Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPremiumchevron_rightWeb Exclusivechevron_rightകറുത്തവരെ...

കറുത്തവരെ മായ്ച്ചുകളഞ്ഞിട്ടും ‘വെളുത്ത’ രാജ്യമാകാത്ത അർജന്റീന - ചരിത്രവും വർത്തമാനവും

text_fields
bookmark_border
കറുത്തവരെ മായ്ച്ചുകളഞ്ഞിട്ടും ‘വെളുത്ത’ രാജ്യമാകാത്ത അർജന്റീന - ചരിത്രവും വർത്തമാനവും
cancel

അർജന്റീനയുടെ ഫുട്ബാൾ ടീമിൽ എന്തുകൊണ്ടാണ് കറുത്തവർ ഇല്ലാത്തത്. അത് ആസൂത്രിതമാണോ?. അർജന്റീനയുടെ വംശീയ ചരിത്രം അന്വേഷിക്കുന്നു. അർജന്റീനയുടെ ഫുട്ബാൾ ലോകകപ്പ് വിജയവും തുടർന്നുള്ള സംഭവവികാസങ്ങളും രാജ്യത്തെ വംശീയതയെ വീണ്ടും ചർച്ചയിലെത്തിച്ചിരിക്കുന്നു. അർജന്റീനയുടെ ഫുട്ബാൾ ടീമിൽ ഒരു കറുത്തവർഗക്കാരൻ പോലുമില്ലാത്തത് എന്തുകൊണ്ടാണെന്ന പ്രസക്ത ചോദ്യം വീണ്ടും ഉയരുകയാണ്. ബ്രസീൽ അടക്കമുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അർജന്റീന മങ്ങിപ്പോകുന്നതും ഈ കാര്യത്തിലാണ്.ഈ ചോദ്യം പുതുതായി ഉയർന്നതല്ല. 2014 ലോകകപ്പ് ഫൈനൽ വേളയിലും ഇതേ ചോദ്യമുയർന്നിരുന്നു. ജർമൻ ടീമിൽ ഒരാ​ളെങ്കിലും...

Your Subscription Supports Independent Journalism

View Plans
അർജന്റീനയുടെ ഫുട്ബാൾ ടീമിൽ എന്തുകൊണ്ടാണ് കറുത്തവർ ഇല്ലാത്തത്. അത് ആസൂത്രിതമാണോ?. അർജന്റീനയുടെ വംശീയ ചരിത്രം അന്വേഷിക്കുന്നു.

ർജന്റീനയുടെ ഫുട്ബാൾ ലോകകപ്പ് വിജയവും തുടർന്നുള്ള സംഭവവികാസങ്ങളും രാജ്യത്തെ വംശീയതയെ വീണ്ടും ചർച്ചയിലെത്തിച്ചിരിക്കുന്നു. അർജന്റീനയുടെ ഫുട്ബാൾ ടീമിൽ ഒരു കറുത്തവർഗക്കാരൻ പോലുമില്ലാത്തത് എന്തുകൊണ്ടാണെന്ന പ്രസക്ത ചോദ്യം വീണ്ടും ഉയരുകയാണ്. ബ്രസീൽ അടക്കമുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അർജന്റീന മങ്ങിപ്പോകുന്നതും ഈ കാര്യത്തിലാണ്.


ഈ ചോദ്യം പുതുതായി ഉയർന്നതല്ല. 2014 ലോകകപ്പ് ഫൈനൽ വേളയിലും ഇതേ ചോദ്യമുയർന്നിരുന്നു. ജർമൻ ടീമിൽ ഒരാ​ളെങ്കിലും കറുത്ത വംശജനായിട്ടുണ്ട്. എന്നിട്ടുമെന്തേ അർജന്റീന ടീമിൽ ഒരു കറുത്തയാൾ പോലുമില്ലാത്തത് എന്നായിരുന്നു ചോദ്യം. അർജന്റീനയിലെ സർക്കാർ 2010ൽ പുറത്തിറക്കിയ ഡാറ്റകൾ പ്രകാരം 149,493 കറുത്ത വംശജരാണ് രാജ്യത്തുണ്ടായിരുന്നത്. അതായത് ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രം. ഈ ഡാറ്റ വെച്ച് അർജന്റീന ഒരു ‘വെളുത്ത രാജ്യമാണെന്ന്’ എല്ലാവരും അരക്കിട്ടുറപ്പിച്ചു.

അർജന്റീനയിലെ കൊളോണിയൽ ഭരണകാലത്ത് 200,000ത്തോളം ആഫ്രിക്കൻ അടിമകൾ റിയോ ഡെ ല പ്ലാറ്റയിലെ തീരത്ത് കപ്പലിറങ്ങിയെന്നാണ് ഏകദേശക്കണക്ക്. 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അർജന്റീനയിലെ ജനസംഖ്യയുടെ മൂന്നിലൊന്നും കറുത്തവരായിരുന്നു. കറുത്തവർഗക്കാരെ രാജ്യത്ത് നിന്നും മായ്ച്ചുകളഞ്ഞ അർജന്റീനയുടെ ദീർഘചരിത്രത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.

കറുത്തവർ എവിടെപ്പോയെന്ന ചോദ്യത്തിന് ഒരു പാട് സാങ്കൽപിക കഥകളാണ് അർജന്റീനക്കാരുടെ കൈവശം ഉത്തരമായുള്ളത്. 19ാം നൂറ്റാണ്ടിലുണ്ടായ യുദ്ധങ്ങളിൽ കറുത്തവർ വ്യാപകമായി കൊല്ലപ്പെട്ടുവെന്നതാണ് അതിൽ പ്രധാനം. എന്നാൽ കൊല്ലപ്പെട്ടതല്ല, മറിച്ച് യുദ്ധത്തിൽ വെറുതെ വിട്ടയക്കപ്പെട്ട പലരും ജന്മദേശത്തേക്ക് പിന്നീട് വന്നില്ലെന്ന വാദമുണ്ട്. ചരിത്രകാരനായ ജോർജ് റീഡ് ഈ വാദക്കാരനാണ്. 1829ൽ ആ​ഫ്രോ-അർജ​ൈന്റൻ മിലിട്ടറി യൂനിറ്റുകളിലൊന്നിലെ 31 സൈനികർ കൊല്ലപ്പെട്ടുവെന്നും 802 പേരെ നാടുകടത്തിയെന്നും രേഖകളിൽ കാണുന്നുണ്ട്. നാടുകടത്തിയവരിൽ കുറച്ചുപേർ പെറുവിലെ ലിമയിലെ ഉത്തരഭാഗത്തായി താമസമാക്കി. മറ്റുചിലർ മരിച്ചു. ചിലർ നാട്ടിലേക്ക് മടങ്ങിപ്പോന്നു. എന്നാൽ 1778ൽ നിന്നും 1836 ലെത്തുമ്പോൾ ജനസംഖ്യ ഇരട്ടിയോളം ഉയർന്നുവെന്നാണ് ബ്യൂനസ് ഐറിസിലെ സെൻസസ് ഡാറ്റകൾ കാണിക്കുന്നത്.

ഒരു ആഫ്രോ-അർജന്റൈൻ കുടുംബം

ഒരു ആഫ്രോ-അർജന്റൈൻ കുടുംബം

മറ്റൊരു അഭിപ്രായം ഇങ്ങനെയാണ്. 19ാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ കറുത്തവർ വ്യാപകമായി കൊല്ലപ്പെട്ടു. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്ന കറുത്ത വംശജരായ സ്ത്രീകൾക്ക് യൂറോപിൽ നിന്നെത്തിയവരുമായി ബന്ധങ്ങളുണ്ടാക്കേണ്ടി വന്നു. വംശീയ മിശ്രണത്തിലുടെ കാലക്രമേണ കറുത്തവർ അപ്രതക്ഷ്യരായി. ഈ വാദം ശരിയാണെങ്കിൽ കറുത്ത സ്ത്രീകൾ കടുത്ത ചൂഷണങ്ങൾക്ക് ഇരയായെന്നു വേണം കരുതാൻ. അതേ സമയം വെള്ളക്കാരായാൽ ലഭിക്കുന്ന ഗുണങ്ങൾ നേടിയെടുക്കാനായി കറുത്ത വംശജരായ ഏതാനും സ്ത്രീകൾ വെള്ളക്കാരോ അമേരിന്ത്യൻസോ ആയി മാറിയെന്ന് അടുത്തിടെയുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു.

മറ്റൊരു വാദം, 1871ലെ മഞ്ഞപ്പനി അടക്കമുള്ളവടമുള്ള പകർച്ചവ്യാധികളിൽ പെട്ട് കറുത്ത വംശജർ വ്യാപകമായി മരിച്ചു എന്നതാണ്. ബ്യൂനസ് ഐറിസിലെ പകർച്ച വ്യാധി ബാധിത പ്രദേശങ്ങളിൽ നിന്നും ദരിദ്രരായ കറുത്ത വംശജർക്ക് മാറിത്താമസിക്കാൻ ആയില്ലെന്നും അതുകൊണ്ടുതന്നെ അവർ മരണത്തിന് കീഴടങ്ങിയെന്നും പറയുന്നു. പക്ഷേ ഈ വാദത്തെ എളുപ്പത്തിൽ പൊളിച്ചുകളയാം. മറ്റുള്ള​വരെക്കാൾ ഉയർന്ന നിരക്കിൽ കറുത്ത വംശജർക്ക് പകർച്ച വ്യാധി ബാധിച്ചെന്ന് ഒരു ഡാറ്റയും കാണിക്കുന്നില്ല.

വാസ്തവത്തിൽ അർജന്റീന നൂറ്റാണ്ടുകളായി കറുത്തവരുടെ ഭവനമാണ്. അടിമകളാക്കപ്പെട്ട മനുഷ്യരുടെ പിൻഗാമികളും കുടിയേറ്റക്കാരുമെല്ലാം അതിലുൾപ്പെടും. ക്യാപ് വെർഡിനിൽ നിന്നുള്ള കറുത്ത വംശജർ 19ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് പാസ്​പോർട്ടുമായി അർജന്റീനയിലെ തീരങ്ങളിൽ ധാരാളമായി വന്നിറങ്ങിയതായി രേഖകളിൽ കാണാം. 1930-1940 കളിൽ കപ്പൽ അനുബന്ധ ജോലികൾക്കായും നിരവധി പേർ വന്നിറങ്ങിയിട്ടുണ്ട്.

ഡൊമിനിഗോ ഫോസ്റ്റീ​നോ സാർമെയിന്റോ

ഡൊമിനിഗോ ഫോസ്റ്റീ​നോ സാർമെയിന്റോ

അർജന്റീനയുടെ മുൻ പ്രസിഡന്റും വെളുത്ത വർഗക്കാരനായ നേതാവുമായ ഡൊമിനിഗോ ഫോസ്റ്റീ​നോ സാർമെയിന്റോയെപ്പോലുള്ളവർ കറുത്തവ​രെ ഇല്ലാതാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തതായി കാണാം. ആധുനികരാകാൻ വെള്ളക്കാരാകണം എന്ന സമവാക്യം അവർ രൂപപ്പെടുത്തി. ആഫ്രിക്കൻ, അമേരിന്ത്യൻ പൈതൃകത്തെ മാറ്റിവെച്ച് യൂറോപുമായി ബന്ധിപ്പിച്ചുള്ള ഒരു രാഷ്ട്രത്തെ നിർമിച്ച പ്രധാനികളിൽ ഒരാളാണ് അദ്ദേഹം.

സംസ്കാരങ്ങളുടെ കളിത്തൊട്ടിലായി യൂറോപിനെ പരിഗണിച്ചാണ് അർജ​ന്റീനയിലെ നേതാക്കൾ ആധുനികവൽക്കണം ആരംഭിച്ചത്. ജർമനി, ഫ്രാൻസ്, ഇംഗ്ലണ്ട് ശ്രേണിയിലേക്ക് ഉയരണമെങ്കിൽ രാജ്യത്തെ കറുത്തവരെ ശാരീരികമായും സാംസ്കാരികമായും തുടച്ചുകളയണ​െമന്ന് അവർ ചിന്തിച്ചു. ബ്രസീൽ, ഉറുഗ്വായ്, ക്യൂബ അടക്കമുള്ള രാജ്യങ്ങളിലും ഈ ‘വെളുപ്പിക്കൽ’ പ്ര​ക്രിയക്കായി ശ്രമങ്ങളുണ്ടായിട്ടുണ്ട് .

ഒരു വെളുത്ത രാജ്യമായി മാറാനുള്ള അർജന്റീനയുടെ ശ്രമങ്ങൾ വിജയിച്ചുവെന്ന് പറയാം. 1850 കളിൽ രാഷ്ട്രീയ തന്ത്രജ്ഞൻ യുവാൻ ബാറ്റിസ്റ്റ അൽബെർടി വെള്ളക്കാരായ യൂറോപ്യൻ കുടിയേറ്റക്കാരെ ​പ്രോത്സാഹിപ്പിക്കേണ്ട വിധം സൈദ്ധാന്തിമാക്കി അവതരിപ്പിച്ചു. അൽബെർടിയുടെ ചിന്തകളെ അർജന്റീനയുടെ പ്രസിഡന്റ് ജസ്റ്റോ ജോസ് ഡെ ഉക്വസ പിന്തുണച്ചതോടെ രാജ്യത്തെ ഭരണഘടനയിലും അത് പ്രതിഫലിച്ചു. ഭരണഘടനയുടെ 25ാം ഭേദഗതിയിൽ ‘‘ഫെഡറൽ ഗവൺമെന്റ് യൂറോപ്യൻ കുടിയേറ്റത്തെ ​പ്രോത്സാഹിപ്പിക്കുമെന്ന്’’ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.

19ാം നൂറ്റാണ്ടിന്റെ അവസാനം മുൻ പ്രസിഡന്റ് കൂടിയായ സാർമിയെന്റോ പറഞ്ഞതിങ്ങനെ. ‘‘20 വർഷങ്ങൾക്ക് ശേഷം കറുത്തവരെ കാണണമെങ്കിൽ നാം ബ്രസീലിലേക്ക് പോകേണ്ടി വരും’’. കറുത്തവർ അവിടെയുണ്ടാകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും അവരെ അധികനാൾ വെച്ചുപൊറുപ്പി​െല്ലന്ന സന്ദേശമായിരുന്നു അത്. അർജന്റീനയുടെ ചിത്രം പെട്ടെന്ന് ത​ന്നെ മാറുന്നതാണ് നാം കാണുന്നത്. 40 ലക്ഷം യൂറോപ്യൻ കുടിയേറ്റക്കാരാണ് സർക്കാറിന്റെ വിളികേട്ട് അർജന്റീനയിലെത്തിയത്. യുറോപ്യൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന ആ ഭേദഗതി ഇപ്പോഴും അർജന്റീനയുടെ ഭരണഘടനയിലുണ്ട്.

യൂറോപ്യൻമാരുടെ വരവോടെ അർജന്റീനയിലുള്ള കറുത്തവരും അമേരിന്ത്യക്കാരുമായ ജനങ്ങളെ അവരെ തൊലിനിറത്തിറനനുസരിച്ച് വിവിധ വംശീയ വിഭാഗങ്ങളാക്കി തിരിച്ചതായും കാണാം.

വിവിധ വംശീയ വിഭാഗങ്ങൾക്ക് ഉദാഹരണം: ക്രിഓല്യോ - കുടിയേറ്റത്തിനു മുൻപുള്ളവർ, അധികവും സ്പാനിഷ് അല്ലെങ്കിൽ അമേരിന്ത്യൻ വംശപരമ്പരയിൽ പെട്ടവർ, മൊറോചോ - ഒരുതരം തവിട്ടുനിറത്തിലുള്ളവർ, പാർഡോഹ് - തവിട്ടുനിറക്കാർ, ത്രിഗ്യേനോ - ഗോതമ്പ് നിറക്കാർ, എന്നിങ്ങനെ നീളുന്ന ലേബലുകൾ അവരെ വേറിട്ടുനിർത്തി.


ഇത്രയും ശ്രമങ്ങളുണ്ടായിട്ടും അർജന്റീനയിൽ കറുത്തവർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആഫ്രിക്കൻ വംശജരായ ധാരാളം പേർ കുടിയേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ബ്യൂനസ് ഐറിസ് പ്രദേശത്ത് മാത്രം 12,000 മുതൽ 15,000 വരെ ക്യാപ് വെർഡീൽ നിന്നെത്തിയ കുടിയേറ്റക്കാരുണ്ട്. 1900ത്തിലും 2000ത്തിലും പടിഞ്ഞാറേ ആഫ്രിക്കയിലുള്ളവരും ധാരാളമായി അർജന്റീനയിലെത്തിയിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങൾ കുടിയേറ്റ നിയമം കർശനമാക്കിയതിനാലാണിത്. 2001ൽ ആഫ്രിക്കയിൽ ജനിച്ച അർജ​ൈന്റൻ പൗരന്മാർ 1,900 പേരാണുണ്ടായിരുന്നത്. 2010ൽ അത് ഇരട്ടിയോളമായി. കഴിഞ്ഞ പത്തുവർഷങ്ങളിലായി ബ്രസീൽ, ക്യൂബ, ഉറുഗ്വായ് എന്നിവിടങ്ങളിൽനിന്നുള്ള ആഫ്രിക്കൻ വംശജരും സാമ്പത്തിക സാധ്യതകൾ തേടി അർജന്റീനയിലെത്തിയിട്ടുണ്ട്.

അർജന്റീനയുടെ ഫുട്ബാൾ ടീമിൽ ആഫ്രിക്കൻ വംശ​ജരെയോ ഭൂരിഭാഗം പേരും കറുത്തവരായി പരിഗണിക്കുന്നവരെയോ കാണാനാകില്ല. എങ്കിലും അതൊരു വെള്ളക്കാരുടെ ടീമല്ല എന്നതാണ് യാഥാർഥ്യം. ‘ആധുനിക രാജ്യമാകാനുള്ള’ ത​ന്ത്രപ്പാടിൽ വംശീയ വിഭാഗങ്ങളെ അർജന്റീന തകർത്തുകളഞ്ഞപ്പോഴും കറുത്തവരുടെയും ആദിവാസികളുമായ ജനങ്ങളുടെ ശേഷിപ്പായ മൊറോചോ എന്ന് വിളിക്കപ്പെടുന്നവർ രാജ്യത്ത് ശേഷിക്കുന്നു. വെള്ളക്കാരല്ലാത്തവരെ വേർതിരിച്ചറിയുന്നതിനായുള്ള ഈ ലേബൽ അർജന്റീനയിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ പെട്ട ഏറ്റവും പ്രശസ്തനായ വ്യക്തി ഡിയഗോ മറഡോണയാണ്. 2020 നവംബറിൽ അദ്ദേഹം മരണപ്പെട്ടപ്പോൾ അർജന്റീനയിൽ മൂന്ന് ദിവസമാണ് ദേശീയ ദുഖാചരണം നടത്തിയത്. അർജ​ൈന്റൻ ഫുട്ബാളിന്റെയും ‘വെള്ളക്കാരുടെ രാജ്യത്തിന്റെയും ’ മുഖമായി മാറിയത് ഒരു വെള്ളക്കാരനല്ലാത്തയാളായിരുന്നു! ഇന്നത്തെ അർജ​​ൈന്റൻ ടീമിലും മൊറോചോ വിഭാഗത്തിൽ പെടുന്ന താരങ്ങളുണ്ട്. അഥവാ ആളുകൾ പറയുന്നതിനേക്കാൾ വൈവിധ്യപൂർണമാണ് അർജന്റീന. എന്നാൽ ആധുനികതയുടെ പേരിൽ കറുത്തവരെ മായ്ച്ചുകളയാൻ നടത്തിയ കിരാത ശ്രമങ്ങൾ അവരുടെ മേൽ ഇപ്പോഴും മൂടിനിൽക്കുന്നു.


ഹൈഡിങ് ഇൻ പ്ലെയിൻ സൈറ്റ്: ബ്ലാക്ക് വിമൺ, ദി ലോ, ആൻഡ് ദി മേകിങ് ഓഫ് എ വൈറ്റ് അർജന്റൈൻ റിപബ്ലിക്ക് (Hiding in Plain Sight: Black Women, the Law and the Making of a White Argentine Republic) എന്ന ഗ്രന്ഥത്തിന്റെ രചയിതാവും യൂനിവേഴ്സിറ്റി ഓഫ് ടെക്സസിലെ അധ്യാപികയുമാണ് ലേഖിക.

കടപ്പാട്: വാഷിങ്ടൺ പോസ്റ്റ്
സ്വതന്ത്ര വിവർത്തനം: മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ ഡെസ്ക്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:argentinaracismMadhyamam Weekly WebzinemorochoArgentina Football ​Team
News Summary - argentina and racism explainer
Next Story