Begin typing your search above and press return to search.
proflie-avatar
Login

കലാസമിതിയുടെ തകർച്ചയും പ്രവാസ കാലവും​; നിലമ്പൂർ ആയിഷ ജീവിതം പറയുന്നു -ഭാഗം 2

കലാസമിതിയുടെ തകർച്ചയും പ്രവാസ കാലവും​; നിലമ്പൂർ ആയിഷ ജീവിതം പറയുന്നു -ഭാഗം 2
cancel

നാ​ട​ക ച​രി​ത്രം നി​ല​മ്പൂ​ർ അ​യി​ഷ എ​ന്ന ന​ടി​യു​ടെ ജീ​വി​തം കൂ​ടി​യാ​ണ്. യാ​ഥാ​സ്​​ഥി​തിക പി​ൻ​വ​ലി​ക്ക​ലു​ക​ളെ നി​ഷ്ക​രു​ണം ത​ള്ളി ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ച്ച് അ​വ​ർ സൃ​ഷ്​​ടി​ച്ചെ​ടു​ത്ത ച​രി​ത്രം കൂ​ടി​യാ​ണ് നാ​ട​ക​ത്തി​ന് പ​റ​യാ​നു​ള്ള​ത്. സ​മൂ​ഹ​ത്തിെ​ൻ​റ കെ​ട്ടു​പാ​ടു​ക​ളെ മുറി​ച്ചുനീ​ക്കി​യൊ​ഴു​കി​യ ആ​യി​ഷ​ക്ക് പ​ക്ഷേ, കൂ​ടെ​യു​ള്ള​വ​രു​ടെ അ​സ​ഹി​ഷ്ണു​ത​ക​ളെ താ​ണ്ടാ​നാ​യി​ല്ല. നി​ല​മ്പൂ​ർ അ​യി​ഷ ജീ​വി​തംപ​റ​യു​ന്നു. ച​രി​ത്ര​വും. മാധ്യമം ‘മുദ്ര’ പ്രസിദ്ധീകരിച്ചത്

ആദ്യഭാഗം വായിക്കാൻ - വധശ്രമം, ക​ല്ലേ​റ്, ഭ്ര​ഷ്​​ട്, 13ാം വയസ്സിലെ ആദ്യ വിവാഹം: നിലമ്പൂർ ആയിഷ ജീവിതം പറയുന്നു

ക​ലാ​സ​മി​തി​യു​ടെ ത​ക​ർ​ച്ച

ഡോ.​ ഉ​സ്​​മാ​ന് ചി​ല കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം നാ​ട​ക​ത്തി​ൽനി​ന്നും വി​ട്ടുനി​ൽ​ക്കേ​ണ്ടിവ​ന്നു. അ​ദ്ദേ​ഹ​ത്തിെ​ൻ​റ പി​ന്മാ​റ്റം സ​മി​തി​യെ ഉ​ല​ച്ചു. നാ​ട​കം ഇ​ല്ലാ​താ​യ​തോ​ടെ ഒ​ന്നും ചെ​യ്യാ​നി​ല്ല എ​ന്ന അ​വ​സ്​​ഥ​യാ​യി. ആ​കെ ശൂ​ന്യ​ത. ഒ​ന്ന​ര വ​ർ​ഷ​ത്തോ​ളം വെ​റു​തെ​യി​രു​ന്നു. സി.​എ​ൽ. ജോ​സിെ​ൻ​റ നാ​ട​ക​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​ത് ഇ​ക്കാ​ല​ത്താ​ണ്. പ​ല അ​മേ​ച്വ​ർ നാ​ട​ക​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യി. പി​ന്നീ​ട് നി​ല​മ്പൂ​ർ ബാ​ല​നും ഇ.​കെ. അ​യ​്​മു​വും ഞാ​നും ചേ​ർ​ന്ന് ‘നി​ല​മ്പൂ​ർ ആ​ർ​ട്സ്​ ക്ല​ബ്’ എ​ന്ന പേ​രി​ൽ മ​റ്റൊ​രു ട്രൂ​പ്പ് ആ​രം​ഭി​ച്ചു. ഇ.​കെ. അ​യ്മു മ​തി​ലു​ക​ൾ എ​ന്ന നാ​ട​കം എ​ഴു​തി. ല​ക്ഷ്മി അ​മ്മ​യെ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു എ​േ​ൻ​റ​ത്. ഒ​രുവി​ധം വി​ജ​യംനേ​ടി വ​രു​ന്ന​തി​നി​ടെ ഇ.​കെ. അ​യ്മു​വിെ​ൻ​റ പെ​​െട്ട​ന്നു​ള്ള മ​ര​ണ​ത്തോ​ടെ നി​ല​മ്പൂ​ർ ആ​ർ​ട്സ്​ ക്ല​ബും ത​ക​ർ​ന്നു. നി​ല​മ്പൂ​ർ ബാ​ല​ന് ‘ക​ളി​ത്ത​റ’ എ​ന്ന പേ​രി​ൽ നാ​ട​കം പ​ഠി​പ്പി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഞാ​നും അ​തി​നെ േപ്രാ​ത്സാ​ഹി​പ്പി​ച്ചു. പക്ഷേ ന​ട​ന്നി​ല്ല. അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട് ക​ളി​ത്ത​റ എ​ന്ന പേ​രി​ൽ ട്രൂ​പ്പ് തു​ട​ങ്ങി. ഭാ​ര്യ​യെ​യും മ​ക്ക​ളും ത​ന്നെ അ​ഭി​നേതാ​ക്ക​ളാ​യി. ‘ജ്ജ് ​ഒ​രു മ​ന്സ​നാ​വാ​ൻ നോ​ക്ക്’ എ​ന്ന നാ​ട​കം പ​ല​യി​ട​ത്തും ക​ളി​ച്ചു. പക്ഷേ വ​ലി​യ വി​ജ​യം ക​ണ്ടി​ല്ല. എെ​ൻ​റ ജ്യേഷ്ഠ​ൻ മാ​നു​ മു​ഹ​മ്മ​ദും സ്വ​ന്ത​മാ​യി നാ​ട​ക​മെ​ഴു​തി നി​ല​മ്പൂ​രി​ലും സ​മീ​പപ്ര​ദേ​ശ​ങ്ങ​ളി​ലു​മൊ​ക്കെ അ​വ​ത​രി​പ്പി​ച്ചു. അ​ക്ഷ​യ​പാ​ത്രം, ധൂ​മ​കേ​തു, സ്​​നേ​ഹബ​ന്ധം തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ൾ അ​ദ്ദേ​ഹം എ​ഴു​തി​യി​ട്ടു​ണ്ട്.

വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റിെ​ൻ​റ ‘ൻറു​പ്പൂ​പ്പാ​ക്കൊരാ​​േന​ണ്ടാ​ർ​ന്നു’ എ​ന്ന നാ​ട​ക​ത്തി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ആ ​നാ​ട​കം ക​ളി​ച്ച​പ്പോ​ൾ ബ​ഷീ​ർ നാ​ട​കം കാ​ണാ​നെ​ത്തി​യി​രു​ന്നു. നാ​ട​കം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ത​ല​യി​ൽ കൈ​വെ​ച്ച് അ​നു​ഗ്ര​ഹി​ച്ചു.

ഇ​തി​നി​ട​ക്ക് ചി​ല റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​രു​ന്നു. തി​ക്കോ​ടി​യ​നെ​യും കെ.​എ. കൊ​ടു​ങ്ങ​ല്ലൂ​രി​നെ​യു​മൊ​ക്കെ പ​രി​ച​യ​മാ​യി. എ​ൻ.​പി. മു​ഹ​മ്മ​ദിെ​ൻ​റ എ​ണ്ണ​പ്പാ​ടം എ​ന്ന കൃ​തി​യു​ടെ നാ​ട​കാ​വി​ഷ്കാ​ര​ത്തിെ​ൻ​റ ഭാ​ഗ​മാ​യി​രു​ന്നു. എ​ന്നാ​ൽ വെ​റു​തെ നി​ന്ന് ശ​ബ്​ദംകൊ​ണ്ട് മാ​ത്ര​മു​ള്ള അ​ഭി​ന​യം എ​നി​ക്ക് പൂ​ർ​ണ സം​തൃ​പ്തി ന​ൽ​കിയി​ല്ല. കൂ​ടു​ത​ൽ പ​ണം ല​ഭി​ക്കും എ​ന്ന​താ​യി​രു​ന്നു റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ ഗു​ണം.

കെ.​ടി എ​ന്ന ഗു​രു

1970ക​ളി​ലാ​ണ് കെ.​ടി.​ മു​ഹ​മ്മ​ദിെ​ൻ​റ സം​ഗ​മം തി​യറ്റേ​ഴ്സി​ൽ എ​ത്തു​ന്ന​ത്. അ​ദ്ദേ​ഹം എ​നി​ക്ക് ഗു​രു​വും സ​ഹോ​ദ​ര​നു​മാ​യി.​ സം​ഭാ​ഷ​ണം എ​ങ്ങ​നെ പ​റ​യ​ണ​മെ​ന്ന​ത​ട​ക്കം ഓ​രോ​ന്നും കെ.​ടി വ്യ​ക്ത​മാ​ക്കിത​രും. നാ​ട​ക​ത്തിെ​ൻ​റ പാ​ഠ​ശാ​ല​യാ​യി​രു​ന്നു എ​നി​ക്ക് കെ.​ടി. ‘സൃ​ഷ്​ടി’, ‘സ്​​ഥി​തി’, ‘നാ​ൽ​ക്ക​വ​ല’, ‘അ​സ്​​തി​വാ​രം’, ‘മേ​ഘ​സ​ന്ദേ​ശം’ തു​ട​ങ്ങി​യ നാ​ട​ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി. നാ​ൽ​ക്ക​വ​ല​യി​ലും അ​സ്​​തി​വാ​ര​ത്തി​ലും ക​വ​ല​പ്പാ​റു എ​ന്ന വേ​ശ്യ​യു​ടെ വേ​ഷ​മാ​യി​രു​ന്നു. ആ​ദ്യ​മാ​യി നാ​ട​ക​ത്തി​ന് പ്ര​തി​ഫ​ലം കി​ട്ടി​യ​ത് കെ.​ടി​യു​ടെ കൈ​യി​ൽനി​ന്നാ​ണ്^ 30 രൂ​പ.

1961ൽ ​കെ.​ടി. മു​ഹ​മ്മ​ദ് തി​ര​ക്ക​ഥ​യെ​ഴു​തി ടി.​ആ​ർ. സു​ന്ദ​രം സം​വി​ധാ​നംചെ​യ്ത ‘ക​ണ്ടംബെ​ച്ച കോ​ട്ട്’ എ​ന്ന സി​നി​മ​യി​ലാ​ണ് ഞാ​ൻ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ മു​ഖംകാ​ണി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ ക​ള​ർചി​ത്രം. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ മു​സ്​ലിം സ്​​ത്രീ​യും ഞാ​നാ​യി​രു​ന്നു. വീ​ട്ടി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ എ​രി​തീ​യി​ലേ​ക്ക് എ​ണ്ണപ​ക​രു​ന്ന ത​ര​ത്തി​ലു​ള്ള ബീ​ത്താ​ത്ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു എ​േ​ൻ​റ​ത്. ‘കു​ട്ടി​ക്കു​പ്പാ​യം’, ‘സു​ബൈ​ദ’, ‘കു​പ്പി​വ​ള’, ‘കാ​ത്തി​രു​ന്ന നി​ക്കാ​ഹ്’ തു​ട​ങ്ങി​യ സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി പി​ന്നീ​ട്. സ​ത്യ​ത്തി​ൽ ഞാ​ൻ ആ​ദ്യ​മാ​യി സി​നി​മ​ക്കുവേ​ണ്ടി അ​ഭി​നയ​ിച്ച​ത് ഒ​രു ഇം​ഗ്ലീ​ഷ് ചി​ത്ര​ത്തി​ലാ​ണ്. ‘ദ ​എ​ല​ഫ​ൻ​റ് ക്വീ​ൻ’. ഹെ​ല​നും ആ​സാ​ദു​മൊ​ക്കെ​യാ​യി​രു​ന്നു അ​തിെ​ൻ​റ ഭാ​ഗ​മാ​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് ‘ക​ണ്ടംബെ​ച്ച കോ​ട്ടി​’ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.


മൂ​ന്നുവ​ർ​ഷ​ത്തോ​ളം കെ.​ടി​യു​ടെ നാ​ട​ക​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി. ജ്യേ​ഷ്ഠ​ത്തി​യു​ടെ മ​ക​ൾ സീ​ന​ത്തി​നെ​യും (​സീ​രി​യ​ൽ , സി​നി​മ താ​രം) ശോ​ഭ എ​ന്ന പെ​ൺ​കു​ട്ടി​യെ​യും ഞാ​ൻ നാ​ട​ക​ത്തി​ലെ​ത്തി​ച്ചു. ന​ല്ല തി​ര​ക്കു​ള്ള സ​മ​യം. ദി​വ​സ​വും ര​ണ്ടും മൂ​ന്നും ക​ളി​ക​ൾ. അ​ങ്ങ​നെ​യി​രി​ക്കെ ഒ​രുദി​വ​സം തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നി​ന്ന് അ​ല​ക്കി കു​ളി​ക്കാ​ൻ വീ​ട്ടി​ലേ​ക്കുപോ​യി. തി​രി​ച്ച് റി​ഹേ​ഴ്സ​ലി​ന് എ​ത്താ​നു​ള്ള ധൃ​തി​യി​ലാ​ണ് ഞ​ങ്ങ​ൾ. അ​പ്പോ​ൾ കെ.​ടി. സെ​യ്ദിെ​ൻ​റ ഒ​രു ക​ത്ത് വ​ന്നു. ‘ഇ​തു​വ​രെ സ​ഹ​ക​രി​ച്ച​തി​ന് ന​ന്ദി. ഇ​നി നി​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മി​ല്ല’ എ​ന്നാ​യി​രു​ന്നു അ​തി​ലെ ഉ​ള്ള​ട​ക്കം. ഞ​ങ്ങ​ളെ മൂ​ന്നുപേ​രെ​യും ഒ​രു​മി​ച്ച് നാ​ട​ക​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കി. പി​ന്നീ​ട് സീ​ന​ത്ത് കെ.​ടി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും അ​വ​ർ​ക്ക് മ​ക​നു​ണ്ടാ​വു​ക​യും ഒ​ക്കെ ചെ​യ്തു. ചി​ല തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ലാ​ണ് ഞ​ങ്ങ​ളെ നാ​ട​ക​ത്തി​ൽനി​ന്ന് പു​റ​ത്താ​ക്കി​യ​ത്. കെ.​ടി​യു​ടെ ട്രൂ​പ്പി​ന് സ്​​ത്രീ​ക​ളെ കി​ട്ടാ​നി​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് ഞ​ങ്ങ​ൾ സ​ഹ​ക​രി​ച്ചി​രു​ന്ന​ത്. പെ​​െട്ട​ന്ന് ഒ​രുദി​വ​സം ആ​വ​ശ്യ​മി​ല്ലെ​ന്ന് വ​ന്ന​പ്പോ​ൾ ഞാ​ൻ നാ​ട​ക​ത്തെത​ന്നെ വെ​റു​ത്തു. നാ​ട​കംകൊ​ണ്ട് എ​ന്തു​ണ്ടാ​ക്കി എ​ന്നാ​യി ചി​ന്ത. എെ​ൻ​റ കു​ട്ടി​ക​ൾ​ക്ക് ന​ല്ല ഭ​ക്ഷ​ണ​മോ വ​സ്​​ത്ര​മോ കി​ട്ടി​യി​ട്ടി​ല്ല. ഒ​രു ചാ​യ കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് മോ​ഹി​ച്ച് പാ​ർ​ട്ടി ഓ​ഫി​സി​ന് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ൾ ഇ​രു​ന്ന ദി​വ​സ​മു​ണ്ട്. 16ാം വ​യ​സ്സ്​ മു​ത​ൽ നാ​ട​ക​ത്തി​ലൂ​ടെ ലോ​കം ന​ന്നാ​ക്കാ​ൻ ഇ​റ​ങ്ങി​യ ഞാ​ൻ ഒ​ന്നു​മാ​യി​ല്ല. അ​ങ്ങ​നെ നാ​ട​കം ത​ന്നെ ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജീ​വി​ക്കാ​ൻ മ​റ്റ് വ​ഴി​ക​ൾ തേ​ടി​യ​പ്പോ​ൾ ഒ​രു സു​ഹൃ​ത്തുവ​ഴി ഗ​ൾ​ഫി​ൽ പോ​വാ​ൻ അ​വ​സ​ര​മൊ​രു​ങ്ങി.

പ്ര​വാ​സ​കാ​ലം

മ​ക​ളു​ടെ മ​ക​ളെ വ​ള​ർ​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തോ​ടെ​യാ​ണ് ഞാ​ൻ റി​യാ​ദി​ലേ​ക്ക് പോ​വാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ദ്യം ഇ​വി​ടെ നി​ന്ന് ബോം​ബെ​യി​ലേ​ക്ക് പോ​യി. അ​വി​ടെ ഒ​രു മു​റി​യി​ൽ താ​മ​സ​മാ​ണ്. നേ​രെ ഭ​ക്ഷ​ണ​മോ വെ​ള്ള​മോ​യി​ല്ല. ഉ​ടു​ക്കാ​ൻ ര​ണ്ട് സാ​രി മാ​ത്ര​മാ​ണ് ഉ​ള്ള​ത്. പു​ഷി​ങ് ന​ട​ക്കാ​തെ മാ​സ​ങ്ങ​ൾ ബോം​ബെ​യി​ൽ നി​ൽ​ക്കേ​ണ്ടിവ​ന്നു. ഭ​ക്ഷ​ണം ക​ഴി​ക്കാ​നി​ല്ലാ​തെ ഉ​ണ​ങ്ങി ചു​ക്കി​ച്ച് പേ​ക്കോ​ല​മാ​യി. ഒ​രുദി​വ​സം ചി​ല രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​ൻ ഏ​ജ​ൻ​റ് എ​ന്നോ​ട് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റ് മൂ​ന്നുപേ​രു​ടെ പ​ണംകൂ​ടി കി​ഴി​കെ​ട്ടി എെ​ൻ​റ കൈ​യി​ൽ ഏ​ൽ​പി​ച്ചു. പ​ണം ന​ൽ​കേ​ണ്ട സ്​​ഥ​ല​ത്തെ വി​ലാ​സ​വും ഏ​ൽ​പി​ച്ചു. അ​ങ്ങ​നെ ബോം​ബെ​യി​ൽനി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര ആ​രം​ഭി​ച്ചു. ഞാ​ൻ ക​യ​റി​യ ക​മ്പാ​ർട്ട്മെ​ൻ​റി​ൽ നാ​ല് പേ​രു​ണ്ട്. പു​ത​പ്പി​നു​ള്ളി​ൽ മൂ​ടി പു​ത​ച്ച് കി​ട​ക്കു​ക​യാ​ണ് അ​വ​ർ.​ ആ​ണാ​ണോ പെ​ണ്ണാ​ണോ എ​ന്നൊ​ന്നും അ​റി​യി​ല്ല. പേ​ടി​ച്ച​ര​ണ്ട് ഞാ​ൻ ഇ​രു​ന്നു. മ​ധു​ര വ​ഴി ക​ട​ന്നുപോ​വു​മ്പോ​ൾ ച​മ്പ​ൽ​ക്കാ​ടു​ക​ളി​ൽനി​ന്ന് ഒ​രു കൊ​ള്ള സം​ഘം തോ​ക്കും മാ​ര​ക ആ​യു​ധ​ങ്ങ​ളു​മാ​യി ക​മ്പാർ​ട്ട്മെ​ൻ​റി​ൽ ക​യ​റി​പ്പറ്റി. ഉ​ള്ളി​ൽ കി​ടു​കി​ടാ വി​റ​ക്കു​ന്നു​ണ്ട്. പ​ക്ഷേ, പ​ണം സാ​രി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ചുവെ​ച്ച് ആ​കെ മൂ​ടി അ​വി​ടെ കി​ട​ക്കു​ന്ന​വ​രു​ടെ പു​ത​പ്പി​നു​ള്ളി​ലേ​ക്ക് കാ​ൽ ക​യ​റ്റി​വെ​ച്ച് ഞാ​ൻ ഇ​രു​ന്നു. മെ​ലി​ഞ്ഞ് പേ​ക്കോ​ലമാ​യ എെ​ൻ​റ കൈ​യി​ൽ പ​ണ​മു​ണ്ടെ​ന്ന് അ​വ​ർ ഉൗഹി​ച്ച് കാ​ണി​ല്ല. നാ​ല് സ്​​റ്റേ​ഷ​നു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ കൊ​ള്ള സം​ഘം ഇ​റ​ങ്ങി​പ്പോ​യി. ശ്വാ​സം നേ​രെവീ​ണു.

ഡ​ൽ​ഹി​യി​ൽ െട്ര​യി​ൻ ഇ​റ​ങ്ങി വി​ലാ​സ​വും കൈ​യി​ൽ പി​ടി​ച്ച് ഒ​രു തൂ​ണും ചാ​രിനി​ന്നു. കൊ​ടും ത​ണു​പ്പ്. എ​ങ്ങോ​ട്ട് പോ​വ​ണ​മെ​ന്ന് അ​റി​യി​ല്ല. ത​ണു​ത്തുവി​റ​ച്ച് മ​ണി​ക്കൂ​റു​ക​ൾ അ​ങ്ങ​നെ നി​ന്നു. ദൂ​രെനി​ന്നും ഒ​രാ​ൾ വ​രു​ന്ന​തുക​ണ്ടു. അ​യാ​ളെ അ​ടു​ത്തെ​ത്തി മ​ല​യാ​ളി​യ​ല്ലേ എ​ന്ന് ചോ​ദി​ച്ചു. കു​റ​ച്ച് സ​മാ​ധാ​നം തോ​ന്നി. അ​യാ​ൾ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ചു. എെ​ൻ​റ കൈ​യി​ലു​ള്ള വി​ലാ​സ​വും വാ​ങ്ങി അ​യാ​ൾ ന​ട​ന്നുനീ​ങ്ങി. അ​പ്പോ​ൾ കൂ​ടു​ത​ൽ പേ​ടിതു​ട​ങ്ങി. ആ​കെ പി​ടി​വ​ള്ളി​യാ​യി കൈ​യി​ലു​ണ്ടി​യി​രു​ന്ന വി​ലാ​സം കൂ​ടി ന​ഷ്​ടപ്പെ​ട്ടു. പ​ക്ഷേ, എ​ന്നോ​ട് വി​ലാ​സ​വും വാ​ങ്ങി ന​ട​ന്ന ആ ​ന​ല്ല മ​നു​ഷ്യ​ൻ ഡ​ൽ​ഹി​യിലെ ഏ​ജ​ൻ​റി​നെ ക​ണ്ടെ​ത്തി എെ​ൻ​റ അ​ടു​ത്തെ​ത്തി. അ​യാ​ളെ ക​ണ്ട​പ്പോ​ഴേ​ക്കും ഞാ​ൻ ആ​കെ ത​ള​ർ​ന്നി​രു​ന്നു. എ​ത്രനേ​ര​മാ​യി ഇ​വി​ടെ നി​ങ്ങ​ൾക്കുവേ​ണ്ടി നി​ൽ​ക്കു​ന്നു​വെ​ന്ന് ഞാ​ൻ അ​യാ​ളോ​ട് ചോ​ദി​ച്ചു. ഇ​തി​നി​ട​ക്ക് പ​ലത​വ​ണ അ​യാ​ൾ അ​വി​ടെ തി​ര​ഞ്ഞി​രു​ന്നെ​ങ്കി​ലും എ​ന്നെ പോ​ലെ ക​ണ്ടി​രു​ന്നി​ല്ലെ​ന്ന് അ​യാ​ൾപ​റ​ഞ്ഞു. പ​ണം അ​യാ​ളെ ഏ​ൽപിച്ചു. അ​വ​ർ ഭ​ക്ഷ​ണം വാ​ങ്ങിത്തന്നു. താ​മ​സി​ക്കാ​ൻ ഒ​രു റൂം ​ത​ന്നു. ര​ണ്ടുദി​വ​സം അ​വി​ടെ സ്വ​സ്​​ഥ​മാ​യി നി​ന്നു. പി​ന്നീ​ട് ബോം​ബെ​യി​ലേ​ക്ക് ത​ന്നെ മ​ട​ങ്ങി. ഇ​തി​നി​ട​ക്ക് വീ​ട്ടി​ൽ ഒ​രു വി​വ​രം അ​റി​യി​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. അ​തിെ​ൻ​റ പി​രി​മു​റു​ക്കം ക​ല​ശ​ലാ​യി​രു​ന്നു. എ​ന്നാ​ൽ, മ​ട​ങ്ങിപ്പോ​വി​ല്ലെ​ന്ന് ഞാ​ൻ ശ​പ​ഥംചെ​യ്തി​രു​ന്നു. നാ​ട്ടി​ൽ ചെ​ന്നാ​ൽ നാ​ട​ക​മ​ല്ലാ​തെ എ​നി​ക്കൊ​ന്നും ചെ​യ്യാ​നു​ണ്ടാ​യി​രു​ന്നി​ല്ല.

അ​ഭി​ന​യം ജീ​വി​ത​ത്തി​ലും

ഒ​രുവി​ധം പു​ഷി​ങ് ന​ട​ന്ന് 1982ൽ ​റി​യാ​ദി​ലെ​ത്തി. എെ​ൻ​റ കൂ​ടെ ഗ​ദ്ദാ​മ​യാ​യി ഒ​രു ഗു​ജ​റാ​ത്തി പെ​ൺ​കു​ട്ടി കൂ​ടി​യു​ണ്ടാ​യി​രു​ന്നു. അ​വ​ൾ​ക്ക് അ​ൽപസ്വ​ൽപം ഹി​ന്ദി​യും ഇം​ഗ്ലീ​ഷും അ​റ​ബി​യു​മ​റി​യാം. എ​നി​ക്ക് ആ​കെ അ​റി​യാ​വു​ന്ന​ത് മ​ല​യാ​ള​വും ത​മി​ഴും. ആ​കെ വേ​വ​ലാ​തി​ക​ൾ. പ​ക്ഷേ മൂ​ന്നുമാ​സം കൊ​ണ്ട് ഭാ​ഷ പ​ഠി​ക്കു​മെ​ന്ന് ഞാ​ൻ ശ​പ​ഥംചെ​യ്തു. കാ​ണാ​ൻ സു​ന്ദ​രി​യും ഭാ​ഷ വ​ശ​മു​ള്ള​വ​ളു​മാ​യ​തി​നാ​ൽ ഗു​ജ​റാ​ത്തി പെ​ൺ​കു​ട്ടി​ക്കാ​യി​രു​ന്നു ഞ​ങ്ങ​ൾനി​ന്ന വീ​ട്ടി​ൽ പ്രാ​ധാ​ന്യം കൂ​ടു​ത​ൽ. ആ​ദ്യ മൂ​ന്നുമാ​സം പ്ര​യാ​സ​മു​ണ്ടാ​യി. ഞാ​ൻ ക​ഠി​ന​മാ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു. പ​ക്ഷേ, അ​വ​ൾ ഓ​രോ വാ​ക്ക് പ​റ​യു​മ്പോ​ഴും ഞാ​ൻ അ​ത് മ​ല​യാ​ള​ത്തി​ലെ​ഴു​തിവെ​ച്ച് ഹി​ന്ദി​യും ഇം​ഗ്ലീ​ഷും അ​റ​ബി​കും ഒ​രുവി​ധം വ​ശ​ത്താ​ക്കി. മൂ​ന്നുമാ​സം കൊ​ണ്ട് ആ ​വീ​ട്ടി​ൽ ഞാ​ൻ കു​ടും​ബാം​ഗ​ത്തെ പോ​ലെ​യാ​യി. അ​വി​ട​ത്തെ മു​തി​ർ​ന്ന ഉ​മ്മ​യെ പ​രി​ച​രി​ക്ക​ലാ​യി​രു​ന്നു എെ​ൻ​റ ജോ​ലി. ഉ​മ്മ​ക്കെ​​െന്ന വ​ലി​യ പ്രി​യ​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പോ​വു​മ്പോ​ൾ ഞ​ങ്ങ​ൾ ഒ​രു​മി​ച്ചാ​യി​രു​ന്നു പോ​യി​രു​ന്ന​ത്. പ​ല​പ്പോ​ഴും ഡോ​ക്ട​ർ​മാ​രാ​യോ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​യോ മ​ല​യാ​ളി​ക​ളു​ണ്ടാ​കും. അ​ല്ലെ​ങ്കി​ൽ ത​മി​ഴി​ലോ അ​റ​ബി​യി​ലോ ഇം​ഗ്ലീ​ഷി​ലോ സം​സാ​രി​ച്ച് ഞാ​ൻ രോ​ഗവി​വ​ര​ങ്ങ​ൾ അ​റി​യും. രോ​ഗ​ത്തെ കു​റി​ച്ചു​ള്ള എെ​ൻ​റ അ​റി​വ് ക​ണ്ട് ഉ​മ്മ ഞാ​ൻ ഡോ​ക്ട​റാ​വാ​ൻ വേ​ണ്ടി പ​ഠി​ച്ച​വ​ളാ​ണെ​ന്ന് വി​ശ്വ​സി​ച്ചു. അ​ത് എ​നി​ക്ക് ആ ​വീ​ട്ടി​ൽ കൂ​ടു​ത​ൽ സ്​​നേ​ഹ​വും സൗ​ഹൃ​ദ​വും ല​ഭി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി.


മ​ല​യാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ലേ​ബ​ർ ക്യാ​മ്പി​ൽ പോ​വ​ണ​മെ​ന്ന് ഒ​രുദി​വ​സം ഞാ​ൻ വീ​ട്ടു​കാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​വി​ടെ​യു​ള്ള​വ​രെ​ല്ലാം ചീ​ത്ത​യാ​ണെ​ന്നും അ​ങ്ങോ​ട്ട് പോ​വേ​ണ്ടെ​ന്നു​മാ​യി​രു​ന്നു മ​റു​പ​ടി. എെ​ൻ​റ നി​ർ​ബ​ന്ധം സ​ഹി​ക്കാ​തെ ഒ​രു വ​ണ്ടി​യെ​ടു​ത്ത് പോ​വാ​ൻ അ​നു​മ​തി ന​ൽ​കി. ൈഡ്ര​വ​റും ഞാ​നും വ​ണ്ടി​യി​ൽ പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ, സം​ശ​യം തോ​ന്നി​യ വീ​ട്ടി​ലെ ഒ​രു അം​ഗം ഞ​ങ്ങ​ളെ മ​റ്റൊ​രു കാ​റി​ൽ പി​ന്തു​ട​ർ​ന്നു. മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ എ​ത്തി​യ​പ്പോ​ൾ എ​ന്നെ തി​രി​ച്ച​റി​ഞ്ഞു. ‘ആ​യി​ഷ​ത്താ എ​ന്താ ഇ​വി​ടെ​യെ​ന്ന്’ ചോ​ദി​ച്ച് അ​വ​ർ ചു​റ്റും കൂ​ടി. ഞാ​ൻ ഇ​വി​ടെ ഗ​ദ്ദാ​മ​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ നി​ങ്ങ​ൾ വേ​ല​ക്കാ​രി​യാ​വേ​ണ്ട​വ​ള​ല്ല, ക​ലാ​കാ​രി​യാ​ണെ​ന്ന് അ​വ​ർ ഒ​രേ സ്വ​ര​ത്തി​ൽ പ​റ​ഞ്ഞു. നാ​ട​ക​മാ​ണ് എ​നി​ക്ക് ആ ​അ​നു​ഗ്ര​ഹം ത​ന്ന​ത്. ഞ​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന​വ​രും ഈ ​കാ​ഴ്​ച കാ​ണു​ന്നു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളി​ക​ളു​ടെ സ്​​നേ​ഹം ക​ണ്ട​പ്പോ​ൾ ഞാ​നൊ​രു സൂ​പ്പ​ർ സ്​​റ്റാ​റാ​ണെ​ന്ന് അ​വ​ർ തെ​റ്റി​ദ്ധ​രി​ച്ചു. വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ കൂ​ടു​ത​ൽ സ്​​നേ​ഹ​ത്തോ​ടെ​യും ആ​രാ​ധ​ന​യോ​ടെ​യും പെ​രു​മാ​റി. അ​തും ക​ലാ​കാ​രി​യാ​യ​തിെ​ൻ​റ ബ​ഹു​മാ​ന​മാ​യി​രു​ന്നു. പി​ന്നീ​ട് എെ​ൻ​റ സ​ഹോ​ദ​രി​മാ​രു​ടെ മ​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഞാ​ൻ ആ ​വീ​ട്ടി​ലെ​ത്തി​ച്ചു. ആ​ദ്യ​ത്തെ മൂ​ന്നുമാ​സം ഒ​ഴി​ച്ചുനി​ർ​ത്തി​യാ​ൽ പ്ര​വാ​സം ന​ല്ല ഓ​ർ​മ മാ​ത്ര​മാ​ണ് പ​ക​ർ​ന്ന​ത്. 19 വ​ർ​ഷ​ത്തെ നീ​ണ്ട ഗ​ൾ​ഫ് വാ​സം ക​ഴി​ഞ്ഞ് 2001ൽ ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഓ​രോ മാ​സ​വും കി​ട്ടി​യ​തൊ​ക്കെ ഞാ​ൻ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച് കൊ​ടു​ത്തി​രു​ന്നു. മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് 500 റി​യാ​ലും 500 രൂ​പ​യു​ടെ നോ​ട്ടും മാ​ത്രം. മ​ന​സ്സി​ൽ വീ​ണ്ടും ശൂ​ന്യ​ത നി​റ​ഞ്ഞു. ഒ​ന്നും ചെ​യ്യാ​നി​ല്ലാ​താ​യി.

നാ​ട​ക​ത്തി​ലേ​ക്ക് വീ​ണ്ടും

2001ലാ​ണ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തുന്ന​ത്. നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ നി​ല​മ്പൂ​രി​ൽ എ​നി​ക്കും കെ.​ടി. മു​ഹ​മ്മ​ദി​നും സ്വീ​ക​ര​ണ​മു​ണ്ടാ​യി​രു​ന്നു. കെ.​ടി​യു​ടെ ‘ഇ​ത് ഭൂ​മി​’യാ​ണ് നാ​ട​ക​ത്തിെ​ൻ​റ അ​മ്പ​താം വാ​ർ​ഷി​ക​മാ​യി​രു​ന്നു. ഈ ​നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ എ​ന്നെ നി​ർ​ബ​ന്ധി​ച്ചു. നി​ല​മ്പൂ​ർ ബാ​ല​െൻറ മ​ക​ൻ സ​ന്തോ​ഷും എെ​ൻ​റ സ​ഹോ​ദ​ര​ൻ മാ​നു​പ്പ​യും കു​ഞ്ഞാ​ല​നു​മെ​ല്ലാം നി​ർ​ബ​ന്ധി​ച്ചു. അ​ങ്ങ​നെ ആ ​നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു.​നി​ല​മ്പൂ​ർ ബാ​ല​െൻറ പേ​രി​ലു​ള്ള പു​ര​സ്​​കാ​ര​വും ല​ഭി​ക്കും. നാ​ട​ക​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ര​ണം എ​ന്ന് അ​ന്നും തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി ‘ഇ​ത് ഭൂ​മി​യാ​ണ്’ എ​ന്ന നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു​വെ​ന്ന് മാ​ത്രം. എ​ന്നാ​ൽ നാ​ട​ക​ത്തി​നോ​ട് വെ​റു​പ്പി​ല്ലെ​ങ്കി​ൽ ത​െ​ൻ​റ ട്രൂ​പ്പിെ​ൻ​റ ഭാ​ഗ​മാ​വ​ണ​മെ​ന്ന് ഇ​ബ്രാ​ഹിം വെ​ങ്ങ​ര ആ​വ​ശ്യ​പ്പെ​ട്ടു. പ​ണ്ട് അ​ഭി​ന​യി​ച്ചി​രു​ന്ന​പ്പോ​ൾ വി​ല​ക്കി​യി​രു​ന്ന​വ​ർ പ​ല​രും നി​ർ​ബ​ന്ധി​ക്കാ​ൻ തു​ട​ങ്ങി. അ​തോ​ടെ വീ​ണ്ടും അ​ര​ങ്ങി​ലെ​ത്താ​ൻ തീ​രു​മാ​നി​ച്ചു. 2002 ആ​ഗ​സ്​​റ്റി​ലാ​ണ് ഇ​ബ്രാ​ഹിം വെ​ങ്ങ​ര​യു​ടെ ‘ഉ​ള്ള​ത് പ​റ​ഞ്ഞാ​ൽ’ എ​ന്ന നാ​ട​ക​ത്തി​ൽ ഉ​മ്മ​യെ​ന്ന മാ​ന​സി​ക സം​ഘ​ർ​ഷം അ​നു​ഭ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി നാ​ട​ക​ ലോ​ക​ത്തേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളാ​യി​രു​ന്നു വേ​ദി. വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് അ​ന്ന് എ​ല്ലാ​വ​രും എ​ന്നെ വ​ര​വേ​റ്റ​ത്. മാ​ധ്യ​മ​ങ്ങ​ളും തി​രി​ച്ച് വ​ര​വി​ന് വ​ലി​യ പ്രാ​ധാ​ന്യംന​ൽ​കി. നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ ല​ഭി​ച്ചു. പി​ന്നീ​ട് ഖാ​ൻകാ​വി​ൽ നി​ല​യ​ത്തിെ​ൻ​റ ക​രി​ങ്കു​ര​ങ്ങ് എ​ന്ന നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു. മൂ​ന്നുത​രം ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ഇ​തി​ൽ. ഒ​രേ ക​ഥാ​പാ​ത്ര​ത്തിെ​ൻ​റത​ന്നെ മൂ​ന്ന് ഘ​ട്ട​ങ്ങ​ൾ.

മ​ട​ങ്ങിവ​ര​വി​ന് ശേ​ഷ​മാ​ണ് നാ​ട​ക​ത്തിെ​ൻ​റ രൂ​പ​വും ഭാ​വ​വു​മാ​കെ മാ​റി​യ​ത് ഞാ​ൻ അ​റി​യു​ന്ന​ത്. ഒ​രു കൂ​ട്ടാ​യ്മ​യു​ടെ ഉ​ൽ​പ്പ​ന്ന​മാ​യി​രു​ന്ന നാ​ട​കം ക​ച്ച​വ​ട​മാ​യി മാ​റി​യി​രു​ന്നു അ​പ്പോ​ഴേ​ക്കും. നാ​ട​ക മു​ത​ലാ​ളി​മാ​ർ ഉ​ണ്ടാ​യിതുട​ങ്ങി. ക​ല​യി​ൽ മൂ​ല്യ​മു​ണ്ടാ​വ​ണ​മെ​ന്നാ​ണ് എെ​ൻ​റപ​ക്ഷം. വി​നോ​ദം മാ​ത്ര​മ​ല്ല ക​ല, അ​ത് സ​മൂ​ഹ​ത്തോ​ട് എ​ന്തെ​ങ്കി​ലും സം​വ​ദി​ക്ക​ണം. ഇ​ന്ന​ത്തെ നാ​ട​ക​ങ്ങ​ളി​ൽ അ​തൊ​ന്നും കാ​ണാ​നി​ല്ല. പ​ക​രം കു​തി​കാ​ൽ​വെ​ട്ടും പാ​ര​വെ​പ്പും. ഓ​രോ നാ​ട​ക​ങ്ങ​ളു​ടെ റി​ഹേ​ഴ്സ​ലി​നാ​യി ചെ​ല്ലു​മ്പോ​ൾ എ​നി​ക്ക് പ്രാ​ധാ​ന്യം ല​ഭി​ക്കു​ന്ന​ത് സ​ഹ​നാ​ട​ക​ക്കാ​രെ അ​സ്വ​സ്​​ഥ​രാ​ക്കി. എ​ല്ലാ​വ​രും നാ​ട​കം ത​ന്നെ അ​ല്ലേ ചെ​യ്യു​ന്ന​ത് എ​ന്നി​ട്ട് ഇ​വ​ർ​ക്ക് മാ​ത്രം എ​ന്താ ഇ​ത്ര പ്രാ​ധാ​ന്യം എ​ന്ന ത​ര​ത്തി​ലൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടി​ട്ടു​ണ്ട്. അ​തോ​ടെ നാ​ട​കം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന കാ​ല​ത്ത് അ​ക്കാ​ദ​മി​ക്ക് വേ​ണ്ടി ഒ​രു നാ​ട​കം ക​ളി​ച്ചിട്ടുണ്ട്.

മ​ല​ബാ​റി​ൽ നി​ല​മ്പൂ​ർ യു​വ​ജ​ന ക​ലാ​സ​മി​തി സ​ജീ​വ​മാ​യി​രു​ന്ന​പ്പോ​ൾത​ന്നെ തി​രു​വി​താം​കൂ​റി​ൽ കെ.​പി.​എ.​സി വ​ള​ർ​ച്ച​യു​ടെ പാ​ത​യി​ലാ​യി​രു​ന്നു. കെ.​പി.​എ.​സി​ക്ക് കി​ട്ടി​യ പ്രാ​ധാ​ന്യം ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ല്ല. പാ​ർ​ട്ടിപോ​ലും കെ.​പി.​എ.​സി​യു​ടെ വ​ള​ർ​ച്ച​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കി​യ​ത്. അ​വ​ർ പ്ര​ഫ​ഷ​ന​ൽ രീ​തി​യി​ൽ ത​ന്നെ​യാ​യി​രു​ന്നു ട്രൂ​പ്പ് ന​ട​ത്തി​യ​ത്. നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ല്ല പ്ര​തി​ഫ​ലം കൊ​ടു​ത്തുപോ​ന്നു. ഞ​ങ്ങ​ൾ ത​ബ​ല​യും ഹാ​ർ​മോ​ണി​യ​വും വേ​ഷ​വി​ധാ​ന​ങ്ങ​ളും ത​ല​ച്ചു​മ​ടെ​ടു​ത്ത് ന​ട​ന്നു. ഇ​ങ്ക്വിലാ​ബ് സി​ന്ദാ​ബാ​ദ് വി​ളി​യോ​ടെ ന​ട​ന്നാ​ണ് പ​ല സ്​​ഥ​ല​ത്തും എ​ത്തി​യ​ത്. പക്ഷേ, അ​തിെ​ൻ​റ പ്രാ​ധാ​ന്യം ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ല്ല. ഇ​ന്നും കെ.​പി.​എ.​സി എ​ന്ന വി​ലാ​സം പ​ല​ർ​ക്കും അ​ഭി​മാ​ന​മാ​ണ്. അ​വി​ടെ നാ​ട​കം ക​ളി​ക്കു​മ്പോ​ൾ മ​ന്ത്രി​മാ​രും രാഷ്​ട്രീ​യ നേ​താ​ക്ക​ളും റി​ഹേ​ഴ്സ​ൽ ക്യാ​മ്പി​ലു​ണ്ടാ​കും. അ​തു​കൊ​ണ്ട് അ​വ​ർ​ക്ക് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ല​ഭി​ച്ചു. ഇ.​എം.​എ​സും കെ.​പി.​ആ​ർ. ഗോ​പാ​ല​നു​മെ​ല്ലാം ഞ​ങ്ങ​ളു​ടെ ക്യാ​മ്പി​ലും എ​ത്തി​യി​രു​ന്നു. തി​രു​വി​താം​കൂ​റുകാർ​ക്ക് മ​ല​ബാ​റിെ​ൻ​റ ഭാ​ഷ മ​ന​സ്സിലാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി നാ​ട​ക​ങ്ങ​ൾ കാ​ൻ​സ​ൽ ചെ​യ്യേ​ണ്ടിവ​ന്നി​ട്ടു​ണ്ട്. കെ.​പി.​എ.​സി​യു​ടെ നാ​ട​ക​ങ്ങ​ൾ കേ​ര​ള​മു​ട​നീ​ളം അ​റി​യ​പ്പെ​ട്ടു. പുണെ, മ​ദ്രാ​സ്, കോ​യ​മ്പ​ത്തൂ​ർ തു​ട​ങ്ങി കേ​ര​ള​ത്തി​ന് പു​റ​ത്തും വേ​ദി​ക​ൾ ല​ഭി​ച്ചി​ട്ടും ഞ​ങ്ങ​ൾ മ​ല​ബാ​റി​ൽ മാ​ത്രം അ​റി​യ​പ്പെ​ട്ടു. കെ.​പി.​എ.​സി​യു​ടെ നാ​ട​ക ഗാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ചു​ണ്ടു​ക​ളി​ൽ ത​ത്തി​ക്കളി​ക്കു​ന്നു. എ​ന്നാ​ൽ, ഞ​ങ്ങ​ൾ അ​ത്ത​ര​ത്തി​ൽ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്താ​തെ പോ​യി. വി​ദ്യാ​സ​മ്പ​ന്ന​ർ തി​രു​വി​താം​കൂ​ർ ഭാ​ഗ​ത്തേ​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു​വെ​ന്ന​തും കെ.​പി.​എ.​സി​യു​ടെ പ്ര​ചാ​രം വ​ർ​ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഐ​ക്യ​കേ​ര​ള രൂ​പീ​ക​ര​ണം, ഭാ​ഷ​യു​ടെ​യും സം​സ്​​കാ​ര​ത്തിെ​ൻ​റ​യും വ​ള​ർ​ച്ച എ​ന്നി​ങ്ങ​നെ പ​ല​തി​നുവേ​ണ്ടി​യും ഞ​ങ്ങ​ൾ നാ​ട​ക​ത്തി​ലൂ​ടെ മു​ന്നി​ട്ടി​റ​ങ്ങി​യെ​ങ്കി​ലും കെ.​പി.​എ.​സി മാ​ത്ര​മാ​ണ് എ​ന്തെ​ങ്കി​ലും ചെ​യ്ത​ത് എ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ വേ​ദ​നി​പ്പി​ക്കാ​റു​ണ്ട്. കെ.​പി.​എ.​സി​യെ കു​റ​ച്ച് കാ​ണു​ന്നി​ല്ല, എ​ങ്കി​ൽപോ​ലും.

സി​നി​മ​യി​ൽ വീ​ണ്ടും

മ​ട​ങ്ങി വ​ര​വി​നുശേ​ഷം നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ‘പ​ര​ദേ​ശി’, ‘അ​മ്മ​ക്കി​ളി​ക്കൂ​ട്’, ‘പാ​ലേ​രി മാ​ണി​ക്യം’, ‘ഉൗമക്കു​യി​ൽ പാ​ടു​മ്പോ​ൾ’, ‘അ​ലി​ഫ്’ തു​ട​ങ്ങി നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ. ‘ഉൗമക്കു​യി​ൽ പാ​ടു​മ്പോ​ൾ’ എ​ന്ന ചി​ത്ര​ത്തി​ന് 2011ൽ ​മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ടി​ക്കു​ള്ള സം​സ്​​ഥാ​ന സ​ർ​ക്കാ​ർ പു​ര​സ്​​കാ​രം ല​ഭി​ച്ചു. എ​സ്.​എ​ൽ പു​രം സ​ദാ​ന​ന്ദ​ൻ അ​വാ​ർ​ഡ്, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ പു​ര​സ്​​കാ​ര​ങ്ങ​ൾ ഒ​രു​പാ​ട് വ​ന്നു. 81ാമ​ത്തെ വ​യ​സ്സിലും അ​ഭി​ന​യ​ക​ള​രി​യി​ൽത​ന്നെ​യാ​ണ്. ആ​ദി​ൽ നാ​യ​ക​നാ​യു​ന്ന ‘ഹ​ലോ ദു​ബാ​യ്ക്കാ​രാ’ എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ.

നിലമ്പൂർ ആയിഷ (കയ്യൊപ്പ് -2005)

സ്​​ത്രീ​യെ​ന്ന നി​ല​യി​ൽ ഒ​രു കു​ടും​ബ​ത്തിെ​ൻ​റ സു​ഖം ഞാ​ൻ അ​നു​ഭ​വി​ച്ചി​രു​ന്നി​ല്ല. എ​ങ്കി​ലും ജീ​വി​ത​ത്തി​ലു​ട​നീ​ളം ഏ​തെ​ങ്കി​ലും ഒ​രു കു​ടും​ബ​ത്തിെ​ൻ​റ ഭാ​രം എ​ന്നി​ലു​ണ്ടാ​യി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ സ്​​ത്രീ​ക​ളെ പി​ന്നോ​ട്ട് വ​ലി​ക്കു​ന്ന​താ​ണ് സ​മൂ​ഹ​ത്തിെ​ൻ​റ പൊ​തു​വാ​യ അ​വ​സ്​​ഥ. ചി​ല​ർ സ്വ​യം പി​ൻ​വാ​ങ്ങു​ക​യും ചെ​യ്യു​ന്നു. പ​ത്തും പ​തി​മൂ​ന്നും വ​യ​സ്സുള്ള​പ്പോ​ൾ വി​വാ​ഹം ക​ഴി​ച്ച​യ​ക്കു​ന്ന​തി​നെ​തി​രെ​യും മൈ​സൂ​ർ ക​ല്യാ​ണം, അ​റ​ബി ക​ല്യാ​ണം തു​ട​ങ്ങി​യ ഏ​ർ​പ്പാ​ടി​നെ​തി​രെ​യും ഞാ​ൻ പ​ല വേ​ദി​ക​ളി​ലും സം​സാ​രി​ച്ചി​ട്ടു​ണ്ട്. 13 വ​യ​സ്സ്​​ ക​ളി​ച്ചും ക​ഥ​പ​റ​ഞ്ഞും ന​ട​ക്കേ​ണ്ട പ്രാ​യ​മാ​ണ്. വി​വാ​ഹ​ത്തി​നു​ള്ള​ത​ല്ല. പെ​ൺ​മ​ക്ക​ളെ വി​വാ​ഹി​ത​രാ​ക്കി സു​ര​ക്ഷി​ത​രാ​ക്കാം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. കു​ടും​ബം എ​ന്ന ച​ട്ട​ക്കൂ​ടി​ൽ ഒ​തു​ങ്ങാ​ത്ത​തുകൊ​ണ്ടാ​വും എ​നി​ക്ക് സ്​​ത്രീ​യെ​ന്ന നി​ല​യി​ൽ ഇ​ത്ര സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച​ത്. സ്വ​ത​ന്ത്ര​മാ​യി എ​വി​ടെ​യും സ​ഞ്ച​രി​ക്കാം സം​സാ​രി​ക്കാം. അ​ത് എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും ല​ഭി​ക്ക​ണ​മെ​ന്നി​ല്ല. എെ​ൻ​റ അ​ഭി​പ്രാ​യ​ത്തി​ൽ എ​ഴു​താ​നും പ്ര​സം​ഗി​ക്കാ​നും നാ​ട​കം ക​ളി​ക്കാ​നു​മൊ​ക്കെ എ​ളു​പ്പ​മാ​ണ്. പ​ക്ഷേ, പ്ര​വ​ർ​ത്തി​യി​ൽ കൊ​ണ്ടു​വ​രാ​ൻ എ​ളു​പ്പ​മ​ല്ല. വ​ള​രെ അ​ടു​പ്പ​മു​ള്ള​വ​ർത​ന്നെ എ​ഴു​തി​യ​തി​ന് നേ​ർ വി​പ​രീ​ത​മാ​യി ജീ​വി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്.

(അവസാനിച്ചു)

Show More expand_more
News Summary - Nilambur Ayisha life story