Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightEnvironment newschevron_rightആദിവാസികൾക്ക് സാമൂഹിക...

ആദിവാസികൾക്ക് സാമൂഹിക വനവകാശം തടയുന്നത് വനംവകുപ്പ്

text_fields
bookmark_border
ആദിവാസികൾക്ക് സാമൂഹിക വനവകാശം തടയുന്നത് വനംവകുപ്പ്
cancel

കോഴിക്കോട് : സംസ്ഥാനത്ത് വനാവകാശനിയമം തടയുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വനംവകുപ്പെന്ന് രേഖകൾ. വനാവകാശ നിയമപ്രകാരം തടിയേതര വിഭവങ്ങളുടെ അഥവാ ചെറുകിട വനവിഭവങ്ങളുടെ പൂർണമായ അവകാശം വനാവകാശനിയമ പ്രകാരം ഗ്രാമസഭകൾക്കാണ്. മുളയും ഈറ്റയും തുടങ്ങി വനത്തിൽനിന്ന ശേഖരിക്കുന്ന തേൻ, കുന്തിരിക്കം, മരുന്ന് ചെടികൾ എന്നവയുടെയെല്ലാം ഉടമസ്ഥാവകാശം ഗ്രാമ സഭകൾക്കാണ്. മറ്റ് പലസംസ്ഥാനങ്ങളിലും ആദിവാസികൾക്ക് ലഭിച്ച അവകാശമാണ് കേരളം നിഷേധിക്കുന്നത്.

എന്നാൽ, 1927ലെ ഇന്ത്യൻ വനനിയമപ്രകാരം എല്ലാം വനവിഭവങ്ങളും വനംവകുപ്പിലൂടെ സർക്കാർ ഉടമസ്ഥതയിലാണ്. സംസ്ഥാനത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ 1027ലെ നിയമമാണ് ഇപ്പോഴും പിന്തുടരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വനാവകാശ നിയമ പ്രകാരം വനവിഭവങ്ങളുടെ മേലുള്ള ഉടമാവകാശം ആദിവാസികളുടെ ഗ്രാമസഭകൾക്ക് നൽകി. കേരളം അത് അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്.

ഉദാഹരണമായി വയനാട് സുൽത്താൻബത്തേരിയിലെ കേളമംഗലം കുറുമ, ഊരാളി, കാട്ടുനായ്ക്ക കോളനികൾക്ക് ആകെ നൽകിയത് രണ്ട് ഹെക്ടർ വനഭൂമിയുടെ സാമൂഹിക വനവകാശമാണ്. സുൽത്താൻബത്തേരിയിൽ പലയിടത്തും ഇതുപോലെ രണ്ട് ഹെക്ടർ വനഭൂമിയാണ് നൽകിയിരിക്കുന്നത്. ചീയമ്പം കുറുമ്പൻ മൂല കാട്ടുനായ്ക്ക കോളനി, ചീയമ്പം കാട്ടുനായ്ക്ക കോളനി, ചീയമ്പം ആനപ്പന്തി കാട്ടുനായ്ക്ക കോളനി, ചീയമ്പം പണിയ കോളനി, മരിയനാട് സമരഭൂമി, പങ്കുമൂപ്പൻ കാട്ടുനായ്ക്ക കോളനി, ഇരുളം പുലയർമൂല ബൊമ്മ കോളനി തുടങ്ങിയ കോളനിക്കാർക്കെല്ലാം ലഭിച്ചത് രണ്ട് ഹെക്ടർ ഭൂമിയുടെ വീതം സാമൂഹിക വനാവകാശമാണ്.

കൂടല്ലൂർ ലക്ഷംവീട് ഊരാളി കോളനിക്കും കൂടല്ലൂർ കാട്ടിക്കൊല്ലി വലിയ കൊല്ലി കണ്ടേക്കാട് ഞാവലത്ത് ചോലമ്പ്രത്ത് മന്നക്കൊല്ലി കുറുമ കോളനിക്കും മൂന്ന് ഹെക്ടർ വീതം അനുവദിച്ചു. കൂടല്ലൂർ കൊമ്പഞ്ചേരി നായ്ക്ക കോളനി, പള്ളിച്ചിറ കാട്ടുനായ്ക്ക കോളനി, ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനി, ബസവൻകൊല്ലി പണിയ കോളനി, താഴശേരി അടിയ കോളനി, ചേകാടി വിലങ്ങാടി കാട്ടുനായ്ക്ക കോളനി, കൂണ്ടുവാടി പൊളന്ന ഊരാളി കോളനി, കൊണ്ടുവാടി വെട്ടത്തൂർ പണിയ കോളനി, തിരുമുഖത്ത് കുറുമ കോളനി, തിരുമുഖത്ത്തി കുറുമ കേളനി , തിരു മുഖത്ത് നിര വയൽ കാട്ടുനായ്ക്ക കോളനി, തിരുമുഖത്ത് കുറുമ കോളനി, പന്നിമൂല കാട്ടുനായ്ക്ക കോളനി, കുറിച്ചിപ്പറ്റ ചുള്ളിക്കാട് കുറുമ കോളനി, കോടാലി കാട്ടുനായ്ക്ക കോളനി, കുറിച്ചിപ്പറ്റ കൊല്ലിവയൽ കാട്ടുനായ് കോളനി തുടങ്ങിയവർക്കെല്ലാം അഞ്ച് ഹെക്ടർ ഭൂമിയിലാണ് സാമൂഹ്യ വനാവകാശം ലഭിച്ചത്.

അതേസമയം, തൃശൂർ ജില്ലയിലെ ചില ഊരികളിൽ സാമൂഹിക വനാവകാശം നടപ്പാക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ തയാറായി. മലക്കപ്പാറ -18,500 വാച്ചുമരം -11,500, വാഴച്ചാൽ-16400 പെരിങ്ങൽകുത്ത് -14500, ഷോളയാർ- 16500, തവളക്കുഴിപ്പാറ- 17,300 പൊകലപ്പാറ-11,000, ആനക്കയം-19,500, മുക്കംപഴ-14,500 വെട്ടിവിട്ട കാട് -14,950 അരേക്കാപ്പ്- 14,950 ഹെക്ടർ ഭൂമിയുടെ സാമൂഹിക വനാവകാശം നൽകാൻ ഉദ്യോഗസ്ഥർ തയാറായി.

കേരളത്തിലെ വനംവകുപ്പ് ആദിവാസികളോട് നടത്തുന്ന കൊടുംചതികളിൽ ഒന്നാണ് വയനാട്ടിൽ നടന്നത്. വനം വുകുപ്പ് ഉദ്യോഗസ്ഥർ വനഭൂമിയിലും വനവിഭവത്തിലും അവർക്കുള്ള അധികാരം നിയമവിരുധമായി നിലനിർത്തുകയാണ്. പാർലമെൻറ് പാസാക്കിയ വനാവകാശ നിയമം നടപ്പാക്കാൻ തടസം കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. ആദിവാസികളുടെ അവകാശം അംഗീകരിച്ചാൽ വനംവകുമ്പിന്റെ അധികാര കോയ്മയ്ക്ക് ഉലച്ചിൽ തട്ടും. അതിനാൽ, കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥ മേധാവികൾ ചേർന്ന് ആദിവാസികളുടെ വനാവകാശ നിയമം അട്ടിമറിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forest departmenttribal landforest right act
News Summary - The forest department is preventing tribals from getting social forest rights
Next Story