ഇത്രസംഭവമാണോ ഈ ഓസ്കർ അവാർഡ്?
text_fields
നേട്ടങ്ങളുടെയൊക്കെ ആത്യന്തിക മാനദണ്ഡം പുരസ്കാരങ്ങളാണെങ്കിൽ അതിന്റെ എവറസ്റ്റ് ഓസ്കർ അല്ലാതെ മറ്റെന്ത് എന്നൊരു പൊതുബോധം നമുക്കിടയിൽ ശക്തമാണ്. അത് വെറുമൊരു മാധ്യമവിശ്വാസ നിർമിതി മാത്രമാെണന്ന് പറഞ്ഞ് തള്ളാനാവില്ല. പണംകൊണ്ടും പദവികൊണ്ടും ലോക സിനിമയുടെ കേന്ദ്രമായി വാഴുന്ന ഹോളിവുഡിന്റെ പ്രഭാവം സാധാരണ കാണിയുടെ അടിത്തട്ട് കീഴടക്കുന്നതിലും വിജയം കണ്ടിട്ടുണ്ട്. അതിന് മുന്നിൽ മറ്റെല്ലാ സിനിമകളും ചെറുതായിപ്പോകുന്നു. വലുപ്പച്ചെറുപ്പങ്ങളുടെ...
Your Subscription Supports Independent Journalism
View Plansനേട്ടങ്ങളുടെയൊക്കെ ആത്യന്തിക മാനദണ്ഡം പുരസ്കാരങ്ങളാണെങ്കിൽ അതിന്റെ എവറസ്റ്റ് ഓസ്കർ അല്ലാതെ മറ്റെന്ത് എന്നൊരു പൊതുബോധം നമുക്കിടയിൽ ശക്തമാണ്. അത് വെറുമൊരു മാധ്യമവിശ്വാസ നിർമിതി മാത്രമാെണന്ന് പറഞ്ഞ് തള്ളാനാവില്ല. പണംകൊണ്ടും പദവികൊണ്ടും ലോക സിനിമയുടെ കേന്ദ്രമായി വാഴുന്ന ഹോളിവുഡിന്റെ പ്രഭാവം സാധാരണ കാണിയുടെ അടിത്തട്ട് കീഴടക്കുന്നതിലും വിജയം കണ്ടിട്ടുണ്ട്. അതിന് മുന്നിൽ മറ്റെല്ലാ സിനിമകളും ചെറുതായിപ്പോകുന്നു. വലുപ്പച്ചെറുപ്പങ്ങളുടെ എ.ബി.സി.ഡി നാം പഠിക്കുന്ന പൊതുബോധത്തിന്റെ പാഠശാലകളിലൊക്കെ അതിന്റെ പ്രഭാവം വ്യക്തമാണ്. മൂലധനംതന്നെയാണ് കാര്യം.
കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ ഓസ്കർ പ്രഖ്യാപനത്തോടനുബന്ധിച്ചും പൊതുവിൽ മലയാള പത്രങ്ങൾ പ്രചരിപ്പിക്കുന്ന ഓസ്കർ വാർത്തകളെ അപനിർമിച്ച് വാസ്തവം അറിയിക്കാൻ സംവിധായകരായ ഡോ. ബിജുവും ജയൻ ചെറിയാനുമൊക്കെ നടത്തുന്ന സമൂഹമാധ്യമങ്ങൾ വഴിയുള്ള ബോധവത്കരണ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന ഗൗരവം കിട്ടാതെ പോവുകയാണ് പതിവ്. തെറ്റായ വാർത്ത നൽകുന്ന മാധ്യമങ്ങളാകട്ടെ അതൊക്കെ കണ്ടില്ല എന്ന് നടിക്കുകയും ഓസ്കർ തന്നെ ആത്യന്തികം എന്ന ബോധത്തിലേക്ക് ജനതയെ നയിക്കുകയുമാണ്. അന്തർദേശീയവും ദേശീയവും പ്രാദേശികവുമായ മറ്റ് അംഗീകാരങ്ങളൊക്കെ അതിന് മുമ്പാകെ ചെറുതായിപ്പോവുകയും ചെയ്യുന്നു.
അമേരിക്കൻ പൗരൻകൂടിയായ മലയാളി സംവിധായകൻ ജയൻ ചെറിയാൻ പറഞ്ഞു മടുത്ത് നിർത്തിയെങ്കിലും ഡോ. ബിജു ഇത്തവണയും തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി മാധ്യമങ്ങളുടെ ഇക്കാര്യത്തിലുള്ള പാതിയറിവ് മാറ്റാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്: ‘‘ഹോളിവുഡ് ഒഴികെ യൂറോപ്പും ലാറ്റിനമേരിക്കയും ഉൾപ്പെടെ ലോകരാജ്യങ്ങളിലെ സിനിമാലോകം ഒന്നുംതന്നെ അത്ര പ്രാധാന്യം കൽപിക്കാത്ത ഓസ്കറിന് മലയാള മാധ്യമങ്ങൾ നൽകുന്ന അമിത പ്രാധാന്യംതന്നെ ഒരു തമാശയാണ്. അമേരിക്കയിൽ റിലീസ് ചെയ്ത സിനിമകൾ മാത്രം മത്സരിക്കുകയും ഏതാണ്ട് പതിനായിരത്തോളം പേരുടെ വോട്ടിന്റെ അടിസ്ഥാനത്തിലും മാത്രം നൽകുന്ന ഒരു അവാർഡാണ് ഓസ്കർ. വിവിധ ലോകരാജ്യങ്ങളിലെ മികച്ച സിനിമകളിൽ ഭൂരിപക്ഷവും ഓസ്കറിന് മത്സരിക്കാറും ഇല്ല.’’
പുരസ്കാര ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ അവകാശമുള്ള തിരഞ്ഞെടുത്ത ആൾക്കാരിലേക്ക് തങ്ങളുടെ സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങൾ എത്തിക്കാനുള്ള പ്രസ് കിറ്റിന് മാത്രം മത്സരരംഗത്തുള്ള പ്രധാന സിനിമകൾ കോടികളുടെ ബജറ്റാണ് നീക്കിവെക്കുന്നത്. അഞ്ചു കോടി മുതൽ നമ്മുടെ നാട്ടിൽ ഒരു ബിഗ് ബജറ്റ് സിനിമയുടെ ബജറ്റിന് തത്തുല്യമായ തുക വരെ ഇതിനായി ചെലവഴിക്കുന്ന കമ്പനികളാണ് ഇവിടെ മത്സരരംഗത്തുള്ളത്. പി.ആർ ദുർബലമായാൽ മത്സരരംഗത്തുണ്ടെന്നുപോലും ആരുമറിയില്ല എന്നുമാത്രം.
എലിഫന്റ് വിസ്പറേഴ്സ്
നെറ്റ്ഫ്ലിക്സിൽ നേരത്തേതന്നെ ഉണ്ടായിരുന്നുവെങ്കിലും കാർത്തികി ഗോൺസാൽവസിന്റെ ‘എലിഫന്റ് വിസ്പറേഴ്സ്’ ഓസ്കർ പ്രഖ്യാപനത്തിന് മുമ്പ് കണ്ടിരുന്നില്ല. ‘എലിഫന്റ് വിസ്പറേഴ്സ്’ എന്ന ആ പേരു കേട്ടപ്പോൾതന്നെ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ശബ്ദത്തിൽ ആന സ്വന്തം ആത്മകഥ മനുഷ്യരോട് മന്ത്രിച്ച പി. ബാലന്റെ ‘പതിനെട്ടാമത്തെ ആന’ എന്ന ഡോക്യുമെന്ററിയാണ് പെട്ടെന്ന് ഓർമയിൽ വന്നത്. കണ്ടപ്പോൾ ഓസ്കർ കിട്ടാത്ത ‘പതിനെട്ടാമത്തെ ആന’യിലെ ആനജീവിതം മനുഷ്യകേന്ദ്രീകൃതമായ സംസ്കാരത്തെ എത്ര ആഴത്തിലാണ് വിചാരണ നടത്തിയതെന്ന് ഒരിക്കൽക്കൂടി ബോധ്യപ്പെടുത്തുന്നു. രണ്ടും രണ്ടാണ്. കാർത്തികി ഗോൺസാൽവസിന്റെ ഡോക്യുമെന്ററി ആനയെ മെരുക്കുന്നവരും ആനയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുമ്പോൾ പി. ബാലൻ ആനയുടെ ആത്മകഥ പറയുന്നു. രണ്ടും തമ്മിലുള്ള താരതമ്യം പ്രസക്തമായ രാഷ്ട്രീയ സന്ദർഭംകൂടിയാണിത്............

‘എലിഫന്റ് വിസ്പറേഴ്സ്’ -ഒരു രംഗം
ലേഖനത്തിന്റെ പൂർണരൂപം വായിക്കാനായി മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ സബ്സ്ക്രൈബ് ചെയ്യൂ; ആനകൾ മന്ത്രിക്കുന്നത് കേൾക്കുന്നുണ്ടോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
