Begin typing your search above and press return to search.
proflie-avatar
Login

അന്തമാനിലേക്ക്​ നാ​ടു​ക​ട​ത്ത​പ്പെ​ട്ട 1921ലെ ​മ​ല​ബാ​ർ ക​ലാ​പ പോ​രാ​ളി​ക​ൾ​ക്ക്​ എ​ന്ത്​ സം​ഭ​വി​ച്ചു? അ​വ​ർ എ​ങ്ങ​നെ ജീ​വി​ച്ചു?

കാ​ലാ​പാ​നി​യി​ലേ​ക്ക്​ നാ​ടു​ക​ട​ത്ത​പ്പെ​ട്ട 1921ലെ ​മ​ല​ബാ​ർ ക​ലാ​പ പോ​രാ​ളി​ക​ൾ​ക്ക്​ എ​ന്ത്​ സം​ഭ​വി​ച്ചു? അ​വ​ർ എ​ങ്ങ​നെ ജീ​വി​ച്ചു? അ​പൂ​ർ​വ​മാ​യ ശ​ബ്​​ദ​രേ​ഖ 36 വ​ർ​ഷ​ത്തി​ന്​ ശേ​ഷം ക​ണ്ടെ​ടു​ക്കു​ന്നു. പൂ​വ​ക്കു​ണ്ടി​ൽ അ​ല​വി എ​ന്ന മ​ല​ബാ​ർ മാ​പ്പി​ള​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​െ​ൻ​റ ഇൗ ​ഓ​ഡി​യോ രേ​ഖ 1921ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​ണ്. മാധ്യമം പുതുവർഷപ്പതിപ്പ്​ 2019 പ്രസിദ്ധീകരിച്ചത്​.

അന്തമാനിലേക്ക്​ നാ​ടു​ക​ട​ത്ത​പ്പെ​ട്ട 1921ലെ ​മ​ല​ബാ​ർ ക​ലാ​പ   പോ​രാ​ളി​ക​ൾ​ക്ക്​ എ​ന്ത്​ സം​ഭ​വി​ച്ചു? അ​വ​ർ എ​ങ്ങ​നെ ജീ​വി​ച്ചു?
cancel

ഇ​വ​രു​ടെ കേ​ര​ള​വു​മാ​യു​ള്ള ര​ക്ത​ബ​ന്ധം മ​ല​ബാ​റി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ട​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. അ​ന്ത​മാ​നി​ലെ മ​ണ്ണാ​ർ​ഗാ​ട്ടും കാ​ലി​ക്ക​റ്റും വ​ണ്ടൂ​രും തി​രൂ​രും നി​ല​മ്പൂ​രും മ​ലാ​പ്പു​റ​വു​മൊ​ക്കെ ഇൗ ​ക​ഥ​ക​ൾ ന​മു​ക്ക്​ പ​റ​ഞ്ഞു​ത​രും.1921​െല ​മ​ല​ബാ​ർ ക​ലാ​പ​ത്തി​ന്​ (Malabar Rebellion) പ​ല പ​ശ്ചാ​ത്ത​ല​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ലോ​ക​ത്താ​ക​മാ​നം രൂ​പം​കൊ​ണ്ട ഖി​ലാ​ഫ​ത്ത്​ പ്ര​സ്​​ഥാ​ന​ത്തെ ഗാ​ന്ധി​ജി ദേ​ശീ​യ​സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി സ്വീ​ക​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം സം​ഭ​വി​ച്ച ഒ​ന്നാ​യി​രു​ന്നി​ല്ല അ​ത്. സാ​മ്പ​ത്തി​ക അ​രാ​ജ​ക​ത്വം, ജ​ന്മി​ത്തം, ബ്രി​ട്ടീ​ഷു​കാ​ർ ന​ട​ത്തി​യ അ​ടി​ച്ച​മ​ർ​ത്ത​ലു​ക​ൾ, ബ്രി​ട്ടീ​ഷു​കാ​രു​ടെ 'വി​ഭ​ജി​ച്ചു കീ​ഴ​ട​ക്കു​ക' എ​ന്ന ന​യം തു​ട​ങ്ങി നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ മ​ല​ബാ​റി​ലെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​യി​രു​ന്ന​താ​യി പ​ല ച​രി​ത്ര​കാ​ര​ന്മാ​രും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. മ​ല​ബാ​ർ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​പ്പി​ള​മാ​രി​ൽ ഭൂ​രി​പ​ക്ഷ​വും ക​ർ​ഷ​ക തൊ​ഴി​ലാ​ളി​ക​ളോ കു​ടി​യാ​ന്മാ​രോ ദി​വ​സക്കൂലി​ക്കാ​രോ പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രോ ആ​യി​രു​ന്നു. കു​റ​ച്ച്​ ഹി​ന്ദു​ക്ക​ളും ഈ ​ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഭൂ​വു​ട​മ​ക​ൾ​ക്കും ജ​ന്മി​ക​ൾ​ക്കും എ​തി​രെ അ​വ​കാ​ശ​ങ്ങ​ളും നീ​തി​യും നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ടി​സ്ഥാ​ന വ​ർ​ഗം കൂ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​മാ​യി​രു​ന്നു അ​ത്.

1921നെ​പ്പ​റ്റി​യു​ള്ള ച​രി​ത്രപ​ഠ​ന​ങ്ങ​ളും ന​ട​ന്ന​ത് ബ്രി​ട്ടീ​ഷ്-​സ​ർ​ക്കാ​ർ രേ​ഖ​ക​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ള​വ​യാ​ണ് എ​ന്ന​ത്​ വേ​റെ കാ​ര്യം. എ​ന്നാ​ൽ, സ​മ​ര​ത്തി​ൽ പി​ടി​കൂ​ടി​യ​വ​രെ​യും മ​റ്റും പി​ന്നീ​ട്​ അ​ന്ത​മാ​നി​ലേ​ക്ക്​ നാ​ടു ക​ട​ത്ത​പ്പെ​ട്ട മാ​പ്പി​ള​മാ​രു​ടെ അ​നു​ഭ​വ രേ​ഖ​ക​ൾ അ​വ​ലം​ബ​മാ​ക്കി​യു​ള്ള ച​രി​ത്രര​ച​ന​ക​ൾ അ​പൂ​ർ​വ​മാ​ണ്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്ക്​ പി​ന്നീ​ട്​ എ​ന്ത്​ സം​ഭ​വി​ച്ചു എ​ന്ന്​ ഏ​റെ വി​ര​ള​മാ​യി മാ​ത്ര​മേ അ​ന്വേ​ഷി​ക്ക​പ്പെ​ട്ടു​ള്ളൂ.

പൂ​വ​ക്കു​ണ്ടി​ൽ അ​ല​വി എ​ന്ന മാ​പ്പി​ള​യു​മാ​യു​ള്ള അ​ഭി​മു​ഖ​ത്തി​െ​ൻ​റ ഓ​ഡി​യോ രേ​ഖ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പേ​ര​ക്കു​ട്ടി​യാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ സു​ബൈ​ർ അ​ഹ​മ്മ​ദി​െ​ൻ​റ ശേ​ഖ​ര​ത്തി​ൽ ഉ​ണ്ട്. 1982ൽ ​ആ​കാ​ശ​വാ​ണി പോ​ർ​ട്ട് ബ്ലെ​യ​ർ കേ​ന്ദ്ര​മാ​യി​രു​ന്നു അ​ഭി​മു​ഖം പ്ര​ക്ഷേ​പ​ണം ചെ​യ്തി​രു​ന്ന​ത്. അ​ന്ന് മ​ല​ബാ​റി​ൽ​നി​ന്നും ബെ​ല്ലാ​രി​യി​ലേ​ക്കും പി​ന്നെ അ​ന്ത​മാ​നി​ലേ​ക്കും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു പൂ​വ​ക്കു​ണ്ടി​ൽ അ​ല​വി. ക​ർ​ഷ​ക​നാ​യ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്ന ഈ ​അ​ഭി​മു​ഖം മ​ല​ബാ​റി​ൽ അ​ന്ന് ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ​യും തു​ട​ർ​ന്ന് ന​ട​ന്ന നാ​ടു​ക​ട​ത്ത​ൽ ശി​ക്ഷ​യു​ടെ​യും ഒ​രു അ​പൂ​ർ​വ ച​രി​ത്രരേ​ഖ​യാ​ണ്.

അന്തമാനിൽ താമസമാക്കിയ മലബാർ മാപ്പിളമാർ. ഇരിക്കുന്നവരിൽ വലതുനിന്ന്​ മൂന്നാമത്തേതാണ്​ പി.കെ. അലവി

പി.​കെ. അ​ല​വി അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ക്കു​ന്നു: ''സ്​​റ്റേ​ഷ​ൻ പൊ​ളി​ച്ചു. മ​രൊ​ക്കെ (മ​ര​ങ്ങ​ൾ)​മു​റി​ച്ച് റോ​ഡി​ലി​ട്ടു. ഇ​ങ്ങ​നെ ഒ​രു മാ​സം പ​ട്ടാ​ളം വ​ന്നി​ല്ല. പി​ന്നെ പ​ട്ടാ​ളം വ​ന്നു. പ​ട്ടാ​ളം വ​ന്നി​ട്ട് ഒ​രു ത​ല​ക്ക​ന്ന്, ഓ​ലെ (സ​മ​ര​ക്കാ​രെ) അ​ങ്ങ​ട്ടും വെ​ടി​വെ​ച്ചു. അ​ങ്ങ​നെ ഉ​ള്ള മ​ല​ബാ​റാ​ണ്. ഓ​ല് പി​ന്നെ, ബ്രി​ട്ടീ​ഷു​കാ​രെ ന​മു​ക്ക് പു​ട്ച്ചാ​ൻ ക​യ്യൂ​ല. ഇ​ങ്ങ​നെ മ​ല​യാ​ണ്... വെ​ള്ള​ക്കാ​ര് പ​ട്ടാ​ള​ക്കാ​ര് അ​ന​വ​ധി തീ​ർ​ന്നു. പി​ന്നെ അ​വ​സാ​നം ഓ​ര് (സ​മ​ര​ക്കാ​ർ) ര​ണ്ടു മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ വേ​റൊ​രു ഗൂ​ർ​ക്കാ​വി​നെ കൊ​ന്നു. ഗൂ​ർ​ക്കാ​വി​നെ കോ​ന്നാ​ല് ... ഗൂ​ർ​ക്കാ​വ്‌ വെ​ടി പൊ​ട്ടു​ന്നേ​ട്ത്ത് ഓ​ല് വ​രും. അ​പ്പൊ ഞ​ങ്ങ​ള് കാ​ട്ക്ക് പോ​കും. അ​ങ്ങ​നെ പ​ല സം​ഭ​വ​വും വെ​ടി​യും ക​ഴി​ഞ്ഞു. പി​ന്നെ ഇ​വ​ര് എ​ന്തു ചെ​യ്തു ഞ​ങ്ങ​ളെ, ഈ ​വ​സ​തി​യി​ൽ വ​ള​ഞ്ഞു, മ​ലി​നം, അ​ങ്ങ​ട്ട് എ​റ​ങ്ങാ​ൻ പാ​ടി​ല്ലാ​തെ ബ​ന്ധാ​ക്കി. അ​ങ്ങ​നെ ബ​ന്ധാ​ക്കി ബു​ദ്ധി​മു​ട്ടി. അ​പ്പോ​ളേ​ക്കും ആ​റ് മാ​സം ക​ഴി​ഞ്ഞു. പി​ന്നെ ഓ​ല് പൊ​ര ഒ​ക്കെ ചു​ട്ടു. ഒ​രു​പാ​ട് ആ​ളെ വെ​ടി​വെ​ച്ചു. പി​ടി​ച്ചു...''

* * * *

നി​സ്സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​വും ഖി​ലാ​ഫ​ത്ത്​ പ്ര​സ്ഥാ​ന​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി 1920 ആ​ഗ​സ്​​റ്റ്​ 18ന് ​ഗാ​ന്ധി​ജി​യും ഖി​ലാ​ഫ​ത്ത്​ പ്ര​സ്ഥാ​ന നേ​താ​വ്​ മൗ​ലാ​ന ഷൗ​ക്കത്ത്​ അ​ലി​യും കോ​ഴ​ി​ക്കോ​ട്​ സ​ന്ദ​ർ​ശി​ച്ചു. നി​ര​വ​ധി മാ​പ്പി​ള​മാ​ർ പ​ങ്കെ​ടു​ത്തി​രു​ന്ന അ​ന്ന​ത്തെ യോ​ഗ​ത്തി​ൽ ഗാ​ന്ധി​ജി ന​ട​ത്തി​യ പ്ര​സം​ഗം മ​ല​ബാ​ർ ക​ലാ​പ​ത്തി​െ​ൻ​റ അ​ക​ക്കാ​മ്പ് വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു: ''70 മി​ല്യ​ൺ മു​സ്​​ലിം​ക​ളോ​ട് ബ്രി​ട്ടീ​ഷു​കാ​ർ അ​നീ​തി ചെ​യ്തി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട്​ സ​ർ​ക്കാ​റു​മാ​യു​ള്ള സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന​ത് ഓ​രോ മു​സ​ൽ​മാ​െ​ൻ​റ​യും ബാ​ധ്യ​ത​യാ​ണ്. സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള നി​സ്സ​ഹ​ക​ര​ണ​ത്തി​ലും ഖി​ലാ​ഫ​ത്ത്​ പ്ര​ക്ഷോ​ഭ​ത്തി​ലും ഹി​ന്ദു​ക്ക​ൾ അ​വ​രു​ടെ മു​സ്​​ലിം സ​ഹോ​ദ​ര​ന്മാ​രു​ടെ കൂ​ടെ കൂ​ട​ണം.'' ഖി​ലാ​ഫ​ത്ത്​ പ്ര​സ്ഥാ​ന നേ​താ​വാ​യി​രു​ന്ന ഷൗ​ക്കത്ത് അ​ലി​യു​ടെ ബ്രി​ട്ടീ​ഷ് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പോ​രാ​ടാ​നു​ള്ള ആ​ഹ്വ​ാനം ആ ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മാ​പ്പി​ള​മാ​ർ​ക്ക് ന​വ ഊ​ർ​ജം ന​ൽ​കി.

ദക്ഷിണ അന്തമാനിലെ കണ്ണാപുരം ഗ്രാമത്തിലെ മസ്​ജിദുന്നൂർ

ക​ലാ​പം അ​ടി​ച്ച​മ​ർ​ത്താ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഗൂ​ർ​ഖാ റെ​ജി​മെ​ൻ​റി​നെ കു​റി​ച്ച് അ​ല​വി അ​ഭി​മു​ഖ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഒ​ളി​പ്പോ​രി​ലെ ഗൂ​ർ​ഖ​ക​ളു​ടെ പ്രാ​ഗ​ല്​​ഭ്യം പ്ര​സി​ദ്ധ​മാ​ണ്. ആം​ഗ്ലോ^​നേ​പ്പാ​ൾ യു​ദ്ധ​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ ഗൂ​ർ​ഖ​ക​ളു​ടെ സാ​മ​ർ​ഥ്യം തി​രി​ച്ച​റി​യു​ന്ന​ത്. പി​ന്നീ​ട് ബ്രി​ട്ടീ​ഷ് ഗൂ​ർ​ഖ​ക​ളെ അ​വ​രു​ടെ സൈ​ന്യ​ത്തി​െ​ൻ​റ ഭാ​ഗ​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ട്ടം എ​ന്ന​റി​യ​പ്പെ​ടു​ന്ന 1857ലെ ​ല​ഹ​ള​യെ അ​ടി​ച്ച​മ​ർ​ത്താ​ൻ ബ്രി​ട്ടീ​ഷ് ഗൂ​ർ​ഖ​ക​ളെ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. 1921ലെ ​സ​മ​രം എ​ത്ര​ത്തോ​ളം ശ​ക്ത​മാ​യി​രു​ന്നു എ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഗൂ​ർ​ഖാ റെ​ജി​മെ​ൻ​റി​നെ ഇ​റ​ക്കാ​നു​ള്ള ബ്രി​ട്ടീ​ഷ് തീ​രു​മാ​നം.

* * * *

നാ​ട് ക​ട​ത്ത​ൽ ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട ക​ലാ​പ​കാ​രി​ക​ളെ മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ൽ നി​ന്ന്​ അ​ന്ത​മാ​നി​ലേ​ക്ക്​ കൊ​ണ്ടുവ​രു​ക​യാ​യി​രു​ന്നു. കു​റ​ച്ചു കാ​ലം സെ​ല്ലു​ലാ​ർ ജ​യി​ലി​ൽ ത​ട​വി​ലി​ട്ട ശേ​ഷം ഇ​വ​രെ സൗ​ത്ത് അ​ന്ത​മാ​നി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള കു​റ്റ​വാ​ളി താ​വ​ള​ങ്ങ​ളി​ലേ​ക്കു മാ​റ്റി. പു​ന​ര​ധി​വാ​സ സ്ഥ​ല​ത്ത് അ​വ​രെ തൊ​ഴി​ലാ​ളി​ക​ളാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് 'സെ​ൽ​ഫ്​ സ​പ്പോ​ർ​ട്ടി​ങ് ടി​ക്ക​റ്റി'​െ​ൻ​റ (Self Supporting Ticket) ഭാ​ഗ​മാ​യി ത​ട​വു​കാ​രെ അ​വ​രു​ടെ കു​ടും​ബ​ത്തെ മ​ല​ബാ​റി​ൽനി​ന്നും ഇ​ങ്ങോ​ട്ടു കൊ​ണ്ടുവ​രാ​നും അ​ധി​വ​സി​പ്പി​ക്കാ​നും പ്രേ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ല​വി​യു​ടെ വാ​ക്കു​ക​ൾ: ''മാ​പ്പ​ള ല​ഹ​ള എ​ന്ന് വെ​ച്ചാ​ൽ മാ​പ്പ​ള ല​ഹ​ള​യ​ല്ല. ഞ​ങ്ങ​ള് ഹി​ന്ദു​വും മു​സ്​​ലി​മു​മൊ​ക്കെ ചേ​ർ​ന്ന് കോ​ൺ​ഗ്ര​സു​ണ്ടാ​ക്കി​യ​താ​ണ്. പി​ന്നീ​ട് ബ്രി​ട്ടീ​ഷ് എ​ന്ത് ചെ​യ്തു എ​ന്ന് വെ​ച്ചാ​ൽ കു​റ​ച്ചു മൊ​ത​ലാ​ളി​മാ​രെ​യും മാ​പ്പ​ള​മാ​രെ​യും കു​റ​ച്ച് ഹി​ന്ദു​ക്ക​ളെ​യും ചേ​ർ​ത്ത് പി​ടി​ച്ചു, ജാ​തി ഉ​ണ്ടാ​ക്കി. ആ​ദ്യം അ​വി​ടെ ഉ​പ്പ് കു​റു​ക്കി​യി​രു​ന്നു. ഉ​പ്പ് കു​റു​ക്ക​ൽ സ​ർ​ക്കാ​രി​ന് എ​തി​രാ​ണ്. അ​ബ്​​ദു​റ​ഹി​മാ​ൻ സാ​ഹി​ബി​െ​ൻ​റ ഒ​ക്കെ... മൂ​പ്പ​രെ ത​ല്ല​ലും കു​ത്ത​ലും, അ​പ്പ​ളാ​ണ് രാ​ജ്യം ഒ​ക്ക​പ്പാ​ടെ ഇ​ള​കി​യ​ത്. മാ​പ്പ​ള ല​ഹ​ള എ​ന്ന​ത് ബ്രി​ട്ടീ​ഷു​കാ​ർ എ​ഴു​തി​യ​താ​ണ്. കു​റ​ച്ച്‌ മു​ത​ലാ​ളി​മാ​രാ​യ ആ​ൾ​ക്കാ​രെ​യും പി​ടി​ച്ചു. ഹി​ന്ദു​ക്ക​ളെ​യും പി​ടി​ച്ചി​രു​ന്ന​ല്ലോ! മ​ണ്ണാ​ർ​ക്കാ​ട്ടെ നാ​യ​ർ, വ​ല്യ ജ​ന്മി​യാ​ണ്. അ​യാ​ളെ​യും പി​ടി​ച്ചി​രു​ന്നു.''

സ​മ​രരീ​തി​ക​ൾ

സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ളാ​യി​രു​ന്നു മ​ല​ബാ​ർ സ​മ​ര​ക്കാ​രു​ടെ മു​ഖ്യ ഉ​ന്നം എ​ന്ന് അ​ന്ന​ത്തെ ഡി​സ്ട്രി​ക്ട് പൊ​ലീ​സ് സൂ​പ്ര​ണ്ട്​ ആ​യി​രു​ന്ന ഹി​ച്ച്കോ​ക്ക്​ രേ​ഖ​പ്പെ​ടു​ത്തു​ന്നു. അ​തേ​സ​മ​യം മാ​പ്പി​ള ഖി​ലാ​ഫ​ത്ത് നേ​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​ദ്ര​വി​ക്കാ​തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. തെ​ക്ക​ൻ വ​ള്ളു​വ​നാ​ട്ടി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​നും മ​റ്റു സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും ആ​ക്ര​മി​ക്കു​ന്ന​തി​ൽ ഹി​ന്ദു​ക്ക​ളും മാ​പ്പി​ള​മാ​രു​ടെ കൂ​ടെ കൂ​ടി​യി​രു​ന്നു. ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​ർപോ​ലും അ​തി​ൽ ഉ​ണ്ടാ​യി​രു​ന്നു. മൂ​ഴി​ക്കു​ന്ന​ത്ത്​ ബ്ര​ഹ്മ​ദ​ത്ത​ൻ ന​മ്പൂ​തി​രി​പ്പാ​ട് അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ടു​ക​യും ശി​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ഒ​രു മ​ല​ബാ​ർ ല​ഹ​ള നേ​താ​വാ​യി​രു​ന്നു.

അ​ന്ന​ത്തെ സ​മ​ര രീ​തി​ക​ളെ കു​റി​ച്ച്​ അ​ല​വി പ​റ​യു​ന്നു: ''ഉ​പ്പു കു​റു​ക്ക​ൽ, അ​ത് സ​ർ​ക്കാ​രി​ന് എ​തി​രാ​ണ്. സ്​​റ്റേ​ഷ​ൻ പൊ​ളി​ക്ക​ൽ, മ​രം റോ​ഡി​ൽ വെ​ട്ടി​യി​ട​ൽ, അ​പ്പ​ളാ​ണ് ബ്രി​ട്ടീ​ഷു​കാ​ർ വ​ന്ന​ത്.''

അ​ന്ത​മാ​നി​ൽ

''ഇ​പ്പൊ എ​ൺ​പ​തു വ​യ​സ്സു​ണ്ട് (1982). പ​തി​നെ​ട്ടാം വ​യ​സ്സി​ലാ​ണ് എ​ന്നെ പി​ടി​ച്ചേ​ക്ക്ണ​ത്. അ​ങ്ങ​നെ ത​ന്നെ ബ​ന്ദി​യാ​ക്കി ഇ​വ്ടെ വി​ട്ട​താ​ണ്. ഇ​വ്‌​ടെ 'ടി​ക്ക​റ്റ്' കൊ​ടു​ത്തി​നെ​ല്ലോ, അ​ങ്ങ​നെ ഇ​വ്‌​ടെ കൊ​ണ്ട് വ​ന്ന് തി​രി​ച്ച് വി​ട്ട​താ​ണ്. ക​ച്ചോ​ടാ​യി​ട്ടും... ബ്രി​ട്ടീ​ഷ് ജ​യി​ലി​ല് ആ​ദ്യം ഒ​ക്കെ തൊ​റ​ന്ന് വി​ട്ടു...'', അ​ല​വി പ​റ​യു​ന്നു.

ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട മാ​പ്പി​ള​മാ​രെ മ​ദ്രാ​സ് പ്ര​സി​ഡ​ൻ​സി​യി​ലെ വി​വി​ധ ജ​യി​ലു​ക​ളി​ലാ​ണ്​ ആ​ദ്യം ത​ട​വി​ലി​ട്ട​ത്. 1922 ആ​ഗ​സ്​​റ്റ്​ 31ന്​ 8185 ​ത​ട​വു​കാ​ർ വി​വി​ധ ജ​യി​ലു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​ല​വി പ​റ​യു​ന്നു: ''അ​ങ്ങ​നെ അ​വ്ട്ന്ന് മ​ണ്ണാ​ർ​ക്കാ​ട് ച​ന്ത​പ്പു​ര കൊ​ണ്ടു​വ​ന്നു, ഞ​ങ്ങ​ളെ വെ​ടി​വെ​ക്ക​ല് അ​വ്ട്ന്നാ​യി​രു​ന്നു. അ​യി​ന്​ അ​വ്‌​ടെ പാ​ണ്ടി​ക്കാ​ട്ന്നു യു​ദ്ധം ക​ഴി​ഞ്ഞ​തി​ല് അ​തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​ളെ ക​ട​ലാ​സ് വേ​റെ ശ​രി​യാ​ക്കു​ക​യാ​യി​രു​ന്നു. ബെ​ല്ലാ​രി​ക്കു കൊ​ണ്ടു വ​ന്നു. ബെ​ല്ലാ​രി​ക്കു കൊ​ണ്ടു വ​ന്നി​ട്ട് അ​വ്ടെ പ​തി​നൊ​ന്ന് കൊ​ല്ലം. ആ​യി​ര​ത്തി ഒ​രു​നൂ​റ്‌ ആ​ള് ബെ​ല്ലാ​രി​യി​ൽ മ​രി​ച്ചു. പ​തി​ന​യ്യാ​യി​രം ഇ​ര്പ​തി​നാ​യി​രം ആ​ൾ​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. അ​വ്ട്ന്ന് നാ​ലും അ​ഞ്ചും മ​യ്യി​ത്ത് വ​ണ്ടി​യി​ൽ കൊ​ണ്ട് പോ​കു​മാ​യി​രു​ന്നു. അ​വ്‌​ടെ തു​ർ​ക്കി​ക​ളു​ടെ ഖ​ബ​റും ഉ​ണ്ട്. അ​ങ്ങ​നെ പ​തി​നൊ​ന്നു കൊ​ല്ലം അ​വ്‌​ടെ കെ​ട​ന്നു... അ​ങ്ങ​നെ അ​വ്ട്ന്നാ​ണ് ഇ​ങ്ങ​ട്ട് കൊ​ണ്ട് വ​ന്ന​ത്. ഇ​ങ്ങ​ട്ട് കൊ​ണ്ട് വ​ന്നി​ട്ട് ഇ​വ്‌​ടെ അ​പ്പൊ​ക്ക് കാ​ലം ക​ഴി​ഞ്ഞു. 1931ലാ​ണ് ഇ​വി​ടെ വ​ന്ന​ത്. ഇ​വി​ടെ വ​ന്നി​ട്ട് കൃ​ഷി​പ്പ​ണി... നെ​ൽ​കൃ​ഷി... വേ​റെ ഒ​ന്നും...''

"ജ​യി​ലി​ൽ വെ​ള്ള​ല്ല (ബെ​ല്ലാ​രി). കു​റെ മ​രി​ച്ചു. ​േൻ​റ​ത് 3189 ആ​യി​രു​ന്നു ന​മ്പ​ർ. മു​ണ്ടാ​ൻ (സം​സാ​രി​ക്കാ​ൻ) പാ​ടി​ല്ല​ല്ലോ. അ​വ​സാ​നം ഞ​ങ്ങ​ൾ അ​ടി തൊ​ട​ങ്ങി. ഇ​നി ന​മു​ക്ക് മ​രി​ച്ചാ​ന്ന് പ​റ​ഞ്ഞു. വാ​ർ​ഡ​മ്മാ​രോ​ട് അ​ങ്ങ​ട്ടും ത​ല്ല് തൊ​ട​ങ്ങി. പി​ന്നെ ഓ​ലും കു​റെ ശാ​ന്ത​രാ​യി. ആ​ദ്യം ചെ​ന്ന ഉ​ട​നെ അ​ഞ്ച​ട്ടു മാ​സ​മു​ള്ള എ​ട​ങ്ങ​റ്ണ്ട്. പ​തി​നൊ​ന്നു കൊ​ല്ലം ക​ഴി​ഞ്ഞ്​ ഞാ​ൻ അ​വി​ട്ന്ന് പോ​രു​മ്പോ​ളേ​ക്ക് ഒ​രു പ​തി​നാ​യി​രം ആ​ളു​ണ്ട്. എ​ഴു​ന്നൂ​റ് ആ​ളു​ക​ൾ തു​ർ​ക്കി​ക​ൾ ഉ​ണ്ട്. ഓ​ലെ ജ​ർ​മ​ൻ യു​ദ്ധ​ത്തി​ൽ പുട​ിച്ച​ത​ത്രെ. തീ​റ്റ​െ​ൻ​റ വ​ക - കൊ​റ​ച് നെ​ല്ല്, അ​​രി... ഇ​നി ജീ​വി​ക്ക​ണ്ട, മ​രി​ച്ചാ​ള എ​ന്ന് പ​റ​ഞ്ഞ്​ കൂ​ക്കും വി​ളി​യും ഉ​ണ്ടാ​ക്കി. പി​ന്നെ ആ​ഫീ​സ​ർ​മാ​രും ഡാ​ക്ട​ർ​മാ​രു​മൊ​ക്കെ ന​ല്ലോ​ണം നോ​ക്കാ​ൻ തൊ​ട​ങ്ങി.''

അന്തമാനിലെ റോസ്​ ദ്വീപിലെ ജാപ്പനീസ്​ ബങ്കർ

ജ​യി​ലു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞ​താ​ണ് മാ​പ്പി​ള ത​ട​വു​കാ​രെ അ​ന്ത​മാ​നി​ലേ​ക്ക്​ നാ​ടു​ക​ട​ത്തു​ക എ​ന്ന പ്ര​ത്യേ​ക തീ​രു​മാ​ന​മെ​ടു​ക്കാ​ൻ 1922ൽ ​കൊ​ളോ​ണി​യ​ൽ സ​ർ​ക്കാ​റി​നെ പ്രേ​രി​പ്പി​ച്ച​ത്. ശി​ക്ഷ അ​ധി​വാ​സ കേ​ന്ദ്ര​ങ്ങ​ളെ (Penal settlements) അ​ട​ച്ചു പൂ​ട്ടു​ക എ​ന്ന പ്ര​ഖ്യാ​പി​ത സ​ർ​ക്കാ​ർ ന​യ​ത്തി​ന് എ​തി​രാ​യി​രു​ന്നു അ​ത്. വ​ലി​യ തോ​തി​ലു​ള്ള മാ​പ്പി​ള​മാ​രു​ടെ നാ​ടു​ക​ട​ത്ത​ലും അ​ന്ത​മാ​നി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്ക​ലും അ​ന്തി​മ പ​രി​ഹാ​ര​മാ​യി​ട്ടു​ള്ള​താ​ണ്​ മാ​പ്പി​ള പ​ദ്ധ​തി (Mappila Scheme) എ​ന്ന് റോ​ള​ണ്ട് മി​ല്ല​ർ പ​റ​യു​ന്നു. 1922 ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ച നാ​ടു​ക​ട​ത്ത​ൽ 1930വ​രെ തു​ട​ർ​ന്നു.

ബാ​ച്ചു​ക​ളാ​യാ​ണ് മാ​പ്പി​ള​മാ​രെ അ​ന്ത​മാ​നി​ലേ​ക്കു നാ​ടു​ക​ട​ത്തി​യി​രു​ന്ന​ത്. ബെ​ല്ലാ​രി ജ​യി​ലി​ൽനി​ന്നു​മു​ള്ള 210 പേ​ര​ട​ങ്ങി​യ ആ​ദ്യ ബാ​ച്ച് എ​സ്.​എ​സ്. മ​ഹാ​രാ​ജ എ​ന്ന ക​പ്പ​ലി​ൽ മാ​ർ​ച്ച് ഒ​ന്ന് 1922ന് ​മ​ദ്രാ​സി​ൽനി​ന്നും പു​റ​പ്പെ​ടു​ക​യും മാ​ർ​ച്ച് ആ​റി​ന് അ​ന്ത​മാ​നി​ൽ എ​ത്തു​ക​യും ചെ​യ്തു. 201 പേ​രി​ൽ ഒ​രാ​ൾ അ​ന്ത​മാ​നി​ൽ എ​ത്തി​യ​തി​െൻ​റ പി​റ്റേ ദി​വ​സം മ​ര​ണ​പ്പെ​ട്ടു. 40ഓ​ളം പേ​ർ വി​വി​ധ അ​സു​ഖ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ടി​രു​ന്നു.

മാ​പ്പി​ള ത​ട​വു​കാ​രു​ടെ കു​ടും​ബ​ത്തെ അ​ന്ത​മാ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​നു​ള്ള, മ​ദ്രാ​സ് സ​ർ​ക്കാ​ർ ഒ​ക്ടോ​ബ​ർ 9, 1922ന് ​സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി നി​ർ​ദേ​ശം ഇ​ന്ത്യ ഗ​വ​ൺ​മെ​ൻ​റ്​ അം​ഗീ​ക​രി​ച്ചു. ഇ​തി​െ​ൻ​റ പ്ര​ശ്ന​ങ്ങ​ളും സാ​ധ്യ​ത​ക​ളും പ​ഠി​ക്കാ​ൻ കൊ​യി​ലാ​ണ്ടി ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റാ​യി​രു​ന്ന ഇ.​എ​ച്ച്​.​എ​സ്. എ​ബ്ര​ഹാ​മി​നെ നി​യോ​ഗി​ച്ചു. 1922 ഡി​സം​ബ​ർ 15ന് ​പോ​ർ​ട്ട് ബ്ലെ​യ​റി​ൽ എ​ത്തി. അ​ദ്ദേ​ഹം ത​ട​വു​കാ​രെ നേ​രി​ട്ട് കാ​ണു​ക​യും സെ​ൽ​ഫ്​ സ​പ്പോ​ർ​ട്ടി​ങ് ടി​ക്ക​റ്റ് (Self Supporting Ticket) എ​ടു​ത്ത് കു​ടും​ബ​ത്തെ അ​ന്ത​മാ​നി​ലേ​ക്കു കൊ​ണ്ട് വ​രു​ന്ന​തി​െ​ൻ​റ നേ​ട്ട​ങ്ങ​ളെ അ​വ​രോ​ട് വി​വ​രി​ക്കു​ക​യും ചെ​യ്തു. നൂ​റ്റി ഇ​രു​പ​ത്തി മൂ​ന്നു പേ​ർ പ​ദ്ധ​തി​യോ​ട് സ​മ്മ​തം മൂ​ളു​ക​യും കു​ടും​ബ​ത്തി​െ​ൻ​റ വി​ലാ​സ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. അ​ന്ത​മാ​നി​ൽനി​ന്നും അ​വ​ർ മോ​ചി​പ്പി​ക്ക​പ്പെ​ടും എ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മ​റ്റു മാ​പ്പി​ള​മാ​ർ പ​ദ്ധ​തി​യോ​ട് വി​മു​ഖ​ത കാ​ണി​ക്കാ​ൻ ഉ​ണ്ടാ​യ കാ​ര​ണ​മെ​ന്ന് അ​ബ്ര​ഹാം ത​െ​ൻ​റ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. 1923 ജ​നു​വ​രി 26ന്​ ​അ​ബ്ര​ഹാം സ​മ​ർ​പ്പി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ടി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ 'മാ​പ്പി​ള കൊ​ളോ​ണി​യ​ൽ' പ​ദ്ധ​തി​യു​ടെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.

ഭാ​ഷാ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജ​യി​ൽ അ​ധി​കൃ​ത​രും മാ​പ്പി​ള ത​ട​വു​കാ​രും ത​മ്മി​ൽ അ​നു​ഭ​വി​ച്ചി​രു​ന്ന ആ​ശ​യ​വി​നി​മ​യ പ്ര​ശ്ന​ത്തെ​ക്കു​റി​ച്ച് അ​ബ്ര​ഹാം ത​െ​ൻ​റ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ മ​ല​യാ​ളം അ​റി​യു​ന്ന സ​ബ്ഓ​ർ​ഡി​നേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് 1923 ജൂ​ൺ 19ന് ​മ​ല​ബാ​റി​ൽനി​ന്നും ​െറ​വ​ന്യൂ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​യി​രു​ന്ന പി.​പി. ഗോ​വി​ന്ദ​നെ സ​ബ്ഓ​ർ​ഡി​നേ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് സ​ർ​വി​സി​നാ​യി (Subordinate Executive Service) അ​ന്ത​മാ​നി​ലേ​ക്കു നി​യോ​ഗി​ച്ചു. കൊ​ളോ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​പ്പി​ള ത​ട​വു​കാ​രെ ബാ​ച്ചു​ക​ളാ​യി അ​ന്ത​മാ​നി​ൽ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ൽ ഇ​ദ്ദേ​ഹം പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. 1924 ഏ​പ്രി​ലി​ൽ മ​ല​ബാ​റി​ൽനി​ന്നും മ​റ്റൊ​രു സ്പെ​ഷ​ൽ ഓ​ഫി​സ​ർ ആ​യി എം. ​കു​ഞ്ഞി​രാ​മ​ൻ നാ​യരെ നി​യോ​ഗി​ച്ചു. അ​ന്ത​മാ​നി​ൽ മാ​പ്പി​ള കൊ​ളോ​ണൈ​സേ​ഷ​നു പു​റ​മെ അ​ദ്ദേ​ഹം മ​ല​ബാ​റി​ൽ പോ​കു​ക​യും കൂ​ടു​ത​ൽ മാ​പ്പി​ള ത​ട​വു​കാ​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും അ​ന്ത​മാ​നി​ലേ​ക്ക്​ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള 'പ്രൊ​പോ​ക​ണ്ട' (പ്രോ​പ​ഗ​ണ്ട)​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി എ​ന്ന് രേ​ഖ​ക​ളി​ൽ ഉ​ണ്ട്. കു​ടും​ബ​ങ്ങ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹം 1925 മേ​യ് അ​ഞ്ചി​ന് മ​ല​ബാ​റി​ൽ പോ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ കൂ​ടെ 25 തി​ര​ഞ്ഞെ​ടു​ത്ത മാ​പ്പി​ള ത​ട​വു​കാ​രും ഉ​ണ്ടാ​യി​രു​ന്നു.

മാ​പ്പി​ള കൊ​ളോ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള എ​ല്ലാ​വി​ധ 'പ്രൊ​പോ​ക​ണ്ട' പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വെ​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ മ​ദ്രാ​സ് ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ 1925 മേ​യ് അ​ഞ്ചി​ന് ഒ​രു പ്ര​മേ​യം പാ​സാ​ക്കി​യി​രു​ന്നു. 1925 ഡി​സം​ബ​റി​ൽ മ​ഹ്​മൂദ് സ്ക​നാ​ട് സാ​ഹി​ബ് ബ​ഹ​ദൂ​ർ എം.​എ​ൽ.​എ, സ​യ്ദ് മു​ർ​ത​സ സാ​ഹി​ബ് എം.​എ​ൽ.​എ, മി​ർ അ​ബ്ബാ​സ് അ​ലി സാ​ഹി​ബ് എം.​എ​ൽ.​സി, ഡോ.കെ.ഡി. ​മു​ഗ​സേ​ഥ് അ​യ്.​എം.എ​സ് എ​ന്നി​വ​ര​ട​ങ്ങി​യ ഒ​രു സം​ഘം മാ​പ്പി​ള വി​ല്ലേ​ജു​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കാ​ൻ അ​ന്ത​മാ​നി​ൽ എ​ത്തി. ഈ ​സം​ഘം ര​ണ്ടു റി​പ്പോ​ർ​ട്ടു​ക​ൾ സ​മ​ർ​പ്പി​ച്ചു- ലെ​ജി​സ്ലേ​റ്റി​വ് കൗ​ൺ​സി​ൽ മെം​ബ​ർ​മാ​രാ​യ മൂ​ന്നു പേ​ർ സ​മ​ർ​പ്പി​ച്ച 'മ​ജോ​റി​റ്റി' റി​പ്പോ​ർ​ട്ടും പാ​ഴ്​​സി​ക്കാ​ര​ൻ ആ​യ ഡോ.​കെ.​ഡി. മു​ഗ​സേ​ഥ് സ​മ​ർ​പ്പി​ച്ച 'മൈ​നോ​റി​റ്റി' റി​പ്പോ​ർ​ട്ടും. ഇ​തി​ൽ 'മ​ജോ​രി​റ്റി' റി​പ്പോ​ർ​ട്ട് അ​ന്ത​മാ​നി​ൽ മാ​പ്പി​ള ഗ്രാ​മ​ങ്ങ​ളു​ടെ ദു​രി​തം വ​ര​ച്ചു കാ​ണി​ക്കു​ന്ന​താ​യി​രു​ന്നു. കൊ​ളോ​ണി​യ​ൽ സ​ർ​ക്കാ​റിെ​ൻ​റ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള ഗ്രാ​മ​ങ്ങ​ളെ അ​വ​ർ​ക്ക്​ ക​ണ്ടെ​ത്താ​നാ​യി​ല്ല. മി​ക്ക​യി​ട​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾപോ​ലും ഇ​ല്ല. എ​ന്നാ​ൽ മൈ​നോ​റി​റ്റി റി​പ്പോ​ർ​ട്ട് ഗ്രാ​മ​ങ്ങ​ളി​ലെ ശു​ഭ​സൂ​ച​ക​മാ​യ കാ​ര്യ​ങ്ങ​ളെ വി​വ​രി​ക്കു​ന്ന​താ​യി​രു​ന്നു. ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ മൈ​നോ​റി​റ്റി റി​പ്പോ​ർ​ട്ടി​ന് മാ​ത്രം അം​ഗീ​കാ​രം ന​ൽ​കു​ക​യും മാ​പ്പി​ള കൊ​ളോ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി തു​ട​രാ​നും തീ​രു​മാ​നി​ച്ചു.

മു​ഹ​മ്മ​ദ് അ​ബ്​​ദു​റ​ഹി​മാ​ൻ സാ​ഹി​ബി​െ​ൻ​റ 'അ​ൽ-​അ​മീ​ൻ' പ​ത്രം 'മ​ജോ​രി​റ്റി' റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​മാ​ക്കി 1926 ന​വം​ബ​ർ 27ന് ​പ്ര​ത്യേ​ക സ​പ്ലി​മെ​ൻ​റ്​ പു​റ​ത്തി​റ​ക്കു​ക​യും മാ​പ്പി​ള കൊ​ളോ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി​ക്കെ​തി​രെ മ​ല​ബാ​റി​ൽ ഒ​ട്ടാ​കെ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. അ​ബ്​​ദു​റ​ഹി​മാ​ൻ സാ​ഹി​ബ് അ​ന്ത​മാ​നി​ൽനി​ന്നും വ​ന്ന മാ​പ്പി​ള ത​ട​വു​കാ​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്താ​ൻ അ​നു​വാ​ദം ചോ​ദി​ച്ചുകൊ​ണ്ട്​ മ​ല​ബാ​ർ ഡി​സ്ട്രി​ക്ട് ക​ല​ക്ട​ർ​ക്ക് ഒ​രു ക​ത്ത് അ​യ​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​ത് നി​ര​സി​ക്ക​പ്പെ​ട്ടു.

* * * *

ര​ണ്ടാം​ലോ​ക യു​ദ്ധ​കാ​ല​ത്ത് 1942 മാ​ർ​ച്ച് 23നാ​യി​രു​ന്നു ജാ​പ്പ​നീ​സ് പ​ട്ടാ​ളം അ​ന്ത​മാ​നി​ൽ എ​ത്തി​യ​ത്. ര​ണ്ടാ​യി​ര​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ ജ​പ്പാ​ൻ ഒ​ക്കു​പ്പേ​ഷ​ൻ കാ​ല​ത്ത് കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഒ​ക്ടോ​ബ​ർ 1945ഓ​ടെ ബ്രി​ട്ടീ​ഷ് അ​ന്ത​മാ​ൻ വീ​ണ്ടും പി​ടി​ച്ചെ​ടു​ത്തു.

ജ​പ്പാ​ൻ കാ​ല​ത്തെ ഓ​ർ​മ​ക​ളെ കു​റി​ച്ച് അ​ല​വി പ​റ​യു​ന്നു: ''ജ​പ്പാ​ൻ​കാ​ർ അ​ന​വ​ധി കൊ​ല്ലം ഇ​വ്‌​ടെ നി​ന്നു. അ​ന​വ​ധി ആ​ളെ ഓ​ല് കൊ​ന്നി​ട്ടു​ണ്ട്. ചേ​ര​യും പാ​മ്പും പ​ന്നി​യും ഒ​ക്കെ പി​ടി​ച്ച് കൊ​ണ്ട് കൊ​ടു​ത്താ​ൽ സി​ഗ​ര​റ്റ് ത​രും. ഒ​രു പെ​ട്ടി സി​ഗ​ര​റ്റി​നു അ​ന്ന് പ​തി​നെ​ട്ടു ഉ​റു​പ്പി​ക​യാ​ണ്. ശ​മ്പ​ളം അ​ന്ന് ഞ​ങ്ങ​ൾ​ക്ക് പ​തി​ന​ഞ്ചു ഉ​റു​പ്പി​ക​യാ​യി​രു​ന്നു, ബ്രി​ട്ടീ​ഷു​കാ​രു​ടെ കാ​ല​ത്ത്. യു​ദ്ധകാ​ല​മാ​യ​തോ​ടെ ഇ​രു​പ​ത്തി ര​ണ്ട് ഉ​റു​പ്പി​ക​യാ​യി.''

''ഈ ​ശി​ക്ഷ​ക്കാ​രി​ൽ പ​ട്ടാ​ണി, പ​ഞ്ചാ​ബി, സി​ന്ധി.... ഓലാ​ണ് കൊ​റേ തീ​ർ​ന്ന​ത് (മ​രി​ച്ച​ത്)... ഞ​മ്മ​ള് മ​ല​യാ​ള​ക്കാ​ർ​ക്ക് അ​രി​ക്ക​ഞ്ഞി കി​ട്ടി​യാ​ലും ചെ​മ്പു കി​ട്ടി​യാ​ലും, ഞ​മ്മ​ള് ബാ​ക്കി​യാ​വ​ല്ലോ! അ​വ​ര് ഈ ​പാ​ലും റൊ​ട്ടി​യും ഒ​ക്കെ തി​ന്ന്...''

''ജ​പ്പാ​ൻകാ​ര് വ​ന്ന് ജ​യി​ല് തു​റ​ന്നു വി​ട്ടു. മൂ​ന്ന​ര കൊ​ല്ല​മാ​ണ് അ​വ​ര് ക​ഴി​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും അ​ന​വ​ധി ആ​ളെ കൊ​ന്നു. ഞ​ങ്ങ​ള് നെ​ല്ലും മ​റ്റും ഒ​ക്കെ കു​യ്യ് കു​ഴി​ച്ച്​ കു​ത്തി​യി​ട്ട് വൈ​ക്കോ​ൽ ഒ​ക്കെ ഇ​ട്ടി​ട്ട് കു​ഴി​ച്ചി​ടും. അ​തി​ൽ പൂ​ള​ത്ത​റി കു​ത്തും. പൂ​ള​ത്ത​റി കു​ത്തി​യാ​ൽ ഇ​വ​ർ​ക്ക് സ​ന്തോ​ഷാ​ണ്. 'ചോ​ത്തോ യോ​ത്തോ' എ​ന്ന് പ​റ​യും. യോ​ത്തോ എ​ന്ന് വെ​ച്ചാ​ൽ ന​ല്ല​ത്.''

ജാ​പ്പ​നീ​സ് ഭാ​ഷ ഒ​ക്കെ എ​ങ്ങ​നെ​യാ​ണ് പ​ഠി​ച്ച​ത് എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം പ​റ​യു​ന്നു: ''പ​റ​ഞ്ഞി​ട്ട്, അ​മ്മാ​തി​രി അ​ടി അ​ല്ലേ ഓ​ല് അ​ടി​ച്ച​ത്.''

''ഓ​രോ​സം ഞാ​ൻ ഈ ​ക​മ്പു​മാ​യി​ട്ടു ഇ​ങ്ങ​നെ പോ​കാ​യി​രു​ന്നു. ഓ​ല് 'മാ​ത് മാ​ത്' എ​ന്നു പ​റ​ഞ്ഞു. ത​ന്നു മു​ൻ​പ് അ​ടി, 'മാ​ത്' എ​ന്ന് പ​റ​ഞ്ഞു. അ​പ്പൊ മ​ന​സ്സി​ലാ​യി 'മാ​ത്' എ​ന്ന് പ​റ​ഞ്ഞാ​ൽ നി​ക്ക് എ​ന്നാ​ണെ​ന്ന്. അ​ടി​ച്ച് അ​ങ്ങ​ട്ട് പ​ഠി​പ്പി​ച്ച​താ​ണ്.''

അന്തമാനിലെ വണ്ടൂർ ബീച്ച്​

ശി​ക്ഷ​ക്ക്​ ശേ​ഷം

ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു അ​ല​വി. ''ഒ​ന്നൂ​ല്ല... എ​െ​ൻ​റ ഒ​രു എ​ളാ​പ്പ ണ്ടാ​യി​രു​ന്നു, മ​രി​ച്ചു... അ​വ്‌​ടെ പെ​രേം കു​ടീം, പാ​ട​ങ്ങ​ളൊ​ക്കീ ജ​ന്മി​ക​ളാ... ന​മ്മു​ടെ രാ​ജ്യ​ത്ത് ജ​ന്മി​ക​ളാ... അ​തൊ​ക്കെ ഓ​ല് ഓ​രൊ​രു​ത്ത​ർ​ക്കു കൊ​ടു​ത്തു. പാ​ടം ഇ​ല്ലാ​താ​യി. പെ​ര... ഒ​ക്കെ പോ​യി. അ​വി​ടേ​ക്ക് പോ​യ​തോ​ണ്ട് ഒ​ന്നും കി​ട്ടൂ​ല, അ​പ്പോ ഇ​ങ്ങ​ട്ട് പോ​ന്ന​താ​ണ്. പി​ന്നെ ഇ​വ്‌​ടെ കൃ​ഷി ഒ​ക്കെ​യാ​യി​ട്ട്...''

അ​ല​വി പി​ന്നെ കേ​ര​ള​ത്തി​ലേ​ക്ക് പി​ന്നീ​ട് മ​ട​ങ്ങി​പ്പോ​യി​ട്ടി​ല്ല, വ​യ​സ്സാ​യി...​''പ്പോ​ൾ ഒ​രു മ​ക​നു​ണ്ട്. കൃ​ഷി​പ്പ​ണി ചെ​യ്യു​ന്നു. സ്ഥ​ലം അ​ഞ്ചേ​ക്ക​റു​ണ്ട്. അ​തൊ​ക്കെ ഉ​പ്പു​വെ​ള്ളം ത​ന്നെ​യാ​ണ്. പ​ണ്ട് ജ​പ്പാ​െ​ൻ​റ കാ​ല​ത്ത് ഭൂ​മി കു​ലു​ങ്ങി, അ​ങ്ങ​നെ ആ​ണ് ആ​ടെ വെ​ള്ളം എ​ത്തി​യ​ത്. ഇ​പ്പം അ​ത് അ​ങ്ങ​നെത​ന്നെ കെ​ട​ക്കാ​ണ്.''

''ഇ​പ്പൊ ഒ​ക്കെ സു​ഖാ​ണ്. ത​ല്ലും കു​ത്തും ഒ​ന്നൂ​ല്ല. പാ​ട​ത്ത് നെ​ല്ലു​ണ്ടാ​ക്കും. ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം കി​ട്ടി. ഒ​രു ആ​പ​ത്തും ഇ​ല്ല. സ​ർ​ക്കാ​ർ പ​ണി​യു​ള്ളോ​ർ​ക്ക് പ​ണി​യു​ണ്ട്, കൃ​ഷി​യു​ള്ളോ​ർ​ക്ക് കൃ​ഷി​യു​ണ്ട്... ഇ​വ്‌​ടെ ഇ​പ്പം ഞ​ങ്ങ​ള് മൂ​ന്നാ​ളെ ബാ​ക്കി​യു​ള്ളൂ. ബാ​ക്കി​യൊ​ക്കെ തീ​ർ​ന്ന് പോ​യി​ട്ടു​ണ്ട്. ഞി ​കൊ​ർ​ച്ച് പെ​ണ്ണു​ങ്ങ​ളും ണ്ട്...''

​അ​ന്ത​മാ​നി​ൽ മാ​പ്പി​ള സം​സ്കാ​രം നി​ല​നി​ർ​ത്താ​ൻ പു​തി​യ ത​ല​മു​റ​ക്ക് എ​ന്ത് ഉ​പ​ദേ​ശ​മാ​ണ് ന​ൽ​കാ​നു​ള്ള​ത് എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം പ​റ​യു​ന്നു: ''അ​തി​നി​പ്പം ഇ​വ്ട്ത്തെ ബ​ല്യ കൂ​ട്ട​ര് കൂ​ടാ​തെ ഞ​മ്മ​ള് എ​ന്ത് ചെ​യ്യാ​നാ​ണ്.''

അ​ന്ന് നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രു​ടെ പി​ൻ​ത​ല​മു​റ ഇ​പ്പോ​ൾ അന്തമാ​നി​ലെ സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്​ട്രീയ രം​ഗ​ത്ത് മു​ഖ്യ​ധാ​ര​യി​ൽ ഉ​ണ്ട്. ഇ​വ​രി​ൽ മൂ​ന്നാം ത​ല​മു​റ വ​രെ ഉ​ള്ള​വ​ർ​ക്ക് മ​ല​യാ​ളം അ​റി​യാം. പ​ക്ഷേ, ഇ​ളം ത​ല​മു​റ​യു​ടെ സം​സാ​ര ഭാ​ഷ ഹി​ന്ദി കീ​ഴ​ട​ക്കി​യി​രി​ക്കു​ന്നു. വി​മ്പ​ർ​ലി​ഗ​ഞ്ച്, സ്​റ്റു​ആ​ർ​ട് ഗ​ഞ്ച് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ചി​ല പ​ള്ളി​ക​ളി​ൽ വെ​ള്ളി​യാ​ഴ്ച ഖു​തുബ (പ്ര​ഭാ​ഷ​ണം) മ​ല​യാ​ള​ത്തി​ൽ ആ​ണ്. ഇ​വ​യും ത​ല​മു​റ​ക​ൾ മാ​റു​ന്ന​തി​ന​നു​സ​രി​ച്ച്​ ഹി​ന്ദി​യി​ലേ​ക്കും ഉ​ർ​ദു​വി​ലേ​ക്കും വ​ഴി​മാ​റും. ച​രി​ത്ര​ങ്ങ​ൾ പേ​റു​ന്ന അന്തമാ​നി​ലെ മ​ല​യാ​ള ഭാ​ഷ വി​സ്‌​മൃ​തി​യി​ലേ​ക്കു ആ​ണ്ടുപോ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

''ഇ​വ്ടെ ഹി​ന്ദു മു​സ്‌​ലിം പ്ര​ശ്ന​മൊ​ന്നു​മി​ല്ല. ഓ​ന് ഓ​െ​ൻ​റ പ​ണി, ഞ​മ്മ​ള് ഞ​മ്മ​ളെ പ​ണി​യാ​യി​ട്ട് ന​ട്ക്ക്ണ്.''

അ​ഭി​മു​ഖ​ത്തി​െ​ൻ​റ അ​വ​സാ​ന ഭാ​ഗ​ത്ത് എ​ന്താ​ണ് ഇ​നി​യു​ള്ള ജീ​വി​ത​ത്തി​ലെ ആ​ഗ്ര​ഹം എ​ന്ന ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം പ​റ​യു​ന്നു: ''ന​ല്ലോ​ണം മു​സ്‌​ലിം ആ​യി​ട്ട് മ​രി​ച്ച.''

* * * *

1857 ഒ​ന്നാം സ്വാ​ത​​ന്ത്ര്യ സ​മ​ര​ത്തി​ന്​ ശേ​ഷം ബ്രി​ട്ടീ​ഷു​കാ​ർ നേ​രി​ട്ട ഏ​റ്റ​വും ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യി​രു​ന്നു മ​ല​ബാ​ർ ക​ലാ​പം. വ്യ​ക്തി​ക​ൾ​ക്ക​പ്പു​റം കൂ​ട്ടാ​യ പ​രി​ശ്ര​മം എ​ന്ന​താ​ണ് മ​ല​ബാ​ർ ല​ഹ​ള​യു​ടെ വി​ജ​യം. പൂ​വ​ക്കു​ണ്ടി​ൽ അ​ല​വി​യെപോ​ലു​ള്ള പ​ച്ച മ​നു​ഷ്യ​രായിരു​ന്നു ആ ​കൂ​ട്ടാ​യ പോ​രാ​ട്ട​ത്തി​​െൻറ നെ​ടും​തൂ​ണു​ക​ൾ ആ​യി​രു​ന്ന​ത്. അ​വ​രു​ടെ അ​ന്തമാൻ ജീ​വി​ത​ത്തെ കു​റി​ച്ച് ആ​രും എ​ഴു​തി​യി​ട്ടി​ല്ല. അ​വ​ർ ആ​ത്മ​ക​ഥ​ക​ൾ എ​ഴു​തി​യ​താ​യും രേ​ഖ​ക​ൾ ല​ഭ്യ​മ​ല്ല. അ​വ​ർ രാ​ജ്യ​ത്തി​​െൻറ സ്വാ​ത​ന്ത്ര്യത്തി​നും സാ​മൂ​ഹി​ക - സാ​മ്പ​ത്തി​ക അ​നീ​തി​ക​ൾ​ക്കു​മെ​തി​രെ പോ​രാ​ടി​യ സേ​നാ​നി​ക​ൾ ആ​യി​രു​ന്നു. എ​ന്നി​ട്ടും സ്വ​ാത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ൾ എ​ന്ന പ​ദ​വി സ്വ​ത​ന്ത്ര ഇ​ന്ത്യ​യി​ൽ അ​വ​രെ തേ​ടി​യെ​ത്തി​യ​ത് വ​ള​രെ വൈ​കി​യാ​ണ്. ഗാ​ന്ധി​ജി അ​ട​ക്ക​മു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ശ്ര​ദ്ധാകേ​ന്ദ്ര​മാ​യി മ​ല​ബാ​ർ മാ​റി​യ​ത് എ​ന്തു​കൊ​ണ്ടാ​യി​രി​ക്കാം? എ​ന്നി​ട്ടും സ്വ​ാത​ന്ത്ര്യ സ​മ​ര ച​രി​ത്രര​ച​ന​യി​ൽ മാ​പ്പി​ള​മാ​രോ​ട് നീ​തി പു​ല​ർ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ടോ? ച​രി​ത്രതാ​ളു​ക​ൾ ഇ​നി​യും തു​റ​ക്കാ​നു​ണ്ട്.

Show More expand_more