Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightvidhyachevron_rightആവലാതികൾ വേണ്ട;...

ആവലാതികൾ വേണ്ട; ജീവിതത്തിരക്കിനിടയിൽ അൽപസമയം മാറ്റിവെച്ചാൽ മതി, പഠിച്ചു മു​ന്നേറാം

text_fields
bookmark_border
ആവലാതികൾ വേണ്ട; ജീവിതത്തിരക്കിനിടയിൽ അൽപസമയം മാറ്റിവെച്ചാൽ മതി, പഠിച്ചു മു​ന്നേറാം
cancel

ജീവിത തിരക്കുകൾക്കിടയിൽ നമുക്ക്​ അൽപസമയം നമ്മുടെ വിദ്യാഭ്യാസത്തെ കുറിച്ച്​ ഒന്നു ചിന്തിച്ചാലോ? പലർക്കും പല ആവലാതികളാവും. പഠിക്കാനുള്ള കഴിവുണ്ടായിരുന്നു... പക്ഷേ വിവാഹം അതിന്​ ഒരു തടസമായി മാറി, ഫീസ്​ അടക്കാനുള്ള ബുദ്ധിമുട്ട്​ കാരണം പഠനം പാതി വഴിയിൽ നിർത്തി, പഠിക്കുവാനുള്ള ആഗ്രഹമു​​ണ്ടെങ്കിലും വീട്​, ജോലി, മക്കൾ എന്നിങ്ങനെ തിരക്കുപിടിച്ച ജീവിതത്തിൽ പഠനത്തിനായി സമയം കണ്ടെത്താൻ കഴിഞ്ഞില്ല... എന്നിങ്ങനെ ഒരുപാട്​ ഉത്തരങ്ങൾക്കുള്ള മറുപടിയാണ്​ വിദൂര വിദ്യാഭ്യാസം.

ഒഴിവുസമയങ്ങളിൽ ഒരൽപം ശ്രദ്ധിച്ചാൽ നമുക്ക്​ നമ്മുടെ പഠനം പൂർത്തിയാക്കാം, വളരെ കുറഞ്ഞ പണച്ചെലവിൽ. അതെ വിദൂര വിദ്യാഭ്യാസത്തി​െൻറ അനന്ത സാധ്യതകൾ നമുക്ക്​ മുന്നിലുണ്ട്​. ഇഗ്​നോവിലൂടെ (ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്​സിറ്റി) അത്​ സാധ്യമാക്കാം.

ഇഗ്നോയെ അറിയാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ വിദൂര വിദ്യാഭ്യാസ സർവകലാശാലയാണ്​ ഇഗ്​നോ. രാജ്യത്തുടനീളം ഇഗ്​നോയുടെ റിജ്യണൽ ​സെൻററുകളും സ്​റ്റഡി ​സെൻററുകളും എജ്യുക്കേഷനൽ സ്​കൂളുകളും നിലവിലുണ്ട്​. സ്​കൂൾ ഓഫ്​ ഹ്യുമാനിറ്റി, സ്​കൂൾ ഓഫ്​ സോഷ്യൽ സയൻസ്​,സ്​കൂൾ ഓഫ്​ അഗ്രികൾചർ​, സ്​കൂൾ ഓഫ്​ ലോ തുടങ്ങിയവ ഇവയിൽ ഉൾപ്പെടുന്നു. ക്ലാസുകൾ നടത്തുക, കോഴ്​സുകളെ കുറിച്ച്​ അറിവ്​ നൽകുക, അസൈൻമെൻറ്​ സ്വീകരിക്കുക, പരീക്ഷ നടത്തുക എന്നിവയെല്ലാം സ്​റ്റഡി സെൻററി​െൻറ ഉത്തരവാദിത്തമാണ്​.

1985ൽ ഇഗ്​നോ(IGNOU)പാർലിമെൻറ്​ ആക്​ട്​ കേന്ദ്ര സർക്കാർ അംഗീകരിച്ചു. അന്ന്​ മുതൽ ഇന്ന്​ വരെ നാൽപത്​ ലക്ഷത്തിലധികം പഠിതാക്കൾ ഇഗ്​നോവിലൂടെ അവരുടെ വിദ്യാഭ്യാസ സ്വപ്​നങ്ങൾ സാക്ഷാത്​ക്കരിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എൻജിനീയറിങ്​ തുടങ്ങി പഠിതാക്കൾക്ക്​ അവരുടെ അഭിരുചിയും താൽപര്യവുമനുസരിച്ച്​ വിവിധ വിഷയങ്ങൾ തെരഞ്ഞെടുത്ത്​ പഠിക്കാവുന്നതാണ്​. യു.ജി.സിയുടേയും (University grants commission) എ.ഐ.സി.ടി.സിയുടേയും(All India Council of Technical Education) അംഗീകാരമുള്ള ഇഗ്​നോക്ക്​ ഇപ്പോൾ നാക്​ (National Assessment And Accreditation Council) ​െൻറ A++ ഗ്രേഡിന്​ കൂടി അർഹത നേടിയിട്ടുണ്ട്​.

കോഴ്​സുകൾ

മലയാളം, ഇംഗ്ലീഷ്​, ഹിന്ദി, സംസ്​കൃതം, ഉറുദു, ഇക്കണോമിക്​സ്​, ഹിസ്​റ്ററി, പൊളിറ്റിക്കൽ സയൻസ്​, സൈക്കോളജി, പബ്ലിക്​ അഡ്​മിനിസ്ട്രേഷൻ, ലൈബ്രറി സയൻസ്​, കൊമേഴ്​സ്​, ഹോസ്​പിറ്റാലിറ്റി ആൻഡ്​ ഹോട്ടൽ മാനേജ്​മെൻറ്​, ട്രാവൽ ആൻഡ്​ ടൂറിസം, സോഷ്യൽ വർക്ക്​, കമ്പ്യൂട്ടർ സയൻസ്​, ബിസിനസ്​ അഡ്​മിനിസ്​ട്രഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്​സുകൾ ഇഗ്​നോ നൽകുന്നുണ്ട്​.

മോഡേൺ ഓഫിസ്​ പ്രാക്​ടീസിൽ ഡിപ്ലോമ കോഴ്​സും, ജേണലിസം ആൻഡ്​ മാസ്​ കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും ബി.ബി.എ(സർവീസ്​ മാനേജ്​മെൻറ്​)യും ഇഗ്​നോ ഓൺലൈൻ ക്ലാസുകളായി നടത്താറുണ്ട്​.

ബി.എഡ്​, എം.ബി.എ, എം.എഡ്​ തുടങ്ങിയ കോഴ്​സുകൾക്ക്​ പ്രവേശന പരീക്ഷ നിർബന്ധമാണ്​. മറ്റ്​ കോഴ്​സുകൾക്ക്​ ഓൺലൈൻ അഡ്​മിഷൻ എടുക്കാവുന്നതാണ്​.

ജെ.ഡി.ടി ഇസ്​ലാം ഇഗ്​നോ സ്​റ്റഡി സെൻറർ അസിസ്​റ്റൻറ്​ കോ-ഓർഡിനേറ്ററാണ്​ ലേഖിക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ignouDistant Education
Next Story