Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_right...

ആസ്ട്രോണമി ജോലിസാധ്യതകൾ

text_fields
bookmark_border
ആസ്ട്രോണമി ജോലിസാധ്യതകൾ
cancel

1. ഗവേഷണ ശാസ്ത്രജ്ഞൻ

ഗവേഷണ ​േപ്രാജക്ടുകൾക്കായി നിരവധി സ്ഥാപനങ്ങളിൽ ശാസ്ത്രജ്ഞരെ ആവശ്യമുണ്ട്. സർക്കാർ- സർക്കാരിതര സ്ഥാപനങ്ങളിൽ ഇത്തരം ഗവേഷകരെ നിയമിക്കുന്നുണ്ട്. ഗവേഷണം ഇഷ്​ടപ്പെടുന്നവർക്ക് ഇത്തരം ശാസ്ത്ര ​േപ്രാജക്ടുകളിൽ പങ്കാളിയായി പ്രവർത്തിക്കാം.

2. യൂനിവേഴ്സിറ്റി ഫാക്കൽറ്റി

ഏറ്റവും കൂടുതൽ ജോലിസാധ്യത അധ്യാപന രംഗത്താണ്. ആസ്ട്രോണമി, ആസ്ട്രോഫിസിക്സ് എന്നിവയിൽഅധ്യാപകരെ നിരവധി സ്ഥാപനങ്ങൾ നിയമിക്കുന്നുണ്ട്. കൂടുതലും ഫിസിക്സുമായി ബന്ധപ്പെട്ട അധ്യാപന സാധ്യതകളാണ് ഇവിടെ ഒരുങ്ങുക.

3. ഇൻഡസ്ട്രി

കമ്പ്യൂട്ടർ പ്രോഗ്രാമുകളുമായി ബന്ധപ്പെട്ട നിരവധി ജോലിസാധ്യതകൾ ലഭ്യമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമിങ്, ആസ്ട്രോണമിക്കൽ ഇൻസ്ട്രുമെേൻറഷൻ തുടങ്ങിയവയിലാണ് കൂടുതൽ ജോലി സാധ്യത.

പ്രവേശന പരീക്ഷകൾ

1. നാഷനൽ എലിജിബിലിറ്റി ടെസ്​റ്റ്​ ഫോർ ജൂനിയർ റിസർച് ഫെലോഷിപ് ആൻഡ് ലെക്ചർഷിപ് -യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന് കീഴിൽ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച് ആണ് ഇവ സംഘടിപ്പിക്കുന്നത്.

2.നാഷനൽ എൻട്രൻസ് സ്ക്രീനിങ് ടെസ്​റ്റ്​ (നെസ്​റ്റ്​)

3. ജോയൻറ് അഡ്മിഷൻ ടെസ്​റ്റ്​-ഐ.ഐ.ടികളിലെ എം.എസ്.സി, പിഎച്ച്​.ഡി പ്രോഗ്രാമുകളിലേക്കാണ് ഇവ സംഘടിപ്പിക്കുന്നത്.


അസ്ട്രോണമി സ്പെഷലൈസേഷൻസ്

1. മോഡലിങ് (സ്​റ്റെല്ലർ ഇവലൂഷൻ, ഇൻറർപ്ലാനറ്ററി മീഡിയം, ഇൻറ് ഗലാറ്റിക് മീഡിയം, ഗാലക്സി ഇവലൂഷൻ)

2. ഒബ്സർവേഷനൽ അസ്ട്രോണമി (ഓപ്റ്റിക്കൽ, റേഡിയോ, എക്സ്റേ)

3. പ്ലാനറ്ററി സയൻസ്

4. റോക്കറ്റ് സയൻസ്

5. സൂപ്പർനോവ

6. സോളാർ ഫിസിക്സ്

7. തിയററ്റിക്കൽ കോസ്മോളജി

8. ട്രാൻസിയൻറ് ആസ്ട്രോണമി




നക്ഷത്രലോകത്തെത്താൻ പ്ലസ്ടുവിന് എന്ത് പഠിക്കണം?

അസ്ട്രോണമിയിലും അസ്ട്രോഫിസിക്സിലും കരിയർ പടുത്തുയർത്താൻ പ്ലസ്ടുവിന് ശേഷം എന്ത് പഠിക്കണമെന്നും ഏതു കോഴ്സ് തിരഞ്ഞെടുക്കണമെന്നും ഏവർക്കും സംശയമുണ്ടാകും. ഈ തിരഞ്ഞെടുപ്പായിരിക്കും മുന്നോട്ടുള്ള വളർച്ചക്ക് ചവിട്ടുപടിയാകുക. അസ്ട്രോണമിയുടെയും അസ്ട്രോഫിസിക്സിെൻറയും അടിസ്ഥാനം ബിരുദകോഴ്സുകളാണ്. ബിരുദം നേടിയശേഷം ഐ.ഐ.ടികളിൽ എം.എസ്.സി/എം.എസ്.സി പ്ലസ് പിഎച്ച്.ഡി ഇരട്ട ബിരുദ കോഴ്സുകൾ പഠിക്കാനാകും. പ്ലസ്ടുവിന് തിരഞ്ഞെടുക്കേണ്ട ചില കോഴ്സുകൾ പരിചയപ്പെടാം.

1. അഞ്ചുവർഷത്തെ ഇരട്ട ബിരുദ കോഴ്സുകൾ

പ്ലസ്ടുവിനു ശേഷം വിവിധ ഐസറുകളിൽ ഫിസിക്കൽ സയൻസിൽ അഞ്ചുവർഷത്തെ ബി.എസ്-എം.എസ് ഇരട്ട ബിരുദകോഴ്സുകൾക്ക് അപേക്ഷിക്കാം. ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഐസറുകളിൽ പഠനത്തിന് അവസരം ലഭിക്കും.

2. ഭുവനേശ്വറിെൽ നൈസറിൽ (NISER) അഞ്ചു വർഷത്തെ ഫിസിക്കൽ സയൻസ് എം.എസ്.സി കോഴ്സ് തിരഞ്ഞെടുക്കാം.

3.ആറ്റോമിക് എനർജി സെൻറർ ഓഫ് മുംബൈ (മുംബൈ സർവകലാശാല)യിൽ ഫിസിക്കൽ സയൻസിൽ അഞ്ചുവർഷത്തെ എം.എസ്.സി സയൻസിന് ചേരാം. ഇവിടെ സ്കോളർഷിപ് സൗകര്യവും ലഭ്യമാണ്.

4. വിശ്വഭാരതിയിലെ ഇൻറഗ്രേറ്റഡ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച് സെൻററിൽ അഞ്ചുവർഷ എം.എസ്​സി കോഴ്സിന് ചേരാം.

5. സർവകലാശാലകളിലോ കോളജുകളിലോ നാലുവർഷ ബി.എസ് പ്രോഗ്രാം പഠനത്തിനായി തെരഞ്ഞെടുക്കാം.

6. അംഗീകൃത സർവകലാശാലകളിലോ സ്ഥാപനങ്ങളിലോ ഫിസിക്കൽ സയൻസിൽ നാലുവർഷ എൻജിനീയറിങ് ബിരുദം പുത്തൻ സാധ്യതകൾ തുറന്നുനൽകും. ബിർള ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മെസ്റ, റാഞ്ചി സർവകലാശാല, മണിപ്പാൽ സർവകലാശാല, മണിപ്പാൽ എന്നിവിടങ്ങൾ തെരഞ്ഞെടുക്കാം.

7. ഏതെങ്കിലും അംഗീകൃത സർവകലാശാലകളിൽനിന്നോ കോളജിൽനിന്നോ ഫിസിക്സിൽ മൂന്നുവർഷ ബി.എസ്​സി ബിരുദം. ശേഷം എം.എസ്​സി, പിഎച്ച്.ഡി കോഴ്സുകൾ തിരഞ്ഞെടുക്കാം.



സ്ഥാപനങ്ങൾ

1. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോഫിസിക്സ് (ഐ.ഐ.എ), ബാംഗ്ലൂർ

2. ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ), ബാഗ്ലൂർ

3. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച് (ടി.ഐ.എഫ്.ആർ), മുംബൈ

4. രാമൻ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് (ആർ.ആർ.ഐ), ബാംഗ്ലൂർ

5. നാഷനൽ സെൻറർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സ്, പുണെ

6. ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ അസ്ട്രോണമി ആൻഡ് അസ്േട്രാഫിസിക്സ് (ഐ.യു.സി.എ.എ), പുണെ

7. ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്സ് (ഐ.ഒ.പി), ഭുവനേശ്വർ

8. ജവഹർലാൽ നെഹ്റു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച് (ജെ.എൻ.സി.എ.എസ്.ആർ), ബാംഗ്ലൂർ

1. ആര്യഭട്ട റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസസ്, ൈനനിറ്റാൾ

ഉത്തരാഖണ്ഡ് നൈനിറ്റാളിലാണ് ആര്യഭട്ട റിസർച് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഒബ്സർവേഷനൽ സയൻസസ് സ്ഥിതിചെയ്യുന്നത്. അസ്ട്രോണമി, ആസ്ട്രോഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസസ് തുടങ്ങിയവയിൽ ഉന്നത നിലവാരം പുലർത്തുന്ന കോഴ്സുകൾ പഠിക്കാൻ കഴിയുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനമാണ് ഇത്.

2. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ബാംഗ്ലൂർ

ഇന്ത്യയിലെ പ്രധാന ജ്യോതിശാസ്ത്ര ഇൻസ്​റ്റിറ്റ്യൂട്ടുകളിലൊന്നാണ് ബാംഗ്ലൂരിലെ ഐ.ഐ.എം. അസ്ട്രോണമി, അസ്ട്രോഫിസിക്സ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ കോഴ്സുകളാണ് ഇവിടെ പ്രധാനം. രാജ്യത്തെതന്നെ മികച്ച ഇൻസ്​റ്റിറ്റ്യൂട്ടുകളിൽ ഒന്നാണ് ഐ.ഐ.എം. കൊടൈക്കനാൽ, കവലൂർ, ഗൗരിബിദനൂർ, ഹാൻലെ, ഹോസകോട്ടെ എന്നിവിടങ്ങളിൽ ഐ.ഐ.എമ്മിന് പരീക്ഷണകേന്ദ്രങ്ങളുണ്ട്.

3. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്

സയൻറിഫ് അൈഡ്വസറി കൗൺസിലിെൻറ നിർദേശപ്രകാരം മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ കീഴിൽ അഞ്ച്​ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് റിസർച് (ഐസർ)2006ൽ ആരംഭിച്ചു. കൊൽക്കത്ത, പുണെ, മൊഹാലി, ഭോപാൽ, തിരുവനന്തപുരംഎന്നിവിടങ്ങളിലാണ് അവ. സ്വയംഭരണ സ്ഥാപനങ്ങളായ ഐസറുകളിൽ മാസ്​റ്റേഴ്സ്, ഡോക്ടറൽ ബിരുദ കോഴ്സുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

5.ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ്(ബംഗളൂരു)

സയൻറിഫിക് റിസർച്ചിനുംഉന്നത വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പൊതു സർവകലാശാലയാണ് ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സയൻസ്. കർണാടകയിലെ ബംഗളൂരുവിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്എന്നും ഇത് അറിയപ്പെടുന്നു. 1909ൽ രൂപവത്കരിച്ച ഈ സ്ഥാപനം 1958ൽ ഡീമ്ഡ് (DEEMED) സർവകലാശാലയായി ഉയർത്തി. ഇന്ത്യയിലെ മികച്ച യൂനിവേഴ്സിറ്റികളിലൊന്നായ െഎ.ഐ.എസ്.സി ആഗോളതലത്തിൽ 11നും 18നും ഇടയിൽ റാങ്ക് േനടി.

5. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം

സ്വാശ്രയ സ്ഥാപനമാണ് ഐ.െഎ.എസ്.ടി. തിരുവനന്തപുരത്തെ വലിയമലയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനത്തിൽ പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യമുണ്ട്. 2007ൽ ഐ.എസ്.ആർ.ഒ ചെയർമാനായിരുന്ന ജി. മാധവൻ നായരാണ് 2007ൽ ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തത്. ഐ.എസ്.ആർ.ഒയുടെ കീഴിലാണ് ഈ സഥാപനം പ്രവർത്തിക്കുന്നത്. സ്പേസ് സയൻസ്, ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻ എന്നിവയിൽ ബിരുദ,ബിരുദാനന്തര, ഡോക്ടറേറ്റ് കോഴ്സുകൾ ഇവിടെ ലഭ്യമാണ്.

6. ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, പുണെ

യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷനു(യു.ജി.സി)കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് െഎ.യു.സി.എ.എ. സ്വയംഭരണ സ്ഥാപനമായ ഇവിടെ ന്യൂക്ലിയേഷൻ, ആസ്ട്രോണമി,ആസ്ട്രോഫിസിക്സ് എന്നിവയിൽ ഗവേഷണത്തിന് അവസരമൊരുക്കുന്നു.





7. നാഷനൽ സെൻറർ ഫോർ റേഡിയോ ആസ്ട്രോണമി, പുണെ

റോഡിയോ ആസ്ട്രോണമിയിൽ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണ് ഇത്. മുംബൈയിലെ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെൻറൽ റിസർച് സ്ഥാപനവുമായി ചേർന്ന് പ്രവർത്തിക്കുന്നു. ആസ്ട്രോണമി ആസ്ട്രോഫിസിക്സ് തുടങ്ങിയവയിൽ ഗവേഷണ പ്രോഗ്രാമുകൾ ഇവിടെ ലഭ്യമാണ്. കൂടാതെ അനലോഗ്, ഡിജിറ്റൽ ഇലക്ട്രോണിക്സ്, സിഗ്​നൽ പ്രോസസിങ്, ആൻറിന ഡിസൈൻ, കമ്യൂണിക്കേഷൻ, സോഫ്റ്റ് വെയർ ഡെവലപ്മെൻറ് തുടങ്ങിയ എൻജിനീയറിങ് കോഴ്സുകളും ഇവിടെ ലഭ്യമാണ്.

8. ഫിസിക്കൽ റിസർച് ലബോറട്ടറി, അഹ്​മദാബാദ്

ബഹിരാകാശ ശാസ്ത്രം, മറ്റു ശാസ്ത്ര ശാഖകൾ എന്നിവയുടെ ഗവേഷണ സ്ഥാപനമാണ് പി.ആർ.എൽ. അസ്ട്രോണമി, അസ്ട്രോഫിസിക്സ്, അറ്റ്മോസ്ഫെറിക് സയൻസസ് ആൻഡ് ഏറോണമി(aeronomy), എർത്ത് സയൻസസ്, സോളാർ സിസ്​റ്റം, തിയററ്റിക്കൽ സയൻസ് തുടങ്ങിയവയിൽ ഗവേഷണം നടത്തുന്ന സ്ഥാപനമാണിത്. 1947ൽ ഡോ. വിക്രം സാരാബായ് ആണ് ഇത് സ്ഥാപിച്ചത്.

9. റേഡിയോ ആസ്ട്രോണമി സെൻറർ, ഊട്ടി

നാഷനൽ സെൻറർ ഫോർ റേഡിയോ ആസ്ട്രോഫിസിക്സിെൻറ ഭാഗമാണ് റേഡിയോ ആസ്ട്രോണമി സെൻറർ. ആറ്റോമിക് എനർജി വകുപ്പിെൻറ കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. നീലഗിരി മലയാൽ ചുറ്റപ്പെട്ടാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.

10. രാമൻ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്, ബംഗളൂരു

ബംഗളൂരുവിൽ സ്ഥിതിചെയ്യുന്ന സയൻറിഫിക് റിസർച് ഇൻസ്​റ്റിറ്റ്യൂട്ടാണ് രാമൻ റിസർച് ഇൻസ്​റ്റിറ്റ്യൂട്ട്. ​െനാ​േബൽ സമ്മാനജേതാവ് സി.വി. രാമനാണ് ഈ സ്ഥാപനം സ്ഥാപിച്ചത്. ഇപ്പോൾ ഇത് കേന്ദ്ര സർക്കാറിെൻറ കീഴിൽ പ്രവർത്തിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:astronomyvidhya2020
Next Story