''ഫൈറ്റിൽ മോഹൻലാലിനോളം ഫ്ലക്സിബിലിറ്റിയുള്ള മറ്റൊരു നടൻ ഇന്ത്യയിലിലില്ല''
text_fields
സിനിമയിലെത്തിയ ശേഷവും ശിവാജി ഗണേശെൻറ കടുത്ത ആരാധകനായിരുന്നു ഞാൻ. ഇന്നും ശിവാജി സാറിെൻറ ആക്ടിങ് രീതി എനിക്ക് വളരെ ഇഷ്ടമാണ്. നിരവധി സിനിമകളിൽ അദ്ദേഹത്തിനൊപ്പം വർക്കു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. മനസ്സു നിറയെ സ്നേഹമുള്ള മനുഷ്യൻ. ഫൈറ്റൊക്കെ ഒരു പ്രത്യേക രീതിയിലായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ''ത്യാഗരാജൻ പറഞ്ഞുതന്നാൽ മതി, അതുപോലെ ചെയ്തുനോക്കാം'' എന്നു പറയുമെങ്കിലും റിസ്ക്കുള്ള രംഗങ്ങളിൽ അഭിനയിക്കാൻ അദ്ദേഹത്തിന് പൊതുവേ...
Your Subscription Supports Independent Journalism
View Plansസിനിമയിലെത്തിയ ശേഷവും ശിവാജി ഗണേശെൻറ കടുത്ത ആരാധകനായിരുന്നു ഞാൻ. ഇന്നും ശിവാജി സാറിെൻറ ആക്ടിങ് രീതി എനിക്ക് വളരെ ഇഷ്ടമാണ്. നിരവധി സിനിമകളിൽ അദ്ദേഹത്തിനൊപ്പം വർക്കു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. മനസ്സു നിറയെ സ്നേഹമുള്ള മനുഷ്യൻ. ഫൈറ്റൊക്കെ ഒരു പ്രത്യേക രീതിയിലായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ''ത്യാഗരാജൻ പറഞ്ഞുതന്നാൽ മതി, അതുപോലെ ചെയ്തുനോക്കാം'' എന്നു പറയുമെങ്കിലും റിസ്ക്കുള്ള രംഗങ്ങളിൽ അഭിനയിക്കാൻ അദ്ദേഹത്തിന് പൊതുവേ മടിയായിരുന്നു. ശബ്ദത്തിലും അഭിനയത്തിലും തേൻറതായ ശൈലി കാത്തുസൂക്ഷിക്കാൻ സാറിന് കഴിഞ്ഞു. 'തച്ചോളി അമ്പു'വിൽ െഗസ്റ്റ് റോളായിരുന്നു അദ്ദേഹത്തിന്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായതുകൊണ്ടാകാം തിരക്കുകൾക്കിടയിലും 'തച്ചോളി അമ്പു'വിലെ ഒതേനക്കുറുപ്പിെൻറ െഗസ്റ്റ് റോൾ ചെയ്യാൻ അദ്ദേഹം തയാറായത്. ചിത്രത്തിൽ ശിവാജി സാറും കെ.പി. ഉമ്മറും അങ്കത്തട്ടിൽെവച്ച് ഏറ്റുമുട്ടുന്ന ഒരു രംഗമുണ്ട്. ഉറുമികൊണ്ടാണ് ആ അങ്കം. ക്ലോസപ്പ് ഷോട്ടുകളിൽ മാത്രമാണ് ശിവാജി സാറിനെയും ഉമ്മറിനെയും ഷൂട്ടു ചെയ്തത്. പല രംഗങ്ങളും ഡ്യൂപ്പിനെെവച്ചാണ് ചെയ്തത്. ഷൂട്ടിങ്ങിെൻറ ഇടവേളകളിൽ അദ്ദേഹം അരികിൽ വിളിച്ചിരുത്തി എെൻറ കൈയും പുറവുമെല്ലാം നോക്കും. ''സൂക്ഷിച്ച് ചെയ്യണേ ത്യാഗരാജൻ. എനിക്കു വേണ്ടി നിങ്ങളൊരുപാട് കഷ്ടപ്പെടുന്നത് കാണുമ്പോൾ വിഷമം തോന്നുന്നുണ്ട്'' എന്ന് സാർ ഇടക്കിടെ പറയും. ഷൂട്ടിങ് കഴിഞ്ഞ് പോകുന്നതിനുമുമ്പ് എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് മറക്കാനാവില്ല.
പരിചയപ്പെടുന്ന കാലത്ത് കമലും രജനിയും ഞാനും ചെറുപ്പക്കാരായിരുന്നു. നല്ല സുഹൃത്തുക്കളെപ്പോലെയാണ് ഞങ്ങൾ കഴിഞ്ഞത്. ഏത് രീതിയിലുള്ള ഫൈറ്റിനും പറ്റിയ ബോഡി ലാംഗ്വേജായിരുന്നു കമൽഹാസേൻറത്. ഡ്യൂപ്പില്ലാതെ നിരവധി സംഘട്ടനങ്ങൾ കമൽ ചെയ്തിട്ടുണ്ട്. സിനിമക്കു വേണ്ടി മാത്രം പിറന്ന ഒരാളായാണ് ഞാൻ കമലിനെ കാണുന്നത്. എന്നും പുതുമയാണ് കമൽ ആഗ്രഹിച്ചത്. ചില ഫൈറ്റു രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ ''മാസ്റ്റർ, ഞാൻ ഇങ്ങനെ ചെയ്യട്ടേ, അങ്ങനെ ചെയ്യട്ടേ'' എന്നെല്ലാം കമൽ ചോദിക്കാറുണ്ട്. വേണ്ട എന്നൊരിക്കലും ഞാൻ കമലിനോട് പറഞ്ഞിട്ടില്ല. കാരണം, ഫൈറ്റിനെക്കുറിച്ച് കമലിന് നല്ല അറിവുണ്ടായിരുന്നു. കമലിെൻറ ഒരുപാട് നല്ല നിർദേശങ്ങൾ ഞാൻ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.

മനുഷ്യൻ എന്ന നിലയിലാണ് രജനികാന്തിെൻറ മഹത്ത്വത്തെ ഞാൻ വിലയിരുത്തുന്നത്. സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാൾ ഇന്ത്യൻ സിനിമയിലെ അത്ഭുതമായി മാറിയ കഥ, അതാണ് രജനി. സ്റ്റണ്ടിൽ പരമാവധി ഡ്യൂപ്പില്ലാതെ ചെയ്യാൻ ശ്രമിക്കുമെങ്കിലും വലിയ റിസ്ക്കുള്ള രംഗം വരുമ്പോൾ രജനി തുറന്നുപറയും: ''മാസ്റ്റർ അത് ഡ്യൂപ്പിനെെവച്ച് ചെയ്യിച്ചോളൂ.'' ആക്ഷനാണ് രജനിയെ താരമാക്കിയതും നിലനിർത്തുന്നതും. രജനിക്ക് അഭിനയം സിനിമയിൽ മാത്രമാണ്, ജീവിതത്തിൽ ഒട്ടുമേയില്ല.
അമിതാഭ് ബച്ചൻ എെൻറ സുഹൃത്താവുന്നത് 70കളിലാണ്. ബോംബെയിലെ പല സ്റ്റുഡിയോകളിലുംെവച്ച് ഞങ്ങൾ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അന്നും ഇന്നും എന്നെ കാണുമ്പോൾ കൈകൂപ്പിക്കൊണ്ട് ചോദിക്കും: ''ത്യാഗരാജൻ സാർ, സുഖമല്ലേ.'' ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്ത നടനാണ് ബച്ചൻ. പക്ഷേ, അദ്ദേഹത്തിന് ഡ്യൂപ്പിടാനുള്ള ഭാഗ്യം എനിക്കുണ്ടായി. വർഷങ്ങൾക്കുമുമ്പ് 'കൂലി' എന്ന സിനിമയിലെ സ്റ്റണ്ട് രംഗത്തിൽ അഭിനയിക്കുമ്പോൾ ബച്ചന് കാര്യമായ പരിക്കുപറ്റി. അതിനുശേഷം ബച്ചൻ ഡ്യൂപ്പിടാതെ അഭിനയിക്കുന്നത് കുറവാണ്.

നമ്പർ വൺ ഫൈറ്റുകാരൻ ലാൽ തന്നെ
ഉദയായുടെ 'സഞ്ചാരി'യിൽ അഭിനയിക്കാൻ വന്ന ആ ചെറുപ്പക്കാരനെ അന്നേ ശ്രദ്ധിക്കാൻ കാരണം അയാളിലെ വിനയമായിരുന്നു. പ്രധാന വില്ലനെ അവതരിപ്പിക്കുന്ന അയാൾ തൊഴുകൈകളോടെ എന്നോട് പറഞ്ഞു: ''മാസ്റ്റർ, ഞാൻ മോഹൻലാൽ.'' നസീറും ജയനുമുൾെപ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്ന 'സഞ്ചാരി'ക്കു വേണ്ടി അഞ്ചോ ആറോ ഫൈറ്റ് ഞാൻ കമ്പോസ് ചെയ്തുവെച്ചിരുന്നു. ഉദയാ സ്റ്റുഡിയോയിലെ ഒരു മുറിയിൽ ജയനുമായുള്ള ഒരു ഫൈറ്റ് ഷൂട്ട് ചെയ്യും മുമ്പായി ഞാൻ ലാലിന് നിർദേശങ്ങൾ നൽകി. അത് അയാളുടെ രണ്ടാമത്തെ ചിത്രമായിരുന്നതിനാൽ ടൈമിങ്ങിനെ കുറിച്ച് പ്രത്യേകം പറഞ്ഞുകൊടുത്തു. ആദ്യചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' ഞാൻ കണ്ടിട്ടില്ലായിരുന്നതിനാൽ ഫൈറ്റിനെ കുറിച്ച് ലാലിന് എത്രമാത്രം ധാരണയുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്നാൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ലാൽ ജയനുമായി ഫൈറ്റ് ചെയ്തുതുടങ്ങിയത്.
പറഞ്ഞുകൊടുത്ത കാര്യങ്ങൾ കൃത്യമായി ചെയ്ത ലാലിനോട് എനിക്ക് വലിയ സ്നേഹം തോന്നി. ഉച്ചഭക്ഷണത്തിനുള്ള ഇടവേളയിൽ ഞാൻ ലാലിനോട് ചോദിച്ചു: ''മുമ്പ് കരാേട്ടയോ കളരിയോ പഠിച്ചിരുന്നോ?'' ചിരിച്ചുകൊണ്ട് ലാൽ പറഞ്ഞു: ''സാറെന്താ അങ്ങനെ ചോദിച്ചത്?'' ''നിങ്ങൾക്ക് അസാമാന്യ മെയ്വഴക്കമാണ്. അതുകൊണ്ട് ചോദിച്ചതാണ്'', ലാലിെൻറ പ്രകടനത്തെ വിലമതിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ''സാർ ഞാൻ കോളജിൽ റെസ്ലിങ് ചാമ്പ്യനായിരുന്നു. പലയിടത്തും ഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്'' എന്ന് ലാൽ മറുപടി നൽകിയപ്പോൾ അയാളോടെനിക്ക് ഏറെ ബഹുമാനം തോന്നി. 'സഞ്ചാരി'യിലെ ഫൈറ്റുകളെല്ലാം ഡ്യൂപ്പില്ലാതെയാണ് ലാൽ ചെയ്തത്. അന്ന് ലാൽ ചോദിച്ചത് ഞാനിപ്പോഴും ഓർക്കുന്നു: ''ജയൻ സാർ ഡ്യൂപ്പില്ലാതെയല്ലേ അഭിനയിക്കുന്നത്, അദ്ദേഹത്തിനൊപ്പം ഞാനും ഡ്യൂപ്പില്ലാതെ ചെയ്യട്ടെ.'' അതൊരപേക്ഷയായിരുന്നു. അന്നു മാത്രമല്ല, ഇന്നും ലാൽ അങ്ങനെയാണ്. വിനയത്തോടെ മാത്രമേ സംസാരിക്കുകയുള്ളൂ. 'സഞ്ചാരി'ക്ക് ശേഷം തുടർച്ചയായി കുറെ സിനിമകളിൽ ഞാനും ലാലും ഒന്നിച്ചു. അക്കാലത്ത് നായകന്മാരുടെ ഇടി വാങ്ങുന്ന വില്ലൻ വേഷങ്ങളായിരുന്നു ലാലിന് കിട്ടിയിരുന്നത്. ആ വില്ലത്തരംപോലും േപ്രക്ഷകർ ഇഷ്ടപ്പെടാൻ കാരണം അഭിനയത്തിനൊപ്പം ഫൈറ്റിലും ലാൽ പുലർത്തിയിരുന്ന അനായാസതയായിരുന്നു.

ശശികുമാർ സാറിെൻറ നൂറോളം സിനിമകൾക്ക് ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. ഇതിൽ പതിനഞ്ച് പടങ്ങളിലെങ്കിലും ലാൽ വില്ലനും നായകനുമായുണ്ട്. ഫൈറ്റിൽ ഞാൻ കൊണ്ടുവരുന്ന പുതുമകൾ നൂറ് ശതമാനവും പെർഫക്ഷനോടെയാണ് ലാൽ ചെയ്തത്. ഫൈറ്റിെൻറ കാര്യത്തിൽ ലാലിനോളം ഫ്ലക്സിബിലിറ്റിയുള്ള മറ്റൊരു നടൻ ഇന്ത്യൻ സിനിമയിലില്ല എന്നതാണ് എെൻറ അനുഭവം. എത്ര അപകടം പിടിച്ച രംഗങ്ങളായാലും ലാൽ ചോദിക്കും: ''ഞാൻ ചെയ്തോട്ടെ സാർ?'' അത് ലാൽ ചെയ്യേണ്ട എന്നു പറഞ്ഞാൽ ലാൽ അതനുസരിക്കുകയും ചെയ്യും. ലാലിനോട് ഞാൻ വേണ്ട എന്നു പറഞ്ഞ പല രംഗങ്ങളിലും അപകടമുണ്ടായിട്ടുണ്ട്. ഫൈറ്റിെൻറ എല്ലാ രീതികളിലും ലാൽ പെർഫക്റ്റാണ്. നാടൻ തല്ലും കളരിപ്പയറ്റും തുടങ്ങി ബൈക്ക് ജംപിങ് വരെ ലാൽ ചെയ്യുന്നത് ഡ്യൂപ്പുകളെപോലും അമ്പരപ്പിച്ചുകൊണ്ടാണ്. ഇതെല്ലാം കാണുമ്പോൾ, ദൈവികമായ ഒരു ശക്തി ലാലിന് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. 'മൂന്നാം മുറ'യും 'ദൗത്യ'വുമൊക്കെ ലാൽ അഭിനയിച്ച വളരെ അപകടകരമായ സിനിമകളായിരുന്നു.
വ്യക്തിപരമായി ലാൽ എനിക്ക് സ്വന്തം സഹോദരനെപ്പോലെയാണ്. 'കണ്ണാ' എന്നാണ് ഞാൻ ലാലിനെ വിളിക്കാറുള്ളത്. 39 വർഷമായി സഹോദരതുല്യമായ സ്നേഹത്തോടെ ആ ബന്ധം തുടരുകയാണ്. സിനിമക്കകത്തും പുറത്തും മറക്കാനാവാത്ത ഒരുപാടനുഭവങ്ങൾ പതിഞ്ഞുകിടക്കുന്ന ഗാഢമായ സൗഹൃദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
