Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ ലോകം സുരക്ഷിതമാക്കാം
cancel
Homechevron_rightVelichamchevron_rightTeacher's Clubchevron_rightഇ ലോകം

ഇ ലോകം സുരക്ഷിതമാക്കാം

text_fields
bookmark_border

നുദിനം മാറിക്കൊണ്ടിരിക്കുകയാണ് ടെക്നോളജി. ടെക്നോളജിയുടെ സാധ്യത മനസ്സിലാക്കി വിജയം കൈവരിക്കുന്നവർ ഏറെയാണ്. എന്നാൽ, സൈബർ രംഗത്ത് കാലിടറിവീഴുന്നവരാണ് കൂടുതലും. മുതിർന്നവരും കുട്ടികളും ഒരുപോലെ സൈബർ കെണികളിൽ വീഴുകയും ചെയ്യുന്നു. ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ഇതിന്റെ പ്രധാന കാരണം. അതിനാൽതന്നെ ദിനംപ്രതി സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടിവരുന്നു. സൈബർ സുരക്ഷയെക്കുറിച്ച്, കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാം.

സൈബർ സുരക്ഷ

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഇന്റർനെറ്റ് സേവനങ്ങളിൽ അതിക്രമിച്ചുകയറി തടസ്സങ്ങൾ സൃഷ്ടിക്കുന്നത് പതിവായിക്കൊണ്ടിരിക്കുന്നു. എന്തിനും ഏതിനും ഡിജിറ്റൽ സംവിധാനം ഉപയോഗിക്കുന്ന ഈ കാലത്ത് ഇത്തരം അതിക്രമങ്ങൾ വലിയ ഭീഷണിയുയർത്തും. അതിരഹസ്യമായ വിവരങ്ങൾ ചോർത്തുന്നതിനൊപ്പം അവ തകർക്കാനും ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ, ഇത്തരം സൈബർ ആക്രമണങ്ങളെ തടയാൻ നിലവിലെ പ്രതിരോധസംവിധാനങ്ങൾ പര്യാപ്തമല്ല. എന്നാൽ, നല്ല ശ്രദ്ധയും പരിജ്ഞാനവുമുണ്ടെങ്കിൽ ഇത്തരം ആക്രമണങ്ങൾ ഒഴിവാക്കാൻ സാധിക്കും. ഗൂഗ്​ൾ, ഇ-മെയിൽ, വാട്​സ്​ആപ്​, ട്വിറ്റർ, ​േഫസ്​ബുക്ക്​ തുടങ്ങിയവയെല്ലാം ജീവിതത്തി​െൻറ ഭാഗമായിക്കഴിഞ്ഞു. ഇവയെല്ലാം ഉപയോഗിക്കു​േമ്പാഴും സൈബർ സുരക്ഷിതത്വത്തെക്കുറിച്ച്​ പലർക്കും പരിമിതമായ അറിവ്​ മാത്രമാണുള്ളത്​. രാജ്യത്ത് ഒരുവർഷം അരലക്ഷത്തിലധികം സൈബർ കുറ്റകൃത്യ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, റിപ്പോർട്ട് ചെയ്യാതെ പോകുന്നത് അതിലേറെയും.

​ൈസബർ കുറ്റകൃത്യങ്ങൾ

ഇലക്ട്രോണിക് ഉപകരണങ്ങളുമായി ബന്ധപ്പെട്ട എല്ലാതരം കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടും. മോഷണം, വ്യാജരേഖ ചമക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടന്നാൽ അവയെ സൈബർ കുറ്റകൃത്യങ്ങളെന്നു വിളിക്കാം​​. ഇത്തരം കുറ്റകൃത്യങ്ങളിൽ പലപ്പോഴും ഇരയോ കുറ്റവാളിയോ ആകുന്നത്​ കുട്ടികളാ​െണന്നതാണ്​ മറ്റൊരു വസ്​തുത. ​മുൻകരുതലുകളും ജാഗ്രതയും പുലർത്തിയാൽ സൈബർ കുറ്റകൃത്യങ്ങളിൽനിന്നു നമുക്കും ഒഴിഞ്ഞുനിൽക്കാം.

സൈബർ ഭീഷണികൾ

ഇ​-െമയിൽ സ്​പൂഫിങ്​

വിശ്വസനീയമെന്നു തോന്നുന്ന ഇ-മെയിൽ വിലാസത്തിൽനിന്ന്​ ഇ-മെയിലുകൾ അയക്കുക. എന്നാൽ, അവ സുരക്ഷിതമല്ലായിരിക്കും.

മലീഷ്യസ്​ ഫയൽ ആപ്ലിക്കേഷൻ

സ്​മാർട്ട്​ഫോണിലോ കമ്പ്യൂട്ടറിലോ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ വിവരങ്ങൾ ചോർത്തുന്നതിനായി സന്ദേശങ്ങൾ, ഗെയിമിങ്​, ഇ-മെയിൽ, വെബ്​സൈറ്റ്​ തുടങ്ങിയവയുടെ തെറ്റായ ഫയലുകൾ അയക്കുക.

സോഷ്യൽ എൻജിനീയറിങ്​

വ്യക്തികളെ കബളിപ്പിച്ച്​ കമ്പ്യൂട്ടർ ഉപയോഗിച്ചോ അല്ലാതെയോ വിവരങ്ങൾ കൈക്കലാക്കി സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ​ സോഷ്യൽ എൻജിനീയറിങ്​ എന്നു വിളിക്കാം​. സാ​​ങ്കേതികവിദ്യ ഉപ​യോഗിക്കാതെ വ്യക്തികൾ പരസ്​പരം ഫോണിലൂടെയോ ഇ-മെയിലിലൂടെയോ ചാറ്റ്​ വഴിയോ സംസാരിച്ച്​ പാസ്​വേഡ്​, സ്വകാര്യ വിവരങ്ങൾ തുടങ്ങിയവ കൈക്കലാക്കി നേട്ടമുണ്ടാക്കും.

വിവരമോഷണം

മറ്റുള്ളവരുടെ വ്യക്തിഗത വിവരങ്ങൾ ഉപ​യോഗപ്പെടുത്തി സാമ്പത്തികനേട്ടമുണ്ടാക്കും.

ജോലിതട്ടിപ്പ്​

ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പുനടത്തുന്നതാണിത്​.

ബാങ്കിങ്​ തട്ടിപ്പ്​

ബാങ്കിൽനിന്നോ മറ്റു ധനകാര്യ സ്​ഥാപനങ്ങളിൽനിന്നോ ബാങ്കിങ്​ വിവരങ്ങൾ മനസ്സിലാക്കി പണം തട്ടിയെടുക്കും. എ.ടി.എം വഴിയും ആപ്പുകൾ വഴിയും ഇത്തരം പണം തട്ടുന്ന കുറ്റകൃത്യങ്ങൾ വ്യാപകമായി നടക്കുന്നുണ്ട്.

സൈബർ ബുള്ളീയിങ്​

കുട്ടികൾക്കും മുതിർന്നവർക്കും നേരെ സാധാരണയായി നടത്തുന്ന ആക്രമണമാണ്​ സൈബർ ബുള്ളീയിങ്​ അഥവാ സൈബർ പീഡനങ്ങൾ. ഇൻറർനെറ്റോ മറ്റു വിവരസാ​േങ്കതികവിദ്യയോ ഉപയോഗിച്ച് അറിഞ്ഞുകൊണ്ട്​ അധിക്ഷേപങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും അയക്കുന്നതിനെ​ സൈബർ ബുള്ളീയിങ്​ എന്നുപറയാം​. സൈബർ ബുള്ളീയിങ്​ ചിലപ്പോൾ ടെ​ക്​സ്​റ്റ്​ മെസേജുകൾ, ഇ-മെയിൽ, സമൂഹമാധ്യമങ്ങൾ, വെബ്​ പേജുകൾ, ചാറ്റ്​ റൂമുകൾ തുടങ്ങിയവ വഴിയാകാം. ഇത്​ കുട്ടികളുടെ പഠനത്തിനെയും മാനസികാ​േരാഗ്യത്തെയും ദോഷകരമായി ബാധിക്കും.

ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

1. പരിചയക്കാരെ മാത്രം സമൂഹമാധ്യമ സുഹൃദ്​​ പട്ടികയിൽ ഉൾപ്പെടുത്തുക.

2. സമൂഹമാധ്യമങ്ങൾ വഴി നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ അതായത്​ ജനനത്തീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പങ്കുവെക്കാതിരിക്കുക.

3. കമൻറ്​ വഴിയോ ​പോസ്​റ്റുകൾ വഴിയോ ഷെയർ ചെയ്യുന്നവ വ്യക്തിഗത വിവരങ്ങൾ ആയിരിക്കരുത്​.

4. ആവശ്യമില്ലാത്ത സോഫ്​റ്റ്​വെയറുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക. പലതരം ആപ്പുകൾ, മൊബൈൽ ഗെയിമുകൾ തുടങ്ങിയവ സ്വകാര്യ വിവരങ്ങൾ ചോർത്തിയേക്കാം.

5. സുഹൃത്തുക്കളുടെയോ അപരിചിതരുടെയോ ഭാഗത്തുനിന്ന്​ ആക്ഷേപിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ ശ്രദ്ധയിൽപെട്ടാൽ എടുത്തുചാടി വൈകാരികമായി പ്രതികരിക്കാതിരിക്കുക. മുതിർന്നവരുമായി തുറന്നുസംസാരിക്കുക.

സൈബർ ഗ്രൂമിങ്​

കുട്ടികളുമായി ഒാൺലൈനിലൂടെ അടുത്ത ബന്ധം സ്​ഥാപിക്കുന്ന രീതിയാണ്​ സൈബർ ഗ്രൂമിങ്​. കുട്ടികൾ മാത്രമല്ല, മുതിർന്നവരും ഇതിന്​ ഇരയാകാറുണ്ട്​. ആദ്യം ഇവർ മാനസികമായി അടുപ്പം സ്​ഥാപിക്കും. അതിനായി ആശംസ​കളോ സമ്മാനങ്ങളോ ജോലി വാഗ്​ദാനങ്ങളോ എല്ലാമായി ബന്ധം ഉൗട്ടിയുറപ്പിക്കും. പിന്നീട്​ ചിത്രങ്ങളോ വിഡിയോക​ളോ അയക്കും. പിന്നീട് നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ആവശ്യപ്പെടുകയും വഴങ്ങിയില്ലെങ്കിൽ ഭീഷണിയിലേക്ക്​ വഴിമാറുകയും ചെയ്യും.

ഒാൺലൈൻ ഗെയിമിങ്​

മുതിർന്നവരും കുട്ടികളും ഒരുപോലെ കബളി​പ്പിക്കപ്പെടുന്നതാണ്​ ഒാൺലൈൻ ഗെയിമിങ്​. നൂതന സാ​േങ്കതികവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും ഇവയുടെ തട്ടിപ്പ്.​ ഇതുവഴി ഒാൺലൈൻ ചതിയും സൈബർ ബുള്ളിങ്ങും അനധികൃത സന്ദേശ കൈമാറ്റവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ്​ വിവരം. ഒാൺലൈൻ ഗെയിമിൽ വ്യാപൃതരായിരിക്കുന്നവർ മറ്റു കായികവിനോദങ്ങളെ മറക്കുകയും കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യും. ആദ്യം ഗെയിമിങ്ങിൽ തുടങ്ങി ഗെയിമിങ്​ ചാറ്റിങ്ങിലും ഗ്രൂപ്പുകളിലും സമയം ​െചലവഴിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാനസികവും സാമൂഹികവുമായ പ്രശ്​നങ്ങൾക്കും വഴിതെളിയിക്കും.

ഗെയിമിങ്ങിൽ പതിയിരിക്കുന്ന അപകടങ്ങൾ

1. ഓൺലൈൻ ഗെയിമിൽ വ്യാപൃതരായിരിക്കുന്നവർ എല്ലാം ഒരേ സ്വഭാവക്കാരായിരിക്കില്ല. ചിലപ്പോൾ അശ്ലീല സംസാരങ്ങളോ മറ്റു മോശം സംസാരങ്ങളോ തേടിവന്നേക്കാം.

2. സൈബർ ക്രിമിനലുകളും ഒാൺലൈൻ ഗെയിമുകളിൽ പതിയിരിക്കുന്നുണ്ട്​. പരസ്​പരം ഗെയിമിങ്ങി​ന്റെ ​ഐഡിയകൾ കൈമാറുന്നതിനോടൊപ്പം വ്യക്തിഗത വിവരങ്ങളും ചോർത്തിയെടുത്തേക്കാം.

3. ഓൺലൈനിൽ വ്യാപകമായി സൗജന്യ ഗെയിമുകളുടെ ലിങ്കുകൾ മെസേജായോ പരസ്യമായോ ഇ-മെയിൽ വഴിയോ നിങ്ങളെ തേടിയെത്തും. ഇത്തരത്തിലുള്ള ഗെയിമുകൾ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ ഇൻസ്​റ്റാൾ ചെയ്​താൽ സ്വകാര്യ വിവരങ്ങൾ എളുപ്പത്തിൽ ​ചോർത്തിയെടുക്കാൻ കഴിയും. ഫോൺനമ്പർ, പേര്​, വയസ്സ്​​, ജനനത്തീയതി, ബാങ്ക്​ വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ചോർത്തിയെടുത്തേക്കാം.

4. കൂടുതൽ ഒാൺലൈൻ ഗെയിമുകളിലു​ം വിജയികൾക്ക്​ പ്രതിഫലമായി കോയിനുക​ളോ പോയൻറുക​ളോ നൽകും. ഇതിനായി നിങ്ങളുടെ ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളായിരിക്കും അവർ ആവശ്യപ്പെടുക. ഇത്തരത്തിൽ പ്രതിഫലം വാഗ്​ദാനം ചെയ്യുന്ന ചില ഒാൺലൈൻ ഗെയിമുകൾ വഴി ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്​.

തട്ടിപ്പില്ലാതെ ഗെയിമിങ്​ ആസ്വദിക്കാം

1. സ്വകാര്യവിവരങ്ങൾ, പേര്​, ജനനത്തീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ മറ്റു കളിക്കാരുമായി പങ്കുവെക്കാതിരിക്കുക. എന്ത്​ ഉദ്ദേശ്യത്തോടെയാണ്​ നിങ്ങളെ മറ്റു കളിക്കാർ സമീപിക്കുന്നതെന്ന്​ മനസ്സിലാക്കാൻ പ്രയാസമല്ലേ. അതിനാൽ ഇൗ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക.

2. ഒരു കാരണവശാലും നിങ്ങളുടെ മാതാപിതാക്കളുടെ ക്രെഡിറ്റ്​/ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ പങ്കുവെക്കാതിരിക്കുക. വിശ്വാസം മുതലെടുത്ത്​ കുറ്റവാളികൾ ജയിപ്പിക്കുകയും കോയിനുക​ളോ പോയൻറുക​േളാ വാഗ്​ദാനം ചെയ്യുകയോ ചെയ്യും. വിശ്വാസത്തിന്മേൽ െക്രഡിറ്റ്​/ഡെബിറ്റ്​ കാർഡ്​ വിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക.

3. സൗജന്യ ഒാൺലൈൻ വെബ്​സൈറ്റുകളിൽനിന്ന്​ ഒരിക്കലും ഗെയിമുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക. ഇവയിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​താൽ വൈറസുകളും മാൽവെയറുകളും കമ്പ്യൂട്ടറിനെയും സ്​മാർട്ട്​ ഫോണിനെയും നശിപ്പിക്കുകയും സ്വകാര്യ വിവരങ്ങൾ ചോർത്തിയെടു​ക്കുകയും ചെയ്​തേക്കാം.

4. മികച്ച ആൻറിവൈറസ്​ സോഫ്​റ്റ്​വെയറുകൾ കമ്പ്യൂട്ടറിലും സ്​മാർട്ട്​ ഫോണിലും ഇൻസ്​റ്റാൾ ചെയ്യുക. കൂടാതെ, കൃത്യമായി ആൻറിവൈറസും ആപ്ലിക്കേഷന​ുകളും അപ്​ഡേറ്റ്​​ ചെയ്യുകയും വേണം.

5. പാസ്​വേഡുകൾ ആരുമായും പങ്കുവെക്കാതിരിക്കുക.

6. ഒാൺലൈൻ ഗെയിം കളിച്ചുകൊണ്ടിരിക്കു​േമ്പാൾ ശബ്​ദസന്ദേശങ്ങ​േളാ വെബ്​ കാമറയോ ഉപയോഗിക്കാതിരിക്കുക.

7. ഒാൺലൈൻ ഗെയിം വഴി പരിചയപ്പെട്ട വ്യക്തികളുമായി വ്യക്തിബന്ധം സ്​ഥാപിക്കാതിരിക്കുക.

8. എന്തെങ്കിലും തരത്തിൽ നിങ്ങളെ ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ മുതിർന്നവരുമായോ രക്ഷാകർത്താക്കളുമായോ വിവരം പങ്കുവെക്ക​ുക.

ഇ-മെയിൽ തട്ടിപ്പ്​

​ഇ-മെയിലുകൾ വഴിയും തട്ടിപ്പുകൾ വ്യാപകമാണ്. വ്യജ ഇ-മെയിൽ വിലാസത്തിലൂടെയായിരിക്കും തട്ടിപ്പ്. ഈ ഇ-മെയിൽ വിലാസം വഴി മുഴുവൻ വ്യക്തിഗത വിവരങ്ങളും ചോർത്താൻ കുറ്റവാളികൾക്ക് സാധിക്കും. സൈബർ ക്രിമിനലുകൾ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു തട്ടിപ്പാണ്​ ഇ-മെയിൽ വഴി ഫയലുകളും ഡോക്യുമെൻറുകളും അറ്റാച്ച്​ ചെയ്​ത്​ അയക്കുക. ഇവ ഒരുപക്ഷേ വാഗ്​ദാന​ങ്ങളെന്നോ ഗെയിമിങ്​ സൂചനക​ളെന്നോ തെറ്റിദ്ധരിപ്പിച്ചാവും അയക്കുക. എന്നാൽ, ഇവ മാൽവെയറുകളോ വൈറസുക​ളോ ആകാനാണ്​ കൂടുതൽ സാധ്യത. ഒാപൺ ചെയ്യു​േമ്പാൾതന്നെ നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും കമ്പ്യൂട്ടറിനെയോ ഫോണിനെയോ നശിപ്പിക്കാനുമുള്ള സാധ്യത കൂടുതലാണ്​.

ശ്രദ്ധിക്കണേ...

1. പാസ്​വേഡുകൾ സുരക്ഷിതമാക്കുക. 123 പോലുള്ള പാസ്​വേഡുകൾ നൽകാതിരിക്കുക.

2. ഒരു പാസ്​വേഡ്​ മാത്രം സെറ്റ് ചെയ്യാതെ, അതി​െൻറ കൂടെ മറ്റൊരു മാർഗംകൂടി ലോഗിൻ ചെയ്യാൻ സെറ്റ്​ ചെയ്യുക (Dual Factor അല്ലെങ്കിൽ 2 Factor ഉപയോഗിക്കുക). നിങ്ങളുടെ മൊബൈലിൽ രണ്ടു പാസ്​വേഡ്​ വരുന്നപോലെയുള്ള സംവിധാനങ്ങൾ ഇപ്പോഴുണ്ട്. അത് ഉപയോഗിക്കാൻ എപ്പോഴും ശ്രദ്ധിക്കുക.

3. അനാവശ്യവും ലഭിക്കാൻ സാധ്യതയില്ലാത്തതുമായ ഇ-മെയിലുകളും സമൂഹമാധ്യമ സന്ദേശങ്ങളും അവഗണിക്കുകയോ നശിപ്പിക്കുകയോ ചെയ്യുക.

4. ഭാഗ്യക്കുറികളും പണമിടപാടുകളും, വലിയ കമ്പനികളുടെ ഓഫറുകളും സമ്മാനങ്ങളും സംബന്ധിച്ച അറിയിപ്പുകളും ഒഴിവാക്കുക.

ഒാൺലൈൻ പണമിടപാട്​ തട്ടിപ്പ്​

സമയലാഭത്തിനു പുറമെ സാമ്പത്തിക ക്രയവിക്രയങ്ങൾ ത്വരിതഗതിയിലാക്കി എന്നുള്ളതാണ്​ ഓൺലൈൻ ബാങ്കിങ് സംവിധാനത്തി​െൻറ മെച്ചം. എന്നാൽ, ഇൻറർനെറ്റ്​ ബന്ധിത സംവിധാനത്തി​ന്റെ പഴുതുകൾ ഉപയോഗിച്ച്​ വൻ തട്ടിപ്പുകളും അതോടൊപ്പം വ്യാപകമായി. വ്യക്തികൾ മാത്രമല്ല, ബാങ്കുകൾപോലും തട്ടിപ്പിനിരയാകുന്നുണ്ട് ഇപ്പോൾ. അനുവാദം കൂടാതെ അനധികൃതമായി അക്കൗണ്ടിൽനിന്ന്​ പണം തട്ടിയെടുക്കും. കൂടുതലായും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും ​ക്രെഡിറ്റ്​ കാർഡ്​ വിവരങ്ങളും ചോർത്തിയാണ്​ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്​. ഇത്തരം തട്ടിപ്പുകളെ ചെറുക്കാനായി ഒരിക്കലും നിങ്ങളുടെ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാതിരിക്കുക. പാസ്​വേഡ്​, കാർഡ്​ നമ്പർ, സി.വി.വി, കാലാവധി, പിൻ, ഒ.ടി.പി തുടങ്ങിയവ കൈമാറരുത്​. ഒാൺലൈൻ പാസ്​വേഡുകൾ കൃത്യമായി അപ്​ഡേറ്റ്​ ചെയ്​തുകൊണ്ടിരിക്കണം. ഡെബിറ്റ്​/ക്രെഡിറ്റ്​ കാർഡ്​ നമ്പറുകൾ ഇടക്ക്​ മാറ്റണം. ബാങ്കിങ്​ ഇടപാടുകൾക്കായി നേരിട്ട്​ ബാങ്ക്​ അയച്ച ലിങ്കുവഴി പ്രവേശിക്കുക. മറ്റു ലിങ്കുകൾ വഴിയുള്ള പണമിടപാടുകൾ ഒഴിവാക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cyber securitycyber crime
News Summary - cyber security and cyber crime
Next Story