Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചന്ദ്രനിൽ വായു ഇല്ലാത്തതെന്താണ്​?
cancel
Homechevron_rightVelichamchevron_rightTelescopechevron_rightചന്ദ്രനിൽ വായു...

ചന്ദ്രനിൽ വായു ഇല്ലാത്തതെന്താണ്​?

text_fields
bookmark_border

നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉപഗ്രഹങ്ങളുമെല്ലാം രൂപം കൊണ്ടത് 'നെബുലകൾ' എന്നു പേരുള്ള വൻ വാതകപടലങ്ങളിൽനിന്നാണ്. ഇവയുടെ രൂപവത്​കരണശേഷമുള്ള അവശിഷ്​ട നെബുലയാണ് അന്തരീക്ഷമായിമാറുന്നത്. അതിനാൽ ആദ്യകാലത്ത്​ എല്ലാ ആകാശ ഗോളങ്ങൾക്കും അന്തരീക്ഷമുണ്ടായിരുന്നു എന്നും ചില ഗോളങ്ങളുടേത് പിന്നീട് നഷ്​ടപ്പെടുകയാണുണ്ടായത്​ എന്നുമാണ്​ കരുതുന്നത്​.

ആകാശഗോളങ്ങളുടെ അന്തരീക്ഷത്തിൽനിന്ന്​ വായുകണങ്ങൾ ശൂന്യാകാശത്തേക്ക് നഷ്​ടപ്പെടാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ നോക്കാം. ഇവയുടെ അതിവേഗത്തിലുള്ള കറക്കം സൃഷ്​ടിക്കുന്ന അപകേന്ദ്രബല (centrifugal force) മാണ്​ ഒരുകാരണം. കറങ്ങുന്ന വസ്​തുക്കളിൽ കറക്കകേന്ദ്രത്തിനെതിരെ അനുഭവപ്പെടുന്ന ബലമാണ് അപകേന്ദ്രബലം. ഒരുകല്ല്​ ഒരു ചരടിൽകെട്ടി അൽപനേരം കറക്കിയ ശേഷം പിടിവിട്ടാൽ അത്​ തെറിച്ചുപോകുമല്ലോ. കല്ലിൽ അനുഭവപ്പെടുന്ന അപകേന്ദ്രബലംകൊണ്ടാണത്. ബുധൻ, ചന്ദ്രൻ പോലുള്ള പിണ്ഡം (mass) കുറവുള്ള ആകാശഗോളങ്ങൾക്ക് അപകേന്ദ്രബലം മൂലം വായുമണ്ഡലത്തെ പിടിച്ചുനിർത്താൻ ആവശ്യമായത്ര ഗുരുത്വാകർഷണമുണ്ടാവില്ല. ചന്ദ്ര​െൻറ ഉപരിതലത്തിലെ ഗുരുത്വാകർഷണശക്തി ഭൂമിയുടെ ആറിലൊന്നേ വരൂ എന്നറിയാമല്ലോ.

അന്തരീക്ഷം നഷ്​ടമാകുന്നു

ആകാശഗോളങ്ങളുടെ താപനിലയും വായുമണ്ഡലത്തി​െൻറ നിലനിൽപിനെ സ്വാധീനിക്കുന്ന ഘടകമാണ്. മുകളിലേക്ക് പോകുംതോറും ഏതൊരു ഗോളത്തി​െൻറയും ഗുരുത്വാകർഷണശക്തി കുറയും. അതിനാൽ അന്തരീക്ഷത്തിെൻറ ഉപരിമണ്ഡലത്തിൽനിന്നും ഗതികോർജം കൂടുതൽ ആർജിച്ച വായുകണങ്ങൾക്ക്​ ശൂന്യകാശത്തേക്ക് സഞ്ചരിക്കാൻ കഴിയും. ഇത് അന്തരീക്ഷത്തെ കാലക്രമത്തിൽ ക്ഷയിപ്പിക്കുന്നു. സൂര്യനിൽനിന്ന്​ ലഭിക്കുന്ന താപം, വായുകണങ്ങളുടെ ഗതികോർജം വർധിപ്പിക്കുന്നു. അതിനാൽ താപനില കൂടിയ ഗോളങ്ങളിൽനിന്നും അന്തരീക്ഷം നഷ്​ടപ്പെട്ടു പോകാനുള്ള സാധ്യത പൊതുവെ കൂടും.

സൂര്യനിൽനിന്ന്​ ഭൂമിയിലേക്കും ചന്ദ്രനിലേക്കുമുള്ള ദൂരം ഏതാണ്ട്​ തുല്യമാണ്. അതിനാൽ ഭൂമിയിലും ചന്ദ്രനിലുമെത്തുന്ന സൂര്യ​െൻറ താപവികിരണങ്ങളും ഏതാണ്ട്​ തുല്യംതന്നെ. പക്ഷേ, ച​ന്ദ്ര​െൻറ ഭ്രമണവേഗം നന്നേ കുറവാണ്. 27.33 ദിവസം വേണം ചന്ദ്രന് സ്വന്തം അക്ഷത്തിൽ ഒന്ന് കറങ്ങാൻ. ഇത്​ ഒരു പ്രദേശത്ത്​ തുടർച്ചയായി ഏകദേശം 14 ദിവസം സൂര്യപ്രകാശം ലഭിക്കാൻ ഇടയാക്കുന്നു. ഇത്​ വായുകണങ്ങളെ ചുട്ടുപഴുപ്പിക്കുകയും അവയുടെ ചലനവേഗം ഗണ്യമായി വർധിപ്പിക്കുകയുംചെയ്യും. അപ്പോൾ ഒരുഗോളത്തി​െൻറ ഭ്രമണ വേഗവും അന്തരീക്ഷത്തി​െൻറ സാന്നിധ്യത്തെ സ്വാധീനിക്കുന്ന ഒരുഘടകമാണെന്ന് മനസ്സിലായില്ലേ.

വ്യാഴ വർത്തമാനം

ഇങ്ങനെയുള്ള ഓരോ ഘടകത്തി​െൻറയും പരിണതഫലമാണ് അന്തരീക്ഷത്തി​െൻറ സാന്നിധ്യം നിർണയിക്കുന്നത്. ഉദാഹരണമായി ഏറ്റവും കൂടുതൽ ഭ്രമണവേഗമുള്ള ഗ്രഹമാണ്​ വ്യാഴം. ഒമ്പതു മണിക്കൂർ 55 മിനിറ്റുകൾകൊണ്ടാണ് ഈ ഗ്രഹഭീമൻ സ്വയംകറങ്ങുന്നത്. ഇവിടെ വായു ചുഴറ്റിയെറിയപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, വ്യാഴത്തിെൻറ കൂടിയ ഗുരുത്വാകർഷണ ശക്തിയും സൂര്യനിൽനിന്നുള്ള അകലം, കൂടിയ ഭ്രമണവേഗം എന്നിവ സൃഷ്​ടിക്കുന്ന കുറഞ്ഞ താപനിലയും അന്തരീക്ഷത്തെ നഷ്​ടപ്പെടാതെ പിടിച്ചുനിർത്താൻ സഹായിക്കുന്നു.

ചന്ദ്ര​െൻറ ഗുരുത്വാകർഷണബലം ഭൂമിയുടെ ആറിലൊന്നാണെന്ന് പറഞ്ഞല്ലോ. ചന്ദ്രന് ചുറ്റും കുറേ വായു നിറക്കുന്നു എന്ന്​ സങ്കൽപിക്കുക. എങ്കിലും കാലക്രമത്തിൽ ഈ വായു മുഴുവൻ ബഹിരാകാശത്തേക്ക് ചോർന്നുപോവും. നമ്മുടെ ചന്ദ്രൻ ശനിയുടെയോ യുറാനസി​െൻറയോ ഒക്കെ ഉപഗ്രഹമായിരുന്നുവെങ്കിൽ അതിനുചുറ്റും വായുമണ്ഡലം നിലനിൽക്കുമായിരുന്നു എന്നാണ്​ ശാസ്​ത്രജ്ഞരുടെ നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonoxygenno evidence
News Summary - no oxygen in moon
Next Story