Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എന്താണ്​ മരുഭൂമി, എങ്ങനെയാണ്​ അവ ഉണ്ടാകുന്നത്​?  ഒരു മരുഭൂമിക്കഥ
cancel
Homechevron_rightVelichamchevron_rightWork Sheetchevron_rightഎന്താണ്​ മരുഭൂമി,...

എന്താണ്​ മരുഭൂമി, എങ്ങനെയാണ്​ അവ ഉണ്ടാകുന്നത്​? ഒരു മരുഭൂമിക്കഥ

text_fields
bookmark_border

മരുഭൂമിയെ എങ്ങനെയാണ്​ വിശേഷിപ്പിക്കേണ്ടത്​​? മണൽത്തരികളോ പാറകളോ മൂടിയ പരന്ന പ്രദേശം. ഏറ്റവും കുറഞ്ഞതോതിൽ മഴപെയ്യുന്നിടം. മാത്രമല്ല, പച്ചപ്പ്​ തീരെയില്ലാത്തതോ അങ്ങിങ്ങ്​ അൽപം പച്ചപ്പ്​ കാണുന്നതോ ആയ പ്രദേശം കൂടിയാണ്​ മരുഭൂമി. മരുപ്രദേശങ്ങളിൽ ഒരു വർഷം ശരാശരി അടിയുന്നത്​ 10 ഇഞ്ചിൽ താഴെ വെള്ളമാണ്​. ഏത്​ മാർഗത്തിലൂടെയാണ്​ വെള്ളം സ്വീകരിക്കപ്പെടുന്നത്​? പല രൂപത്തിലുമാകാം. മഴവെള്ളമായും മഞ്ഞുതുള്ളിയായും ആലിപ്പഴമായും ഹിമ വർഷമായും ബാഷ്​പപടലമായും മരുഭൂമിയിൽ വീഴാം.

ചൂടും തണുപ്പും

മരുഭൂമി എന്ന്​ പറയു​േമ്പാൾ ഒന്നുകിൽ എല്ലായ്​പ്പോഴും ചൂട്​ നിറഞ്ഞതാവും. അല്ലെങ്കിൽ തണുത്ത കാലാവസ്​ഥ അനുഭവപ്പെടുന്നതാവാം. ഇത്തരത്തിലുള്ള മരുപ്രദേശങ്ങളിൽ കാണ​െപ്പടുന്നത്​ ഏറ്റവും കുറഞ്ഞ മഴവീഴ്​ചയാണ്​. എല്ലായ്​പ്പോഴും വരണ്ട്​ ഇടവിടാതെ സൂര്യരശ്​മി പതിക്കുന്ന പ്രദേശത്തെ ഭൂമിശാസ്​ത്രപരമായി ഉഷ്​ണഭൂമിയെന്ന്​ വിശേഷിപ്പിക്കാം. ഇവിടെ സ്വാംശീകരി​ക്ക​െപ്പടുന്ന ജലത്തിൽ ഏറിയ പങ്കും ആവിയായിപ്പോകുമെന്നതാണ്​ ഒരു സവിശേഷത. ഇവിടെ വെള്ളം അതി​െൻറ ദ്രവരൂപത്തിൽനിന്ന്​ വാതകരൂപത്തിലേക്ക്​ മാറ്റപ്പെടുന്നു. ഭൂമിയുടെ ഉപരിതലത്തിൽ 20 ശതമാനത്തോളം മരുപ്രദേശമാണ്​. വരണ്ട്​ പാഴ്​ഭൂമിയായി പ്രത്യക്ഷത്തിൽ കാണപ്പെടുമെങ്കിലും ഇവിടെ വിശാലമായ തോതിൽ ജന്തുക്കൾ ജീവിക്കുകയും പലയിടത്തും ചെടികൾ വളരുകയും ചെയ്യുന്നുണ്ട്​. കഠിനമായ ഒരു അന്തരീക്ഷത്തിലാണെങ്കിൽ പോലും മരുഭൂമിയിൽ ശേഖരിക്കപ്പെട്ടിരിക്കുന്നത്​ വിലയേറിയ ധാതുക്കളാണ്​. മരുഭൂമിയുടെ ഇത്തരം പ്രത്യേക സാഹചര്യത്തിൽ രൂപപ്പെട്ട്​ വരുന്നതാണ്​ ഇൗ ധാതുനിക്ഷേപങ്ങൾ. പാറകൾ ക്ഷയിച്ചാണ്​ മരുഭൂമിയിലെ മണൽ രൂപപ്പെട്ടിരിക്കുന്നത്​. നിരവധി ഘടകങ്ങളാണ്​ ഇതിന്​ കാരണം. വായു, ജലം തുടങ്ങിയവയുടെ മർദം ഒരു ഹേതുവാണ്​. തരിമണൽ നിറഞ്ഞ ഭൂതലമാണ്​ മരുഭൂമി.

ഒ​ാരോ മണൽത്തരിയും...

സിലിക്കയെന്ന ലോഹമണലും പാറപ്പൊടികളുടെ സ്വാഭാവികമായ ക്രിസ്​റ്റലുകളും ചേർന്ന ഒരു രൂപഘടനയാണ്​ ഇവിടെയുള്ള മണൽതരികൾക്കുള്ളത്​. ഇൗ മണൽതരികളുടെ അവസ്​ഥ പലദിക്കിലും വ്യത്യസ്​തമായിരിക്കും. ഒാരോ പ്രദേശത്തുള്ള പാറകളെ ആശ്രയിച്ചാണെന്ന്​ പറയാം. ഉദാഹരണമായി കടലിനടിയിലെ പവിഴപ്പാറകളും പവിഴപ്പുറ്റുകളുമുള്ള പ്രദേശത്ത്​ വെള്ളമണൽ തരികളായിരിക്കും കാണപ്പെടുക. അവിടെയുള്ള മണൽതരികളിൽ ചേർന്നിരിക്കുന്നത്​ പവിഴപ്പൊടികളാണെന്ന്​ വ്യക്​തം. മരുഭൂമിയിലെ ഇരുണ്ട മണൽതരികളിൽ സമ്പുഷ്​ടമായ ​മാഗ്​നൈറ്റ്​ അടങ്ങിയിരിക്കുന്നു. ഇത്​ ഒരുതരം ഇരുമ്പയിരാണ്​. ചില മണൽതരികൾ ലാവയുടെ നേർത്ത മൃദുവായ കഷണങ്ങളാൽ രൂപപ്പെട്ടതാണ്​. ചില ആഫ്രിക്കൻ മരുപ്രദേശങ്ങളിലും മധ്യ പൗരസ്​ത്യനാടുകളിലെ മരുഭൂമികളിലും പെട്രോളി​െൻറ സമ്പന്നശേഖരവുമുണ്ട്​.

ചിലപ്പോൾ തണുത്തുവിറക്കും

ശുഷ്​കിച്ച കാലാവസ്​ഥയാണ്​ മരുഭൂമിയിൽ അനുഭവപ്പെടുന്നത്​. താഴ്​ന്ന തോതിലുള്ള മഴവീഴ്​ചയാണ്​ മരുഭൂമിയിലെ കാലാവസ്​ഥയുടെ മുഖ്യപ്രകൃതം. പത്ത്​ ഇഞ്ചിൽകുറഞ്ഞ മഴയാണ്​ പ്രതിവർഷം ഇൗ പ്രദേശങ്ങളിൽ ലഭിക്കുന്നത്​. ചില വർഷങ്ങളിൽ മഴ ഒട്ടുംതന്നെ ലഭിക്കുന്നില്ലെന്നാണ്​ ഒരു പ്രത്യേകത. മരുപ്രദേശങ്ങളിലെ കാലാവസ്​ഥ മൂന്ന്​ വിധമാണ്​. ഉഷ്​ണം നിറഞ്ഞ മരുഭൂമി, തണുത്ത കാലാവസ്​ഥയുള്ളത്​, ചൂടി​െൻറ കാഠിന്യവും തണുപ്പി​െൻറ കാഠിന്യവും കുറഞ്ഞ മിതശീതോഷ്​ണാവസ്​ഥ എന്നിങ്ങനെ. വർഷം മുഴുവനും പകൽസമയങ്ങളിൽ സ​ൂര്യരശ്​മി ഇടതടവില്ലാതെ ലഭിക്കുന്ന പ്രദേശങ്ങളാണ്​ സഹാറ മരുഭൂമി, ​അറേബ്യൻ മരുഭൂമി, സിറിയയിലെ മരുപ്രദേശം, കലഹാരി മരുഭൂമി, ഇറാ​െൻറ വലിയൊരു ഭൂഭാഗം, വടക്ക്​ പടിഞ്ഞാറൻ ഇന്ത്യ, ദക്ഷിണ പശ്ചിമ യുനൈറ്റഡ്​ സ്​റ്റേറ്റ്​സ്​്​, വടക്കൻ മെക്​സികോ, ആസ്​​​ട്രേലിയൻ മരുഭൂപ്രദേശം തുടങ്ങിയവ. വേനൽകാലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ്മുതൽ 45​ ഡിഗ്രി സെൽഷ്യസ്​ വരെ ഉയരുന്ന താപനിലയാണ്​ പൊതുവെ ​ഇൗ പ്രദേശങ്ങളിൽ അനുഭവപ്പെടുന്നത്​. വർഷകാലങ്ങളിലാവ​െട്ട രാത്രിയിലെ അന്തരീക്ഷ താപനില ദ്രവം ഖരമാക്കുന്ന ​ഫ്രീസിങ്​പോയൻറിലേക്കെത്തും.

പല മരുഭൂമികൾ

തണുത്ത കാലാവസ്​ഥ ​പ്രത്യക്ഷമാകുന്ന മരുഭൂമികളിൽ വേനൽകാലത്ത്​ ഉഷ്​ണ മരുഭൂമിയിലെപോലെയുള്ള ചൂട്​ അനുഭവപ്പെടാറില്ല. മഞ്ഞുകാലത്ത്​ തീവ്രമായ തണുപ്പും അനുഭവ​െപ്പടാറില്ല. വടക്കൻ ചൈനയി​െല ഗോപി മരുഭൂമി ഇതിനൊരു ഉദാഹരണമാണ്​. പടിഞ്ഞാറൻ യുനൈറ്റഡ്​ സ്​റ്റേറ്റ്​സിലെ ​ഗ്രേറ്റ്​ ബേസിൻ മരുഭൂമിയുടെ വരണ്ട പ്രദേശങ്ങളും ഇതിലുൾപ്പെടുന്നു. ഗ്രീൻലൻസ്​, ദക്ഷിണമംഗോളിയ തുടങ്ങിയവയും ഇൗ ലിസ്​റ്റിൽപെടുന്നു. അൻറാർട്ടിക്ക ധ്രുവപ്രദേശത്തുള്ള ഒരു മരുഭൂമിയാണെ​ന്നോർക്കുക. ഭൂഖണ്ഡങ്ങളുടെ പടിഞ്ഞാറൻ തീരങ്ങളിലായി ഉഷ്​ണമേഖല പ്രദേശങ്ങളിൽ സ്​ഥിതിചെയ്യുന്ന മരുപ്രദേശങ്ങളിൽ മിതശീതോഷ്​ണമായ കാലാവസ്​ഥയാണുള്ളത്​. സമുദ്രനിരപ്പിൽനിന്ന്​ വള​െര ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിലും ഇത്തരം കാലാവസ്​ഥ അനുഭവപ്പെടുന്നു. ഇവിടെ അത്യന്തം ചൂടും തണുപ്പും അനുഭവപ്പെടുന്നില്ല. തീരപ്രദേശങ്ങളിൽ സ്​ഥിതിചെയ്യുന്ന ഇൗ മരുപ്രദേശങ്ങളിൽ ഇടക്കിടെ മൂടൽമഞ്ഞും താഴ്​ന്ന മേഘപടലങ്ങളും ദ​ൃശ്യമാകാറുണ്ട്​. ഇങ്ങനെയൊ​ക്കെയാണെങ്കിലും ഭൂമിയിലെ വരണ്ട പ്രദേശങ്ങൾ എന്ന ഗണത്തിൽപെടുന്നവയാണിവ. മരുഭൂമി എവിടെ സ്​ഥിതി​ചെയ്യുന്നു എന്നതിനനുസരിച്ച്​ അവക്ക്​ വിഭജനം നൽകിയിട്ടുണ്ട്​. ഉൾനാടൻ മരുഭൂമികൾ, അതിമർദമുള്ള മരുഭൂമികൾ, മഴനിഴൽ മരുഭൂമികൾ, മൂടൽമഞ്ഞ്​ നിറഞ്ഞ മരുപ്രദേശങ്ങൾ എന്നിങ്ങ​െന

അതിശയം തോന്നുന്നേുണ്ടോ?

  • സഹാറ മരുഭൂമിയുടെ വിസ്​തീർണ്ണം ^ ലോകത്തിലെ മൊത്തം കരഭൂമിയുടെ എട്ട്​ശതമാനമാണ്​.
  • അൻറാർട്ടിക്ക മരുപ്രദേശത്തി​െൻറ 98 ശതമാനവും മഞ്ഞ്​ കട്ടകളാൽ സമൃദ്ധമാണ്​. അവയുടെ കനമോ 1.6 കി.മീറ്റർ.
  • പൂത്തുലയണ ചെടികൾ^ അവക്കൊരു പേരുണ്ട്​. ' ക്രെയോ സോട്ട്​ ബുഷസ്​' എന്ന്​ . മൊജോവെ മരുഭൂമിയിൽ 12,000 കൊല്ലങ്ങൾക്ക്​ മുമ്പ്​ പിറന്നത്​. അതായത്​ അത്രയും പഴക്കമെന്നർഥം.
  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മരുഭൂമിയാണ്​ ആഫ്രിക്കയിലെ ' നവീബ്​ മരുഭൂമി' . ഇൗ മരുഭൂമി അവയുടെ തനിമ നശിക്കാതെ 55 മില്യൺ വർഷങ്ങളായി നിലനിൽക്കുന്നു.
  • ഭൂമിയിലെ ഏറ്റവും പരന്ന പ്രദേശമാണ്​ ചിലിയിലെ അറ്റാകാമ മരുഭൂമി.
  • മരുഭൂമിയിൽ ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ട ദിവസം 1992 സെപ്​റ്റംബർ 13ന്​. സഹാറ മരുഭൂമിയിലെ ലിബിയൻ പ്രദേശത്ത്​ അനുഭവപ്പെട്ടതാണിത്​. 58 ​ഡിഗ്രി സെൽഷ്യസ്​!
  • മധ്യ സഹാറ മരുഭൂമിയിലെ ഗുഹാ ചിത്രങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച്​ 10,000 വർഷങ്ങൾക്കുമുമ്പ്​ സഹാറ ഇന്നത്തേക്കാളും നല്ലതോതിൽ നനഞ്ഞ പ്രദേശമായിരുന്ന​ുവെന്നാണ്​. ഏറിയ പങ്കും പുല്ലുകളാൽ നിബിഡമായിരുന്നുവത്രെ.
  • മരുഭൂമിയിലെ ആമകൾ അവയുടെ ജീവിത കാലയളവി​െൻറ 95 ശതമാനത്തോളം ഭൂമിക്കടിയിലെ കുഴികളിലായിരിക്കും കഴിയുക. യോജിച്ച താപനിലയെത്തു​േമ്പാഴേ അവ ഉപരിതലത്തിലേക്ക്​ വരുകയുള്ളൂ.
  • മരുഭൂമിയിലെ ഒട്ടകങ്ങൾക്ക്​ സുതാര്യമായ കൺപോളകളാണുള്ളത്​. കണ്ണിൽ മണൽ വീഴാതെ സംരക്ഷിക്കാൻ ഇവക്കുകഴിയും.
  • മരുഭൂമിയി​ലെ ചെടിക്ക്​ 100 വർഷം വരെ നിലനിൽക്കാൻ കഴിയും.
  • സഹാറ മരുഭൂമിയിൽ മാത്രമായി 1200 തരം ചെടികളുണ്ടെന്നാണ്​​ കണക്കാക്കപ്പെടുന്നത്​.
  • മരുഭൂമിയിലെ തടാകങ്ങൾക്ക്​ ആഴമില്ലാത്തതിനാൽ കാറ്റിന്​ തടാകത്തിലെ ജലത്തെ ചതുരശ്രകി.മീറ്ററുകളോളം ചലിപ്പിക്കാൻ കഴിയും.
  • ഒന്നാം ലോക യുദ്ധകാലത്ത്​ സ്​ഫോടകവസ്​തുക്കളുണ്ടാക്കാൻ അറ്റാകാമ മരുഭൂമിയിൽനിന്ന്​ മൂന്ന്​ മില്യൺ മെട്രിക്​ ടൺ സോഡിയം നൈട്രേറ്റ്​ ഖനനം ചെയ്​തെടുത്തിട്ടുണ്ട്​.
  • സഹാറ മരുഭൂമിയിൽനിന്നുള്ള സൗരോർജം ഉപയോഗപ്പെടുത്തിയാൽ ലോകത്തി​െൻറ ആവശ്യത്തിനുള്ള വൈദ്യുതി നല്ലതോതിൽ ഉൽപാദിപ്പിക്കുവാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainsciencesanddesertdry land
News Summary - what is a desert? how it forms?
Next Story