Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightവിദ്യാഭ്യാസ...

വിദ്യാഭ്യാസ വായ്​പയെടുക്കാം, കരുതലോടെ 

text_fields
bookmark_border
വിദ്യാഭ്യാസ വായ്​പയെടുക്കാം, കരുതലോടെ 
cancel

മത്സരാധിഷ്​ഠിതമായ പുതിയ കാലത്തിൽ തൊഴിൽ നേടണമെങ്കിൽ വിദ്യാഭ്യാസ യോഗ്യതക്ക്​ വലിയ പ്രാധാന്യം തന്നെയുണ്ട്​. ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാൽ ജോലി കിട്ടുമെന്ന സാഹചര്യമെല്ലാം മാറിയിരിക്കുന്നു. ഒാരോ മേഖലയിലും വിദഗ്​ധരായ തൊഴിലാളികളെ കണ്ടെത്തുന്നതിനായി അതിന്​ അനുസരിച്ചുള്ള പ്രത്യേക കോഴ്​സുകൾ പഠിക്കണം. ഇതിനുവേണ്ടി തയാറാക്കിയിരിക്കുന്ന പല കോഴ്​സുകളും പഠിക്കുകയെന്നത്​ അൽപം പണച്ചെലവേറിയ കാര്യമാണ്​. എല്ലാവർക്കും വലിയ കോഴ്​സ്​ ഫീസുകൾ നൽകാൻ സാധിക്കണമെന്നില്ല. ഈയൊരു സാഹചര്യത്തിലാണ്​ വിദ്യാഭ്യാസ വായ്​പകൾ രക്ഷക്കെത്തുന്നത്​. ധനകാര്യ സ്ഥാപനങ്ങളിൽ മറ്റേത്​ വായ്​പയെപോലെ വിദ്യാഭ്യാസ വായ്​പകളും ഇന്നും സാധാരണമാണ്​. എന്നാൽ, വായ്​പ എടുക്കുന്നതിനു​മുമ്പ്​ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും.

ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളിലെ ഓഫറുകൾ ​പോലെയാണ്​ ഇന്ന്​ വിദ്യാഭ്യാസ വായ്​പകൾ. ഒറ്റനോട്ടത്തിൽ എല്ലാം ആകർഷകമായി തോന്നും. ഇതിൽനിന്ന്​ ന​ല്ലതൊന്ന്​ തെരഞ്ഞെടുക്കുകയെന്നത്​ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമു​ട്ടേറിയ കാര്യമാണ്​. വിദ്യാഭ്യാസ വായ്​പകൾക്കായി കേന്ദ്രസർക്കാറി​െൻറ വിദ്യാലക്ഷ്​മി പോർട്ടൽ വഴിയാണ്​ ​അപേക്ഷിക്കേണ്ടത്​. വിവിധ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്​പകളെ കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ നിന്ന്​ ലഭ്യമാകും. വായ്​പയെടുക്കുന്നതിനു​മുമ്പ്​ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. വായ്​പാ തിരിച്ചടവ്​, മോറ​ട്ടോറിയം, പലിശനിരക്ക്​ എന്നിവയെല്ലാം പരിഗണിച്ചുവേണം വായ്​പയെടുക്കാൻ.

വായ്​പ അപേക്ഷ

കേന്ദ്ര സർക്കാറി​െൻറ വിദ്യാലക്ഷ്​​മി പോർട്ടൽ വഴിയാണ്​ വായ്​പക്ക്​ അപേക്ഷിക്കേണ്ടത്​. വ്യക്​തിഗത വിവരങ്ങൾ നൽകിയാൽ പോർട്ടലിൽ അക്കൗണ്ട്​ ആക്​ടിവേറ്റ്​ ചെയ്യുന്നതിനുള്ള ലിങ്ക്​ ലഭിക്കും. 24 മണിക്കൂറിനകം ഈ അക്കൗണ്ട്​ ആക്​ടിവേറ്റ്​ ചെയ്​ത്​ വിദ്യാഭ്യാസ വായ്​പക്ക്​ അപേക്ഷിക്കാം. വിവിധ ബാങ്കുകൾ നൽകുന്ന വിദ്യാഭ്യാസ വായ്​പകൾ വിദ്യാലക്ഷ്​മി പോർട്ടലിൽ ലിസ്​റ്റ്​ ചെയ്​തിട്ടുണ്ട്​.

അപേക്ഷ പൂരിപ്പിക്കു​േമ്പാൾ

വിദ്യാഭ്യാസ വായ്​പക്കുള്ള അപേക്ഷ പൂരിപ്പിക്കു​േമ്പാൾ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും വേണം.

പാൻകാർഡ്​, ആധാർ കാർഡ്​ ഉൾ​െപ്പടെയുള്ള വ്യക്​തിഗത വിവരങ്ങൾ

സേവിങ്​സ്​ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ

പ്രവേശനം നേടിയ സ്ഥാപനത്തി​​െൻറയും കോഴ്​സി​െൻറയു വിവരങ്ങൾ- ഏതു​ വർഷം പ്രവേശനം കിട്ടി, കോഴ്​സി​െൻറ ഫീസ്​, മറ്റു ചെലവുകൾ എന്നിവ ഇതിൽ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം.

സാമ്പത്തിക ഉറവിടം- രക്ഷിതാക്കളുടെ ജോലി, ഭൂസ്വത്ത്​ വിവരങ്ങൾ എന്നിവയെല്ലാം(ആവശ്യമെങ്കിൽ മാത്രം നൽകിയാൽ മതി)

വായ്​പ സെക്യൂരിറ്റി വിവരങ്ങൾ-ഏഴു​ ലക്ഷത്തിനു മുകളിൽ മാത്രം സെക്യൂരിറ്റി നൽകിയാൽ മതി.

​തിരിച്ചടവ്​ കാലാവധിയെ സംബന്ധിച്ച വിവരങ്ങൾ. നാല്​ പാസ്​പോർട്ട്​ സൈസ്​ ഫോ​ട്ടോ



പലിശനിരക്ക്​

വിദ്യാഭ്യാസ വായ്​പകൾ എടുക്കു​േമ്പാൾ പ്രഥമ പരിഗണന നൽകേണ്ടത്​ പലിശനിരക്കിനാണ്. ഓരോ ബാങ്കിനനുസരിച്ചും പലിശ നിരക്കിൽ മാറ്റം വരാം. ഇത്​ പരിഗണിച്ചാവണം വിദ്യാഭ്യാസ വായ്​പ തെരഞ്ഞെടുക്കാൻ. പ്രതിവർഷം 11.5 ശതമാനമാണ്​ ഇന്ത്യയിലെ വിദ്യാഭ്യാസ വായ്​പകളുടെ ശരാശരി പലിശ നിരക്ക്​. ചില ബാങ്കുകളിൽ ഇത്​ 15 ശതമാനം വരെ ഉയരും. വായ്​പയുടെ യോഗ്യത, വായ്​പ തുക, വായ്​പ കാലയളവ്​ എന്നിവയനുസരിച്ച്​ പലിശയിൽ മാറ്റം വരാം. തിരിച്ചടവ്​ കാലയളവ്​ കൂടുകയാണെങ്കിൽ സ്വാഭാവികമായും പലിശനിരക്ക്​ ഉയരും. ചില ബാങ്കുകളിൽ കോഴ്​സി​െൻറ ഡിമാൻഡും പലിശനിരക്കിനെ സ്വാധീനിച്ചേക്കാം. ഡിമാൻഡില്ലാത്ത കോഴ്​സുകൾക്ക്​ ഉയർന്ന പലിശ ചുമത്തുന്ന പതിവും നിലനിൽക്കുന്നുണ്ട്​.

വായ്​പകാലാവധി

പരമാവധി എട്ട്​ മുതൽ 15 വർഷംവരെയാണ്​ ഇന്ത്യയിൽ വായ്​പകളുടെ തിരിച്ചടവ്​ കാലാവധി. ഇതിൽ ആറു മാസം മൊറ​ട്ടോറിയം കാലാവധിയും നൽകാറുണ്ട്​. മൊറ​ട്ടോറിയം സമയത്ത്​ വിദ്യാർഥികൾ വായ്​പയുടെ ഇ.എം.ഐ അടക്കേണ്ടതില്ല. എന്നാൽ, മൊറ​ട്ടോറിയം കാലത്ത്​ ഇ.എം.ഐ അടക്കാതിരിക്കു​േമ്പാൾ സ്വാഭാവികമായും അതിനുശേഷം ഇം.എം.ഐയുടെ നിരക്ക്​ ഉയർന്നിരിക്കും.

വായ്​പതുക

ഒരു ബാങ്കും വിദ്യാഭ്യാസത്തിന്​ വരുന്ന മുഴുവൻ തുകയും വായ്​പയായി നൽകാറില്ല. ഉദാഹരണമായി 20 ലക്ഷമാണ്​ ആകെ കോഴ്​സ്​ ഫീ എ​ങ്കിൽ ചിലപ്പോൾ 16 ലക്ഷമായിരിക്കും ബാങ്ക്​ അനുവദിക്കുക. ഈ തുകയുടെ തോത്​ ഓരോ ബാങ്കിനനുസരിച്ചും വ്യത്യസ്​തമായിരിക്കും. അതുകൊണ്ട്​ കോഴ്​സി​െൻറ ഫീസുകൾ സംബന്ധിച്ച വിവരങ്ങൾ ബാങ്കിൽ സമർപ്പിച്ചാൽ എത്രത്തോളം വായ്​പ കിട്ടുമെന്നത്​ കൃത്യമായി ​അന്വേഷിക്കണം. അതുപോലെ കോഴ്​സ്​ ഫീസിനു പുറമേ ഹോസ്​റ്റൽ ഫീസ്,​ മറ്റു ചെലവുകൾ എന്നിവയെല്ലാം വായ്​പ തുകയിൽ ഉൾപ്പെടുമോ എന്നും ബാങ്കുകളോട്​ തിരക്കണം.

മൊ​റ​ട്ടോറിയം പിരിയഡ്​

വിദ്യാഭ്യാസ വായ്​പകൾക്ക്​ ബാങ്കുകളെല്ലാം പൊതുവെ മൊറ​ട്ടോറിയം പിരിയഡ്​ അനുവദിക്കാറുണ്ട്​. ആറു മാസം മുതൽ ഒരു വർഷം വരെയായിരിക്കും മൊറ​ട്ടോറിയം പിരിയഡ്​. ഇക്കാലയളവിൽ വായ്​പയുടെ തിരിച്ചടവ്​ നടത്തേണ്ടതില്ല. വിദ്യാഭ്യാസം കഴിഞ്ഞതിനു​ശേഷം വിദ്യാർഥി ജോലി നേടി വായ്​പ തിരിച്ചടവ്​ തുടങ്ങുന്നതിന്​ ബാങ്കുകൾ അനുവദിക്കുന്ന​ സാവകാശമാണ്​ മൊറ​ട്ടോറിയം പിരിയഡ്​. ബാങ്കുകൾക്കനുസരിച്ച്​ മൊറ​ട്ടോറിയം കാലാവധിയിൽ മാറ്റം വരാം.



വിദേശരാജ്യങ്ങളിലെ പഠനത്തിനുള്ള വായ്​പ​

വിദേശരാജ്യങ്ങളിലെ പഠനത്തിന്​ ബാങ്കുകൾ വായ്​പകൾ അനുവദിക്കാറുണ്ട്​. പക്ഷേ, കർശനമായ വ്യവസ്ഥകൾ വിദേശരാജ്യങ്ങളിലെ പഠനത്തിനായി നൽകുന്നതിനുള്ള വായ്​പകളുണ്ട്​. വിദേശരാജ്യങ്ങളിൽ പഠിക്കുന്ന കോഴ്​സും സ്ഥാപനവും പരിഗണിച്ച്​ മാത്രമായിരിക്കും ബാങ്കുകൾ പഠനത്തിന്​ വായ്​പ അനുവദിക്കുക. ടെക്​നിക്കൽ കോഴ്​സുകൾക്കാവും വിദേശവായ്​പകൾ കൂടുതലായി അനുവദിക്കുക. ​അപേക്ഷയോടൊപ്പം പാസ്​പോർട്ട്​ വിവരങ്ങൾ, വിദേശ യൂനിവേഴ്​സിറ്റിയിൽ അല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനം എന്നിവയിൽഅഡ്​മിഷൻ കിട്ടയതിനുള്ള തെളിവ്​, ജി.ആർ.ഇ, ജിമാറ്റ്​, ടി.ഒ.ഇ.എഫ്​.എൽ, ഐ.ഇ.എൽ.ടി.എസ്​ എന്നിവയുടെ സ്​കോർ ഷീറ്റ്​, ആറു​മാസത്തെ ബാങ്ക്​ സ്​റ്റേറ്റ്​മെൻറ്​, വരുമാനം തെളിയിക്കുന്നതിനുള്ള രേഖ എന്നിവയെല്ലാം വായ്​പ ​​അപേക്ഷയോടൊപ്പം നൽകേണ്ട സുപ്രധാന രേഖകളാണ്​.

വിദ്യാലക്ഷ്​മി പോർട്ടൽ

വിദ്യാഭ്യാസ വായ്​പകൾക്കായി​ കേന്ദ്രസർക്കാർ അവതരിപ്പിച്ച ഏകജാലക പോർട്ടലാണ്​ വിദ്യാലക്ഷ്​മി . എൻ.സി.ഡി.എൽ ഇ-ഗവേണൻസുമായി സഹകരിച്ചാണ്​ പോർട്ടൽ അവതരിപ്പിച്ചത്​. പോർട്ടൽ ഉപയോഗിച്ച്​ വിദ്യാർഥികൾക്ക്​ ​വായ്​പകൾക്കായി അപേക്ഷ നൽകാനും അപേക്ഷയുടെ തൽസ്ഥിതി പരിശോധിക്കാനും സാധിക്കും. വ്യക്​തിഗത വിവരങ്ങൾ നൽകിയാൽ വിദ്യാലക്ഷ്​മി പോർട്ടലിൽ ലോഗിൻ​ ഐ.ഡിയും പാസ്​വേർഡും ലഭിക്കും. ഇത്​ ഉപയോഗിച്ച്​ ലോഗിൻ ചെയ്​തതിനു​ശേഷം വിവിധ വായ്​പ സ്​കീമുകളിൽ നിന്ന്​ വിദ്യാർഥിക്ക്​ ഇഷ്​ടമുള്ളത്​ തെരഞ്ഞെടുക്കാം. വായ്​പ സ്​കീമുകൾ വിദ്യാലക്ഷ്​മി പോർട്ടലിൽ തെരഞ്ഞെടുക്കു​േമ്പാൾ താഴെപറയുന്ന നാലു​ കാര്യങ്ങൾ ശ്രദ്ധിക്കുക

1. കൂടുതൽ വായ്​പത്തുക

2. കുറഞ്ഞ പലിശനിരക്ക്​

3.തിരിച്ചടവ്​ കാലയളവ്​

4. മൊറ​ട്ടോറിയം.

ഈ നാല്​ കാര്യങ്ങൾ പരിഗണിച്ച​ുവേണം ഏത്​ വായ്​പ​യാണ്​ തെരഞ്ഞെടുക്കേണ്ടതെന്ന്​ തീരുമാനിക്കാൻ. ഇന്ത്യൻ ബാങ്ക്​ ​അസോസിയേഷൻ പിന്തുണക്കുന്ന കോമൺ ലോൺ അപ്ലിക്കേഷൻ ഫോമും വിദ്യാലക്ഷ്​മി പോർട്ടൽ​ വായ്​പക്കായി അപേക്ഷിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:education loanvidhya2020
Next Story