Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEducationchevron_rightvidhyachevron_rightഎൻജിനീയറിങ്ങിന്‍റെ...

എൻജിനീയറിങ്ങിന്‍റെ പുതി‍യ മുഖം

text_fields
bookmark_border
എൻജിനീയറിങ്ങിന്‍റെ പുതി‍യ മുഖം
cancel

ഫുഡ്​ എൻജിനീയറിങ്/ ഫുഡ്​ ടെക്​നോളജി

ഇന്നത്തെ കാലത്ത്​ കൂടുതൽ ഗവേഷണങ്ങളും സാ​ങ്കേതിക വിദ്യയും വേണ്ടിവരുന്ന ഒരു മേഖലയാണ്​ ഫുഡ്​ പ്രോസസിങ്​. ഭക്ഷ്യോൽപന്നങ്ങൾ ഏതുമാക​െട്ട എവിടെയും എപ്പോഴും കേടുകൂടാതെയും ആകർഷകമാക്കിയും ഇന്ന്​ നമുക്ക്​ ലഭ്യമാക്കുന്നതിന്​ കാരണം ഈ മേഖലയിലെ വളർച്ച തന്നെയാണ്. ​ ഭക്ഷ്യോൽപന്നങ്ങൾ കേടുകൂടാതെ കൂടുതലും പാക്കറ്റുകളിലും ബോട്ടിലുകളിലുമായി ലഭ്യമാകുന്നത്​ ഇതിലൂടെ സാധ്യമാകുന്നു.

ഫുഡ്​ പാക്കേജിങ്​, പോഷകഗുണങ്ങൾ ക്രമീകരിക്കൽ, കെമിക്കൽ ബാലൻസ്​, ഫുഡ്​ മാർക്കറ്റിങ്​, ഗവേഷണം തുടങ്ങിയവ ഉൾക്കൊള്ളുന്ന കോഴ്​സാണ്​ ഫുഡ്​ ടെക്​നോളജി.

കൃത്യമായ രീതികളും സാ​ങ്കേതിക സംവിധാനങ്ങളുമുപയോഗിച്ച്​ ഭക്ഷ്യവിഭവങ്ങളുടെ ദൈർഘ്യവും ഗുണമേന്മയും വർധിപ്പിക്കുന്ന ശാസ്​ത്രത്തെയാണ്​ ഫുഡ്​ പ്രോസസിങ്​ എന്ന്​ വിളിക്കുന്നത്​. ഈ കോഴ്​സ്​ പൂർത്തിയാക്കുന്നവർക്കൊക്കെ മികച്ച ഫുഡ്​ പ്രോസസിങ്​ കമ്പനികളിൽ തൊഴിൽ ലഭിക്കുന്നു. ഹരിയാനയിൽ ഉള്ള നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ഫുഡ്​ ടെക്​നോളജി എൻറർ​പ്രണർഷിപ് മാനേജ്​മെൻറിൽ ഫുഡ്​ ടെക്​നോളജി എം.ടെക്​ കോഴ്​സ്​ ഉണ്ട്​.

കേരളത്തിൽ ആദ്യമായി കൊല്ലം ടി.കെ.എം ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലാണ്​ ബി.ടെക്​ ഇൻ ഫുഡ്​ ടെക്​നോളജി കോഴ്​സ്​ ആരംഭിച്ചത്​. മലപ്പുറം ജില്ലയിലെ തവനൂരിലെ കാർഷിക സർവകലാശാലയുടെ കീഴിലെ കേളപ്പജി കോളജിലും ഫുഡ്​ എൻജിനീയറിങ്​ കോഴ്​സ്​ നിലവിലുണ്ട്​. നാലുവർഷമാണ്​ കോഴ്​സ്​ കാലാവധി. പ്ലസ്​ടു സയൻസ്​ വിദ്യാർഥികൾക്കാണ്​ അവസരം.

മൈസൂരിലെ സെൻട്രൽ ഫുഡ്​ ടെക്​നോളജി റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്​ സ്​ഥാപനത്തിൽ ഫുഡ്​ പ്രോസസിങ്​ മേഖലയിലെ ഗവേഷണവും സാധ്യമാണ്​.

ഫുഡ്​ സയൻറിസ്​റ്റ്​, പ്രോസസ്​ എൻജിനീയർ, പ്രൊഡക്​ഷൻ മാനേജർ, ക്വാളിറ്റി മാനേജർ, ഫുഡ്​ സെയിൽസ്​ മാനേജർ എന്നീ ജോലികൾ നേടാൻ ഈ കോഴ്​സിലൂടെ സാധ്യമാണ്​.

ടെക്​സ്​റ്റയിൽ എൻജിനീയറിങ്

വസ്​ത്രവൈവിധ്യം എന്നും പ്രാധാന്യമർഹിക്കുന്ന മേഖല തന്നെയാണ്​. ഓരോ രാജ്യത്തും അവരവരുടെതായ വസ്​ത്ര രീതികൾ നിലനിൽക്കുന്നു. അതിനാൽതന്നെ ഈ മേഖലയിൽ ഒട്ടനവധി വൈവിധ്യങ്ങളും കാണാവുന്നതാണ്​. ഇതുകൊണ്ടുതന്നെയാണ്​ ടെക്​സ്​റ്റയിൽ എൻജിനീയറിങ്ങി​െൻറ സാധ്യത വർധിക്കുന്നതി​െൻറയും കാരണം വസ്​ത്രവിപണന രംഗത്ത്​ ഒ​ട്ടേറെ സാധ്യതകൾ ഈ പഠനശാഖ തുറന്നുതരുന്നു. നമുക്കറിയാം, ഫാഷൻ സങ്കൽപങ്ങൾ ദിനംപ്രതി മാറിമറിയുകയാണ്​. വസ്​ത്രങ്ങൾ മാത്രമല്ല ബെഡ്​ഷീറ്റുകൾ, കർട്ടനുകൾ, കാർപ്പെറ്റുകൾ എന്നുതുടങ്ങി ടവലുകളിൽ പോലും ഡിസൈനും നിർമാണവും ഏറെ സാധ്യതകൾ ഒരുക്കുന്നു. കേരളത്തിൽ മൂന്ന്​ പോളിടെക്​നിക്​ കോളജുകളിൽ ഇൗ കോഴ്​സ്​ പഠിപ്പിക്കുന്നു. 1) ടി.വി.എം പോളിടെക്​നിക്​ 2) കൊരട്ടി പോളിടെക്​നിക്​ 3) കണ്ണൂർ പോളിടെക്​നിക്​ എന്നിവ ടെക്​സ്​റ്റയിൽ ടെക്​നോളജി, മെക്കാനിക്കൽ എൻജിനീയറിങ്ങുമായി വളരെ അടുത്തുകിടക്കുന്നു.

കാരണം മെഷീനുകളുടെ ഉപയോഗം ടെക്​സ്​റ്റയിൽ ടെക്​നോളജിയിലും വളരെ ആവശ്യമാണ്​. ശാസ്​ത്ര സാ​ങ്കേതിക വിദ്യയിലൂടെ വസ്​ത്ര നിർമാണത്തിൽ പുതിയ രീതികൾ വികസിപ്പിച്ചെടുക്കുന്നതി​ലാണ്​ ഒരു ടെക്​സ്​റ്റയിൽ ടെക്​നോളജിസ്​റ്റി​െൻറ വിജയം.

കേരളത്തിനു പുറത്ത്​ ഈ മേഖലയിൽ വളരെ വലിയ സാധ്യതയാണുള്ളത്​. വിദേശത്തും ഒട്ടനവധി അവസരങ്ങൾ ലഭ്യമാണ്​. സ്വന്തമായി ബിസിനസ്​ തുടങ്ങാനും ഈ പഠനശാഖ വഴിയൊരുക്കുന്നു.

ഫാഷൻ ഡിസൈൻ, ആക്​സസറി ഡിസൈൻ, ഗാർമെൻറ്​ മാനുഫാക്​ചറിങ്​ ടെക്​നോളജി, ടെക്​സ്​റ്റയിൽ ഡിസൈനിങ്​ ആൻഡ്​ ഡവലപ്​മെൻറ്​ എന്നിവ ടെക്​സ്​റ്റയിൽ ടെക്​നോളജിയുടെ അനുബന്ധ മേഖലകളാണ്​.

നാ​നോ ടെക്​നോളജി

നമ്മളിന്ന്​ ജീവിക്കുന്നതുതന്നെ നാനോ യുഗത്തിലാണ്. നാനോ എന്ന ഗ്രീക്ക്​ പദത്തിൽനിന്നാണ്​ നാനോ ടെക്​നോളജി രുപപ്പെട്ടത്​. വളരെ ചെറുത്​ എന്ന്​ അർഥമാക്കിയുള്ള ഈ പദം ഇന്ന്​ എല്ലാ മേഖലയിലും ഉണ്ടാക്കിയിരിക്കുന്ന പ്രഭാവം വളരെ അതിശയിപ്പിക്കുന്നതാണ്​. 1 നാനോ മീറ്റർ മുതൽ 100 നാനോ മീറ്റർ വരെ വലുപ്പമുള്ള കണങ്ങൾകൊണ്ട്​ പുതിയ ഉപകരണങ്ങളും വസ്​തുക്കളും നിർമിക്കുന്ന നൂതന സാ​ങ്കേതിക വിദ്യയാണ്​ നാനോ ടെക്​നോളജി. ഇത്തരത്തിൽ കാര്യക്ഷമതയും ഗുണവും വർധിക്കുന്നു. അതിനാൽത്തന്നെ ഇന്ത്യക്ക്​ അകത്തും പുറത്തും വൻ സാധ്യതകളാണ്​ നാനോ ടെക്​നോളജി കഴിഞ്ഞവരെ കാത്തിരിക്കുന്നത്​. പ്ലസ്​ടു കഴിഞ്ഞവർക്ക്​ നാനോ ടെക്​നോളജിയിൽ ബിരുദ കോഴ്​സിന്​ ചേരാം. കൂടാതെ ബി.ടെക്​ ഇൻ നാനോ ടെക്​നോളജി, എം.ടെക്​ ഇൻ നാനോ ടെക്​നോളജി എന്നീ കോഴ്​സുകളും നിലവിലുണ്ട്​. സയൻസ്​ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും നാനോ ടെക്​നോളജിയിൽ ബിരുദാനന്തര ബിരുദം നേടാവുന്നതാണ്​. ബിരുദത്തിന്​ 50 ശതമാനം മാർക്ക്​ വേണമെന്നതാണ്​ യോഗ്യത.


കോഴ്​സ്​ പഠനകേന്ദ്രങ്ങൾ

എൻ.ഐ.ടി കാലിക്കറ്റ്​ (എം.ടെക്​ നാനോ ടെക്​നോളജി)

ജാമിഅ മില്ലിയ്യ ന്യൂഡൽഹി (എ​ം.ടെക്​ നാനോ ടെക്​നോളജി)

ഐ.ഐ.ടി റൂർക്കി (എം.ടെക്​, പിഎച്ച്​.ഡി നാനോ ടെക്​നോളജി)

ഐ.ഐ.ടി പട്​ന (എം.ടെക്​ നാനോ ടെക്​നോളജി) കൂടാതെ ഇന്ത്യക്ക്​ പുറത്ത്​ വിദേശരാജ്യങ്ങളിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക്​ ആസ്​​ട്രേലിയ, കാനഡ, ജർമനി തുടങ്ങിയ വികസിത രാജ്യങ്ങളും തെരഞ്ഞെടുക്കാവുന്നതാണ്​.

കർണാടകയിലെ ശ്രീനിവാസ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ടെക്​നോളജി, ചെന്നൈ എസ്​.ആർ.പുരം യൂനിവേഴ്​സിറ്റിയിലും ബി.ടെക്​ ഇൻ നാനോ ടെക്​നോളജി കോഴ്​സ്​ ലഭ്യമാണ്​. ബി.ടെക്​ പൂർത്തിയായവർക്ക്​ എം.ടെക്​ ഇൻ നാനോ ടെക്​നോളജി കോഴ്​സിന്​ അപേക്ഷിക്കാം.

Show Full Article
TAGS:vidhya2020 food technology and food engineering food technology 
Next Story