Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Femina George
cancel
Homechevron_rightVelichamchevron_rightStudents Cornerchevron_rightസ്വ​പ്ന​ത്തി​ന്...

സ്വ​പ്ന​ത്തി​ന് പി​ന്നാ​ലെ പാ​യ​ണം

text_fields
bookmark_border

സ്കൂ​ൾ ജീ​വി​തം ഒ​രു ആ​ഘോ​ഷ​മാ​യി​രു​ന്നു. അ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഘോ​ഷി​ച്ച​യാ​ളാ​ണ് ഞാ​നെ​ന്ന് വേ​ണ​മെ​ങ്കി​ൽ പ​റ​യാം. ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ പ​ഠ​ന​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങിക്കൂടു​ക​യാ​ണ്. ക​ളി​യും ത​മാ​ശ​ക​ളു​മെ​ല്ലാം അ​വ​രി​ൽ​നി​ന്ന് അ​ന്യം​നി​ന്നു. അ​വ അ​വ​രി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​ര​ണം.

സ്കൂ​ളി​ൽ നാ​ട​കം ഉ​ൾ​പ്പെ​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ആ​വേ​ശ​ത്തോ​ടെ പ​​ങ്കെ​ടു​ക്കു​മാ​യി​രു​ന്നു. കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ആ​വേ​ശ​മാ​യി​രു​ന്നു അ​വ​യെ​ല്ലാം. ആ​ദ്യ​മാ​യി നാ​ട​ക​ത്തി​ന് ഒ​രു ആ​ൺ​വേ​ഷ​മാ​ണ് കെ​ട്ടി​യ​ത്. ഇ​ന്നും അ​ത് മ​റ​ക്കാ​ൻ ക​ഴി​യി​ല്ല. അ​ത്ത​രം സ്കൂ​ൾ അ​നു​ഭ​വ​ങ്ങ​ൾ ഇ​ന്ന് ഓ​ർ​ത്തെ​ടു​ക്കാ​നാ​ണ് ഏ​റെ ഇ​ഷ്ടം. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ ര​ണ്ടു അ​ധ്യാ​പ​ക​​രു​മാ​യി ഇ​പ്പോ​ഴും വി​ളി​ച്ച് സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. അ​വ​ർ ര​ണ്ടു​പേ​രാ​ണ് എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വാ​ധീ​നി​ച്ച​തും.

സ്കൂ​ൾ കാ​ല​ത്തി​നൊ​പ്പം ത​ന്നെ ഏ​​റെ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ച​താ​യി​രു​ന്നു ഹോ​സ്റ്റ​ൽ ജീ​വി​തം. സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ ഹോ​സ്റ്റ​ൽ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ൽ കു​സൃ​തി​ക​ൾ കാ​ണി​ച്ച​തും അ​വി​ടെ​ത​ന്നെ.

വീ​ണ്ടും കൊ​ച്ചു​കൂ​ട്ടു​കാ​ർ​ക്കാ​യി ഒ​രു സ്കൂ​ൾ കാ​ലം തു​റ​ക്കു​ക​യാ​ണ്. ഓ​രോ വി​ദ്യാ​ർ​ഥി​യും ധൈ​ര്യ​ത്തോ​ടെ സ്വ​ന്തം ഇ​ഷ്ട​ത്തെ​യും സ്വ​പ്ന​ങ്ങ​ളെ​യും പി​ന്തു​ട​ര​ണം. ആ ​സ്വ​പ്ന​ങ്ങ​ൾ എ​ന്തു​​ത​ന്നെ​യാ​യാ​ലും, എ​ന്തെ​ല്ലാം പ്ര​തി​സ​ന്ധി​ക​ളു​ണ്ടെ​ങ്കി​ലും പി​ന്മാ​റാ​ൻ പാ​ടി​ല്ല. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ട​രു​ന്ന​തി​ൽ നി​ന്ന് ത​ള​ർ​ത്താ​ൻ ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ടാ​കും. എ​ങ്കി​ലും ഉ​റ​ച്ച മ​ന​സ്സോ​ടെ ഓ​രോ​രു​ത്ത​രും സ്വ​പ്ന​ത്തി​ന് പി​ന്നാ​ലെ പാ​യ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:School Opening 2022Femina George
News Summary - School Opening 2022 Femina George
Next Story