Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശ്ലഥബിംബങ്ങൾ
text_fieldsbookmark_border
ഒരേ കിടപ്പാണ് ഞാൻ.
പുറത്ത് വെയിൽ പരന്ന്
ഉച്ചയിൽ തിളയ്ക്കുന്നു തീ പോൽ.
പൂച്ചപ്പാദത്താലന്തി ചായുന്നു.
ജനൽ കർട്ടനപ്പുറം
കാണാവുന്നു
പൊട്ടിയ സ്ലേറ്റുപോൽ ആകാശം.
അങ്ങിങ്ങ്
കണ്ണു ചിമ്മും നരച്ച നക്ഷത്രങ്ങൾ.
ഇരുട്ടിൽ,
വിളറി വെളുത്ത കടലാസ് പൂക്കളുടെ
മണമില്ലാ അനക്കങ്ങൾ...
ആരും വരാനില്ല.
മേശമേൽ
അനാഥമായ ഒഴിഞ്ഞ കൂജ!
ഉറുമ്പരിച്ച വറ്റിൻ മണികൾ.
മുറിയിൽ,
ഘനീഭവിച്ച ഉഷ്ണത്തിൻ പനി മണം
മലർക്കെ തുറന്നിട്ട
ഒഴിഞ്ഞ ഡയറിത്താളുകളിൽ
ഒറ്റവര പോലെ മൗനം.
ഒരേ കിടപ്പാണ്
ചുണ്ടിൽ
ചവർക്കുന്നുണ്ട്
ഓർമകളുടെ നീറ്റലുകൾ..
Next Story

