Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightന​മു​ക്ക്​ ചു​റ്റും ...

ന​മു​ക്ക്​ ചു​റ്റും ന​ന്മ​ക​ളു​ണ്ട്​ പ​ക്ഷേ...

text_fields
bookmark_border
ന​മു​ക്ക്​ ചു​റ്റും  ന​ന്മ​ക​ളു​ണ്ട്​ പ​ക്ഷേ...
cancel

‘കണ്ണുവേണം ഇരുപുറം എപ്പഴും
കണ്ണുവേണം മുകളിലും താഴേം
കണ്ണിലെപ്പോഴും കത്തിജ്വലിക്കും
ഉള്‍ക്കണ്ണു വേണം അണയാത്ത കണ്ണ്’ (കടമ്മനിട്ട)

വീണ്ടുമൊരു പുതിയ അധ്യയനവർഷം. ജീവിതത്തിൽ ഇത്രമേൽ പ്രതീക്ഷയുടെ കാലം വേറെയില്ല. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഏറെ സ്വപ്നം കാണുന്ന കാലം. എല്ലാറ്റിലും പുതുമ മണക്കുന്ന തുടക്കം. ആദ്യദിനം പ്രവേശനോത്സവത്തിന്‍റെ തിളക്കമാണ്. നിറയെ കുട്ടൂകാർ കൈയൽ മധുരം. നല്ല വാക്കോതി സ്വീകരിക്കുന്ന അധ്യാപകർ. ശരിക്കും ഇതൊരു തുടക്കം തന്നെ. ആദ്യമായി പള്ളിക്കൂടത്തിലെത്തുന്നവർക്കും വേനലവധി കഴിഞ്ഞ് തിരിച്ചെത്തുന്നവർക്കും പുതിയ പാഠങ്ങൾ, പുതിയ ക്ലാസ് മുറി. ചുറ്റും നന്മയുടെ കഥകൾ. ഗുണപാഠകഥകൾ. ഇതിനിടയിലും കൂട്ടുകാരോട് ചിലത് പറയാനുണ്ട്. അതിനാണ് മുകളിൽ മലയാളത്തിന്‍റെ പ്രിയ കവി കടമ്മനിട്ട രാമകൃഷ്ണന്‍റെ വരികൾ ചേർത്തത്. എല്ലായിടത്തും കണ്ണ് വേണ്ട കാലത്താണ് നാം ജീവിക്കുന്നത്. നന്മകളുടെ ഒരായിരം വസന്തകാലം നമുക്കായി കാത്തിരിക്കുന്നുണ്ടെങ്കിലും എവിടെയൊക്കെയോ ചില ചതിക്കുഴികൾ ഉണ്ട്. അതാണ്, അറിവിനപ്പുറം തിരിച്ചറിവ് കൂടി വേണ്ട കാലത്താണ് നാം ജീവിക്കുന്നത് എന്ന് പറയുന്നത്. വഴിതെറ്റിക്കാൻ നടക്കുന്നവരുണ്ട്.

നന്മയുടെ വഴി തെരഞ്ഞെടുക്കണം. അതാണ് നാടും വീടും ആഗ്രഹിക്കുന്നത്. ഇവിടെ, ഇതേകുറിച്ച് ഏറെ പറയാൻ ഒരാളുണ്ട്. ഇതിനകം തന്നെ പ്രസംഗവേദികളിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ. സാമൂഹിക മാധ്യമങ്ങളിൽ നല്ല പാഠങ്ങൾ പകർന്നു നൽകി താരമായൊരാൾ. കേരള പൊലീസിലെ ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ രംഗീഷ് കടവത്ത്. കോഴിക്കോട് ഏറാമല സ്വദേശി. സൈബർ കുറ്റകൃത്യങ്ങൾ, കുടുംബബന്ധങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണം, രക്ഷാകർതൃത്വം തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നൽകുന്ന ക്ലാസുകൾ കേരളത്തിൽ ജനപ്രിയമാണ്. കുട്ടികളെ കുറിച്ച് സംസാരിക്കുമ്പോൾ രംഗീഷ് കടവത്ത് ആവർത്തിച്ച് പറയുന്നത്, ‘കുട്ടികളെ നേർവഴി നടത്താൻ ഉപദേശം മാത്രം പോര. അവരോടൊപ്പം ജീവിക്കണം. അവരെ പൂർണമായും അറിയണം.

മൂന്നാം വയസുമുതൽ അവരുടെ വഴിയിലുണ്ടാകണം. കുട്ടിക്കളികൾ നിയന്ത്രിക്കാൻ മൊബൈൽ ഫോൺ കൊടുക്കുന്നവരോട് പറയാനുള്ളത്. മുതിരുേമ്പാൾ ആ ഫോൺ തിരിച്ചെടുക്കാൻ കഴിയില്ലെന്ന് തന്നെയാണ്. കാരണം അപ്പോഴേക്കും അവരുടെ വഴികൾ മാറിക്കഴിഞ്ഞിരിക്കും. അതിനാൽ, രക്ഷിതാവിന് മാറിനിന്നുകൊണ്ട് കുട്ടികളെ നേർവഴിക്ക് നടത്താൻ കഴിയില്ലെന്നാണ് എപ്പോഴും പറയാനുള്ളത്...’ ഇനി രംഗീഷ് പറയുന്നത് മുഴുവൻ നാളിതുവരെ അദ്ദേഹത്തിന്‍റെ ജീവിതവഴിയിൽ നിന്ന് തൊട്ടറിഞ്ഞവയാണ്. അതിനാൽ ഈ വാക്കുകൾ രക്ഷിതാക്കൾക്കും അധ്യാപകർക്കുമുള്ളതാണ് ഒപ്പം കുട്ടികൾക്കും...

രണ്ടുവഴികളല്ല, ഒറ്റവഴി തന്നെ

ഞാൻ ഒരു മോട്ടിവേഷണൽ സ്പീക്കറാണെന്ന് പറയാൻ കഴിയില്ല. പൊലീസ് ജോലിക്കിടെ ദിവസവും കാണുന്നത് മനുഷ്യരുടെ തെറ്റുകളും തകർച്ചകളും മാത്രമല്ല. അവർക്കുള്ളിലെ ഭയവും, വിഷമവും, ഒറ്റപ്പെടലും, ചിലപ്പോൾ വഴിതെറ്റിപ്പോയ നല്ല മനസ്സുകളെയുമാണ്. കുറ്റകൃത്യങ്ങളുടെ പിന്നിൽ പലപ്പോഴും കാണുന്നത് പരാജയപ്പെട്ട മനുഷ്യനെയാണ്. വഞ്ചന, അക്രമം, തകർന്ന സ്വപ്നങ്ങൾ, മനുഷ്യന്‍റെ വീഴ്ചകൾ. ഇതേ കാഴ്ചകൾ തന്നെയാണ് എന്നെ സംസാരിക്കാൻ പ്രേരിപ്പിക്കുന്നത്. ഇവിടെ നിന്നാണ് എന്‍റെ സംസാരം തുടങ്ങുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥനായി ഞാൻ നിയമം നടപ്പിലാക്കുന്നു.

പക്ഷേ ഒരു മനുഷ്യനായി ഞാൻ പ്രതീക്ഷ പകരാൻ ശ്രമിക്കുന്നു. കാരണം, ശിക്ഷ മാത്രം സമൂഹത്തെ മാറ്റില്ല. ചിലപ്പോൾ ഒരു നല്ല വാക്ക്, കരുതൽ, പ്രചോദനം -അതാണ് ഒരാളുടെ ജീവിതം തിരിച്ചു കൊണ്ടുവരുന്നത്. അതുകൊണ്ടാണ് ഈ രണ്ട് റോളുകളും എനിക്ക് വിരുദ്ധമല്ലാത്തത്. ഒന്ന് സമൂഹത്തെ സംരക്ഷിക്കാൻ സഹായിക്കുമ്പോൾ മറ്റൊന്ന് സമൂഹത്തെ മാറ്റാൻ സഹായിക്കുന്നു. ചുരുക്കത്തിൽ, എനിക്ക് പൊലീസ് യൂനിഫോമും സംസാരവും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങളാണ്. രണ്ടിന്റെയും ലക്ഷ്യം ഒന്നുതന്നെയാണ്.

രം​ഗീ​ഷ് ക​ട​വ​ത്ത്

മാറിയ ലഹരിക്കാലം

ലഹരിമാഫിയ ഇന്ന് ഹൈടെക്കായി കഴിഞ്ഞു. കഞ്ചാവോ മറ്റ് പരമ്പരാഗത ലഹരിവസ്തുക്കളോ കടത്തുന്നതുപോലെ അല്ല രാസലഹരികളുടെ കടത്ത്. ഇത് തടയാൻ പൊലീസിന് മുൻപിൽ വലിയ സാങ്കേതിക വെല്ലുവിളികളാണുള്ളത്. എം.ഡി.എം.എ പോലുള്ള രാസലഹരികളുടെ വ്യാപനം പൂർണമായും ‘ഡിജിറ്റൽ നെറ്റ് വർക്കുകൾ’ വഴിയാണ്. ലഹരി കൈമാറ്റങ്ങൾ പലപ്പോഴും നേരിട്ടുള്ള ഇടപാടുകളല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, എൻക്രിപ്റ്റഡ് ചാറ്റുകൾ, വ്യാജ അക്കൗണ്ടുകൾ, ഓൺലൈൻ പേയ്‌മെന്റുകൾ, ഡെലിവറി മോഡലുകൾ -ഇതെല്ലാം ഉപയോഗിച്ചാണ് പ്രവർത്തനം. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തുക എന്നത് ഒരു വ്യക്തിയെ പിടികൂടുന്നതിൽ മാത്രം ഒതുങ്ങുന്നില്ല.

ഈ രാസലഹരികൾ വളരെ ചെറിയ അളവിൽ പോലും വലിയ സ്വാധീനം ചെലുത്തും. ഇവിടെ പൊലീസിന് സാങ്കേതിക വിദ്യയോടൊപ്പം അതിവേഗ ഇന്‍റലിജൻസ് ശേഖരണവും സൈബർ നിരീക്ഷണവും ആവശ്യമാണ്. പക്ഷേ ഇതിലും വലിയ കാര്യം സമൂഹത്തിന്റെ പങ്കാളിത്തമാണ്. ഒരു കുടുംബത്തിനും ഒരു അധ്യാപകനും ഒരു സുഹൃത്തിനും ഒരു യുവാവിന്റെ മാറ്റങ്ങൾ ആദ്യം തിരിച്ചറിയാൻ കഴിയും. അതുകൊണ്ട് ലഹരിക്കെതിരായ പോരാട്ടം പൊലീസിന്‍റെ മാത്രം ഉത്തരവാദിത്തമായി കാണരുത്. സമൂഹം മുഴുവൻ ഒരുമിച്ച് നിൽക്കേണ്ട വലിയ ദൗത്യമാണ്.

ഈ വെല്ലുവിളികളെ നേരിടാൻ കേരള പൊലീസ് ഇന്ന് സജ്ജമാണ്. ‘യോദ്ധാവ്’ (Yodhavu)ആപ്പ് പോലുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും, സൈബർ സെല്ലിന്‍റെയും ഹൈടെക് ക്രൈം എൻക്വയറി സെല്ലിന്റെയും സഹായത്തോടെ 'ഡാർക്ക് നെറ്റ്' നിരീക്ഷണത്തിലൂടെയും, അത്യാധുനിക ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ ഉപയോഗിച്ചും പുത്തൻ തലമുറ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുന്നു.

ആനന്ദവഴി

ഇന്നത്തെ തലമുറ ലഹരിയിലേക്ക് വീഴുന്നതിന്റെ പ്രധാന കാരണം ലഹരി വേണമെന്ന ആഗ്രഹത്തിൽ നിന്നു മാത്രമല്ല. പകരം, ഉള്ളിലെ ശൂന്യതയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണ്. ഇന്നത്തെ തലമുറ ‘ഇൻസ്റ്റന്‍റ്’ യുഗത്തിലാണ് ജീവിക്കുന്നത്. കഠിനാധ്വാനം ചെയ്ത് ലക്ഷ്യങ്ങൾ നേടുമ്പോൾ ഉണ്ടാകുന്ന സന്തോഷത്തിന് സമയമെടുക്കും. എന്നാൽ ലഹരിവസ്തുക്കൾ തലച്ചോറിലെ ‘ഡോപമിൻ’ എന്ന സന്തോഷ ഹോർമോണിനെ പെട്ടെന്ന് ഉത്തേജിപ്പിക്കുന്നു. താൽക്കാലികമായി കിട്ടുന്ന ഈ ഉയർന്ന ആനന്ദം വീണ്ടും വീണ്ടും അനുഭവിക്കാനുള്ള മനസിന്‍റെ കൊതിയാണ് ലഹരിയുടെ തുടക്കം. കൂട്ടുകാരുടെ ഇടയിൽ 'ഒറ്റപ്പെട്ടുപോകുമോ' എന്ന ഭയം ഇന്നത്തെ കുട്ടികളിൽ ശക്തമാണ്. ‘നീ ഇതൊന്നും ഉപയോഗിക്കാറില്ലേ? നീ ഒരു ആൺകുട്ടിയാണോ?’ അല്ലെങ്കിൽ ‘നീ മോഡേൺ അല്ലേ?’എന്നൊക്കെയുള്ള ചോദ്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്നു. ഗ്രൂപ്പിൽ ഹീറോ ആകാനും മറ്റുള്ളവരുടെ അംഗീകാരം പിടിച്ചുപറ്റാനും വേണ്ടി മാത്രം പലരും ആദ്യമായി പരീക്ഷിക്കുന്നു.

പുറമെക്ക് സോഷ്യൽ മീഡിയയിലും സുഹൃദ്വലയങ്ങളിലും സജീവമാണെങ്കിലും, പല യുവാക്കളും ഉള്ളിൽ വലിയ ഒറ്റപ്പെടൽ അനുഭവിക്കുന്നവരാണ്. മാതാപിതാക്കളുമായി മനസ്സുതുറന്ന് സംസാരിക്കാൻ കഴിയാത്ത അവസ്ഥ, പ്രണയ തകർച്ചകൾ, അല്ലെങ്കിൽ കരിയറിലെ പരാജയങ്ങൾ എന്നിവ ഉണ്ടാക്കുന്ന മാനസിക വിഷമം മറികടക്കാൻ താത്കാലിക ‘അഭയകേന്ദ്രമായി’ അവർ ലഹരിയെ കാണുന്നു. പരാജയഭയം, താരതമ്യങ്ങൾ, ഒറ്റപ്പെടൽ, തൊഴിൽ സമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ -ഇവയെ നേരിടാനുള്ള മാനസിക ശക്തി പലർക്കും ഇല്ലാതെ പോകുന്നു. അപ്പോൾ ഒരു ‘escape’ ആയി ലഹരി എത്തുന്നു. ആദ്യം പരീക്ഷണം. പിന്നീട് ശീലം. ഒടുവിൽ അടിമത്തം.

‘ലോകത്ത് ഇത്രയൊക്കെ ലഹരിമരുന്നുകൾ ഉണ്ടായിട്ടും അത് എന്താണെന്ന് അറിയാതെ പോയാൽ എങ്ങനെയുണ്ടാകും?’ എന്ന അമിതമായ കൗതുകം. സിനിമകളും സോഷ്യൽ മീഡിയയും പലപ്പോഴും ലഹരി ഉപയോഗത്തെ ഒരു ഗ്ലാമറസ് കാര്യമായി ചിത്രീകരിക്കുന്നത് ഈ കൗതുകത്തെ വർധിപ്പിക്കുന്നു. ലഹരി ഒരു കുറ്റകൃത്യം എന്നതിലുപരി ഒരു മാനസിക രോഗാവസ്ഥയാണ്.

സ്റ്റൈൽ, മാസ്, ട്രെൻഡ്

ഇന്ന് സിനിമയോ, റീലോ വെറും വിനോദമല്ല. അതൊരു ചിന്തയും ജീവിതശൈലിയും രൂപപ്പെടുത്തുന്ന ശക്തിയായി മാറി. ലഹരി ഉപയോഗം ‘സ്റ്റൈൽ’, ‘മാസ്സ്’, ‘ട്രെൻഡ്’ എന്ന രീതിയിൽ ഗ്ലോറിഫൈ ചെയ്യുന്നതാണ് പ്രശ്നം. ഒരു കുട്ടി അല്ലെങ്കിൽ കൗമാരക്കാരൻ അത് കാണുമ്പോൾ, അവൻ ലഹരിയുടെ അപകടം ആദ്യം കാണുന്നില്ല. പകരം അതിനോടൊപ്പം കാണിക്കുന്ന ‘ഹീറോയിസം’ ആണ് മനസ്സിൽ പതിയുന്നത്. ഇത് പ്രതിരോധിക്കേണ്ടത് വെറും നിയമം കൊണ്ടല്ല. ബോധവത്കരണം കൊണ്ടും മാതൃകകൾ കൊണ്ടുമാണ്. കുട്ടികളോട് ‘ഇത് തെറ്റാണ്’ എന്ന് പറയുന്നത് മാത്രം പോരാ. ‘എന്തുകൊണ്ട് തെറ്റാണ്?’ എന്നത് അവർക്കു മനസ്സിലാകണം. ഒരു നിമിഷത്തെ ‘കൂൾ ഫീലിങ്’ എങ്ങനെ ഒരു ജീവിതകാലത്തെ മുഴുവൻ ദുരന്തമാക്കി മാറ്റുന്നു എന്ന് കുടുംബങ്ങളും അധ്യാപകരും സമൂഹവും തുറന്നു സംസാരിക്കണം.

കായികം, കല, വായന, സാമൂഹിക സേവനം, യഥാർത്ഥ ജീവിത വിജയങ്ങൾ ഇവയെ ‘ട്രെൻഡ്’ ആക്കുന്ന സംസ്കാരം വളരേണ്ടതുണ്ട്. ഒരു സമൂഹം എന്തിനെ ആഘോഷിക്കുന്നു എന്നതാണ് അടുത്ത തലമുറ എന്തിനെ അനുകരിക്കും എന്ന് തീരുമാനിക്കുന്നത്. സ്കൂളുകളിൽ വെറും തത്വോപദേശ ക്ലാസ്സുകൾ നൽകിയാൽ കുട്ടികൾ കേൾക്കില്ല. മുൻപ് ലഹരിക്ക് അടിമപ്പെടുകയും പിന്നീട് അതിൽ നിന്ന് രക്ഷപെടുകയും ചെയ്ത വ്യക്തികളുടെ യഥാർഥ ജീവിതാനുഭവങ്ങൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക. സ്പോർട്സ്, കലകൾ, വായന, കളിസ്ഥലങ്ങൾ എന്നിവയിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുക. സ്കൂളുകളിൽ കൂടുതൽ കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികൾക്ക് സ്വാഭാവികമായും നല്ല രീതിയിൽ ഉള്ള ‘ഡോപമിൻ ഹൈ’ (Natural High) ലഭിക്കും.

മാതാപിതാക്കളറിയാൻ

മക്കൾ ലഹരിയുടെ കെണിയിൽ പൂർണമായി വീണതിന് ശേഷമായിരിക്കും വീട്ടുകാർ അറിയുന്നത്. എന്നാൽ തുടക്കത്തിൽ തന്നെ കൃത്യമായി നിരീക്ഷിച്ചാൽ കണ്ടെത്താൻ കഴിയുന്ന മൂന്ന് പ്രധാന ലക്ഷണങ്ങൾ ഇവയാണ്. കുട്ടിയുടെ സ്വാഭാവികമായ പെരുമാറ്റത്തിൽ പെട്ടെന്ന് പ്രകടമായ മാറ്റങ്ങൾ വരും. ഒറ്റപ്പെടാൻ ശ്രമിക്കുക. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചിരുന്ന കുട്ടി പെട്ടെന്ന് മുറി അടച്ചിരിക്കാൻ തുടങ്ങും. ചോദ്യങ്ങൾക്ക് ദേഷ്യത്തോടെയോ നിസ്സംഗതയോടെയോ മറുപടി നൽകുകയും ചെയ്യും. അമിതമായ രഹസ്യാത്മകത, ഫോൺ ഒളിപ്പിച്ചു വെക്കുക, പാസ്‌വേഡുകൾ അടിക്കടി മാറ്റുക, വീട്ടുകാർ അരികിലേക്ക് വരുമ്പോൾ ഫോൺ ലോക്ക് ചെയ്യുകയോ കോൾ കട്ട് ചെയ്യുകയോ ചെയ്യുക. സുഹൃദ്‌വലയത്തിലെ മാറ്റം. പഴയ നല്ല കൂട്ടുകാരെ പെട്ടെന്ന് ഒഴിവാക്കി പുതിയ കൂട്ടുകാരിലേക്ക് മാറുക. അവരെക്കുറിച്ച് ചോദിച്ചാൽ കൃത്യമായ മറുപടി നൽകാതിരിക്കുക. ശരീരത്തിലും ദിനചര്യകളിലും ചില മാറ്റങ്ങൾ പ്രകടമാകും. രാത്രി മുഴുവൻ ഉറങ്ങാതിരിക്കുക, പകൽ സമയങ്ങളിൽ അമിതമായി ഉറങ്ങുക. ചില ലഹരിവസ്തുക്കൾ ഉപയോഗിക്കുമ്പോൾ വിശപ്പ് പൂർണമായി ഇല്ലാതാകും, മറ്റു ചിലതിൽ അമിതമായ വിശപ്പ് അനുഭവപ്പെടും.

സാമ്പത്തിക ആവശ്യങ്ങളിലെ അപ്രതീക്ഷിത വർധന. പല കാരണങ്ങൾ പറഞ്ഞ് തുടർച്ചയായി പണം ആവശ്യപ്പെടും. വീട്ടിൽനിന്ന് പണമോ സ്വർണമോ വിലപിടിപ്പുള്ള മറ്റ് സാധനങ്ങളോ കാണാതാവുക. മാതാപിതാക്കളോടുളള പ്രധാന അഭ്യർഥന മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ കുട്ടിയെ ഉപദ്രവിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. അത് കൂടുതൽ അപകടത്തിലേക്ക് നയിക്കും. പകരം, സ്നേഹത്തോടെ അവരെ ചേർത്തുപിടിച്ച് സംസാരിക്കുകയോ നല്ല കൗൺസിലറുടെയോ ഡോക്ടറുടെയോ സഹായം തേടുകയോ ചെയ്യുകയാണ് വേണ്ടത്. ഒ​പ്പം പൊ​ലീ​സി​ന്റെ (ഉ​ദാ​ഹ​ര​ണ​ത്തി​ന് ‘ചി​രി’, ‘യോ​ദ്ധാ​വ്’ ഹെ​ൽ​പ്പ്‌​ലൈ​ൻ) സ​ഹാ​യ​വും തി​ക​ച്ചും ര​ഹ​സ്യ​മാ​യി തേ​ടാ​വു​ന്ന​താ​ണ്.

പ​റ​ഞ്ഞു പ​റ​ഞ്ഞു തീ​രാ​തെ...

പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ രം​ഗീ​ഷ്​ ക​ട​വ​ത്തി​നു​ണ്ട്. അ​റി​വും തി​രി​ച്ച​റി​വു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പ്രഭാഷണവേദികളിൽ സജീവമാകുന്നത്. ഇതിനിടെ, ചെ​റു​തും വ​ലു​തു​മാ​യ ഏ​ഴ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടു. പ്ര​തി​യെ കോ​ട​തി​യി​ൽ കൊ​ണ്ടു​പോ​കു​മ്പോ​ൾ മ​ല​പ്പു​റ​ത്ത്​ വെ​ച്ചാ​യി​രു​ന്നു ആ​ദ്യ അ​പ​ക​ടം. ബ​സി​ൽ ലോ​റി​യി​ടി​ച്ച് വ​ല തു​കൈ മു​ട്ടി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് അ​റ്റു​തൂ​ങ്ങി. അ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്​ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ്ര​തി​യാ​യി​രു​ന്നു. കൈ ​ന​ഷ്ട​പ്പെ​ടു​മെ​ന്ന് ക​രു​തി​യ നാ​ളു​ക​ൾ. കൈ ​തു​ന്നി​ച്ചേ​ർ​ത്ത് ചി​കി​ത്സ​ക്കി​ടെ ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

10 ശ​ത​മാ​നം അം​ഗ വൈ​ക​ല്യ​മു​ണ്ടാ​കും. അ​തി​നാ​യി മ​ന​സ്സി നെ ​പാ​ക​പ്പെ​ടു​ത്താ​ൻ കൗ​ൺ​സി​ലി​ങ് വ​രെ ചെ​യ്തു. എ​ന്നാ​ൽ, ഇ​ന്ന്​ ക​ണ്ടാ​ൽ ഇ​ങ്ങ​നെ​യൊ​രു അ​പ​ക ട​മു​ണ്ടാ​യെ​ന്നു​പോ​ലും മ​ന​സ്സി​ലാ​കി​ല്ല. കൈ ​നേ​രെ​യാ​ക്കാ​നു​ള്ള ഫി​സി​യോ​തെ​റാ​പ്പി​ക്ക് പോ​യി വ​രു​േ​മ്പാ​ഴാ​ണ്​ അ​ടു​ത്ത അ​പ​ക​ടം. വീ​ടി​നു​സ​മീ​പം വ​ണ്ടി​യി​ൽ ഇ​രി​ക്കു​േ​മ്പാ​ൾ ടി​പ്പ​ർ​ലോ​റി വ​ന്നി​ടി​ച്ചു. കാ​ലി​ന്‍റെ മു​ട്ട്​ പൊ​ട്ടി​ത്ത​ക​ർ​ന്നു. പി​ന്നീ​ട്, ഏ​തോ ജീ​വി ക​ടി​ച്ച്​ വി​ഷ​ബാ​ധ​യേ​റ്റ്​ ശ​ബ്​​ദം പോ​ലും ന​ഷ്​​ട​പ്പെ​ട്ട്​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 12 ദി​വ​സം ഐ.​സി​യു​വി​ൽ കി​ട​ന്നു. ഈ ​അ​നു​ഭ​വ​ങ്ങ​ളെ​ല്ലാം നി​റ​ഞ്ഞ പ്ര​സം​ഗ​മാ​ണ്​ രം​ഗീ​ഷി​​ന്റേ​ത്. കേ​ട്ടി​രി​ക്കും. വ​ഴി​ക​ൾ തി​രു​ത്താ​ൻ പ്രേ​രി​പ്പി​ക്കും. അ​താ​ണ് രം​ഗീ​ഷി​ന്‍റെ​ വാ​ക്കു​ക​ൾ തീ​ർ​ക്കു​ന്ന മാ​ന്ത്രി​ക​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesocial lifeliteratureMadhyamam weeklyLife Men
News Summary - We have good things to do, but...
Next Story