Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_rightഎൻ.സി.ഡി:...

എൻ.സി.ഡി: കരുതിയിരിക്കുക, ഈ നിശബ്ദ കൊലയാളിയെ

text_fields
bookmark_border
എൻ.സി.ഡി: കരുതിയിരിക്കുക, ഈ നിശബ്ദ കൊലയാളിയെ
cancel

പലതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെയും മറികടന്നിട്ടുള്ള കേരളത്തിന് എൻ.സി.ഡിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചേ മതിയാകൂ. അത്തരത്തിൽ ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.2020 മാ​​​​ർ​​​​ച്ച്​ 28നാ​​​​ണ്​ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​ത്തെ കോ​​​​വി​​​​ഡ്​ മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട്​ ചെ​​​​യ്​​​​​ത​​​​ത്. അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞ്​ 1200 ദി​​​​വ​​​​സങ്ങൾ പി​​​​ന്നി​​​​ടു​​​​മ്പോൾ​​​​, നമ്മുടെ സം​​​​സ്​​​​​ഥാ​​​​ന​​​​ത്തെ കോ​​​​വി​​​​ഡ്​ മ​​​​ര​​​​ണം ഏകദേശം എഴുപതിനായിരത്തിനടുത്ത് വരും. ഇത് അത്ര വലിയ സംഖ്യയാണോ എന്ന്...

Your Subscription Supports Independent Journalism

View Plans
പലതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെയും മറികടന്നിട്ടുള്ള കേരളത്തിന് എൻ.സി.ഡിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചേ മതിയാകൂ. അത്തരത്തിൽ ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.

2020 മാ​​​​ർ​​​​ച്ച്​ 28നാ​​​​ണ്​ കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​ദ്യ​​​​ത്തെ കോ​​​​വി​​​​ഡ്​ മ​​​​ര​​​​ണം റി​​​​പ്പോ​​​​ർ​​​​ട്ട്​ ചെ​​​​യ്​​​​​ത​​​​ത്. അ​​​​തു​​​​ക​​​​ഴി​​​​ഞ്ഞ്​ 1200 ദി​​​​വ​​​​സങ്ങൾ പി​​​​ന്നി​​​​ടു​​​​മ്പോൾ​​​​, നമ്മുടെ സം​​​​സ്​​​​​ഥാ​​​​ന​​​​ത്തെ കോ​​​​വി​​​​ഡ്​ മ​​​​ര​​​​ണം ഏകദേശം എഴുപതിനായിരത്തിനടുത്ത് വരും. ഇത് അത്ര വലിയ സംഖ്യയാണോ എന്ന് ചോദിച്ചാൽ രണ്ട് കാരണങ്ങളാൽ ‘അല്ല’ എന്നാണ് ഉത്തരം. ഒന്നാമതായി, ഒരു വർഷം കേരളത്തിൽ ശരാശരി രണ്ടര ലക്ഷത്തിലധികം ആളുകൾ മരണപ്പെടുന്നുണ്ട്. അതുവെച്ചുനോക്കമ്പോൾ ഇത്രയും നാളുകൊണ്ട് എട്ട് ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങേണ്ടവരാണ്. അതിൽ മഹാമാരിയിൽ മരണപ്പെട്ടത് പത്ത് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നല്ല, കോവിഡ് ബാധിതരിൽ കേവലം ഒരു ശതമാനത്തിനും താഴെ മാത്രമാണ് കേരളത്തിലെ മരണ നിരക്ക് എന്നതും ശ്രദ്ധേയമാണ്. രണ്ടാമത്തെ കാരണം, ‘അധിക മരണ’വുമായി ബന്ധപ്പെട്ടതാണ്. അഥവാ, വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ അധികമായി എത്രപേർ മരിച്ചുവെന്ന കണക്ക്. ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്, അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ല​​​​ക്ഷം പേ​​​​രി​​​​ൽ 871 ആ​​​​ളു​​​​ക​​​​ൾ 2019ൽ ​​​​മ​​​​ര​​​​ണ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ, 2020ൽ ​​​​അ​​​​ത്​ 972 ആ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. അഥവാ, കോവിഡ് കാരണമുണ്ടായ ‘അധിക മരണം’ ലക്ഷത്തിൽ നൂറ് ആണ്. സമാനമായി കേരളത്തിലും അത് ഏക​ദേശം നൂറിനടുത്തേ വരുന്നുള്ളൂ. നമ്മുടെ ദേശീയ ശരാശരിയിൽനിന്നൊക്കെ ഏറെ അകലെയാണ് കേരളത്തിന്റെ കണക്ക് എന്നുകൂടി ഓർക്കണം. എന്നുവെച്ചാൽ, കേവിഡ് പോലൊരു മഹാമാരിയെ ഏറ്റവും ഫലപ്രദമായി നേരിട്ടതുകൊണ്ടാണ് മരണങ്ങളും ‘അധിക മരണ’ങ്ങളുമൊക്കെ നമുക്ക് പിടിച്ചുനിർത്താനായത്.


ആരോഗ്യ മേഖലയിൽ കാലങ്ങളായി കേരളം ആർജിച്ച നേട്ടങ്ങളുടെ തുടർച്ചയായിട്ടാണ് ഈ വിജയ പ്രതിരോധവും വിലയിരുത്തപ്പെടുന്നത്. ലോകത്തിന് തന്നെ മാതൃകയായൊരു ആരോഗ്യ മോഡൽ കേരളത്തിനുണ്ട്. സ​​ർ​​ക്കാ​​ർ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ആരോഗ്യ കേ​​ന്ദ്ര​​ങ്ങ​​ളും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജു​​ക​​ളും, മ​​റ്റു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ഏ​​റെ വ്യ​​വ​​സ്ഥാ​​പി​​ത​​മാ​​യി ഇ​​വി​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ജ​​ന​​സം​​ഖ്യ​​യി​​ൽ 94 ശ​​ത​​മാ​​ന​​വും സാ​​ക്ഷ​​ര​​രാ​​യ​​തി​​നാ​​ൽ, പ്രാ​​ഥ​​മി​​കാ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ​​വും കേ​​ര​​ളം ആ​​ർ​​ജി​​ച്ചി​​ട്ടു​​ണ്ട്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ആ​​യു​​ർ​​ദൈ​​ർ​​ഘ്യം ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലൊ​​ന്നാ​​യി കേ​​ര​​ളം മാ​​റി. ആ​​യു​​ർ​​ദൈ​​ർ​​ഘ്യം ദേ​​ശീ​​യ ശ​​രാ​​ശ​​രി 64ൽ ​​എ​​ത്തി​​നി​​ൽ​​ക്കുേ​​മ്പാ​​ൾ കേ​​ര​​ള​​ത്തിെ​​ൻ​​റ​​ത് 74 ആ​​ണ് (അ​​വ​​ലം​​ബം: ഇ​​ക്ക​​ണോ​​മി​​ക് റി​​വ്യൂ-2016). മാതൃ-ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്. ഇന്ത്യയിൽ ആയിരം കുഞ്ഞുങ്ങളിൽ 27 പേർ മരിക്കുന്നു; കേരളത്തിൽ ഇത് ആറ് മാത്രമാണ്. ആരോഗ്യ രംഗത്തെ ഏത് മാനദണ്ഡങ്ങൾ പരിശോധിച്ചാലും ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുന്നിലെത്തിനിൽക്കുന്നതായി കാണാം; എന്നല്ല, പല മാനദണ്ഡങ്ങളും സ്കാൻഡിനേവിയൻ രാജ്യങ്ങളുടെ നിലവാരത്തിലെത്തിയതായും മനസിലാക്കാം. ഇത്തരം മുന്നേറ്റങ്ങളുടെ തുടർച്ചയായിട്ടാണ് കേരളത്തിൽനിന്ന് ഡിഫ്ത്തീരിയ പോലുള്ള മാരക രോഗങ്ങളെ ഏറെക്കുറെ നിർമാർജ്ജനം ചെയ്യാൻ സാധിച്ചത്. സമാനമായ രീതിയിൽ മീസിൽസും (അഞ്ചാംപനിയും) ഇല്ലാതാക്കാൻ ഈ ആരോഗ്യ മോഡലിലുടെ സാധിച്ചു. 2016ൽ, ഇന്ത്യയിൽ 21,697 കുട്ടികൾക്ക് അഞ്ചാം പനി സ്ഥിരീകരിച്ചപ്പോൾ അതിൽ ആറ് ശതമാനമായിരുന്നു കേരളത്തിൽനിന്നുള്ളവർ. വാക്സിനേഷൻ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതുകൊണ്ടുകൂടിയാണിതെന്ന് വ്യക്തം. അത്തരത്തിലുളള ബോധവത്കരണ പരിപാടികൾകൂടി അടങ്ങുന്നതാണ് കേരള ആരോഗ്യ മോഡൽ. കേരളത്തിൽ നിപ വൈറസ് ബാധയുണ്ടായപ്പോൾ, മൂന്നാഴ്ചക്കകം അതി​നെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞതും ഈ ജാഗ്രതയുടെയും ബോധവത്കരണത്തിന്റെയും ആരോഗ്യ സംവിധാനങ്ങളുടെയുമെല്ലാം ഗുണമേന്മകൊണ്ടുമാ​ത്രമാണ്.


എന്നാൽ, ഈ ആരോഗ്യ മോഡലിന് അപവാദമായ പ്രവണതകളും പ്രതിഭാസങ്ങളുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ഈ ​വി​ക​സ​ന മോ​ഡ​ലു​ക​ളി​ൽ​നി​ന്നെ​ല്ലാം സം​സ്ഥാ​ന​ത്തെ ആ​ദി​വാ​സി സ​മൂ​ഹം ബ​ഹി​ഷ്കൃ​ത​രാ​വു​ക​യാ​ണ്. കൊ​ട്ടി​ഗ്ഘോ​ഷി​ക്ക​പ്പെ​ടു​ന്ന ആ​രോ​ഗ്യ​മോ​ഡ​ലി​ന്റെ യാ​തൊ​രു ഗു​ണ​ഫ​ല​വും അ​വ​ർ​ക്ക് ല​ഭി​ക്കാ​റി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ന​മ്മു​ടെ ആ​രോ​ഗ്യ സൂ​ചി​ക​ക​ൾ ത​ന്നെ​യാ​ണ് ഇ​തി​ന്റെ ഏ​റ്റ​വും മി​ക​ച്ച തെ​ളി​വ്. കേരളത്തിലെ ശരാശരി ശിശു മരണ നിരക്ക് കേവലം ആറ് ആകുമ്പോൾ, അട്ടപ്പാടിയിൽ മൂന്ന് വർഷത്തിനിടെ മരണപ്പെട്ടത് 35ലധികം ശിശുക്കളാണ്. എന്നുവെച്ചാൽ, ദേശീയ ശരാശരിക്കും മീതെ. മാ​തൃ മ​ര​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലും ഈ ​അ​ന്ത​രം കാ​ണാം. ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​ലെ വി​വേ​ച​ന​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും അ​ഴി​മ​തി​യു​മൊ​ക്കെ ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കാ​നാ​വും. ആരോഗ്യ മോഡലിന്റെ ഭാഗമായുള്ള പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങൾ ഈ മേഖലയിലെത്താത്തതും മറ്റൊരു കാരണമാണ്. സമാനമാ​യ മറ്റൊന്നാണ് എൻ.സി.ഡി! എൻ.സി.ഡി എന്നാൽ നോൻ കമ്മ്യൂണിക്കബ്ൾ ഡിസീസ് അഥവാ ​പകർച്ചേതര വ്യാധികൾ. മഹാമാരിയടക്കമുള്ള വ്യാധികൾ സൃഷ്ടിച്ച അപക​ടത്തേക്കാൾ വലുതാണ് എൻ.സി.ഡി മൂലമുണ്ടായിക്കൊണ്ടിരിക്കുന്ന അത്യാഹിതങ്ങൾ.


എൻ.സി.ഡികൾ പല തരമുണ്ട്: അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട എൻ.സി.ഡികൾ. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം, ലോകത്ത് ഒരു വർഷം 4.1 കോടി മനുഷ്യർ പല വിധ എൻ.സി.ഡി കാരണം മരണപ്പെടുന്നുണ്ട്. പ്രതിവർഷം ആഗോള മരണനിരക്കിന്റെ 75 ശതമാനം വരുമിത്. ഇതിൽ 80 ശതമാനം മരണവും മേൽ സൂചിപ്പിച്ച നാല് രോഗങ്ങൾ മൂലമാണ്. ഇതിൽതന്നെ നാലിലൊന്ന് ​പേർ 30നും 70നും ഇടയിൽ പ്രായമുള്ളവർ. സമാനമാണ് ഇന്ത്യയിലെയും അവസ്ഥ. രാജ്യത്തെ മരണനിരക്കിന്റെ 68 ശതമാനവും അർബുദം, പ്രമേഹം, ഹൃദ്രോഗം, ആസ്തമ പോലുള്ള ക്രോണിക് റെസ്പിരേറ്ററി ഡിസീസസ് (സി.ഒ.പി.ഡി) എന്നീ രോഗങ്ങൾ മൂലമാണെന്ന് വിവിധ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. കേരളവും എൻ.സി.ഡി ഭീതിയിലാണ്. ഐ.സി.എം.ആറിന്റെ പഠന പ്രകാരം, ഇന്ത്യയിൽ എൻ.സി.ഡി രോഗ ‘വ്യാപനം’ ഏറ്റവും കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള സംസ്ഥാനം കൂടിയാണ് കേരളം. ചുരുക്കത്തിൽ, ആഗോള തലത്തിൽ തന്നെ പുതിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വിപത്താണ് എൻ.സി.ഡി. ഇന്ത്യയിൽ അതിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറിയിരിക്കുകയും ചെയ്യുന്നു. ഈ ആരോഗ്യ അടിയന്തരാവസ്ഥയെ കേരളീയ സമൂഹം എത്രമാത്രം ഗൗരവത്തോടെയാണ് സമീപിച്ചിട്ടുള്ളത്?

തീർച്ചയായും ഗൗരവത്തിലെടുക്കേണ്ട ഒരു വിഷയം തന്നെയാണിത്. പലതരത്തിലുള്ള ആരോഗ്യ അടിയന്തരാവസ്ഥകളെയും മറികടന്നിട്ടുള്ള കേരളത്തിന് എൻ.സി.ഡിയെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിച്ചേ മതിയാകൂ. അത്തരത്തിൽ ചില പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. അതിലൊന്നാണ് അമൃതം ആരോഗ്യം പദ്ധതി. കഴിഞ്ഞ പത്ത് വർഷമായി ഈ പദ്ധതി വഴി പല കാര്യങ്ങളും ആരോഗ്യ വകുപ്പ് ചെയ്യുന്നുണ്ട്. വർധിച്ചുവരുന്ന ജീവിത​​ശൈലി രോഗങ്ങൾക്കെതിരായ പലതട്ടുകളിലുള്ള പ്രതിരോധ പരിപാടിയാണിത്. സംസ്ഥാനത്തെ 230 കമ്മ്യൂണിറ്റി സെന്ററുകളിലും 835 പ്രാഥമിക ആരോഗ്യ കേ​ന്ദ്രങ്ങളിലും 5000ൽ പരം സബ്സെന്ററുകളിലും ജീവിത ശൈലി രോഗ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ആഴ്ചയിൽ ഒരുദിവസമാണ് ഇത് പ്രവർത്തിക്കുക. രോഗപ്രതിരോധം, രോഗനിർണയം, ബോധവത്കരണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ഇത് വിഭാവന ചെയ്തിട്ടുള്ളതെങ്കിലും ഇത് വേണ്ടത്ര ഫലപ്രദമായോ എന്ന് പുനരാലോചിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നാഷനൽ ഹെൽത്ത് മിഷൻ, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സ്കൂളുകളിൽ തുടർച്ചയായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണം, വ്യായാമത്തിന്റെ അനിവാര്യത, ദുശ്ശീലങ്ങളിൽനിന്നുള്ള മോചനം എന്നിവയ്ക്ക് ഊന്നൽ നൽകുകയും യോഗ ഉൾപ്പെടെയുള്ള എയ്റോബിക് വ്യായാമങ്ങൾ കുട്ടികളെ പരിശീലിപ്പിക്കുകയൂമൊക്കെ ചെയ്യണമെന്നാണ് പദ്ധതി വിഭാവന ചെയ്യുമ്പോൾ നിർദേശിക്കപ്പെട്ടിരുന്നത്. ഇതൊക്കെ കൃത്യമായി എവിടെയെങ്കിലും നടക്കുന്നു​ണ്ടോ എന്ന് സംശയമാണ്. അതേസമയം, എൻ.സി.ഡിയുടെ അപകടങ്ങളെകുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.


ആയുർദൈർഘ്യം താരതമ്യേന കൂടുതലുള്ള സംസ്ഥാനമാണ് കേരളം. എൻ.സി.ഡി മരണങ്ങളിൽ 25 ശതമാനവും ‘പ്രീമെച്വർ ഡെത്ത്’ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജനസംഖ്യാ വിതരണത്തിൽ നിലവിൽതന്നെ കാര്യമായ അസുന്തിലത്വം നിലനിൽക്കുന്ന സംസ്ഥാനത്ത് എൻ.സി.ഡിക്കെതിരെ കാര്യമായ പ്രതിരോധം തീർത്തില്ലെങ്കിൽ അത് വലിയ വിപത്തുകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും. അതിനാൽ, പുതിയൊരു ആരോഗ്യ മോഡലിന് സമയമായിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Weekly WebzineNoncommunicable diseases
Next Story