Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightvidhyachevron_rightഅവസരങ്ങൾ തുറന്ന്​...

അവസരങ്ങൾ തുറന്ന്​ മൃഗസംരക്ഷണ മേഖല

text_fields
bookmark_border
അവസരങ്ങൾ തുറന്ന്​ മൃഗസംരക്ഷണ മേഖല
cancel

മൃഗസംരക്ഷണവും കന്നുകാലി വളര്‍ത്തലും പരമ്പരാഗതമായി നമ്മുടെ രാജ്യത്തെ കാര്‍ഷികവൃത്തിയുടെ ഭാഗമാണ്. കർഷകരുടെ മുഖ്യ ഉപതൊഴില്‍, സ്വയംതൊഴില്‍ മേഖല കൂടിയാണിത്. അടുത്തകാലത്തായി ഈ മേഖല മെച്ചപ്പെട്ട ഉപജീവനമാര്‍ഗമായും മാറിക്കൊണ്ടിരിക്കുകയാണ്. മൃഗസംരക്ഷണമേഖല എന്നു കേള്‍ക്കുമ്പോള്‍ ഏവരുടെയും മനസ്സില്‍ വരുന്നത് കന്നുകാലിവളര്‍ത്തലും കോഴിവളര്‍ത്തലുമാണ്. എന്നാൽ, വൈവിധ്യമാര്‍ന്ന നിരവധി ഉപവിഭാഗങ്ങളുള്ള ഈ മേഖലയില്‍ തൊഴിൽ അവസരങ്ങൾ ചില്ലറയല്ല.

2010ലെ ദേശീയ സാമ്പിള്‍ സർവേയനുസരിച്ച് 16.5 ദശലക്ഷം ജനങ്ങളാണ് രാജ്യത്ത് മൃഗസംരക്ഷണം ഒരു തൊഴില്‍ മേഖലയായെടുത്ത് പ്രവര്‍ത്തിക്കുന്നത്. 73 ശതമാനത്തേളം ഗ്രാമീണ ജനത കന്നുകാലി വളര്‍ത്തലിലേര്‍പ്പെട്ടുവരുന്നു. 77 ശതമാനം വനിത പങ്കാളിത്തമുള്ള തൊഴിൽ മേഖല എന്ന സവിശേഷത കൂടിയുണ്ട്​. ഭക്ഷ്യസുരക്ഷ ബിൽ വന്ന ശേഷം മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ജന്തുജന്യ ഉൽപന്നങ്ങളുടെ ഉൽപാദനം തുടങ്ങിയ മേഖലയിൽ വലിയ തൊഴിൽ സാധ്യതയാണ്​ ഉണ്ടായിട്ടുള്ളത്​. കൃഷി ആണ്ടിൽ ശരാശരി 120 തൊഴിൽ ദിനങ്ങൾ നൽകു​േമ്പാൾ മൃഗസംരക്ഷണ മേഖല 365 ദിവസവും തൊഴിൽ നൽകുന്നു എന്നതാണ്​ ഇതി​​െൻറ പ്രത്യേകത. രാജ്യത്ത് മൃഗസംരക്ഷണമേഖല കാര്‍ഷിക മേഖലയെക്കാള്‍ 1.5 ഇരട്ടി വളര്‍ച്ചനിരക്ക് കൈവരിച്ചതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, കാര്‍ഷികോൽപന്നങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ രംഗത്തുള്ള ഉൽപന്നക്കമ്മി 200 ശതമാനത്തിലധികമാണ്. മൃഗസംരക്ഷണ മേഖലയിലുള്ള അനന്തസാധ്യതകളുടെ സൂചനയാണിത്​. മുട്ടയുൽപാദനം, കോഴിയിറച്ചി ഉൽപാദനം എന്നിവയില്‍ ഇന്ത്യക്ക് യഥാക്രമം രണ്ടും നാലും സ്ഥാനമാണുള്ളത്. പോത്തിറച്ചി കയറ്റുമതിയില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുന്നു.

കേരളത്തി​​െൻറ കാര്യമെടുക്കു​േമ്പാൾ മൃഗസംരക്ഷണമേഖല കൂടുതല്‍ കരുത്താർജിക്കുന്നതായാണ് കേന്ദ്രകാര്‍ഷികോൽപന്ന വില നിർണയക്കമ്മിറ്റിയുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സങ്കരയിനം കറവമാടുകള്‍, പഞ്ചായത്തുതല മൃഗാശുപത്രികള്‍, ചിട്ടയോടെയുള്ള രോഗനിയന്ത്രണ പദ്ധതികള്‍ എന്നിവ കേരളത്തി​​െൻറ മാത്രം പ്രത്യേകതകളാണ്.

വയനാട്​ ജില്ലയിലെ പൂക്കോട്​ 2010ൽ സ്​ഥാപിതമായ കേരള വെറ്ററിനറി ആൻഡ്​ ആനിമൽ സയൻസ്​ യൂനിവേഴ്​സിറ്റിയാണ്​ മൃഗസംരക്ഷണ മേഖലയിലെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുമുള്ള കേരളത്തിലെ കേന്ദ്രമായി പ്രവർത്തിക്കുന്നത്​. സർവകലാശാലക്കു​കീഴിലെ വെറ്ററിനറി ആൻഡ്​ അനിമൽ സയൻസ്​ ഫാക്കൽട്ടിക്ക്​ കീഴിൽ മണ്ണുത്തിയിലും വയനാട്​ പൂക്കോടും കോളജുകളുണ്ട്​. ​െഡയറി സയൻസ്​ ആൻഡ്​ ടെക്​നോളജി ഫാക്കൽട്ടിക്കു​ കീഴിൽ പൂക്കോട്​, മണ്ണുത്തി, ഇടുക്കി കോലാഹലമേട്​, തിരുവനന്തപുരം ചേട്ടച്ചാൽ എന്നിവിടങ്ങളിൽ കോളജ്​ ഒാഫ്​ ​െഡയറി സയൻസ്​ ആൻഡ്​ ടെക്​നോളജി കോളജുകൾ പ്രവർത്തിക്കുന്നു. തൃശൂർ ചാലക്കുടി തുമ്പുരുമുഴിയിൽ കോളജ്​ ഒാഫ്​ ഫുഡ്​ ടെക്​നോളജിയുമുണ്ട്​. പൗൾട്രി സയൻസ്​ ഫാക്കൽട്ടിക്കു​ കീഴിൽ പാലക്കാട്​ ജില്ലയിലെ തിരുവിഴാംകുന്നിലെ കോളജ്​ ഒാഫ്​ ആവിയൻ സയൻസസ്​ ആൻഡ്​ മാനേജ്​​െമൻറും പ്രവർത്തിക്കുന്നു.

മൃഗഡോക്​ടർ അത്ര മോശം ഡോക്​ടറല്ല!

മൃഗസംരക്ഷണവും മൃഗങ്ങളോടും പക്ഷികളോടും സഹജീവജാലങ്ങളോടുമുള്ള മനുഷ്യ​​െൻറ ഇഴയടുപ്പം കൂടിവരുന്ന ഇക്കാലത്ത്​ മൃഗഡോക്​ടർ അത്ര മോശം ഡോക്​ടറല്ല​. ​ വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുമുള്ളവർക്ക്​ വെറ്ററനറി ഡോക്​ടറായി പ്രവർത്തിക്കാൻ കഴിയും. കൃഷി പഠിക്കുന്നവർ മണ്ണിനെ എപ്രകാരം കൂടെക്കൂ​േട്ടണ്ടി വരുമോ അപ്രകാരം തന്നെയാകണം ഇൗ രംഗത്തെ പഠിതാക്കളുടെയും മനോഭാവം. മൃഗങ്ങളോടും പക്ഷികളോടും മറ്റു സഹജീവജാലങ്ങ​േളാടുമുള്ള സഹാനുഭൂതിയും സ്​നേഹവും ഉള്ളവർക്കാണ്​ ഇൗ രംഗത്ത്​ മികവ്​ തെളിയിക്കാൻ സാധിക്കുക.

പ്രവേശന പരീക്ഷയിലെ റാങ്ക്​ അൽപം കുറഞ്ഞു​േപായതി​​െൻറ പേരിൽ 'മൃഗ ഡോക്​ടർ എങ്കിൽ മൃഗഡോക്​ടർ' എന്ന്​ കരുതി ഇൗ കോഴ്​സിന്​ ചേരരുത്​ എന്ന്​ ചുരുക്കം. ബാച്​ലർ ഒാഫ്​ വെറ്ററിനറി സയൻസ്​ ആൻഡ്​ ആനിമൽ ഹസ്​ബൻഡറി (ബി.വി.എസ്​.സി ആൻഡ്​ എ.എച്ച്​) ആണ്​ ഇൗ രംഗത്തെ ജനകീയ കോഴ്​സ്​. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളുടെ കീഴില്‍ വെറ്ററിനറി സര്‍ജന്‍, വെറ്ററിനറി കണ്‍സൽട്ടൻറ്​​ ആയി പ്രവര്‍ത്തിക്കാം. ക്ഷീരോൽപാദക യൂനിയനുകള്‍, ബാങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, സ്വകാര്യ ഫാമുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും തൊഴിലവസരങ്ങളുണ്ട്. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സയൻറിസ്​റ്റ്​, അസിസ്​റ്റൻറ്​ പ്രഫസറാകാം. ഏറെ വിദേശ പഠന ^ഗവേഷണ സാധ്യതയുള്ള കോഴ്‌സാണിത്.

ബി.വി.എസ്​.സി ആൻഡ്​ എ.എച്ച്​ പൂർത്തിയാക്കിയവർക്ക്​ മാസ്​റ്റർ ഇൻ വെറ്ററിനറി സയൻസ്​ കോഴ്​സും സർവകലാശാല നൽകുന്നു.

മൃഗ ​സംരക്ഷണ രംഗം വൈവിധ്യപൂർണമാണ്. സാ​​േങ്കതിക വിദഗ്​ധരെയും ഗവേഷകരെയുമെല്ലാം ഇൗ മേഖല നിരന്തരം ആവശ്യപ്പെടുന്നുണ്ട്​. ​ബി.ടെക്​^​െഡയറി ടെക്​നോളജി, ബി.ടെക്​-ഫുഡ്​ടെക്​നോളജി എന്നീ ​പ്രോഗ്രാമുകളാണ്​ സാ​േങ്കതികപഠന രംഗത്തെ കോഴ്​സുകൾ. കാര്‍ഷിക, ക്ഷീര, ഭക്ഷ്യസംസ്കരണ മേഖലകളിലെ യന്ത്രവത്കരണം, സാങ്കേതിക വിദ്യ, പ്രിസിഷന്‍ രീതികള്‍ എന്നിവ അഗ്രി, ​െഡയറി ഫുഡ് ടെക്‌നോളജി കോഴ്‌സുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ബി.എസ്​സി പൗ​ൾട്രി ​​പ്രൊഡക്​ഷൻ ആൻഡ്​ ബിസിനസ്​ മാനേജ്​മൻറ്​ മറ്റൊരു ബിരുദ കോഴ്​സ്​ ആണ്​.

തിരുവിഴാംകുന്ന്​, പൂക്കോട്​ എന്നിവിടങ്ങളിലായി 75 സീറ്റുകളാണ്​ ഇൗ കോഴസിലേക്കുള്ളത്​.

​െഡയറി സയൻസ്​, പൗൾട്രി ​പ്രൊഡക്​ഷൻ, ലബോറട്ടറി ടെക്​നിക്​സ്​, ഫീഡ്​ ടെക്​നോളജി എന്നീ വിഷയങ്ങളിൽ റഗുലർ ഡി​േപ്ലാമ കോഴ്​സുകളും നൽകുന്നു. പ്ലസ്​ടു ആണ്​ യോഗ്യത. ബി.ടെക്​ ​െഡയറി ടെക്​നോളജി യോഗ്യതയുള്ളവർക്കായി ​െഡയറി ടെക്​നോളജി, ​െഡയറി കെമിസ്​ട്രി, ​െഡയറി മൈക്രോബയോളജി എന്നീ വിഷയങ്ങളിൽ എം.ടെക്​ ഉണ്ട്​.

ബിരുദാനന്തര കോഴ്​സുകൾ

വൈൽഡ്​ ലൈഫ്​ സയൻസ്​ വിഷയത്തിൽ എം.എസും ബയോ സ്​റ്റാറ്റിസ്​റ്റിക്​സ്​, ക്വാളിറ്റി കൺട്രോൾ ഇൻ ​െഡയറി ഇൻഡസ്​ട്രി, ബയോ കെമിസ്​ട്രി ആൻഡ്​ മോളിക്കുലാർ ബയോളജി, അ​​ൈപ്ലഡ്​ മൈക്രോബയോളജി, അനിമൽ ബയോടെക്​നോളജി, അനിമൽ സയൻസ്​ എന്നീ വിഷയങ്ങളിൽ എം.എസ്​സിയും ഉണ്ട്​. ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ARS/NET നു ശേഷം സയൻറിസ്​റ്റ്​/ അസിസ്​റ്റൻറ്​ പ്രഫസര്‍ തസ്തികയില്‍ പ്രവര്‍ത്തിക്കാം. ഫുഡ് പാര്‍ക്കുകളിലും അവസരങ്ങളുണ്ട്.

​​ൈക്ലമറ്റ്​ സർവിസ്​ ഇൻ അനിമൽ അഗ്രികൾച്ചർ, ​​​ൈക്ലമറ്റ്​ സർവിസസ്​, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്​തേഷ്യ എന്നീ വിഷയങ്ങളിൽ പി.ജി ഡി​േപ്ലാമ നൽകുന്നു. വെറ്ററിനറി ആൻഡ്​ അനിമൽ സയൻസസ്​, ​െഡയറി സയൻസസ്​ ആൻഡ്​ ടെക്​നോളജി, ബയോ സയൻസസ്​, ​ൈക്ലമറ്റ്​ ചേഞ്ച്​ ഇൻ അനിമൽ അഗ്രികൾച്ചർ വിഷയത്തിൽ പിഎച്ച്​.ഡി പ്രോ​ഗ്രാമുകളുമുണ്ട്. ഇതിനു​പുറമെ വിദൂര വിദ്യാഭ്യാസം വഴിയുള്ള കോഴ്​സുകളും സർട്ടിഫിക്കറ്റ്​ കോഴ്​സുകളും സർവകലാശാല നടത്തുന്നു.

പ്രവേശനം

ബാച്​ലർ ഇൻ വെറ്ററനറി സയൻസ്​ ആൻഡ്​ അനിമൽ ഹസ്​ബൻഡറി കോഴസിലേക്ക്​ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ്​ ടെസ്​റ്റ്​ (നീറ്റ്​) മുഖേനയാണ്​ പ്രവേശനം. സയൻസിൽ പ്ലസ്​ടു വിജയിച്ചവർക്കാണ്​ അപേക്ഷിക്കാനാവുക. ബി.ടെക്​ പ്രോഗ്രാമുകളിലേക്ക്​ കേരള എൻജിനീയറിങ്​ എൻട്രൻസ്​ എക്​സാം (കെ.ഇ.എ.എം) വഴിയാണ്​ പ്രവേശനം. സയൻസ്​ വിഷയത്തിൽ പ്ലസ്​ടു ആണ്​ യോഗ്യത. മറ്റു കോഴ്​സുകളിലേക്ക്​ യൂനിവേഴ്​സിറ്റി നേരിട്ട്​ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ്​ പ്രവേശനം. ജൂൺ^ജൂലൈ മാസങ്ങളിലാണ്​ സാധാരണ അപേക്ഷ ക്ഷണിക്കാറുള്ളത്​.

വിശദ വിവരങ്ങൾക്ക്​: http://www.kvasu.ac.ഇൻ

കടലോളം വിശാലം കടൽപഠനം

വലിയ സാധ്യതകളുള്ള പഠനമേഖലയാണ്​ സമുദ്രപഠനം. കടൽ, കടൽ ആവാസ വ്യവസ്​ഥ, കടൽ ജീവികൾ, മത്സ്യബന്ധനം, മത്സ്യകൃഷി, വിപണനം എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ ഇതി​​െൻറ അനുബന്ധമായി കടന്നുവരുന്നു. ഇൗ വിഷയത്തിൽ കോഴ്​സുകൾ നൽകുന്ന സ്​ഥാപനങ്ങൾ ഇന്ത്യയിൽ അത്രയധികം ഇല്ലാത്തതിനാൽ പഠിച്ചിറങ്ങുന്നവരെയെല്ലാം കാത്തിരിക്കുന്നത്​ വലിയ തൊഴിൽ അവസരങ്ങളാണ്. സയൻസ്​ വിഷയത്തിൽ പ്ലസ്​ടു പഠിച്ചവർക്ക്​ ആകർഷകവും പുതുമ നിറഞ്ഞതുമായ ഒ​േട്ടറെ കോഴ്​സുകളാണ്​ ഇൗ രംഗത്ത്​ നമ്മുടെ സംസ്​ഥാനത്തുതന്നെയുള്ളത്​.

കേരളത്തിൽ 2010ൽ ​െകാച്ചിയിൽ സ്​ഥാപിതമായ കേരള യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്​റ്റഡീസ് (കുഫോസ്​) ചുരുങ്ങിയ വർഷത്തിനുള്ളിൽ രാജ്യത്തെ അറിയപ്പെടുന്ന സ്​ഥാപനമായി വളർന്നത്​ അതുകൊണ്ടാണ്​. കൊച്ചി പനങ്ങാട് സ്ഥിതിചെയ്യുന്ന സര്‍വകലാശാല ആസ്ഥാനത്തിനുപുറമെ 15 ഗവേഷണ കേന്ദ്രങ്ങൾ സർവകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്നു. ഫിഷറീസ് - സമുദ്ര പഠന രംഗത്ത് പ്രാപ്തരായ ഉദ്യോഗാര്‍ഥികളാണ് ഓരോവര്‍ഷവും കുഫോസില്‍നിന്ന് പഠനം പൂര്‍ത്തിയാക്കുന്നത്. കുഫോസില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ക്കെല്ലാം ഈ മേഖലയില്‍തന്നെ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. സംരംഭകത്വ വികസന പരിശീലന കേന്ദ്രം വഴി വിദ്യാർഥികളെ സംരംഭകരാകാനും പരിശീലിപ്പിക്കുന്നു.

നിലവില്‍ 34 കോഴ്സുകളാണ് കുഫോസിലുള്ളത്. ഒരു ബിരുദപഠന കോഴ്സ്, 28 പി.ജി. കോഴ്സുകള്‍, 4 പി.ജി. ഡിപ്ലോമ കോഴ്സുകള്‍, ഒരു ഡിപ്ലോമ കോഴ്സ് എന്നിവയാണത്. കൂടാതെ അഞ്ച് ഫാക്കല്‍റ്റികളിലായി പിഎച്ച്.ഡിയുമുണ്ട്. ബാച്​ലർ ഓഫ് ഫിഷറീസ് സയന്‍സ് (ബി.എഫ്.എസ്​സി.), ബി.ടെക്​ ഇൻ ഫുഡ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി എന്നിവയാണ്​ ബിരുദ കോഴ്​സുകൾ. ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രവും (ഐ.സി.എ.ആര്‍.) സംസ്ഥാന സര്‍ക്കാറും നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം. ഐ.സി.എ.ആര്‍ നടത്തുന്ന അഖിലേന്ത്യ പ്രവേശന പരീക്ഷയിലൂടെയോ കേരള എന്‍ട്രന്‍സില്‍ ലഭിക്കുന്ന റാങ്ക് പ്രകാരമോ ബി.എഫ്.എസ്​സി. കോഴ്സിന് ഓപ്ഷന്‍ നല്‍കി പ്രവേശനം നേടാം. (www.cee-kerala.org/)

ബിരുദാനന്തര കോഴ്​സുകളിലേക്കും ഗവേഷണ പ്രോഗ്രാമുകളിലേക്കും ജനുവരിയിലാണ്​ വിജ്​ഞാപനം വരാറുള്ളത്​. ഏപ്രിൽവരെ അപേക്ഷിക്കാം. മേയിലാണ്​ പ്രവേശനപരീക്ഷ. ജൂണിൽ അധ്യയനം ആരംഭിക്കും. വിശദവിവരങ്ങൾക്ക്​: kufos.ac.in/

വിശാലമായ ബിരുദാനന്തര പഠനം

ബിരുദാനന്തര പഠനത്തിലാണ്​ കൂടുതൽ വൈവിധ്യമാർന്ന കോഴ്​സുകൾ സർവകലാശാല നൽകുന്നത്​. എം.എഫ്.എസ്​.സി, എം.എസ്​സി, എം.ബി.എ, എല്‍എല്‍.എം, എം.ടെക്. എന്നിവയാണ് പി.ജി കോഴ്സുകള്‍. അക്വ കൾച്ചർ, അക്വാറ്റിക്​ ആനിമൽ ഹെൽത്ത്​ മാനേജ്​മൻറ്​, അക്വാറ്റിക്​ എൻവയൺമൻറ്​ മാനേജ്​മൻറ്​, ഫിഷ്​ ന്യൂട്രീഷൻ ആൻഡ്​ ഫീഡ്​ ടെക്​നോളജി, ഫിഷ്​ പ്രോസസിങ്​ ടെക്​നോളജി, ഫിഷറീസ്​ എൻജിനീയറിങ്​ ആൻഡ്​ ടെക്​നോളജി വിഷയങ്ങളിൽ എം.എഫ്​.എസ്​.സി നൽകുന്നു.

ബയോടെക്​നോളജി, ​ൈക്ലമറ്റ്​ സയൻസ്​, ഡിസാസ്​റ്റർ മാനേജ്​മൻറ്​, എർത്ത്​ സയൻസ്​, എൻവയൺമ​െൻറൽ സയൻസ്​, ഫുഡ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി, മറൈൻ ബയോളജി, മറൈൻ കെമിസ്​ട്രി, മറൈൻ മൈക്രോ ബയോളജി, ഫിസിക്കൽ ഒാഷ്യനോഗ്രഫി, റിമോട്ട്​ സെൻസിങ്​ ആൻഡ്​ ജി.​െഎ.എസ്​, സ്​റ്റാറ്റിസ്​റ്റിക്​സ്​ എന്നീ വിഷയങ്ങളിൽ എം.എസ്​.സി പ്രോഗ്രാമുകളുണ്ട്​.

രണ്ട്​ എം.ബി.എ​ ​പ്രോഗ്രാമുകളാണുള്ളത്​. 1. എം.ബി.എ ഡ്യുവൽ സ്​പെഷലൈസേഷൻ (ഫിനാൻസ്​-മാർക്കറ്റിങ്​-ഹ്യൂമൻ റിസോഴ്​സ്​ മാനേജ്​മൻറ്​ - റൂറൽ മാനേജ്​മൻറ്​ - ഫിഷറീസ്​ ബിസിനസ്​ മാനേജ്​മൻറ്​) 2.എം.ബി.എ എനർജി മാനേജ്​മൻറ്​ (ഇൗ കോഴ്​സിലേക്ക്​ ബി.ടെക്കുകാർക്ക്​ പ്രവേശനം നേടാം.)

മൂന്ന്​ എം.ടെക്​ ​കോഴ്​സുകളാണുള്ളത്​. എം.ടെക്​^ഇൻറഗ്രേറ്റഡ്​ കോസ്​റ്റൽ സോൺ മാനേജ്​മൻറ്​, എം.ടെക്^ഒാഷ്യൻ ആൻഡ്​ കോസ്​റ്റൽ സേഫ്​റ്റി എൻജിനീയറങ്​, എം.ടെക്^കോസ്​റ്റൽ ആൻഡ്​ ഹാർബർ എൻജിനീയറിങ്​ എന്നിവയാണവ. കടൽ നിയമങ്ങളിൽ എൽ.എൽ.എം കോഴ്​സും സർവകലാശാല നൽകുന്നു.

അക്വേറിയം സയൻസ്​ ആൻഡ്​ ടെക്​നോളജി, ഇൻഡസ്​ട്രിയൽ അക്വാകൾച്ചർ, ബ്രാകിഷ്​ വാട്ടർ ആൻഡ്​ മറൈൻ അക്വാകൾച്ചർ എന്നീ വിഷയങ്ങളിൽ പി.ജി. ഡി​േപ്ലാമകളുമുണ്ട്​. കമ്പ്യൂട്ടർ എയ്​ഡഡ്​ ഡിസൈനിങ്​ ആൻഡ്​ ഡ്രാഫ്​റ്റിങ്​ (സി.എ.ഡി.ഡി), എൻറർപ്രണർഷിപ് ഡെവലപ്​​െമൻറ്​ എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്​ കോഴ്​സുകളും സർവകലാശാല നടത്തുന്നു.

ഗവേഷണ സാധ്യതകൾ

സമുദ്രശാസ്​ത്രത്തി​ലെ ഗവേഷണത്തിന്​ രാജ്യത്തിനകത്തും പുറത്തും വലിയ അവസരങ്ങളും സാധ്യതകളുമാണുള്ളത്​. ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ചിനു കീഴിലാണ് കുഫോസില്‍ എല്ലാ ഗവേഷണ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചിട്ടുള്ളത്. ഫാക്കൽട്ടി ഒാഫ്​ ഫിഷറീസ്​, ഫാക്കൽട്ടി ഒാഫ്​ ഒാഷ്യൻ സയൻസ്​ ആൻഡ്​ ടെക്​നോളജി, ഫാക്കൽട്ടി ഒാഫ്​ ഒാഷ്യൻ എൻജിനീയറിങ്​, ഫാക്കൽട്ടി ഒാഫ്​ ​ൈക്ലമറ്റ്​ വേരിയബിലിറ്റി ആൻഡ്​ അക്വാറ്റിക്​ ഇക്കോസിസ്​റ്റം, ഫാക്കൽട്ടി ഒാഫ്​ മാനേജ്​​െമൻറ്​, ഹ്യൂമാനിറ്റീസ്​ ആൻഡ്​ സോഷ്യൽ സയൻസ്​ എന്നീ അഞ്ച്​ ഫാക്കൽട്ടികളിലായാണ്​ പിഎച്ച്​.ഡി കോഴ്​സുകൾ നൽകുന്നത്​. ഇതേ അഞ്ച്​ ഫാക്കൽട്ടികളിലായി പോസ്​റ്റ്​ ഡോക്​ടറൽ ​െഫലോഷിപ്​ പ്രോഗ്രാമുകളുമുണ്ട്​.

അനന്തമായ അവസരങ്ങൾ

മത്സ്യസംസ്‌കരണം, മത്സ്യകൃഷി, അലങ്കാര മത്സ്യകയറ്റുമതി, ഭക്ഷ്യസംസ്‌കരണം, മരുന്ന് നിര്‍മാണം എന്നിവ​െയല്ലാം ​കോടികളുടെ മൂലധനം ഒഴുകുന്ന വ്യവസായങ്ങളായി മാറിയ സാഹചര്യത്തിൽ, രാജ്യത്തും പുറത്തും ധാരാളം തൊഴിലവസരങ്ങളാണ് കുഫോസിലെ കോഴ്സ്​ പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്​. എം.എഫ്.എസ്​.സി പഠിച്ചിറങ്ങുന്നവര്‍ക്ക് കേന്ദ്ര, സംസ്ഥാന ഫിഷറീസ് ഗവേഷണ സ്ഥാപനങ്ങള്‍, വിവിധ സമുദ്രപഠന ഗവേഷണ സ്ഥാപനങ്ങള്‍, ബഹുരാഷ്​ട്ര കമ്പനികള്‍ എന്നിവയില്‍ ഗവേഷകരാകാൻ എളുപ്പമാണ്​. ഈ രംഗത്തെ പല സ്ഥാപനങ്ങളും കുഫോസില്‍ കാമ്പസ് ഇൻറര്‍വ്യൂ നടത്താറുണ്ട്. കൂടാതെ, ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലി​​െൻറ എ.ആര്‍.എസ്. പരീക്ഷ എഴുതി ശാസ്ത്രജ്ഞരാകാനും കുഫോസ് വിദ്യാര്‍ഥികള്‍ക്ക് സാധിക്കും. സമുദ്രപഠന മേഖലയിലെ ന്യൂജനറേഷന്‍ എം.എസ്​.സി കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് മുന്നിലും അനന്തസാധ്യതകളാണുള്ളത്.

മറൈന്‍ സയൻറിസ്​റ്റ്​, ജിയോളജിസ്​റ്റ്​, ജിയോഗ്രാഫര്‍, ഹൈഡ്രോഗ്രാഫര്‍, ഓഷ്യനോഗ്രാഫര്‍, മൈനിങ് എൻജിനിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനാകും. ഷിപ്പിങ്, ബയോ ഓപ്റ്റിക്കല്‍ മോഡലിങ്, എണ്ണ വ്യവസായം, ഡിസാസ്​റ്റര്‍ മാനേജ്മ​െൻറ്​ എന്നീ മേഖലകളിലും ഈ വിദ്യാര്‍ഥികള്‍ക്ക് അവസരങ്ങളുണ്ട്. ഫുഡ് സയന്‍സ് പഠിച്ചിറങ്ങുന്നവര്‍ക്ക് ക്വാളിറ്റി കണ്‍ട്രോളര്‍, ഫുഡ് സയൻറിസ്​റ്റ്​ തുടങ്ങിയ സ്ഥാനങ്ങളില്‍ ഇന്ത്യയിലും വിദേശത്തും നിരവധി അവസരങ്ങളുണ്ട്. കുഫോസില്‍ നിന്നും എം.ബി.എ കഴിഞ്ഞിറങ്ങുന്നവര്‍ക്ക് എല്ലാവിധ ബിസിനസ്, മാനേജ്മ​െൻറ്​ ജോലികളോടൊപ്പംതന്നെ ഫിഷറീസ് ബിസിനസ് മാനേജ്മ​െൻറ്​ മേഖലകളില്‍ പെ​െട്ടന്ന്​ തൊഴിൽ ലഭിക്കും. എനര്‍ജി മാനേജ്മ​െൻറ്​ എം.ബി.എ ആണ്​ കോഴ്​സുകളിലെ ആകർഷകമായ ഒന്ന്​. രാജ്യത്തിനകത്തും പുറത്തുമുള്ള ഊര്‍ജോൽപാദന കമ്പനികളിലും സ്ഥാപനങ്ങളിലും മാനേജ്മ​െൻറ്​ തലത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ള കോഴ്സാണ്​ ഇത്​. കുഫോസിലെ എം.ടെക്. കോഴ്സുകള്‍ പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കോസ്​റ്റല്‍ എൻജിനീയറിങ്, ഫിഷറീസ് എൻജിനീയറിങ് എന്നീ മേഖലകളില്‍ തൊഴില്‍ സാധ്യതയുണ്ട്.

Show Full Article
TAGS:vidhya2020 animal husbandary oceanology 
Next Story