ അ​​ത്ഭു​​ത​​മി​​ല്ല.

യു​​ക്തി​​വാ​​ദ​​ത്തിന്റെ സാ​​ധ്യ​​ത​​ക​​ൾ തി​​രി​​ച്ച​​റി​​ഞ്ഞ, അ​​തി​​ൽനി​​ന്നു​​കൊ​​ണ്ട് ലോ​​ക​​ത്തോ​​ട് വി​​മ​​ർ​​ശ​​നം പു​​ല​​ർ​​ത്തു​​ന്ന, സ​​മൂ​​ഹ​​ത്തി​​ലെ സ​​ങ്കീ​​ർ​​ണ​​ത​​ക​​ളെ മ​​ന​​സ്സി​ലാ​​ക്കു​​ന്ന യു​​ക്തി​​വാ​​ദി​​ക​​ളെ കു​​റി​​ച്ച​​ല്ല ഇൗ ​വി​മ​ർ​ശ​നം. മ​​റി​​ച്ച് യു​​ക്തി​​യെ കേ​​വ​​ല​​മാ​​യ ഒ​​രാ​​യു​​ധ​​മാ​​യി എ​​ടു​​ക്കു​​ക​​യും ലോ​​ക​​ത്ത് ത​ങ്ങ​​ളൊ​​രു പു​​തി​​യ കാ​​ര്യം ക​​ണ്ടു​​പി​​ടി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന രീ​​തി​​യി​​ൽ വി​​ഡ്​​ഢി​ത്ത​​ത്തി​​ലേ​​ക്ക് എ​​ത്തു​​ന്ന നി​​ഗ​​മ​​ന​​ങ്ങ​​ൾ നി​​ര​​ന്ത​​രം അ​​വ​​ത​​രി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​വ​രെ​ക്കു​റി​ച്ചാ​ണി​ത്.

സ്വ​​ത​​ന്ത്ര​ചി​​ന്ത​​ക​​രു​​ടെ ചി​​ന്ത​​ക​​ൾ​​ക്കും പ​​രി​​മി​​തി

ഫ്രീ​ ​തി​​ങ്കേ​​ഴ്സ് ഫോ​​റം എ​​ന്ന​​ത് മു​​മ്പ് വ​​ള​​രെ ഗൗ​​ര​​വ​​മാ​​യി വ​​ർ​​ക്ക്​ ചെ​​യ്തി​​രു​​ന്ന ഒ​​രു ഗ്രൂ​​പ്പാ​​യി​​രു​​ന്നു. സം​​വ​​ര​​ണം ച​​ർ​​ച്ചചെ​​യ്യാ​​ൻ എ​​ടു​​ക്കു​​ന്ന നി​​മി​​ഷംത​​ന്നെ (അ​​തി​​ന​​ക​​ത്ത് പി​​ള​​ർ​​പ്പു​​ണ്ടാ​​കു​​ന്നു. അ​​ങ്ങ​​നെ​​യാ​​ണ് ഞാ​​ൻ അ​​റി​​ഞ്ഞ​​ത്. സം​​വ​​ര​​ണം എ​​ന്തി​​നാ​​ണ് ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​ത് എ​​ന്ന​​താ​​യി​​രു​​ന്നു യു​​ക്തി​​വാ​​ദി​​ക​​ളി​​ൽ ഒ​​രു​​വി​​ഭാ​​ഗ​​ത്തിെ​​ൻ​​റ നി​​ല​​പാ​​ട്.) അ​​നാ​​വ​​ശ്യ​​മാ​​യ ഒ​​രു​​കാ​​ര്യം ച​​ർ​​ച്ച​​ചെ​​യ്ത് സ​​മ​​യം ക​​ള​​യു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്നാ​​ണ് ചോ​​ദ്യം.

സ്ത്രീ​നീ​​തി​​യെ കു​​റി​​ച്ച് ച​​ർ​​ച്ച​ ചെ​​യ്യ​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ​​പ്പോ​​ഴും ദ​​ലി​​ത് സ്ത്രീ ​​പ്ര​​ശ്നം പ​​റ​​യുേ​​മ്പാ​​ഴും ഇ​​തേ സം​​ഘ​​ർ​​ഷ​​മാ​​ണ് അ​​തി​​ന​​ക​​ത്ത് ഉ​​ണ്ടാ​​കു​​ന്ന​​ത്. ദ​​ലി​ത് സ്ത്രീ ​​എ​​ന്ന് പ​​റ​​യുേ​​മ്പാ​​ൾ ജാ​​തി​​യ​​ല്ലേ പ​​റ​​യു​​ന്ന​​ത് എ​​ന്നാ​​ണ് ചോ​​ദ്യം. അ​​വ​​ർ​​ക്ക​​തി​​ലെ പ്രാ​​ധാ​​ന്യം മ​​ന​​സ്സി​ലാ​​കു​​ന്നി​​ല്ല. ഈ ​​പി​​ടി​​കി​​ട്ടാ​​യ്ക​​ക്ക് അ​​ക​​ത്ത് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് അ​​വ​​ർ ആ​​ഗ്ര​​ഹി​​ച്ചാ​​ലും ഇ​​ല്ലെ​​ങ്കി​​ലും ഈ ​​സ്​​റ്റാ​റ്റ​​സ്കോ ഇ​​ങ്ങ​​നെ ത​​ന്നെ തു​​ട​​ര​​ണ​​മെ​​ന്നാ​​ണ്.

ദ​​ലി​​ത് സ്ത്രീ ​​പ്ര​​ശ്നം മ​​റ​​ച്ചു​​വെ​​ക്കുേ​​മ്പാ​​ൾ പ്രി​​വി​​ലേ​​ജ്ഡ് സ്ത്രീ​​ക​​ളു​​ടെ ലോ​​ക​​ത്തെ മാ​​ത്രം ന​​മ്മ​​ൾ അം​​ഗീ​​ക​​രി​​ച്ചാ​​ൽ മ​​തി​​യെ​​ന്നാ​​ണ് അ​​തിെ​​ൻ​​റ ആ​​ത്യ​​ന്തി​​ക​​മാ​​യ അ​​ർ​​ഥം. ദ​​ലി​ത​​രു​​ടെ പ്ര​​ശ്നം ച​​ർ​​ച്ചചെ​​യ്യേ​​ണ്ടെ​​ന്ന് നാം ​​പ​​റ​​യുേ​​മ്പാ​​ൾ പ്രി​​വി​​ലേ​​ജ്ഡ് കാ​​സ്​​റ്റി​േ​ൻ​റ​​താ​​ണ് ലോ​​കം എ​​ന്നാ​​ണ് പ​​റ​​ഞ്ഞു​​വെ​​ക്കു​​ന്ന​​ത്. മ​​റ്റൊ​​രു അ​​ർ​​ഥ​​വും അ​​തി​​നി​​ല്ല. ആ ​​ആ​​ർ​​ഗ്യുമെ​​ൻ​​റ് സ​​വ​​ർ​​ണ​​മാ​​കു​​ന്ന​​ത് അ​​ങ്ങ​​നെ​​യാ​​ണ്. ഇ​​വ​​രെ​​ല്ലാം സ​​വ​​ർ​​ണ​​ർ​​ക്ക് വേ​​ണ്ടി വാ​​ദി​​ക്കു​​ന്ന​​വ​​രാ​​ണ് എ​​ന്ന​​ല്ല ഞാ​​ൻ പ​​റ​​യു​​ന്ന​​ത്.

പ​​ക്ഷേ, അ​​വ​​സാ​​നം ചെ​​ന്നെ​​ത്തി​​പ്പെ​​ടു​​ന്ന​​ത് അ​​വി​​ടെ​​യാ​​ണ്. അ​​വ​​ർ​​ക്ക​​ത് മ​​ന​​സ്സി​​ലാ​​കു​​ന്നി​​ല്ല. കേ​​വ​​ല​​മാ​​യ യു​​ക്തി​​യെ സ്ഥാ​​പി​​ച്ചാ​​ണ് ഈ ​​അ​​പ​​ക​​ട​​ത്തി​​ൽ ചെ​​ന്ന് പെ​​ടു​​ന്ന​​ത്.

സം​​വ​​ര​​ണം ഇ​​ന്നും പ്ര​​സ​​ക്തം

സം​​വ​​ര​​ണം പ്ര​​ത്യേ​​ക​​മാ​​യി എ​​ടു​​ത്താ​​ൽ, ഇ​​ന്ത്യ​​യി​​ൽ ഒ​​രു ആ​​ധു​​നി​​ക ദേ​​ശ​​രാ​​ഷ്​​ട്രം ജീ​​വ​​ൻ കൊ​​ള്ളു​​ന്ന​​ത് നി​​ര​​വ​​ധി പ​​വ​​ർ സ്ട്രീ​​മു​​ക​​ളു​​ടെ അ​​ധി​​കാ​​ര ബ​​ന്ധ​​ങ്ങ​​ൾ​​ക്ക് അ​​ക​​ത്താ​​ണെ​​ന്ന് മ​​ന​​സ്സി​ലാ​​ക്ക​​ണം. അ​​തി​​ന​​ക​​ത്ത് ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​ത്തിെ​​ൻ​​റ വി​​വി​​ധ ധാ​​ര​​ക​​ൾ ഉ​​ണ്ടാ​​യി​​രു​​ന്നു. ഡോ. ​​അം​​ബേ​​ദ്ക​​ർ, പെ​​രി​​യോ​​ർ ഒ​​ക്കെ പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന സാ​​മൂ​​ഹി​​കനീ​​തി​​ക്ക് വേ​​ണ്ടി​​യു​​ള്ള പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ, സ്ത്രീ​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യി പൊ​​രു​​തു​​ന്ന​​വ​​ർ, നാ​​ട്ടു​​രാ​​ജാ​​ക്ക​​ന്മാ​​ർ തു​​ട​​ങ്ങി നി​​ര​​വ​​ധി അ​​ധി​​കാ​​ര ​േക​​ന്ദ്ര​​ങ്ങ​​ൾ ഏ​​റ്റു​​മു​​ട്ടി​​യ സ്ഥ​​ല​​മാ​​ണ് ദേ​​ശ​​രാ​​ഷ്​​ട്ര നി​​ർ​​മി​​തി​​യു​​ടെ ച​​രി​​ത്ര​​ഘ​​ട്ടം.

ഈ​ ​ഘ​​ട്ട​​ത്തി​​ൽ ന​​ട​​ന്ന സം​​വാ​​ദ​​ങ്ങ​​ളു​​ടെ​​യും ച​​ർ​​ച്ച​​ക​​ളു​​ടെ​​യും ഫ​​ല​​മാ​​യി ഇ​​ന്ത്യ​​ൻ സ​​മൂ​​ഹം പൂ​​ർ​​ണ​​മാ​​യി സ്ഥി​​തിസ​​മ​​ത്വ​​മു​​ള്ള സ​​മൂ​​ഹ​​മ​​ല്ലെ​​ന്നും വ്യ​​ത്യ​​സ്ത സ​​മൂ​​ഹ​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​ന്ന​​തോ​​ടൊ​​പ്പം ത​​ന്നെ എ​​ല്ലാ വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കും ഒ​​രേ​പോ​​ലെ സാ​​മൂ​​ഹി​​ക, സാ​​മ്പ​​ത്തി​​ക അ​​ധി​​കാ​​ര​​ങ്ങ​​ൾ നി​​ല​​വി​​ൽ ഇ​​ല്ലെ​​ന്നും ഈ ​​ദേ​​ശീ​​യപ്ര​​സ്ഥാ​​നം മ​​ന​​സ്സി​​ലാ​​ക്കു​​ന്നു​​ണ്ട്. അ​​ത് സം​​വാ​​ദ​​ത്തി​​ലൂ​​ടെ മ​​ന​​സ്സി​ലാ​​ക്കു​​ന്ന കാ​​ര്യ​​മാ​​ണ്.

പു​​റ​​ന്ത​​ള്ള​​പ്പെ​​ട്ടു​പോ​​കു​​ന്ന, സ്വ​ാ​ഭാ​​വി​​ക​​മാ​​യി നീ​​തി കി​​ട്ടാ​​തെ​പോ​​കു​​ന്ന ഒ​​രു​​വി​​ഭാ​​ഗം ഇ​​വി​​ടെ​​യു​​ണ്ട് എ​​ന്നു​​ള്ള​​താ​​ണ് കോ​​ൺ​​സ്​​റ്റി​റ്റ്യു​​വ​​ൻ​​റ് അ​​സം​​ബ്ലി​​യി​​ൽ ന​​ട​​ന്ന ഡി​​ബേ​​റ്റി​​ൽ മ​​ന​​സ്സി​ലാ​​യ​​ത്. നീ​​തി കി​​ട്ടാ​​ത്ത​​വ​​ർ​​ക്ക് എ​​ങ്ങ​​നെ നീ​​തി ഉ​​റ​​പ്പി​​ക്കാ​​ൻ പ​​റ്റും എ​​ന്ന​​താ​​യി​​രു​​ന്നു േചാ​​ദ്യം. അ​​വ​​ർ​​ക്ക് നീ​​തി ഉ​​റ​​പ്പി​​ക്കാ​​ൻ മു​​ൻ​​കൂ​​ർ വ്യ​​വ​​സ്ഥ വേ​​ണം. അ​​ത് നി​​യ​​മ​​പ​​ര​​മാ​​യി ത​​ന്നെ വേ​​ണം. സ്വ​ാ​ഭാ​​വി​​ക​​മാ​​യും ത​​ള്ളി​​പ്പോ​​കു​​ന്ന വി​​ഭാ​​ഗ​​ങ്ങ​​ളെ ഈ ​​ദേ​​ശ​​രാ​​ഷ്​​ട്ര​​ത്തി​​ലേ​​ക്ക് പു​​ന​​രാ​​ന​​യി​​ക്കാ​​ൻ മു​​ൻ​​കൂ​​ർ വ്യ​​വ​​സ്ഥ ഉ​​ണ്ടെ​​ങ്കി​​ലേ ന​​ട​​ക്കൂ, അ​​ല്ലെ​​ങ്കി​​ൽ അ​​വ​​ർ​​ക്ക് ഇ​​ടം​​കി​​ട്ടാ​​നു​​ള്ള സാ​​ധ്യ​​ത ഇ​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വി​​ലാ​​ണ് സോ​​ഷ്യ​​ലി ആ​​ൻ​​ഡ്​ എ​​ജു​​ക്കേ​​ഷ​​ന​​ലി ബാ​​ക്​​വേ​​ർ​​ഡ് എ​​ന്ന് തി​​രി​​ച്ച വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക​​മാ​​യ സം​​ര​​ക്ഷ​​ണം കൊ​​ടു​​ക്കാ​​ൻ സ്​​റ്റേ​റ്റിെ​​ൻ​​റ അ​​ധി​​കാ​​രം ഉ​​ണ്ടാ​​കു​​ന്ന​​ത്. അ​​താ​​ണ് ന​​മ്മ​​ൾ സം​​വ​​ര​​ണം എ​​ന്ന് വി​​ളി​​ക്കു​​ന്ന​​ത്.

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 15, 16 വ​​കു​​പ്പു​​ക​​ൾ​​ക്ക് അ​​ക​​ത്തു​​കൂ​​ടെ വി​​വ​​രി​​ക്ക​​പ്പെ​​ട്ട സാ​​ധ​​ന​​മാ​​ണ​​ത്. ഏ​​തെ​​ങ്കി​​ലും മേ​​ഖ​​ല​​യി​​ൽ മ​​തി​​യാ​​യ പ്രാ​​തി​​നി​​ധ്യ​​മി​​ല്ലെ​​ന്ന് സ്​​റ്റേ​​റ്റി​​ന് ബോ​​ധ്യ​​പ്പെ​​ട്ടാ​​ൽ അ​​വ​​ർ​​ക്ക് മ​​തി​​യാ​​യ പ്രാ​​തി​​നി​​ധ്യ​​ത്തി​​ന് വേ​​ണ്ടി അ​​വ​​സ​​രം കൊ​​ടു​​ക്ക​​ണ​​മെ​​ന്ന​​താ​​ണ് സം​​വ​​ര​​ണ​​ത്തിെ​​ൻ​​റ യു​​ക്തി. അ​​തി​െൻറ ബേ​​സി​​ക് ലോ​​ജി​​ക് അ​​േ​ത്ര​​യു​​ള്ളൂ.

സം​​വ​​ര​​ണ വി​​രു​​ദ്ധ​​ർ പ​​റ​​യു​​ന്ന ലോ​​ജി​​ക്

പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക​​മാ​​യ അ​​വ​​സ​​രം കൊ​​ടു​​ത്താ​​ൽ എെ​​ൻ​​റ അ​​വ​​സ​​രം ന​​ഷ്​ട​​മാ​​കു​​ന്നു​​വെ​​ന്ന​​താ​​ണ് പൊ​​തു​​സ​​മൂ​​ഹ​​ത്തിെ​​ൻ​​റ വാ​​ദം. എ​​ന്നാ​​ൽ പ്ര​​ത്യേ​​ക വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് പ്ര​​ത്യേ​​ക അ​​വ​​സ​​രം ന​​ൽ​​കേ​​ണ്ടിവ​​രു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടെ​​ന്ന േചാ​​ദ്യം ഒ​​രി​​ക്ക​​ൽപോ​​ലും ച​​ർ​​ച്ചചെ​​യ്യു​​ന്നി​​ല്ല. അ​​തേ​​സ​​മ​​യം, അ​​വ​​ന് കൊ​​ടു​​ക്കു​​ന്ന​​തുകൊ​​ണ്ട് എ​​നി​​ക്ക് കി​​ട്ടു​​ന്നി​​ല്ല എ​​ന്ന പ​​രാ​​തി പ​​റ​​യു​​ന്ന ഡി​​ബേ​​റ്റു​​ക​​ൾ സം​​വ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ന്ത്യ​​യി​​ൽ ന​​ട​​ക്കു​​ന്നു. ഇ​​താ​​ണ് അ​​തിെ​​ൻ​​റ ഒ​​രു​​ ച​​തി. ന​​മ്മ​​ൾ തു​​റ​​ന്ന മ​​ന​​സ്സോ​​ടെ ആ​​ലോ​​ചി​​ച്ചു​​നോ​​ക്കൂ, ഓ​​രോ മേ​​ഖ​​ല​​യി​​ലും കേ​​ര​​ള​​ത്തി​​ലെ ആ​​ദി​​വാ​​സി​​ക​​ൾ​​ക്ക് എ​​ത്ര പ്രാ​​തി​​നി​​ധ്യ​​മു​​ണ്ടെ​​ന്ന് പ​​രി​​ശോ​​ധി​​ക്കൂ. ഈ ​​സ​​ത്യ​​സ​​ന്ധ​​ത അ​​ല്ലെ​​ങ്കി​​ൽ ഓ​​പ​​ൺ​​നെ​​സ് ന​​മ്മ​​ൾ ഒ​​രി​​ക്ക​​ലും കാ​​ണി​​ക്കി​​ല്ല. അ​​ത് മ​​റ​​ച്ചു​​വെ​​ച്ചി​​ട്ട് അ​​വ​​നു​​കി​​ട്ടു​​ന്ന​​തു കൊ​​ണ്ട് അ​​ല്ലെ​​ങ്കി​​ൽ അ​വ​െ​ൻ​റ മ​​ക്ക​​ൾ​​ക്ക് കി​​ട്ടു​​ന്ന​​തുകൊ​​ണ്ട് എ​​നി​​ക്കും എെ​​ൻ​​റ മ​​ക്ക​​ൾ​​ക്കും കി​​ട്ടു​​ന്നി​​ല്ല എ​​ന്ന പ​​രാ​​തി​​യാ​​ണ് സം​​വ​​ര​​ണ വി​​രു​​ദ്ധ സാ​​ഹി​​ത്യ​​ത്തിെ​​ൻ​​റ ഉ​​റ​​വി​​ടം. അ​​തി​​ലേ​​ക്ക് കൂ​​ട്ടി​​ച്ചേ​​ർ​​ത്താ​​ണ് യ​​ഥാ​​ർ​​ഥ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും സം​​ര​​ക്ഷ​​ണം കി​​ട്ടേ​​ണ്ട​​ത് പ​​ട്ടി​​ണി​​പ്പാ​​വ​​ങ്ങ​​ൾ​​ക്കാ​​ണ് എ​​ന്ന വാ​​ദം നി​​ര​​ത്തു​​ന്ന​​ത്. അ​​ങ്ങ​​നെ​​യാ​​ണ് സാ​​മ്പ​​ത്തി​​ക സം​​വ​​ര​​ണം എ​​ന്ന യു​​ക്തി​​യി​​ലേ​​ക്ക് സ​​മൂ​​ഹ​​ത്തെ എ​​ത്തി​​ക്കു​​ന്ന​​ത്. ദീ​​ർ​​ഘ​​കാ​​ല​​മാ​​യി സ്വാ​​ഭാ​​വി​​ക നീ​​തി ന​​ൽ​​കാ​​ത്ത സ​​മൂ​​ഹ​​മാ​​ണ് ന​​മ്മു​​ടേ​​ത് എ​​ന്ന വി​​ചാ​​രം ഒ​​രു പൊ​​തു​​മ​​നഃ​​സാ​​ക്ഷി​​യാ​​യി ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ലെ​​ന്ന​​താ​​ണ് സം​​വ​​ര​​ണവി​​രു​​ദ്ധ മ​​നോ​​ഭാ​​വ​​ത്തിെ​​ൻ​​റ അ​​ടി​​ത്ത​​ട്ട്.

ദീ​​ർ​​ഘ​​കാ​​ല​​മാ​​യി ദ​​ലി​​ത​​നും ആ​​ദി​​വാ​​സി​​യും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​യും അ​​തീ​​വ പി​​ന്നാ​​ക്ക ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളും കൊ​​ല്ല​​നും കൊ​​ശ​​വ​​നും ഒ​​ക്കെ അ​​ട​​ങ്ങു​​ന്ന സ​​മൂ​​ഹ​​ത്തി​​ലെ അ​​ടി​​ത്ത​​ട്ട് മ​​നു​​ഷ്യ​​ർ​​ക്ക് സ്വാ​​ഭാ​​വി​​ക നീ​​തി ല​​ഭി​​ക്കു​​ന്നി​​ല്ല എ​​ന്ന​​ത് ഇ​​ന്ത്യ​​യി​​ൽ ഒ​​രു പൊ​​തു​​മ​​ന​​ഃസാ​​ക്ഷി​​യ​​ല്ല. അ​​തു​​കൊ​​ണ്ട് ന​​മ്മ​​ൾ എ​​പ്പോ​​ഴും സം​​വ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​വ​​രെ​​ല്ലാം അ​​ധി​​ക​​മാ​​യി ത​​ട്ടി​​യെ​​ടു​​ക്കു​​ന്നു എ​​ന്ന പ​​രാ​​തി​​യാ​​ണ് ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. ഫ​​ല​​ത്തി​​ൽ ഈ ​​യു​​ക്തി​​വാ​​ദി​​ക​​ൾ പ​​റ​​ഞ്ഞു​​വെ​​ക്കു​​ന്ന സം​​വ​​ര​​ണവി​​രു​​ദ്ധ​​ത ''അ​​താ​​യ​​ത് സം​​വ​​ര​​ണം അ​​നാ​​വ​​ശ്യ​​മാ​​ണ് ആ​​ധു​​നി​​ക മ​​നു​​ഷ്യ​​ന് യോ​​ജി​​ക്കു​​ന്ന​​ത​​ല്ല, ന​​മ്മ​​ളെ​​ല്ലാം തു​​ല്യ​​രാ​​യി​​രി​​ക്കെ എ​​ന്തി​​നാ​​ണ് മ​​റ്റൊ​​രാ​​ൾ​​ക്ക് പ്ര​​ത്യേ​​ക അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​ത്'' എ​​ന്ന​​ത് ആ​​ത്യ​​ന്തി​​ക​​മാ​​യി എ​​ത്തി​​ച്ചേ​​രു​​ന്ന​​ത് സം​​വ​​ര​​ണവി​​രു​​ദ്ധ ക്യാ​​മ്പി​​ലാ​​ണ്. മാ​​ത്ര​​വു​​മ​​ല്ല, അ​​ധി​​ക പ​​രി​​ഗ​​ണ​​ന പാ​​വ​​പ്പെ​​ട്ട​​വ​​ർ​​ക്ക് കൊ​​ടു​​ക്കു​​ന്ന​​തി​​ന് അ​​വ​​ർ എ​​തി​​ര​​ല്ല. എ​​ന്നു പ​​റ​​ഞ്ഞാ​​ൽ സാ​​മ്പ​​ത്തി​​ക​​മാ​​യ അ​​സ​​മ​​ത്വം മാ​​ത്ര​​മേ ഞ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കൂ​​വെ​​ന്നാ​​ണ് ഇ​​വ​​ർ പ​​റ​​യു​​ന്ന​​ത്.

അ​​സ​​മ​​ത്വ​​ങ്ങ​​ളെ കാ​​ണാ​​ൻ യു​​ക്തി​​വാ​​ദി​​ക​​ൾ​​ക്ക് ക​​ഴി​​യു​​ന്നി​​ല്ല

ലിം​​ഗ അ​​സ​​മ​​ത്വം, വം​​ശീ​​യ​​മാ​​യ അ​​സ​​മ​​ത്വം, ഭാ​​ഷ അ​​സ​​മ​​ത്വം, ജാ​​തി അ​​സ​​മ​​ത്വം എ​​ന്നി​​വ നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട് എ​​ന്ന് പ​​റ​​ഞ്ഞാ​​ൽ അം​​ഗീ​​ക​​രി​​ക്കി​​ല്ല എ​​ന്ന​​താ​​ണ് ഈ ​​യു​​ക്തി​​വാ​​ദി​​ക​​ൾ പ​​റ​​യു​​ന്ന​​തിെ​​ൻ​​റ ഉ​​ള്ള​​ട​​ക്കം. ഫ​​ല​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ സ​​ങ്കീ​​ർ​​ണ​​മാ​​യ സാ​​മൂ​​ഹി​​ക സാ​​ഹ​​ച​​ര്യ​​ത്തെ ഒ​​രു ആ​​ധു​​നി​​ക ജ​​നാ​​ധി​​പ​​ത്യ സ​​മൂ​​ഹം എ​​ങ്ങ​​നെ​​യാ​​ണ് കൈ​​കാ​​ര്യംചെ​​യ്യേ​​ണ്ട​​ത് എ​​ന്ന മ​​ർ​​മപ്ര​​ധാ​​ന​​മാ​​യ ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​ര​​മി​​ല്ലാ​​ത്ത മ​​നു​​ഷ്യ​​രാ​​ണ് വ​​ലി​​യ യു​​ക്തി​​വാ​​ദ​​വും ശാ​​സ്ത്ര​​വും പ​​റ​​യു​​ന്ന ഈ ​​ക​​ക്ഷി​​ക​​ൾ. 1956ൽ ​​കേ​​ര​​ളം രൂ​​പ​​പ്പെ​​ട്ട​​തി​​ന് ശേ​​ഷം ഇ​​ന്നും ആ​​ദി​​വാ​​സി​​ക​​ൾ അ​​നാ​​ഥ​​രാ​​യി പ​​ട്ടി​​ണി​​കൊ​​ണ്ട് മ​​രി​​ച്ചു​​വീ​​ഴു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടെ​​ന്ന ചോ​​ദ്യം ഉ​​ന്ന​​യി​​ച്ചാ​​ൽ അ​​തി​​ന് ഉ​​ത്ത​​രം പ​​റ​​യാ​​ൻ ക​​ഴി​​യാ​​ത്ത​​വ​​രാ​​ണ് ഇ​​വ​​ർ. ആ ​​ചോ​​ദ്യ​​ത്തി​​ന് ആ​​ദി​​വാ​​സി ഗു​​ണംപി​​ടി​​ക്കി​​ല്ല, അ​​വ​​ർ​​ക്ക് എ​​ന്തു​​കൊ​​ടു​​ത്താ​​ലും ര​​ക്ഷ​​പ്പെ​​ടി​​ല്ല എ​​ന്ന വം​​ശീ​​യ അ​​ധി​​ക്ഷേ​​പ​​ത്തിെ​​ൻ​​റ ഉ​​ത്ത​​ര​​മാ​​ണ് അ​​വ​​രു​​ടെ കൈ​​യി​​ൽ ഉ​​ള്ള​​ത്. അ​​വ​​ർ ചെ​​ന്നു​​പെ​​ട്ടി​​രി​​ക്കു​​ന്ന ഒ​​രു ട്രാ​​പ് അ​​താ​​ണ്.

ഇ​​വ​​രു​​ടെ യു​​ക്തി​​യും ശാ​​സ്ത്ര​​വും സ​​മൂ​​ഹ​​ത്തിെൻ​​റ അ​​ടി​​ത്ത​​ട്ടി​​നെ അ​​തിെ​​ൻ​​റ സാ​​മ്പ​​ത്തി​​ക സാ​​മൂ​​ഹി​​ക ബ​​ല​​ത​​ന്ത്ര​​ങ്ങ​​ളെ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​തി​​ൽ പൂ​​ർണ​​മാ​​യും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. സം​​വ​​ര​​ണ​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല സ്ത്രീ, ​​ആ​​ദി​​വാ​​സി, ലൈം​​ഗി​​ക അ​​തി​​ക്ര​​മം എ​​ന്നി​​വ​​യി​​ലെ​​ല്ലാം ഈ ​​യു​​ക്തി​​വാ​​ദം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. അ​​വ​​രു​​ടെ പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ കേ​​ട്ടാ​​ൽ അ​​റി​​യാം എ​​ത്ര​​മാ​​ത്രം സ്ത്രീ​​വി​​രു​​ദ്ധ​​മാ​​യ​​ാണ് അ​​വ​​യെ​​ന്ന്്. ഇ​​തി​​ൽ​​പെ​​ട്ട ഒ​​രു പ്ര​​മാ​​ണി പ​​റ​​ഞ്ഞ​​ത് ഐ​​ശ്വ​​ര്യ റാ​​യി​​യെ പ​​റ്റി സ്വ​​കാ​​ര്യ​​മാ​​യി ഒ​​ക്കെ പ​​റ​​ഞ്ഞാ​​ൽ അ​​തി​​ൽ എ​​ന്താ​​ണ് കു​​ഴ​​പ്പം എ​​ന്നാ​​ണ്. ഇ​​ങ്ങ​​നെ​​യൊ​​ക്കെ പ​​റ​​യു​​ന്ന തീ​​ർ​​ത്തും സ്ത്രീ​​വി​​രു​​ദ്ധ​​രാ​​യ മ​​നു​​ഷ്യ​​രാ​​ണ് ഇ​​വ​​രൊ​​ക്കെ. സ്വ​​കാ​​ര്യ​​മാ​​യി​​ട്ടാ​​ണോ പ​​ര​​സ്യ​​മാ​​യി​​ട്ടാ​​ണോ പ​​റ​​യു​​ന്ന​​ത് എ​​ന്ന​​ത​​ല്ല കാ​​ര്യം, സ്ത്രീ​​ക​​ൾ എ​​ന്ന പു​​രു​​ഷാ​​ധി​​പ​​ത്യ​​ത്തി​​ൽ ജീ​​വി​​ക്കേ​​ണ്ടിവ​​രു​​ന്ന ചോ​​ദ്യ​​ത്തോ​​ട് ന​​മ്മു​​ടെ സ​​മീ​​പ​​നം എ​​ന്താ​​ണെ​​ന്നാ​​ണ്. ര​​ഹ​​സ്യ​​മാ​​യി പ​​റ​​യാം പ​​ര​​സ്യ​​മാ​​യി അ​​രു​​ത് എ​​ന്ന് പ​​റ​​യു​​ന്ന തി​​ക​​ച്ചും പി​​ന്തി​​രി​​പ്പ​​നാ​​യ മ​​നു​​ഷ്യ​​രാ​​ണ് ഇ​​വ​​രൊ​​ക്കെ.

സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ സം​​വ​​ര​​ണ വി​​രു​​ദ്ധ രാ​ഷ്​​ട്രീ​​യം

ഇ​​പ്പോ​​ൾ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ഉ​​യ​​ർ​​ന്നു​​വ​​രു​​ന്ന സം​​വ​​ര​​ണവി​​രു​​ദ്ധ വാ​​ദ​​ഗ​​തി​​ക​​ൾ​​ക്ക് ഒ​​രു പു​​തു​​മ​​യു​​മി​​ല്ല. കു​​റ​​ച്ചു​​നാ​​ൾ മു​​മ്പ് ഡി​​ഗ്രി​​ക്ക് അ​​ഡ്മി​​ഷ​​ൻ കി​​ട്ടാ​​ത്ത പ​​യ്യ​​ൻ പ​​റ​​മ്പി​​ൽ തൂ​​മ്പകൊ​​ണ്ട് കി​​ള​​ക്കു​​ന്ന ചി​​ത്രം പോ​​സ്​​റ്റ്​ ചെ​​യ്തു. ത​​നി​​ക്ക് അ​​ഡ്മി​​ഷ​​ൻ കി​​ട്ടി​​യി​​ല്ല എ​​ന്നാ​​യി​​രു​​ന്നു അ​​തി​​ലെ പ​​റ​​ച്ചി​​ൽ. ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് പേ​​രാ​​ണ് അ​​നു​​കൂ​​ല ക​​മ​​ൻ​​റു​​മാ​​യി ചാ​​ടി​​വീ​​ണ​​ത്. എ​​ന്തൊ​​രു ഹീ​​ന​​മാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ പൊ​​തു​​മ​​ന​​സ്സ്​. അ​​വ​​ന് ഭൂ​​മി​​യി​​ല്ലേ, അ​​വ​​ർ കി​​ള​​ച്ചു​​ജീ​​വി​​ക്ക​​​േട്ട​​യെ​​ന്നുപോ​​ലും ന​​മു​​ക്ക് ആ​​ലോ​​ചി​​ക്കാ​​ൻ പ​​റ്റു​​ന്നി​​ല്ല. അ​​വ​​ൻ സം​​വ​​ര​​ണം എ​​ന്ന അ​​തി​​ക്ര​​മ​​ത്തിെൻ​​റ ഇ​​ര​​യാ​​ണെ​​ന്നാ​​ണ് ന​​മ്മ​​ൾ എ​​ത്തി​​ച്ചേ​​രു​​ന്ന നി​​ഗ​​മ​​നം. അ​​തിെ​​ൻ​​റ ഒ​​രു ഓ​​ള​​ത്തി​​ലാ​​ണ് ചെ​​റു​​പ്പ​​ക്കാ​​ർ സം​​സാ​​രി​​ക്കു​​ന്ന​​ത്.

ഫ്രീ ​​തി​​ങ്കേ​​ഴ്സ് ഫോ​​റ​​ത്തിെ​​ൻ​​റ സം​​വ​​ര​​ണ സെ​​മി​​നാ​​റി​​ൽ പേ​​പ്പ​​ർ അ​​വ​​ത​​രി​​പ്പി​​ച്ച​​യാ​​ളാ​​ണ് ഞാ​​ൻ. ആ ​​സം​​വാ​​ദ​​ത്തി​​ലൂ​​ടെ സം​​വ​​ര​​ണം എ​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന വി​​ഭാ​​ഗ​​ത്തിെ​​ൻ​​റ പ്രാ​​ധാ​​ന്യം മ​​ന​​സ്സി​​ലാ​​യെ​​ന്ന് അ​​ന്ന് യു​​ക്തി​​വാ​​ദി സ​​മൂ​​ഹ​​ത്തി​​ലെ നി​​ര​​വ​​ധി യു​​വാ​​ക്ക​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു. അ​​താ​​യ​​ത് സം​​വ​​ര​​ണ​​ത്തി​​ന് എ​​തി​​രാ​​യ വാ​​ദം ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യി സ്വീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല. ചി​​ന്താ​​ശീ​​ല​​രാ​​യ യു​​വ​​ത​​ല​​മു​​റ വ​​ള​​രെ പു​​ച്ഛ​​ത്തോ​​ടെ​​യാ​​ണ് സം​​വ​​ര​​ണവി​​രു​​ദ്ധ നി​​ല​​പാ​​ടു​​ക​​ളെ കാ​​ണു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ യു​​ക്തി​​വാ​​ദം എ​​ങ്ങ​​നെ ഇ​​ങ്ങ​​നെ​​യാ​​യി?

കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ യു​​ക്തി​​വാ​​ദി​​ക​​ളി​​ൽ പ​​വ​​ന​​നെപോ​​ലെ​​യു​​ള്ള​​വ​​ർ സം​​വ​​ര​​ണ​​ത്തിെ​​ൻ​​റ പ്രാ​​ധാ​​ന്യ​​മൊ​​ക്കെ മ​​ന​​സ്സി​​ലാ​​ക്കി​​യ​​വ​​രാ​​ണ്. ഇ​​ട​​മ​​റു​​കി​െൻറ സ്ട്രീം ​​വ​​ന്ന​​പ്പോ​​ൾ കേ​​വ​​ല​​മാ​​യ യു​​ക്തി​​വാ​​ദം, റാ​ഷ​ന​ലി​സം എ​​ന്ന​​തി​​ൽ ഒ​​തു​​ങ്ങി​​നി​​ന്നു. ആ ​​ഘ​​ട്ട​​ത്തി​​ൽ സം​​വ​​ര​​ണം ഒ​​രു വി​​വാ​​ദവി​​ഷ​​യ​​മാ​​യി​​രു​​ന്നി​​ല്ല. അ​​പ്പോ​​ഴും സാ​​മ്പ​​ത്തി​​ക സം​​വ​​ര​​ണ​​മാ​​ണ് ശ​​രി​​യെ​​ന്ന ബോ​​ധ്യം ഇ​​വ​​ർ​​ക്കൊ​​ക്കെ ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​തു​​പ​​ക്ഷ​​ ചി​​ന്ത​​ക​​രി​​ൽ മി​​ക്ക​​വാ​​റും എ​​ല്ലാ​​വ​​രുംത​​ന്നെ അ​​തിെ​​ൻ​​റ വ​​ക്താ​​ക്ക​​ളാ​​ണ്; ഇ.​​എം.​​എ​​സ് അ​​ട​​ക്കം. ഇ.​​എം.​​എ​​സാ​​ണ് ഭ​​ര​​ണ പ​​രി​​ഷ്കാ​​ര ക​​മീ​​ഷ​​ൻ റി​​പ്പോ​​ർ​​ട്ടി​​ൽ പ​​ടി​​പ​​ടി​​യാ​​യി സം​​വ​​ര​​ണ​​ത്തി​​ന് സാ​​മ്പ​​ത്തി​​കം മാ​​ന​​ദ​​ണ്ഡ​​മാ​​ക്ക​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞൊ​​രാ​​ൾ. അ​​ദ്ദേ​​ഹ​​ത്തെ അ​​തിന്റെ പേ​​രി​​ൽ കു​​റ്റ​​പ്പെ​​ടു​​ത്തു​​ന്നി​​ല്ല. കാ​​ര​​ണം, അ​​ദ്ദേ​​ഹം വ​​ർ​​ഗ​​വാ​​ദ​​ത്തി​​ൽ നി​​ൽ​​ക്കു​​ന്ന​​യാ​​ളാ​​ണ്. അ​​തു​​കൊ​​ണ്ട് സാ​​മ്പ​​ത്തി​​ക അ​​സ​​മ​​ത്വ​​മ​​ല്ലാ​​തെ മ​​റ്റൊ​​രു അ​​സ​​മ​​ത്വ​​വും അം​​ഗീ​​ക​​രി​​ക്കി​​ല്ല.

എ​​ന്നാ​​ൽ അ​​ടു​​ത്ത കാ​​ല​​ത്താ​​ണ് സം​​വ​​ര​​ണം വ​​ലി​​യൊ​​രു പ്ര​​ശ്ന​​മാ​​യി മാ​​റു​​ന്ന​​ത്. സി. ​ര​വി​ച​ന്ദ്ര​നെ​പ്പോ​ലു​ള്ള സ്വ​ത​ന്ത്ര​ചി​ന്ത​ക​രാ​ണ്​ അ​​തി​​ന് നേ​​തൃ​​ത്വം കൊ​​ടു​​ക്കു​​ന്ന​​ത്. അ​​ദ്ദേ​​ഹ​​മാ​​ണ് ല​​ളി​​ത​​മാ​​യ ചി​​ല യു​​ക്തി​​ക​​ളി​​ലൂ​​ടെ സം​​വ​​ര​​ണവി​​രു​​ദ്ധ​​ത​​ക്ക് വ​​ലി​​യ തി​​യ​​റി നി​​ർ​​മി​​ക്കു​​ന്ന​​ത്. ശാ​​സ്ത്ര​​ത്തിന്റെ അ​​ടി​​ത്ത​​റ​​യി​​ലാ​​ണ് എ​​ന്ന് പ​​റ​​യു​​ന്നു. അ​​ദ്ദേ​​ഹ​​ത്തിെ​​ൻ​​റ പ​​ല ആ​​ശ​​യ​​ങ്ങ​​ളും കേ​​വ​​ല​​മാ​​യ യു​​ക്തി​​യും തെ​​ന്നി​​മാ​​റു​​ന്ന ആ​​ർ​​ഗ്യുമെേ​​ൻ​​റ​​റ്റിവ് നി​​ല​​പാ​​ടു​​മാ​​ണ്. ഒ​​ന്നു​​പ​​റ​​ഞ്ഞ് മ​​റ്റൊ​​ന്നി​​ലേ​​ക്ക് ക​​ട​​ന്ന്, അ​​തി​​ൽനി​​ന്ന് മ​​റ്റൊ​​ന്നി​​ലേ​​ക്ക് തെ​​ന്നി​​മാ​​റി​​പ്പോ​​കും. വ​​ള​​രെ വ​​ഴു​​ക്ക​​ലു​​ള്ള അ​​ഭി​​പ്രാ​​യം മാ​​ത്രം പ​​റ​​യു​​ന്ന ഒ​രാ​ൾ. അ​​ങ്ങ​​നെ ഒ​​രു വി​​ഭാ​​ഗ​​മാ​​ണ് ഇ​​തി​​പ്പോ​​ൾ ഒ​​രു വി​​വാ​​ദ​​മാ​​ക്കി മാ​​റ്റി​​യി​​രി​​ക്കു​​ന്ന​​ത്. മാ​​ത്ര​​മ​​ല്ല, അ​​ഖി​​ലേ​​ന്ത്യ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രൂ​​പ​​പ്പെ​​ട്ടുവ​​ന്ന ഹി​​ന്ദു​​ത്വ രാ​ഷ്​​ട്രീ​​യ​​ത്തിെൻ​​റ​​യും സം​​വ​​ര​​ണ വി​​രു​​ദ്ധ​​ത​​യു​​ടെ​​യും രാ​ഷ്​​ട്രീ​​യ അ​​ന്ത​​രീ​​ക്ഷ​​മാ​​ണ് ഈ ​​ച​​ർ​​ച്ച​​യെ വ​​ലി​​യൊ​​രു സം​​ഭ​​വ​​മാ​​ക്കി മാ​​റ്റി​​യ​​ത്.

ജാ​​തി​​ ച​​ർ​​ച്ച​​ചെ​​യ്യു​േമ്പാ​​ഴും ഇ​​വ​​ർ ഇ​​ട​​പെ​​ടു​​ന്നു

ജാ​​തി വേ​​ണ്ടെ​​ന്ന കാ​​ര്യ​​ത്തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. എ​​ന്നാ​​ൽ ജാ​​തി​​യി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞാ​​ൽ മാ​​ഞ്ഞു​​പോ​​കു​​ന്ന ഒ​​രു​​ കാ​​ര്യ​​മ​​ല്ല ജാ​​തി എ​​ന്ന​​താ​​ണ് ഞാ​​നൊ​​ക്കെ എ​​പ്പോ​​ഴും പ​​റ​​യു​​ന്ന കാ​​ര്യം. ജാ​​തി വേ​​ണ്ട എ​​ന്ന് ത​​ന്നെ​​യാ​​ണ് ന​​മ്മ​​ൾ എ​​ല്ലാ​​വ​​ർ​​ക്കും തേ​ാ​ന്നേ​​ണ്ട​​ത്. എ​​ന്നാ​​ൽ, ഈ ​​യു​​ക്തി​​വാ​​ദി​​ക​​ൾ പ​​റ​​യു​​ന്ന​​ത് ജാ​​തി​​യി​​ല്ല എ​​ന്നാ​​ണ്. ജാ​​തി ന​​മ്മ​​ൾ പ​​റ​​ഞ്ഞു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ് എ​​ന്നാ​​​​ണ് അ​​വ​​രു​​ടെ വാ​​ദം. എ​​സ്.​​എ​​സ്.​​എ​​ൽ.​​സി ബു​​ക്കി​​ൽ എ​​ഴു​​തി​​യി​​ട്ടു​​ള്ള​​തുകൊ​​ണ്ടാ​​ണ് ജാ​​തി വ​​ന്ന​​തെ​​ന്നാ​​ണ് ഇ​​വ​​ർ പ​​റ​​യു​​ന്ന​​ത്. അ​​ത് എ​​ന്തൊ​​രു ഭീ​​ക​​ര​​മാ​​യ വാ​​ദ​​മാ​​ണ്. ഇ​​ന്ത്യ​​യി​​ൽ ആ​​ദി​​വാ​​സി വി​​ഭാ​​ഗ​​ത്തി​​ൽനി​​ന്ന് ഏ​​താ​​ണ്ട് 30 ശ​​ത​​മാ​​ന​​മാ​​ണ് പ​​ത്താം​​ക്ലാ​​സ് വ​​രെ എ​​ത്തു​​ന്ന​​വ​​ർ. ബാ​​ക്കി 70 ശ​​ത​​മാ​​നം എ​​സ്.​​എ​​സ്.​​എ​​ൽ.​​സി ബു​​ക്കി​​ൽ എ​​ഴു​​തി​​വെ​​ച്ചി​​ട്ട​​ല്ല​​ല്ലോ ജാ​​തി​​യാ​​യ​​ത്. ഇ​​വ​​രു​​ടെ ത​​ല​​തി​​രി​​ഞ്ഞ ആ​​ലോ​​ച​​ന​​യാ​​ണ​​ത്.

കാ​​സ്​​റ്റ്​ ന​​മ്മു​​ടെ ഇ​​ച്ഛ​​ക്ക് വെ​​ളി​​യി​​ൽ നി​​ൽ​​ക്കു​​ന്ന സാ​​മൂ​​ഹിക​​മാ​​യ യാ​​ഥാ​​ർ​​ഥ്യ​​മാ​​ണെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കാ​​ൻ അ​​വ​​ർ​​ക്ക് ക​​ഴി​​യു​​ന്നി​​ല്ല. അ​​തി​​നെ ഒ​​രു മ​​നോ​​ഭാ​​വ​​മാ​​യി മാ​​ത്രം കാ​​ണു​​ക​​യാ​​ണ്. വ്യ​​ക്തി വി​​ചാ​​രി​​ച്ചാ​​ൽ ഇ​​ല്ലാ​​താ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന കാ​​ര്യ​​മാ​​ക്കി നി​​സ്സാ​​ര​​മാ​​ക്കു​​ന്നു. എ​​ന്നാ​​ൽ വ്യ​​ക്തി വി​​ചാ​​രി​​ച്ചാ​​ൽ പു​​റ​​ത്തു​​ക​​ട​​ക്കാ​​ൻ ക​​ഴി​​യു​​ന്ന കാ​​ര്യ​​മ​​ല്ല ജാ​​തി. കാ​​ര​​ണം സ്വ​​യം തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത​​ല്ല ജാ​​തി. അ​​പ​​ര​​നാ​​ണ് ന​​മ്മു​​ടെ ജാ​​തി തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. അ​​താ​​ണ് അ​​തിെൻ​​റ ഒ​​രു കെ​​ണി. ന​​മ്മ​​ളെ കാ​​ണു​​ന്ന​​വ​​ൻ ന​​മ്മു​​ടെ ജാ​​തി പ​​റ​​യു​​ന്നു. എ​​നി​​ക്ക് വേ​​ണ​​മെ​​ങ്കി​​ൽ ഞാ​​നൊ​​രു ബ്രാ​​ഹ്മ​​ണ​​ൻ എ​​ന്ന് പ​​റ​​യാം. പ​​ക്ഷേ, കേ​​ര​​ള​​ത്തി​​ൽ ഞാ​​നൊ​​ഴി​​കെ മ​​റ്റാ​​രും അ​​ത് സ​​മ്മ​​തി​​ച്ചു​​ത​​രി​​ല്ല, എ​​ന്ന​​താ​​ണ് അ​​തിെ​​ൻ​​റ പ്ര​​ശ്നം. അ​​തു​​കൊ​​ണ്ട് ത​​ന്നെ എ​​നി​​ക്ക് ജാ​​തി​​യി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞു​​ന​​ട​​ന്നാ​​ലും അ​​തി​​ലൊ​​രു ക​​ഥ​​യു​​മി​​ല്ല. മ​​റി​​ച്ച് സ​​മൂ​​ഹ​​ത്തി​​ൽ ജാ​​തി നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട് എ​​ന്ന് പ​​റ​​ഞ്ഞ്, അ​​ത് ഇ​​ല്ലാ​​താ​​ക്കാ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​ത്. ജാ​​തി​​യി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞ് ഇ​​രു​​ട്ടി​​ൽ നി​​ർ​​ത്തു​​ന്ന​​ത് പ്രി​​വി​​ലേ​​ജ്ഡ് കാ​​സ്​റ്റി​​ന് േവ​​ണ്ടി​​യു​​ള്ള വാ​​ദ​​മാ​​ണ്. മാ​​ട്രി​​മോ​​ണി​​യ​​ൽ കോ​​ളം എ​​ടു​​ത്ത് നോ​​ക്കി​​യാ​​ൽ കാ​​ണാം, ജാ​​തി​​യു​​ണ്ടെ​​ന്ന്. പു​​ല​​യ​​നാ​​യും വി​​ശ്വ​​ക​​ർ​​മ​​ജ​​നാ​​യും നാ​​യ​​രാ​​യും ന​​മ്പൂ​​തി​​രി​​യാ​​യു​​മൊ​​ക്കെ ജാ​​തി​​യു​​ണ്ട്.

ജാ​​തി​​യി​​ല്ലെ​​ന്ന് പ​​റ​​യു​​ന്ന യു​​ക്തി​​വാ​​ദി​​ക​​ൾ അ​​വ​​രു​​ടെ മൂ​​ഢ​​സ്വ​​ർ​​ഗ​​ത്തി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. ക​​ൺ​​മു​​ന്നി​​ൽ എ​​ന്താ​​ണ് ന​​ട​​ക്കു​​ന്ന​​തെ​​ന്ന് അ​​വ​​ന് അ​​റി​​യി​​ല്ല. അ​​ത് നോ​​ക്കു​​ന്നു​​മി​​ല്ല. പ്രാ​​ഥ​​മി​​ക​​മാ​​യ സാ​​മൂ​​ഹിക​​ശാ​​സ്ത്രം അ​​റി​​ഞ്ഞാ​​ൽ ഇ​​ത്ത​​രം അ​​ബ​​ദ്ധം ആ​​രും പ​​റ​​യി​​ല്ല. ജീ​​വി​​ത​​ത്തി​​ൽ ജാ​​തി​​യു​​ടെ വി​​വേ​​ച​​നം കാ​​ണി​​ക്കി​​ല്ല, അ​​തിെ​​ൻ​​റ പ​​ക്ഷ​​പാ​​തം ഞാ​​ൻ പു​​ല​​ർ​​ത്തി​​ല്ല എ​​ന്നൊ​​ക്കെ തീ​​രു​​മാ​​നി​​ക്കു​​ന്ന​​വ​​നാ​​ണ് ഇ​​ന്ന​​ത്തെ മാ​​ന്യ​​നാ​​യ മ​​നു​​ഷ്യ​​ൻ. അ​​തേ​​സ​​മ​​യം, ജാ​​തി​​യി​​ല്ലെ​​ന്ന് പ​​റ​​യു​​ന്ന​​വ​​ൻ ഏ​​റ്റ​​വും വ​​ലി​​യ ക​​ള്ള​​നാ​​ണ്.

കേ​​വ​​ല യു​​ക്തി​​വാ​​ദി​​ക​​ളു​​ടെ ഭാ​​വി

ര​വി​ച​ന്ദ്ര​നെ​പ്പോ​ലു​ള്ള​വ​രു​​ടെ വാ​ദ​ങ്ങ​ളു​ടെ പൊ​​ള്ള​​ത്ത​​ര​​ങ്ങ​​ൾ ഓ​​രോ​​ന്നാ​​യി പു​​റ​​ത്തു​​വ​​രുേ​​മ്പാ​​ൾ ചു​​റ്റു​​മു​​ള്ള​​വ​​ർ പോ​​കു​​ക​​യാ​​ണ്. അ​താ​ണ്​ ആ ​കൂ​ട്ട​ത്തി​ന്​ ഇ​പ്പോ​ൾ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​​വ​​സാ​​നം സം​​ഘി​​ക​​ൾ ഏ​​റ്റെ​​ടു​​ക്കു​​ന്നവി​​ധം കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​​ക്ക​​ഴി​​ഞ്ഞു. ഇ​​ത് മുേ​​മ്പ ക​​ണ്ട് ആ ​​സം​​ഘ​​ത്തി​​ൽനി​​ന്ന് പി​​രി​​ഞ്ഞു​​പോ​​യ നി​​ര​​വ​​ധി ആ​​ൾ​​ക്കാ​​ർ ഉ​​ണ്ട്. ഇ​​പ്പോ​​ൾ കൂ​​ടു​​ത​​ൽ വെ​​ളി​​പ്പെ​​ട്ടു​​വെ​​ന്ന് മാ​​ത്ര​​മേ​​യു​​ള്ളൂ. അ​​തു​​കൊ​​ണ്ട് ഏ​​ക​​പ​​ക്ഷീ​​യ​​മാ​​യ കൈ​​യ​​ട​​ക്ക​​ലാ​​യി കാ​​ണേ​​ണ്ട​​തി​​ല്ല. ഈ ​​പ്ര​​ശ്ന​​ങ്ങ​​ളെ സാ​​മൂ​​ഹി​​കശാ​​സ്ത്ര​​പ​​ര​​മാ​​യി നേ​​രി​​ടാ​​ൻ ക​​ഴി​​യു​​ന്ന ഇ​​ൻ​​റ​​ലി​​ജ​​ൻ​​ഷ്യ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യു​​ടെ മ​​റു​​പു​​റ​​ത്തു​​ണ്ട്. അ​​തു​​കൊ​​ണ്ട് എ​​നി​​ക്ക് വ​​ലി​​യ അ​​പ​​ക​​ട​​മൊ​​ന്നും മ​​ണ​​ക്കു​​ന്നു​​മി​​ല്ല. എ​​ങ്കി​​ലും ആ ​​യു​​ക്തി​​വാ​​ദി​​ക​​ൾ സം​​ഘി ക്യാ​​മ്പി​​ൽത​​ന്നെ ചെ​​ന്നു​​പെ​​ടും. അ​​തി​​ൽ സം​​ശ​​യ​​മി​​ല്ല.

(മാധ്യമം വാർഷികപ്പതിപ്പ് 2020 പ്രസിദ്ധീകരിച്ചത്)

Show More expand_more
News Summary - Sunny M. Kapicadu interview