Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightvidhyachevron_rightവിദേശ പഠനം;...

വിദേശ പഠനം; ശ്രദ്ധിക്കാം

text_fields
bookmark_border
വിദേശ പഠനം; ശ്രദ്ധിക്കാം
cancel

സ്​​റ്റേറ്റ്​മെൻറ്​​ ഒാ​ഫ് പ​ർ​പ​സ്

വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​തം, പ​ഠ​ന​മി​ക​വ്, പ്ര​ചോ​ദ​ന​ങ്ങ​ൾ, ല​ക്ഷ്യം, തൊ​ഴി​ൽ ഇ​ഷ്​​ടം, ജോ​ലി​പ​രി​ച​യം തു​ട​ങ്ങി​യ​വ അ​ട​ങ്ങി​യ 1000 വാ​ക്കു​ക​ളി​ൽ കൂ​ടാ​ത്ത വി​വ​ര​ണം സ്​​റ്റേ​റ്റ്മെ​ൻ​റ് ഒാ​ഫ് പ​ർ​പ​സ് (SOP) ത​യാ​റാ​ക്ക​ണം. ഇ​ത് വി​സ അ​പേ​ക്ഷ​ക്കൊ​പ്പം ന​ൽ​ക​ണം. വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന​ത് എ​ന്തി​ന്, ഇൗ ​ഒ​രു കോ​ഴ്സ് തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം എ​ന്നി​വ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​വ​ർ​ക്കും​കൂ​ടി ബോ​ധ്യ​പ്പെ​ട്ടാ​ലേ പ്ര​വേ​ശ​നം ല​ഭി​ക്കൂ. അ​തി​നു​ള്ള വ്യ​ക്ത​വും കൃ​ത്യ​വു​മാ​യ ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ഇ​തി​ലു​ണ്ടാ​ക​ണം. ഇ​ത് പ​രി​ശോ​ധി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ഡ്മി​ഷ​ൻ വി​ങ്ങു​ണ്ടാ​വും.

പരിചയം വേണം​

വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​രാ​ൻ സ്വ​ന്തം അ​ധ്യാ​പ​ക​ൻ ന​മ്മ​ളെ​ക്കു​റി​ച്ചെ​ഴു​തി​യ റ​ഫ​റ​ൻ​സ്, ന​മ്മ​ൾ പ​ഠി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന മേ​ഖ​ല​യി​ൽ പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യു​ടെ റ​ഫ​റ​ൻ​സ് എ​ന്നി​വ വേ​ണം. ന​മ്മ​ളെ വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന ഡി​ഗ്രി​ക്ക് അ​ല്ലെ​ങ്കി​ൽ പി.​ജി​ക്ക് പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​െ​ൻ​റ റ​ഫ​റ​ൻ​സ് കി​ട്ടാ​ൻ എ​ളു​പ്പ​മാ​ണ്. എ​ന്നാ​ൽ, ചേ​രാ​നു​ദ്ദേ​ശി​ക്കു​ന്ന വി​ദേ​ശ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​െ​ൻ​റ റ​ഫ​റ​ൻ​സ് ല​ഭി​ക്കു​ക എ​ളു​പ്പ​മ​ല്ല, അ​തി​നാ​ൽ വി​ദേ​ശ​ത്ത് പ​ഠി​ച്ച ഇ​ന്ത്യ​ക്കാ​രി​ലൂ​ടെ​യോ സു​ഹൃ​ത്തു​ക്ക​ളി​ലൂ​ടെ​യോ സാ​മൂ​ഹി​ക സ​മ്പ​ർ​ക്ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ വി​ദേ​ശ അ​ധ്യാ​പ​ക​രു​മാ​യി നേ​ര​േ​ത്ത​ത​ന്നെ പ​രി​ച​യ​ത്തി​ലാ​ക​ണം.

പാസാകണം

യു.​എ​സി​ൽ ബാ​ച്ചി​ല​ർ ഒാ​ഫ് സ​യ​ൻ​സ് (BS),

ബാ​ച്ചില​ർ ഒാ​ഫ് ആ​ർ​ട്സ് (BA) എ​ന്നീ അ​ണ്ട​ർ ഗ്രാ​േ​ജ്വ​റ്റ് കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടാ​ൻ പ്ല​സ്​ ടു ​ക​ഴി​ഞ്ഞ് SAT (Scholastic Aptitude Test) (www.ets.org) വേ​ണം. മെ​ഡി​ക്ക​ൽ, ഡെ​ൻ​റ​ൽ, വെ​റ്റ​റി​ന​റി, നി​യ​മ കോ​ഴ്സു​ക​ൾ​ക്ക് യ​ഥാ​ക്ര​മം പ്രീ ​മെ​ഡി​ക്ക​ൽ, പ്രീ ​ഡെ​ൻ​റ​ൽ, പ്രീ ​വെ​റ്റ​റി​ന​റി, പ്രീ ​ലോ കോ​ഴ്സു​ക​ൾ ബി.​എ​സ് പ്രോ​ഗ്രാ​മി​ലു​ണ്ട്.

വി​ദേ​ശ പ​ഠ​ന​ത്തി​ന് ബി​രു​ദ​ത്തി​ലെ നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന പ​രീ​ക്ഷ​യാ​ണ് GRE (Graduate Record Examination)

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.gre.org, www.prometric.com എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ക.

എം.​ബി.​എ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ GMAT (Graduate Management Aptitude Test) ഉ​യ​ർ​ന്ന സ്കോ​റോ​ടെ പൂ​ർ​ത്തി​യാ​ക്ക​ണം.

വെ​ബ്ൈ​സ​റ്റ്: www.gmat.org

ന​ഴ്സു​മാ​ർ​ക്ക്​ CGFNS

www.testpreview.com/cgfns

വ​ക്കീ​ല​ന്മാ​ർ​ക്ക്

LSAT

www.lasat.org

തു​ട​ങ്ങി​യ ടെ​സ്​​റ്റു​ക​ളും മി​ക​വോ​ടെ പാ​സാ​വ​ണം.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ആ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, അ​മേ​രി​ക്ക​യി​ലെ ഇ​രു​നൂ​റോ​ളം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും IELTS പാ​സാ​യി​രി​ക്ക​ണം. ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ൻ​റി​ന് ഇം​ഗ്ല​ണ്ടി​ൽ IELTS ഉ​യ​ർ​ന്ന സ്കോ​ർ വേ​ണം.

അ​മേ​രി​ക്ക​യി​ലെ ചി​ല ആ​ശു​പ​ത്രി​ക​ളി​ൽ IELTSന് ​പ​ക​രം TOEFL മ​തി​യാ​കും.

ഇം​ഗ്ലീ​ഷ് പ്രാ​വീ​ണ്യം വി​ല​യി​രു​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ

IELTS

(International English Language

Testing System)

TOEFL

(Test of English as a Foreign Language)

TEFL

(Teaching English as Foreign Language)

TESOL

(Teaching English to Students of Other Languages or Teachers of English to Speakers of Other Languages).

വഴിമുടക്കാതെ നോക്കണം വ്യാജ ഏജൻസികൾ

വി​ദേ​ശ​ത്ത് പ​ഠി​ക്കാ​ൻ പോ​കും​മു​മ്പ് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ റാ​ങ്കി​ങ് പ​രി​ശോ​ധി​ക്ക​ണം. വ്യാ​ജ ഏ​ജ​ൻ​സി​ക​ളുടെ കെ​ണി​യിൽപെടരുത്​. സ്ഥാ​പ​ന​ത്തിെ​ൻ​റ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച് മാത്രം ഉ​റ​പ്പി​ക്ക​രു​ത്. അ​സോ​സി​യേ​ഷ​ൻ ഒാ​ഫ് ഇ​ന്ത്യ​ൻ യൂ​നി​വേ​ഴ്സി​റ്റീ​സ് (AIU), ൈടം​സ് ഹ​യ​ർ എ​ജു​ക്കേ​ഷ​ൻ (THE) എ​ന്നീ ഏ​ജ​ൻ​സി​ക​ളി​ലൂ​ടെ റാ​ങ്കി​ങ് മ​ന​സ്സി​ലാ​ക്ക​ണം. ചി​ല യൂ​നി​വേ​ഴ്സി​റ്റി​ക​ൾ മി​ക​ച്ച റാ​ങ്കി​ങ് ഉ​ള്ള​താ​ണെ​ങ്കി​ലും അ​വ​യി​ലെ ചി​ല കോ​ഴ്സു​ക​ളു​ടെ നി​ല​വാ​രം കു​റ​വാ​യി​രി​ക്കും. അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ളു​ടെ പ​രി​ധി, അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം, വ്യ​വ​സാ​യ​സ്ഥാ​പ​ന ബ​ന്ധം, അ​ധ്യാ​പ​ന നി​ല​വാ​രം, സ്വീ​കാ​ര്യ​ത നി​ര​ക്ക്, പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മ്പ​ത്തി​ക​സ​ഹാ​യം, ഇ​േ​ൻ​റ​ൺ​ഷി​പ് ​േപ്ല​സ്​​മെ​ൻ​റ്സ് തു​ട​ങ്ങി​യ​വ​യാ​ണ് റാ​ങ്കി​ങ്ങി​ന് അ​ടി​സ്ഥാ​നം. ഒ​രു രാ​ജ്യ​ത്ത് ഒ​രേ പേ​രു​ക​ളി​ൽ സ്വ​കാ​ര്യ, ഗ​വ​ൺ​മെ​ൻ​റ് യൂ​നി​വേ​ഴ്സി​റ്റി​ക​ൾ പ​ല​തു കാ​ണും. അ​തി​നാ​ൽ സ്​​​റ്റേ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യാ​ണോ എ​ന്ന് ഉ​റ​പ്പാ​ക്കു​ക. ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കാ​തെ നേ​രി​ട്ട് വെ​ബ്സൈ​റ്റ്, എം​ബ​സി​ക​ൾ, വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഇ​ന്ത്യ​യി​ലെ ക​ൾ​ച​റ​ൽ സെ​ൻ​റ​റു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ​ര​മാ​വ​ധി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. എം​ബ​സി​ക​ളി​ൽ സ​ഹാ​യ​ത്തി​ന് ക​ൾ​ച​റ​ൽ കൗ​ൺ​സ​ല​ർ​മാ​രും അ​ക്കാ​ദ​മി​ക് അ​ൈ​ഡ്വ​സ​ർ​മാ​രു​മു​ണ്ടാ​വും.

വി​ദേ​ശ സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ അം​ഗീ​കാ​രം അ​റി​യാ​ൻ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​ന്‍ യൂ​നി​വേ​ഴ്സി​റ്റി​യു​മാ​യി (എ.​ഐ.​യു) ബ​ന്ധ​പ്പെ​ടാം.

address

AIU House,

16 Comrade Indrajit Gupta Marg, Opposite National Bal Bhawan,

Near I.T.O, New Delhi, Delhi 110002

Phone: +9111 23230059,

23232305, 23233390, 23231097, 23232429, 32232435

Fax: +9111 23232131

വെ​ബ്സൈ​റ്റ്:

www.aiuweb.org

കൂ​ടാ​തെ യു.​ജി.​സി​യു​ടെ വെ​ബ്സൈ​റ്റ്:

www.ugc.ac.in

പ്ര​വാ​സികാ​ര്യ മ​ന്ത്രാ​ല​യ​ത്തിെ​ൻ​റ വെ​ബ്സൈ​റ്റ്

www.mea.gov.in/ എ​ന്നി​വ​യി​ലും നോ​ക്കാം.

അ​മേ​രി​ക്ക (യു.​എ​സ്.​ഐ.​ഇ.​എ​ഫ്)

http://www.usief.org.in

യു.​കെ (ബ്രി​ട്ടീ​ഷ് കൗ​ൺ​സി​ൽ)

https://www.britishcouncil.org

ഫ്രാ​ൻ​സ് (കാ​മ്പ​സ് ഫ്രാ​ൻ​സ്)

https://www.inde.campusfrance.org

ജ​ർ​മ​നി (ഡാ​ഡ്)

https://www.daad.in/en/

തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ ഏ​ജ​ൻ​സി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം.ഓർത്തിരിക്കാം

കോ​ഴ്സു​ക​ളു​ടെ​യും സ്ഥാ​പ​ന​ത്തിെ​ൻ​റ​യും സ്വ​ഭാ​വം മ​ന​സ്സി​ലാ​ക്കി അ​ത് ന​മു​ക്ക് ചേ​രു​ന്ന​താ​ണോ എ​ന്ന് മ​ന​സ്സി​ലാ​ക്ക​ണം. ന​മു​ക്ക് ഇ​ണ​ങ്ങി​യ കോ​ഴ്സു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തെര​ഞ്ഞെ​ടു​ക്ക​ണം.

പി​ന്ത​ള്ള​പ്പെ​ടാ​തി​രി​ക്കാ​ൻ അ​പേ​ക്ഷ​യി​ലും രേ​ഖ​ക​ളി​ലും കൃ​ത്രി​മം കാ​ട്ടാ​തി​രി​ക്കു​ക.

വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ലൂ​ടെ​യും സ്വ​ത്തു​വി​റ്റും ചെ​ല​വ് ക​ണ്ടെ​ത്തു​ന്ന​തി​നു​പ​ക​രം സ്കോ​ള​ർ​ഷി​പ്പു​ക​ളും ഫെ​ലോ​ഷി​പ്പു​ക​ളും പോ​കും​മു​േ​മ്പ സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം. എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും പ​ഠ​ന​ച്ചെ​ല​വി​നു​ള്ള തു​ക ഇ​ങ്ങ​നെ ക​ണ്ടെ​ത്താം.

വി​ദേ​ശ കോ​ഴ്സു​ക​ള്‍ക്ക് സാ​ധാ​ര​ണ 10 ല​ക്ഷം രൂ​പ മു​ത​ല്‍ ചെ​ല​വു പ്ര​തീ​ക്ഷി​ക്കാം. ആ​സ്ട്രേ​ലി​യ​യി​ൽ ഫീ​സ് 15 ല​ക്ഷ​ത്തി​നു മു​ക​ളി​ൽ പോ​കാം.

വിദേശത്തെ ക​റ​ന്‍സി​യും ഇ​ന്ത്യ​ന്‍ രൂ​പ​യും ത​മ്മി​ലു​ള്ള മൂ​ല്യം മാ​റു​ന്ന​താ​ണോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.

പോ​കാ​നു​ള്ള രാ​ജ്യ​ത്തെ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​റി​ഞ്ഞി​രി​ക്ക​ണം.

സ്​​റ്റു​ഡ​ൻ​റ് വി​സ​ക്ക് അ​പേ​ക്ഷി​ക്കു​മ്പോ​ള്‍ കു​റ​ഞ്ഞ​ത് ഒ​രു വ​ര്‍ഷ​മെ​ങ്കി​ലും പ​ഠി​ക്കാ​നാ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക​മു​ണ്ടെ​ന്ന് തെ​ളി​യി​ക്കു​ന്ന രേ​ഖ ന​ല്‍ക​ണം.

ഒാ​ൺ​ലൈ​നാ​യാ​ണ് എ​ല്ലാ കോ​ഴ്സു​ക​ൾ​ക്കും അ​പേ​ക്ഷി​ക്കേ​ണ്ട​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റും രേ​ഖ​ക​ളും മാ​ത്രം ത​പാ​ലി​ൽ അ​യ​ച്ചാ​ൽ മ​തി​യാ​വും.

കേ​ര​ള​ത്തി​ൽ ഒ​രു​വ​ർ​ഷ വി​ദേ​ശ ഗ്രാ​ജ്വേ​റ്റ് (പി.​ജി) കോ​ഴ്സി​ന് അം​ഗീ​കാ​ര​മി​ല്ല. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​ശ്ന​മി​ല്ല. നാ​ട്ടി​ൽ ജോ​ലി​ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ൽ ഇ​വി​ടെ ര​ണ്ടു​വ​ർ​ഷ പി.​ജി എ​ടു​ത്തി​ട്ട് വി​ദേ​ശ​ത്ത് പോ​യി ഒ​രു​വ​ർ​ഷ ഗ്രാ​ജ്വേ​ഷ​ൻ എ​ടു​ക്കു​ന്ന​താ​ണ് ന​ല്ല​ത്.

ഇ​വി​ടെ ഡി​ഗ്രി, പി.​ജി ക​ഴി​ഞ്ഞ് അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ആ​റു​മാ​സ​മെ​ങ്കി​ലും ജോ​ലി​ചെ​യ്യു​ന്ന​ത് വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ അ​ധി​ക​യോ​ഗ്യ​ത​യാ​ണ്. പ​ഠി​ച്ച വി​ഷ​യ​ത്തി​ൽ​ത​ന്നെ​യാ​ക​ണം ജോ​ലി എ​ന്നുമാ​ത്രം.

Show Full Article
TAGS:vidhya2020 foreign studies 
Next Story