Begin typing your search above and press return to search.
proflie-avatar
Login

പി.എഫ്.ഐ ​നിരോധനം: എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​? -അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി എഴുതുന്നു

രാ​ജ്യ​വ്യാ​പ​ക​മാ​യി സെ​പ്റ്റം​ബ​ർ 22ന് ​എ​ൻ.​ഐ.​എ​യും ഇ.​ഡി​യും സം​യു​ക്ത​മാ​യി പോ​പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ളു​ടെ വീ​ടു​ക​ൾ അ​ട​ക്കം റെ​യ്ഡ് ചെ​യ്യു​ക​യും 106 പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ൽ​നി​ന്ന് പ്ര​ഫ. കോ​യ, ഇ. ​അ​ബൂ​ബ​ക്ക​ർ, ഇ.​എം. അ​ബ്ദു​റ​ഹ്മാ​ൻ, നാ​സ​റു​ദ്ദീ​ൻ എ​ള​മ​രം തു​ട​ങ്ങി​യ 19 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 28ന് ​പി.​എ​ഫ്.​ഐ​യെയും എട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ച്ചു.​എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്? -സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നും അ​ഭി​ഭാ​ഷ​ക​നു​മാ​യ ലേ​ഖ​ക​ന്റെ വി​ശ​ക​ല​നം.

പി.എഫ്.ഐ ​നിരോധനം: എ​ന്താ​ണ് ഈ ​ഭ​ര​ണ​കൂ​ട വേ​ട്ട​യു​ടെ ല​ക്ഷ്യം? എ​ന്താ​ണ് ഇ​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്​? -അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ൽ സാ​ര​ഥി എഴുതുന്നു
cancel

കേ​​ന്ദ്രസ​ർ​ക്കാ​ർ സെ​പ്റ്റം​ബ​ർ 28 ന് ​പോ​പുല​ർ ഫ്ര​ണ്ടി​നെ​യും എട്ട് അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ച്ചു​കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി. അ​തി​ന് ആ​റ് ദി​വ​സം മു​മ്പ് 'ഓ​​പ​റേ​​ഷ​​ൻ നീ​​രാ​​ളി' എ​​ന്ന് പേ​​രി​​ട്ട ഭ​​ര​​ണ​​കൂ​​ട ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി, രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി പോ​​പു​ല​​ർ ഫ്ര​​ണ്ട് കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ൻ.​ഐ.​എ, ഇ.​ഡി തു​​ട​​ങ്ങി​​യ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ൾ റെ​​യ്‌​​ഡു​​ക​​ളും അ​​റ​​സ്റ്റു​​ക​​ളും സം​​ഘ​​ടി​​പ്പി​​ച്ച​ി​രു​ന്നു. 11 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി ന​​ട​​ന്ന ഈ ​​ന​​ട​​പ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യി 106 പോ​​പു​ല​​ർ ഫ്ര​​ണ്ട് നേ​​താ​​ക്ക​​ന്മാ​​രെ​​യും പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്ത​​ു. നി​​ര​​വ​​ധി രേ​​ഖ​​ക​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത​​താ​​യും മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. രാ​​ജ്യ​​ത്ത് വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ലാ​​യി ഇ.​ഡി​​യും എ​​ൻ.​ഐ.​എ​യും ​ര​​ജി​​സ്റ്റ​​ർചെ​​യ്ത അ​​ഞ്ചോ​​ളം കേ​​സു​​ക​​ളി​​ലാ​​യാ​​ണ് ഈ ​​അ​​റ​​സ്റ്റ് എ​​ന്നാ​​ണ് അ​​റി​​യു​​ന്ന​​ത്. കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന്റെ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ച്ച് കേ​​ര​​ള​​ത്തി​​ലും എ​ൻ.​ഐ.​എ ഒ​​രു കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഭീ​​ക​​രപ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കാ​​യി ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തു​​ക, അ​​തി​​നാ​​യി ഫ​​ണ്ട് സ്വ​​രൂ​​പി​​ക്കു​​ക, ക്യാ​മ്പു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക, ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ മു​​ന്നോ​​ട്ടു കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു വേ​​ണ്ടി അ​​തു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു പ്ര​​വ​​ർ​​ത്തി​​ക്കു​​ക, ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​നു​വേ​​ണ്ടി മീ​​റ്റി​​ങ്ങു​​ക​​ൾ സം​​ഘ​​ടി​​പ്പി​​ക്കു​​ക, രാ​​ജ്യ​​ത്തി​​ന്റെ അ​​ഖ​​ണ്ഡ​​ത​​ക്കും പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നും എ​​തി​​രാ​​യ നി​​യ​​മ​വി​​രു​​ദ്ധ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​​ടു​​ക എ​​ന്നീ യു.​എ.​പി.​എ പ്ര​​കാ​​ര​​മു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ആ​​രോ​​പി​​ച്ചാ​​ണ് എ​ൻ.​ഐ.​എ ഈ ​​കേ​​സ് ര​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള​​ത്. പോ​​പു​ല​​ർ ഫ്ര​ണ്ട് എ​സ്.​ഡി.​പി.​ഐ ​സം​​ഘ​​ട​​ന​​ക​​ളു​​ടെ പ​​ന്ത്ര​​ണ്ടോ​​ളം സം​​സ്ഥാ​​ന-​​ജി​​ല്ല നേ​​താ​​ക്ക​​ളെ പ്ര​​തി ചേ​​ർ​​ത്തി​​ട്ടു​​ള്ള ഒ​​രു കേ​​സാ​​ണി​​ത്. മ​​റ്റു കേ​​സു​​ക​​ളി​​ലും സ​​മാ​​ന​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ​ത​​ന്നെ​​യാ​​ണു​​ള്ള​​തെ​​ന്നാ​​ണ് മ​​ന​​സ്സി​​ലാ​​ക്കാ​​നാ​​കു​​ന്ന​​ത്.​ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ട ഒ​​മ്പ​​തോ​​ളം നേ​​താ​​ക്ക​​ളെ കൊ​​ച്ചി എ​ൻ.​ഐ.​എ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​മ്പോ​​ൾ പോ​​പു​ല​​ർ ഫ്ര​ണ്ടി​​ന്റെ ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം വ​​ന്നു ക​​ഴി​​ഞ്ഞി​​രു​​ന്നു. കോ​​ട​​തി​​യി​​ൽ എ​ൻ.​ഐ.​എ ഹാ​​ജ​​രാ​​ക്കി​​യ റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ൽ പോ​​പു​ല​​ർ ഫ്ര​ണ്ട് നേ​​താ​​ക്ക​​ൾ ഒ​​രു ഫോ​​ൺകാ​​ൾ​കൊ​​ണ്ട് സം​​സ്ഥാ​​ന​​ത്തെ പൊ​​തു​​ജീ​​വി​​തം നി​​ശ്ച​​ല​​മാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​വ​​രാ​​ണ് എ​​ന്നും പി​​റ്റേ​​ന്ന് ആ​​ഹ്വാ​​നം ചെ​​യ്ത ഹ​​ർ​​ത്താ​​ൽ അ​​തി​​നു തെ​​ളി​​വാ​​ണ് എ​​ന്നു​​മാ​​ണ് പ്ര​​സ്താ​​വി​​ച്ചി​​രു​​ന്ന​​ത്. ഹ​​ർ​​ത്താ​​ലി​​ന്റെ കാ​​ര്യം മാ​​റ്റി​വെ​ച്ചാ​​ൽ, ഇ​​വി​​ടെ സ്വാ​​ഭാ​​വി​​ക​​മാ​​യും മ​​റ്റൊ​​രു പ്ര​​ശ്നം ഉ​​യ​​ർ​​ന്നു​വ​​രു​​ന്നു​​ണ്ട്. അ​​ത് പ​​രി​​ശോ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണ്.

എ​​സ്.​ഡി.​​പി.​ഐ ​എ​​ന്ന പാ​​ർ​​ട്ടി തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​ഷ​​നി​​ൽ ര​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ള്ള ഒ​​രു അം​​ഗീ​​കൃ​​ത പാ​​ർ​​ല​​മെ​​ന്റ​​റി പാ​​ർ​​ട്ടി​​യാ​​ണ്. പോ​​പു​ല​​ർ ഫ്ര​​ണ്ട് ആ​​ക​​ട്ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി പ​​ര​​സ്യ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഒ​​രു സം​​ഘ​​ട​​ന​​യാ​​ണ്. ഇ​​വ ര​​ണ്ടും നാ​​ളി​​തു വ​​രെ നി​​രോ​​ധി​​ക്ക​​പ്പെ​​ട്ട പാ​​ർ​​ട്ടി​​യോ സം​​ഘ​​ട​​ന​​യോ അ​​ല്ല. മ​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പാ​​ർ​​ട്ടി​​ക​​ളു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​മ്പോ​​ൾ അം​​ഗ​​ത്വ​​ത്തി​​ലും പി​​ന്തു​​ണ​​യി​​ലും പി​​ന്നി​​ലാ​​ണെ​​ങ്കി​​ൽ​പോ​​ലും ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് അ​​നു​​യാ​​യി​​ക​​ളും അ​​നു​​ഭാ​​വി​​ക​​ളു​​മു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ​ത​​ന്നെ​​യാ​​ണ് ഇ​​വ​​യും. അ​​ത്ത​​രം സം​​ഘ​​ട​​ന​​ക​​ൾ​​ക്കെ​​തി​​രെ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​ത്തെ സ​​ഹാ​​യി​​ക്കു​​ക മു​​ത​​ലാ​​യ ഗു​​രു​​ത​​ര​ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ക്കു​​മ്പോ​​ൾ വ്യ​​ക്ത​​വും സ്പ​​ഷ്ട​​വു​​മാ​​യ ഒ​​രു സം​​ഭ​​വ​​മെ​​ങ്കി​​ലും പ​​റ​​യേ​​ണ്ട​​ത​​ല്ലേ. അ​​തി​​നു പ​​ക​​രം അ​​വ്യ​​ക്ത​​വും അ​​മൂ​​ർ​​ത്ത​​വു​​മാ​​യ ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ണ്ടെ​​ന്ന് എ​ൻ.​ഐ.​എ​ത​​ന്നെ പ​​റ​​യു​​ന്ന സം​​ഘ​​ട​​ന​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത് എ​​ങ്ങ​നെ​​യാ​​ണ്? കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​ന്റെ അ​​ധി​​കാ​​ര ഗ​​ർ​​വും ജ​​നാ​​ധി​​പ​​ത്യ​​ത്തോ​​ടു​​ള്ള വെ​​ല്ലു​​വി​​ളി​​യു​​മ​​ല്ലാ​​തെ ഇ​​ത് മ​​റ്റെ​​ന്താ​​ണ് ?

പോപുലർ ഫ്രണ്ട് നേതാക്കളായ ഇ. അബൂബക്കർ, നാസറുദ്ദീൻ എളമരം എന്നിവരെ കോടതിയിൽ ഹാജരാക്കുന്നു

ഇ​​ന്ന് ന​​മ്മു​​ടെ രാ​​ജ്യം എ​​ത്തി​നി​​ൽ​​ക്കു​​ന്ന ഗു​​രു​​ത​​ര​​മാ​​യ ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്കാ​​ണ് ഇ​​ത് വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​ത്. മു​​സ്‍ലിം​ക​​ളും ക്രി​​സ്ത്യാ​​നി​​ക​​ളും ക​​മ്യൂ​​ണി​​സ്റ്റു​​ക​​ളും ഇ​​ന്ത്യ​​യു​​ടെ മൂ​​ന്നു ആ​​ഭ്യ​​ന്ത​​ര ഭീ​​ഷ​​ണി​​ക​​ളാ​​ണെ​​ന്ന വെ​​റു​​പ്പി​​ന്റെ സി​​ദ്ധാ​​ന്തം ആ​​ർ.​എ​​സ്.​എ​​സ് നേ​​താ​​വും സൈ​​ദ്ധാ​​ന്തി​​ക​​നു​​മാ​​യ മാ​​ധ​​വ് സ​​ദാ​​ശി​​വ് റാ​​വു ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ 'വി​​ചാ​​ര​​ധാ​​ര' എ​​ന്ന പു​​സ്ത​​ക​​ത്തി​​ൽ എ​​ഴു​​തിവെ​ക്കു​ന്ന​​ത് 1960ക​​ളി​​ലാ​​ണ്. അ​​തി​​ന്റെ രൂ​​പ​വ​ത്​​ക​​ര​​ണം മു​​ത​​ൽ മു​​സ്‍ലിം​ക​​ൾ​​ക്കും ക്രി​​സ്ത്യാ​​നി​​ക​​ൾ​​ക്കും ക​​മ്യൂ​​ണി​​സ്റ്റു​​ക​​ൾ​​ക്കും എ​​തി​​രാ​​യി ആ​​ർ.​എ​​സ്.​എ​​സ് പു​​ല​​ർ​​ത്തി​പ്പോ​​ന്ന വെ​​റു​​പ്പി​​ന്റെ സൈ​​ദ്ധാ​​ന്തി​​ക​​വ​​ത്ക​​ര​​ണ​​മാ​​യി​​രു​​ന്നു ആ​​ഭ്യ​​ന്ത​​ര ഭീ​​ഷ​​ണി ത​​ത്ത്വം. വി​​ചാ​​ര​​ധാ​​ര നാ​ലു പ​​തി​​റ്റാ​​ണ്ട് പി​​ന്നി​​ടു​​മ്പോ​​ൾ ഈ ​​ആ​​ഭ്യ​​ന്ത​​ര ഭീ​​ഷ​​ണി ത​​ത്ത്വം ന​​മ്മു​​ടെ നി​​യ​​മ​വ്യ​​വ​​സ്ഥ സ്വാം​​ശീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്നു​​വെ​​ന്നു സം​​ശ​​യി​​ക്കാ​​വു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് കാ​​ര്യ​​ങ്ങ​​ൾ എ​​ത്തി​നി​​ൽ​​ക്കു​​ന്ന​​ത്. ഭീ​​ക​​ര​വി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ളു​​ടെ ആ​​വി​​ർ​​ഭാ​​വ​​ത്തോ​​ടെ ഈ ​​ആ​​ന്ത​​രി​​ക​വ​ത്ക​​ര​​ണം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നു ക​​രു​​താ​​ൻ ത​​ക്ക​​വ​​ണ്ണ​​മു​​ള്ള സം​​ഭ​​വ​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റു​​ന്ന​​ത്. യു.​എ.​പി.​എ​യി​​ലെ നി​​രോ​​ധി​​ത ഭീ​​ക​​ര സം​​ഘ​​ട​​ന​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ എ​​ന്തു​​കൊ​​ണ്ട് ഹി​​ന്ദു തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​ക​​ൾ ഇ​​ടം പി​​ടി​​ക്കു​​ന്നി​​ല്ല എ​​ന്ന ചോ​​ദ്യം ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പ്ര​​സ​​ക്ത​​മാ​​ണ്. മാ​​ലേ​​ഗാ​​വ്, മെ​​ക്ക മ​​സ്ജി​​ദ്, സം​​​ഝോ​ത എ​​ക്സ്പ്ര​​സ് സ്‌​​ഫോ​​ട​​ന​​ങ്ങ​​ൾ ന​​ട​​ത്തി​​യ ഹി​​ന്ദു തീ​​വ്ര​​വാ​​ദ സം​​ഘ​​ട​​ന​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​ർ പി​​ടി​​യി​​ലാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഉ​​യ​​ർ​​ന്നു​വ​​ന്ന കാ​​വി​ഭീ​​ക​​ര​​ത എ​​ന്ന പ​​ദ​​പ്ര​​യോ​​ഗം​ത​​ന്നെ ഇ​​ന്ന് രാ​​ഷ്ട്രീ​​യ നി​​ഘ​​ണ്ടു​​വി​​ൽ ഏ​​താ​​ണ്ട് വി​​സ്മൃ​​ത​​മാ​​യി ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു. കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പാ​​സാ​​ക്കി​​യ പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രെ ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി സ​​മ​​രം​ചെ​​യ്യു​​ന്ന​​വ​​ർ​​ക്കെ​​തി​​രെ ബി.​ജെ.​പി -​സം​​ഘ​്പ​​രി​​വാ​​ർ സം​​ഘ​​ട​​ന​​ക​​ൾ പ​​ര​​സ്യ​​മാ​​യി പോ​​ർ​വി​​ളി​​ക്കു​​ക​​യും ആ​​ക്ര​​മ​​ണ​​ങ്ങ​​ളും വം​​ശ​​ഹ​​ത്യ​​യും സം​​ഘ​​ടി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ​പോ​​ലും അ​​വ​​ർ​​ക്കെ​​തി​​രെ ഭീ​​ക​​ര​​ത പോ​​യി​​ട്ട് കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ​പോ​​ലും ആ​​രോ​​പി​​ക്ക​​പ്പെ​​ടു​​ന്നി​​ല്ല.

രോ​​ഗ​​പീ​​ഡ​​ക​​ളാ​​ൽ വ​​ല​​യു​​ന്ന മ​​അ്ദ​നി ഇ​​പ്പോ​​ഴും ഭീ​​ക​​ര ആ​​ക്ര​​മ​​ണ ഗൂ​​ഢാ​​ലോ​​ച​​ന​ കു​​റ്റം ആ​​രോ​​പി​​ക്ക​​പ്പെ​​ട്ട് 10 വ​​ർ​​ഷ​​മാ​​യി വി​​ചാ​​ര​​ണ നേ​​രി​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ൾ 10 പേ​​ർ കൊ​​ല്ല​​പ്പെ​​ടു​​ക​​യും എ​​ൺ​​പ​​തി​​ലേ​​റെ പേ​​ർ​​ക്ക് പ​​രി​​ക്ക് പ​​റ്റു​​ക​​യും ചെ​​യ്ത മാ​​ലേ​​ഗാ​​വ് ബോം​​ബ് സ്ഫോ​​ട​​ന കേ​​സി​​ലെ പ്ര​​തി​​യാ​​യ പ്ര​​ജ്ഞ സി​​ങ് താ​​കു​ർ ഇ​​ന്ന് ഇ​​ന്ത്യ​​ൻ പാ​​ർ​​ല​​മെ​​ന്റി​​ൽ ഭോ​​പാ​ലി​​നെ പ്ര​​തി​​നി​​ധാ​നംചെ​യ്യു​​ന്ന ബി.​ജെ.​പി ​എം.​പി​​യാ​​ണ്. പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ മൃ​​ദു​​സ​​മീ​​പ​​നം സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് എ​ൻ.​ഐ.​എ ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യി 2015ൽ ​​ഈ കേ​​സി​​ലെ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ ആ​​യ രോ​​ഹി​​ണി സാ​​ല്യ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്ക് മു​​ന്നി​​ൽ വി​​ളി​​ച്ചു​പ​​റ​​യു​​ക​​യു​​ണ്ടാ​​യി. 2014ൽ ​​ന​​രേ​​ന്ദ്ര മോ​​ദി അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തി​​നു​ശേ​​ഷ​​മാ​​ണ് ഈ ​​കേ​​സി​​ൽ ഇ​​ത്ത​​ര​​മൊ​​രു ന​​യം​മാ​​റ്റം ഉ​​ണ്ടാ​​യ​​തെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു. ത​​ങ്ങ​​ൾ ല​​ക്ഷ​​ണ​​മൊ​​ത്ത ഒ​​രു രാ​​ഷ്ട്രീ​​യ ഉ​​പ​​ക​​ര​​ണ​​മാ​​ണെ​​ന്ന് എ​ൻ.​ഐ.​എ ഇ​​ത്ത​​രം പ​​ല സം​​ഭ​​വ​​ങ്ങ​​ളി​​ലൂ​​ടെ തെ​​ളി​​യി​​ച്ചു ക​​ഴി​​ഞ്ഞി​​ട്ടു​​ള്ള​​താ​​ണ്.

ത​​ങ്ങ​​ളു​​ടെ നേ​​താ​​ക്ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് പോ​​പു​​ല​​ർ ഫ്ര​​ണ്ട് കേ​​ര​​ള​​ത്തി​​ൽ ആ​​ഹ്വാ​​നം ചെ​​യ്ത ഹ​​ർ​​ത്താ​​ലി​​ൽ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടു. അ​​ക്ര​​മ​​ങ്ങ​​ളി​ലു​​ണ്ടാ​​യ പൊ​​തു​​മു​​ത​​ൽ നാ​​ശം, പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​യ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ, ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം ത​​ള്ളി ഹ​​ർ​​ത്താ​​ൽ അ​​നു​​കൂ​​ലി​​ക​​ളെ മ​​ർ​​ദി​​ച്ച​​ത് എ​​ല്ലാം മാ​​ധ്യ​​മ​​ങ്ങ​​ൾ മ​​ത്സ​​രി​​ച്ച് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. പോ​​പു​ല​​ർ ഫ്ര​​ണ്ട് എ​​ന്ന സം​​ഘ​​ട​​ന നി​​രോ​​ധി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണെ​​ന്ന, അ​​ല്ലെ​​ങ്കി​​ൽ പോ​​പു​ല​​ർ ഫ്ര​​ണ്ടി​​നെ​​തി​​രാ​​യ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി ഉ​​ചി​​ത​​മാ​​ണെ​​ന്ന വാ​​ദം സ്ഥാ​​പി​​ക്കാ​​നാ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ അ​​ക്ര​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ട്ട​​ത്. പോ​പു​ല​ർ ഫ്ര​​ണ്ടി​​നെ​​തി​​രാ​​യ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ച്ച സാ​​മൂ​​ഹികപ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ മു​​ന്നി​​ൽ ആ ​​ചോ​​ദ്യം ഉ​​യ​​ർ​​ത്ത​​പ്പെ​​ട്ടു. ഹ​​ർ​​ത്താ​​ൽ അ​​ക്ര​​മ​​ങ്ങ​​ൾ ക​​ണ്ടി​​ട്ട് എ​​ങ്ങ​​നെ​​യാ​​ണ് നി​​ങ്ങ​​ൾ​​ക്ക് പോ​പു​ല​ർ ഫ്ര​​ണ്ടി​​നെ ന്യാ​​യീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്?

എൻ.ഐ.എയും ഇ.ഡിയും ചേർന്നു നടത്തിയ വേട്ടയിൽ അറസ്റ്റിലായവർ

ഈ ​​ചോ​​ദ്യം അ​​ത്ര നി​​ഷ്ക​​ള​​ങ്ക​​മ​​ല്ല. ശ​​ബ​​രി​​മ​​ല സ്ത്രീ ​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ബി.​ജെ.​പി​​യു​​ടെ​​യും ആ​​ർ.​എ​​സ്.​എ​​സി​​ന്റെ​​യും പി​​ന്തു​​ണ​​യോ​​ടെ ശ​​ബ​​രി​​മ​​ല ആ​​ക്ഷ​​ൻ കൗ​​ൺ​​സി​​ൽ ആ​​ഹ്വാ​​നംചെ​​യ്ത ഹ​​ർ​​ത്താ​​ലി​​ൽ 3.35 കോ​​ടി​​യു​​ടെ ന​​ഷ്ടം കെ.​എ​​സ്.​ആ​​ർ.​ടി.​​സി​​ക്ക് ഉ​​ണ്ടാ​​യ​​താ​​യി​​ട്ടാ​​ണ് പ​​ത്ര​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത്. ര​​ണ്ടു ദി​​വ​​സ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ 100 കെ.​എ​​സ്.​ആ​​ർ.​ടി.​​സി​ ബ​​സു​ക​​ൾ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട​​താ​​യി കെ.​എ​​സ്.​ആ​​ർ.​ടി.​​സി​ വൃ​​ത്ത​​ങ്ങ​​ളെ ഉ​​ദ്ധ​​രി​​ച്ച് റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ടു. രാ​​ജ്യ​​ത്തെ പ​​ര​​മോ​​ന്ന​​ത കോ​​ട​​തി​​യു​​ടെ വി​​ധി​​ന്യാ​​യം ന​​ട​​പ്പാ​ക്കു​​ന്ന​​തി​​നെ​​തി​​രെ​​യാ​​ണ് ഈ ​​ഹ​​ർ​​ത്താ​​ലും അ​​ക്ര​​മ​​ങ്ങ​​ളും ഉ​​ണ്ടാ​​യ​​തെ​​ന്ന് ഓ​​ർ​​ക്ക​​ണം. ഹ​​ർ​​ത്താ​​ൽ ആ​​ഹ്വാ​​നം ചെ​​യ്യു​​മ്പോ​​ൾ ഏ​ഴു ദി​​വ​​സം മു​​മ്പ് നോ​​ട്ടീ​​സ് ന​​ൽ​​ക​​ണ​മെ​​ന്ന് നി​​യ​​മ​​മു​​ള്ള കാ​​ര്യം അ​​ന്ന് നീ​​തി​​ന്യാ​​യ കോ​​ട​​തി​​ക​​ൾ​പോ​​ലും മ​​റ​​ന്നു​പോ​​യി. അ​​ന്ന​​ത്തെ അ​​ക്ര​​മ​​ങ്ങ​​ൾ​വെ​ച്ച് പോ​പു​ല​ർ ഫ്ര​​ണ്ട് അ​​ക്ര​​മ​​ങ്ങ​​ൾ ന്യാ​​യീ​​ക​​രി​​ക്ക​​ത്ത​​ക്ക​​താ​​ണ് എ​​ന്ന് പ​​റ​​യാ​​ന​​ല്ല ഈ ​​കാ​​ര്യ​​ങ്ങ​​ൾ ഓ​​ർ​​മി​​പ്പി​​ച്ച​​ത്. നി​​സ്സ​​ഹാ​​യ​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്ക് നേ​​രെ​​യു​​ള്ള ഏ​​തൊ​​രു സം​​ഘ​​ടി​​ത​​മാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും തീ​​ർ​​ത്തും അ​​പ​​ല​​പ​​നീ​​യ​​മാ​​ണ്. അ​​ത്ത​​രം അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​ക​ത​​ന്നെ വേ​​ണം. അ​​ത് ചെ​​യ്യാ​​നാ​​ണ് ഇ​​വി​​ടെ ഒ​​രു ഭ​​ര​​ണ​​കൂ​​ട​മു​​ള്ള​​ത്. ഹ​​ർ​​ത്താ​​ൽ അ​​ക്ര​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ത്ത​​ത് ശ​​രി​​യാ​​യി​​ല്ല എ​​ന്ന് ആ​​രും പ​​റ​​യു​​ക​​യി​​ല്ല. പ​​ക്ഷേ, അ​​ക്ര​​മ​​ത്തി​​നെ​​തി​​രെ ന​​ട​​പ​​ടി​​യെ​​ടു​​ക്കേ​​ണ്ട ഭ​​ര​​ണ​​കൂ​​ടം​ത​​ന്നെ അ​​ക്ര​​മി​​ക​​ളാ​​വു​​മ്പോ​​ൾ എ​​ന്തു​ചെ​​യ്യും? ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​​യെ​​യും മ​​റ്റ് അ​​ക്ര​​മ​​ങ്ങ​​ളെ​​യും ഒ​​രി​​ക്ക​​ലും തു​​ല​​നം​ചെ​​യ്യാ​​ൻ ആ​​വു​​ക​​യി​​ല്ല. വ്യാ​​പ്തി​കൊ​​ണ്ടും പ്ര​​ത്യാ​​ഘാ​​തം​കൊ​​ണ്ടും ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു ഭീ​​ഷ​​ണി ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​ത​​ന്നെ​​യാ​​ണ് എ​​ന്ന പ്രാ​​ഥ​​മി​​ക ജ​​നാ​​ധി​​പ​​ത്യ പാ​​ഠം മ​​റ​​ന്നു​കൊ​​ണ്ട് രാ​​ഷ്ട്രീ​​യ നി​​ല​​പാ​​ടു​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​വ​​ർ ഭ​​ര​​ണ​​കൂ​​ട ഭീ​​ക​​ര​​ത​​യു​​ടെ മാ​​പ്പു​​സാ​​ക്ഷി​​ക​​ൾ ആ​​വു​​ക​​യാ​​ണ് ചെ​​യ്യു​​ന്ന​​ത്.

ന​​മ്മു​​ടെ സ​​മൂ​​ഹ​​ത്തി​​ൽ അ​​നു​​ദി​​നം ശ​​ക്തി​പ്രാ​​പി​​ച്ചു വ​​രു​​ന്ന ബ്രാ​​ഹ്മ​​ണ്യ​​വാ​​ദ ഹി​​ന്ദു ഫാ​​ഷി​​സ്റ്റ് രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ​​യും ആ ​​രാ​​ഷ്ട്രീ​​യം സ്വാം​​ശീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ള്ള ഭ​​ര​​ണ​​കൂ​​ട ന​​ട​​പ​​ടി​​ക​​ളു​​ടെ​​യും അ​​തി​​ലൂ​​ടെ നാ​​ൾ​​ക്കു​നാ​​ൾ വ​​ർ​​ധി​​ച്ചു​വ​​രു​​ന്ന മു​​സ്‍ലിം ജ​​ന​​ത​​യു​​ടെ അ​​ര​​ക്ഷി​​താ​​വ​​സ്ഥ​​യു​​ടെ​​യും പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ വേ​​ണം പോ​​പു​ല​​ർ ഫ്ര​ണ്ട് പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളു​​ടെ രൂ​​പ​വ​ത്​​ക​​ര​​ണ​​ത്തെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​ളെ​​യും മ​​ന​സ്സി​​ലാ​​ക്കാ​​ൻ. മു​സ്‍ലിം അ​​പ​​ര​​വ​ത്ക​​ര​​ണ​​ത്തെ മു​​ൻ​നി​​ർ​​ത്തി ബ്രാ​​ഹ്മ​​ണ്യ​​വാ​​ദ-​ഹി​​ന്ദു​​ത്വ ഫാ​​ഷി​സ്റ്റ് രാ​​ഷ്ട്രീ​​യം ശ​​ക്തി​​പ്പെ​​ടു​​മ്പോ​​ൾ അ​​ത് മു​​സ്‍ലിം ജ​​ന​​ത​​യെ മാ​​ത്ര​​മാ​​യി ബാ​​ധി​​ക്കു​​ന്ന ഒ​​രു പ്ര​​ശ്ന​​മ​​ല്ല. മ​​റി​​ച്ച്, അ​​തി​​ലൂ​​ടെ അ​​പ​​ക​​ട​​ത്തി​​ലാ​​വു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​വും മ​​നു​​ഷ്യാ​​വ​​കാ​​ശ​​ങ്ങ​​ളും ത​​ന്നെ​​യാ​​ണ്. അ​​തു​​കൊ​​ണ്ട​ു​ത​​ന്നെ പോ​​പു​ല​​ർ ഫ്ര​ണ്ട് പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ൾ​​ക്ക​ു​മേ​​ൽ കേ​​വ​​ല​​മാ​​യി മ​​ത വ​​ർ​ഗീ​​യ​​ത​​യു​​ടെ മു​​ദ്ര കു​​ത്തു​​ന്ന​​ത് ഹി​​ന്ദു​​ത്വ ഫാ​​ഷി​​സ്റ്റു​​ക​​ളു​​ടെ മു​​സ്‍ലിം വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ത്തി​​ന് സ​​ഹാ​​യ​​ക​​മാ​​വു​​ക​​യേ ഉ​​ള്ളൂ എ​​ന്ന് തി​​രി​​ച്ച​​റി​​യേ​​ണ്ട​​തു​​ണ്ട്. ഇ​​ന്ത്യ​​യെ പോ​​ലു​​ള്ള ജ​​നാ​​ധി​​പ​​ത്യ​​വ​ത്ക​​ര​​ണം പൂ​​ർ​​ത്തി​​യാ​​കാ​​ത്ത, പി​​ന്നാ​​ക്കാ​​വ​​സ്ഥ​​യി​​ലു​​ള്ള ഒ​​രു രാ​​ജ്യ​​ത്തെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം മ​​ത​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലു​​ക​​ളെ സം​​ഘ​​ട​​ന​​ക​​ൾ രൂ​​പ​വ​ത്​​ക​​രി​​ച്ച് ചെ​​റു​​ക്കാ​​നും പ്ര​​ചാ​​ര​​ണം ന​​ട​​ത്താ​​നു​​മു​ള്ള അ​​വ​​കാ​​ശം മു​സ്‍ലിം ജ​​ന​​ത​ക്കു​​ണ്ട്. അ​​ടി​​ച്ച​​മ​​ർ​​ത്ത​​ലി​​നെ ചെ​​റു​​ക്കാ​​നു​​ള്ള മ​​ർ​ദി​​ത ജ​​ന​​ത​​യു​​ടെ അ​​വ​​കാ​​ശം ജ​​നാ​​ധി​​പ​​ത്യാ​​വ​​കാ​​ശം​ത​​ന്നെ​​യാ​​ണ്.

ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​നാ​​യി ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്ക​​ലാ​​ണ് പോ​​പു​ല​​ർ ഫ്ര​ണ്ടി​​നെ​​തി​​രെ ആ​​രോ​​പി​​ക്ക​​പ്പെ​​ട്ടി​​ട്ടു​​ള്ള മ​​റ്റൊ​​രു പ്ര​​ധാ​​ന​​പ്പെ​​ട്ട കു​​റ്റ​​കൃ​​ത്യം. പ​ക്ഷേ, എ​​ന്തെ​​ങ്കി​​ലും ത​​ര​​ത്തി​​ലു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളെ ആ ​​പ​​ണം​കൊ​​ണ്ട് സാ​​ധ്യ​​മാ​​ക്കി​​യ​​താ​​യി ഇ​​പ്പോ​​ഴും ആ​​രോ​​പ​​ണം പോ​​ലു​​മി​​ല്ല. അ​​റ​​സ്റ്റു​​ക​​ളെ തു​​ട​​ർ​​ന്ന് ഒ​​രു മ​​ല​​യാ​​ളം വാ​​ർ​​ത്താ ചാ​​ന​​ൽ റി​​പ്പോ​​ർ​​ട്ട് ചെ​​യ്ത​​ത് തീ​​വ്ര​​വാ​​ദ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജ​​യി​​ലി​​ൽ കി​​ട​​ക്കു​​ന്ന ത​​ട​​വു​​കാ​​ർ​​ക്ക് നി​​യ​​മ​​സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തി​​നാ​​യി പ​​ണം സ്വ​​രൂ​​പി​​ച്ചു എ​​ന്നാ​​ണ്. ഒ​​രാ​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള കു​​റ്റാ​​രോ​​പ​​ണ​​ത്തെ നി​​യ​​മ​​പ​​ര​​മാ​​യി പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​ണ് ഫ​​ണ്ട് ഉ​​പ​​യോ​​ഗി​​ച്ച​​ത് എ​​ങ്കി​​ൽ അ​​ത് എ​​ങ്ങ​​നെ​​യാ​​ണ് ഒ​​രു ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​ന​​മാ​​വു​​ക? കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ ചെ​​ല​​വ​​ഴി​​ച്ചും റി​​സോ​​ർ​​ട്ടു​​ക​​ളി​​ൽ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ കൊ​​ണ്ടു​​വ​​ന്നു പൂ​​ട്ടി​​യി​​ട്ടും സ​​ർ​​ക്കാ​റു​​ക​​ളെ​ത​​ന്നെ വി​​ല​​ക്ക് വാ​​ങ്ങു​​ന്ന പ​​രി​​ഹാ​​സ്യ​​മാ​​യ നാ​​ട​​ക​​ങ്ങ​​ൾ അ​​ര​​ങ്ങേ​​റു​​ന്ന കാ​​ല​​ത്താ​​ണ് ഇ​​ത്ത​​രം ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​യ​​രു​​ന്ന​​ത് എ​​ന്നോ​​ർ​​ക്ക​​ണം. മ​​ർ​ദി​​ത​​ൻ ത​​ന്റെ നി​​യ​​മ​​പ​​ര​​മാ​​യ അ​​വ​​കാ​​ശം ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത​ു​പോ​​ലും ഒ​​രു കു​​റ്റ​​മാ​​യി പ്ര​​ച​​രി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യാ​​ണി​​വി​​ടെ.

സെപ്റ്റംബർ രണ്ടാം വാരം കോഴിക്കോട്ട് പോപുലർ ​ഫ്രണ്ട് നടത്തിയ സമ്മേളനം -ഒരു കാഴ്ച

എ​ൻ.​ഐ.​എ ആ​​യാ​​ലും എ​​ൻ​​ഫോ​​ഴ്‌​​സ്‌​​മെ​​ന്റ് ഡ​​യ​​റ​ക്ട​റേ​​റ്റ് ആ​​യാ​​ലും ഭ​​ര​​ണ​​കൂ​​ട​​ത്തി​​ന്റെ വി​​ശ്വ​​സ്ത​​മാ​​യ അ​​ടി​​ച്ച​​മ​​ർ​​ത്ത​​ൽ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണെ​​ന്ന് പ​​ല​ത​​വ​​ണ തെ​​ളി​​യി​​ച്ചി​​ട്ടു​​ള്ള​​താ​​ണ്. രാ​​ഷ്ട്രീ​​യ എ​​തി​​രാ​​ളി​​ക​​ൾ​​ക്കും വി​​മ​​ത​​ർ​​ക്കും വി​​മ​ർ​ശ​​ക​ർ​ക്കും എ​​തി​​രെ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് അ​​ടി​​ച്ച​​മ​​ർ​​ത്തു​​ന്ന​​ത് ന​​മ്മ​​ൾ ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. ഇ.​​ഡി​ക്ക് അ​​മി​​ത​​മാ​​യ അ​​ധി​​കാ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്ന പി.​​എം.​എ​​ൽ.​എ ​നി​​യ​​മം സാ​​ധു​​വാ​​യി പ്ര​​ഖ്യാ​​പി​​ച്ച സു​​പ്രീം​കോ​​ട​​തി വി​​ധി​​ക്കെ​​തി​​രെ പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ൾ​ത​​ന്നെ രം​​ഗ​​ത്ത് വ​​ന്നി​​രു​​ന്നു. എ​ൻ.​ഐ.​എ നി​​യ​​മ​​ത്തി​​ന്റെ ഭ​​ര​​ണ​​ഘ​​ട​​നാ സാ​​ധു​​ത ചോ​​ദ്യം ചെ​​യ്തു​​കൊ​​ണ്ടു​​ള്ള ഹ​​രജി സു​​പ്രീം​കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ൽ ഇ​​രി​​ക്കു​​ക​​യാ​​ണ്. കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​ക​​ൾ ത​​മ്മി​​ലു​​ള്ള അ​​ധി​​കാ​​ര വി​​ഭ​​ജ​​ന​​ത്തെ അ​​ട്ടി​​മ​​റി​​ക്കു​​ന്ന​​താ​​ണ് എ​ൻ.​ഐ.​എ നി​​യ​​മം എ​​ന്നും പൊ​​ലീ​​സും ക്ര​​മ​​സ​​മാ​​ധാ​​ന​പാ​​ല​​ന​​വും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്റെ അ​​ധി​​കാ​​ര പ​​രി​​ധി​​യി​​ൽ വ​​രു​​ന്ന വി​​ഷ​​യ​​ങ്ങ​​ൾ ആ​​ക​​യാ​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​റി​ന് ദേ​​ശീ​​യ​ത​​ല​​ത്തി​​ൽ ഇ​​പ്ര​​കാ​​രം ഒ​​രു അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി രൂ​​പ​വ​ത്ക​​രി​​ക്കാ​​ൻ ഭ​​ര​​ണ​​ഘ​​ട​​നാ​​പ​​ര​​മാ​​യ അ​​ധി​​കാ​​ര​​മി​​ല്ലെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചു​​കൊ​​ണ്ട് ഛത്തി​സ്‌​ഗ​​ഢി​​ലെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​റാ​​ണ് സു​​പ്രീം​കോ​​ട​​തി​​യി​​ൽ ഹ​​രജി ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. 2008ൽ ​​കോ​​ൺ​​ഗ്ര​​സ് ന​​യി​​ച്ചി​​രു​​ന്ന അ​​ന്ന​​ത്തെ യു.​​പി.​എ ​സ​​ർ​​ക്കാ​റാ​​ണ് എ​ൻ.​ഐ.​എ നി​​യ​​മം പാ​​സാ​​ക്കി​​യ​​ത് എ​​ന്ന വ​​സ്തു​​ത​കൂ​​ടി ഈ​​യ​​വ​​സ​​ര​​ത്തി​​ൽ ഓ​​ർ​​ക്കേ​​ണ്ട​​തു​​ണ്ട്.

ബ്രാ​​ഹ്മ​​ണ്യ​​വാ​​ദ-​​ഹി​​ന്ദു​​ത്വ ഫാ​​ഷി​സ​​ത്തി​​നെ​​തി​​രെ ഉ​​യ​​ർ​​ന്നു​വ​​രേ​​ണ്ട രാ​​ഷ്ട്രീ​​യ മു​​ന്നേ​​റ്റ​​ത്തി​​ലേ​​ക്കാ​​ണ് ഈ ​​സം​​ഭ​​വ​​ങ്ങ​​ളെ​​ല്ലാം വി​​ര​​ൽ ചൂ​​ണ്ടു​​ന്ന​​ത്. പൗ​​ര​​ത്വ ഭേ​​ദ​​ഗ​​തി നി​​യ​​മ​​ത്തി​​നെ​​തി​​രാ​​യി ഉ​​യ​​ർ​​ന്നു വ​​ന്ന ബ​​ഹു​​ജ​​ന സ​​മ​​ര​​ങ്ങ​​ളും അ​​തി​​ൽ പോ​​പു​ല​​ർ ഫ്ര​ണ്ട് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​സ്‍ലിം സം​​ഘ​​ട​​ന​​ക​​ളു​​ടെ ശ​​ക്ത​​മാ​​യ സാ​​ന്നി​​ധ്യ​​വും കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​​ന്റെ ഇ​​പ്പോ​​ഴ​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്ത​​ൽ ന​​ട​​പ​​ടി​​ക​​ൾ​​ക്ക് കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ട് എ​​ന്ന് കാ​​ണാ​​ൻ ക​​ഴി​​യും. രാ​​ഷ്ട്രീ​​യ അ​​ധി​​കാ​​ര​​ത്തെ ത​​ങ്ങ​​ളു​​ടെ ഫാ​​ഷി​സ്റ്റ് അ​​ജ​​ണ്ട​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ഉ​​പാ​​ധി​​യാ​​ക്കി മാ​​റ്റി​ക്കൊ​​ണ്ട് ബ​​ഹു​​ജ​​ന ചെ​​റു​​ത്തു​​നി​​ൽ​​പു​ക​​ളെ ഇ​​ല്ലാ​​താ​​ക്കാ​​ൻ കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ന​​ട​​ത്തു​​ന്ന ശ്ര​​മ​​ങ്ങ​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​ണ് പോ​​പു​ല​​ർ ഫ്ര​ണ്ടി​​നെ​​തി​​രാ​​യ നീ​​ക്ക​​ങ്ങ​​ളും അ​​റ​​സ്റ്റു​​ക​​ളും. ജ​​ന​​വി​​രു​​ദ്ധ നി​​യ​​മ​​ങ്ങ​​ൾ ഉ​പ​​യോ​​ഗി​​ച്ചു​​കൊ​​ണ്ട് പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളെ​​യും രാ​​ഷ്ട്രീ​​യ വി​​മ​​ത​​രെ​​യും എ​​ങ്ങ​​നെ​​യാ​​ണ് ഇ​​ല്ലാ​​യ്മ ചെ​​യ്യു​​ന്ന​​ത് എ​​ന്ന​​തി​​ന്റെ പ്ര​​ക​​ട​​മാ​​യ ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണ് ഈ ​​അ​​ടി​​ച്ച​​മ​​ർ​​ത്ത​​ൽ. മു​​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ വ​​ർ​​ഗീ​യവി​​ദ്വേ​​ഷം പ്ര​​ച​​രി​​പ്പി​​ച്ച് അ​​പ​​ര​​വ​​ത്ക​​രി​​ക്കു​​ന്ന ഇ​​ത്ത​​രം ഭ​​ര​​ണ​​കൂ​​ട ന​​ട​​പ​​ടി​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​നം തീ​​ർ​​ത്തും ജ​​ന​​വി​​രു​​ദ്ധ​​മാ​​യ ബ്രാ​​ഹ്മ​​ണ്യ​​മാ​​ണ്‌. ജ​​നാ​​ധി​​പ​​ത്യ​​ത്തി​​നു​ത​​ന്നെ ഭീ​​ഷ​​ണി​​യാ​​യ ബ്രാ​​ഹ്മ​​ണ്യ​​വാ​​ദ-​​ഹി​​ന്ദു​​ത്വ ഫാ​​ഷി​​സ​​ത്തി​​നെ​​തി​​രെ മ​​ർ​​ദി​​ത ജ​​ന​​ത​​യു​​ടെ വി​​പു​​ല​​മാ​​യ ഐ​​ക്യ​​നി​​ര ജീ​​വി​​ത​​ത്തി​​ന്റെ സ​​മ​​സ്ത​​മേ​​ഖ​​ല​​ക​​ളി​​ലും ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടുവ​​രേ​​ണ്ട​​തു​​ണ്ട്. അ​​തു​​വ​​രേ​ക്കും ഈ ​​ഇ​​രു​​ണ്ട കാ​​ല​​ത്തി​​ന്റെ പാ​​ട്ടു​​ക​​ൾ ന​​മു​​ക്ക് പാ​​ടി​​ക്കൊ​​ണ്ടേ​​യി​​രി​​ക്കാം.

Show More expand_more
News Summary - Opinion about Popular Front of India ban