Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ശിശുദിനം; ഇതാ 50 ചോ​േദ്യാത്തരങ്ങൾ
cancel
Homechevron_rightVelichamchevron_rightSpecial Storieschevron_rightശിശുദിനം; ഇതാ 50...

ശിശുദിനം; ഇതാ 50 ചോ​േദ്യാത്തരങ്ങൾ

text_fields
bookmark_border

1.ഇന്ത്യയിൽ ശിശുദിനം ആഘോഷിക്കുന്ന ദിവസം

നവംബർ 14

2. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?

ജവഹർലാൽ നെഹ്​റു

3. ആരുടെ ജന്മദിനമാണ്​ ശിശുദിനമായി ആചരിക്കുന്നത്​?

ജവഹർലാൽ നെഹ്​റു

4. ആഗോള ശിശുദിനം

നവംബർ 20

5. ജവഹർ ലാൽ നെഹ്​റുവിനെ കുട്ടികൾ സ്​നേഹത്തോടെ വിളിച്ചിരുന്ന പേര്​?

ചാച്ചാജി

6. ജവഹർ ലാൽ നെഹ്​റു ജനിച്ച വർഷം

1889

7. ജവഹർ ലാൽ നെഹ്​റുവിന്‍റെ മകളുടെ പേര്​

ഇന്ദിര ഗാന്ധി

8. ജവഹർ ലാൽ​ നെഹ്​റുവിന്‍റെ മാതാപിതാക്കള​ുടെ പേര്​?

മോത്തിലാൽ നെഹ്​റു -സ്വരൂപ്​റാണി തുസ്സു

9. ജവഹർ ലാൽ നെഹ്​റു ആദ്യമായി ഗാന്ധിജിയെ ക​ണ്ടുമുട്ടിയതെന്ന്​? എവിടെ?

1916, ലഖ്​നോ കോൺഗ്രസ്​ സമ്മേളനം

10. ജവഹർ ലാൽ നെഹ്​റു പഞ്ചവത്സര പദ്ധതി അവതരിപ്പിച്ച വർഷം

1951

11. ജവഹർലാൽ നെഹ്​റുവിന്‍റെ ചരമദിനം

1964 മേയ്​ 27

12. നെഹ്​റു ഇന്ത്യയെ നയിച്ചിരുന്ന കാലത്ത്​ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജി

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ മ​ാനേജ്​മെന്‍റ്​

ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യുട്ട്​ ഓഫ്​ മെഡിക്കൽ സയൻസ്​

13. ദ ഡിസ്​കവറി ഓഫ്​ ഇന്ത്യയുടെ രചയിതാവ്​?

ജവഹർലാൽ നെഹ്​റു

14. ജവഹർ ലാൽ നെഹ്​റുവിന്​ ഭാരതരത്​നം ബഹുമതി ലഭിച്ച വർഷം

1955

15. ആധുനിക ഭാരതത്തിന്‍റെ ശിൽപ്പി

ജവഹർലാൽ നെഹ്​റു

16. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ എന്ന കൃതിയുടെ കർത്താവ്​

ജവഹർലാൽ നെഹ്​റു

17. ജവഹർ ലാൽ നെഹ്​റു ആദ്യമായി കോൺഗ്രസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്ക​െപ്പട്ടത്​

1929ലെ കോൺ​ഗ്രസ്​ സ​േമ്മളനത്തിൽ

18. സാമ്പത്തിക ആസൂത്രണം, ചേരിചേരാ നയം എന്നിവ ആരുടെ സംഭാവനകൾ

ജവഹർലാൽ നെഹ്​റു

19. അലഹബാദിലെ നെഹ്​റുവിന്‍റെ കുടുംബവീട്​

ആനന്ദ്​ ഭവൻ

20. ജയിൽ ജീവിതകാലത്ത്​ നെഹ്​റു മകൾ ഇന്ദിരക്ക്​ എഴുതിയ കത്തുകളുടെ സമാഹാരം

ഒരച്ഛൻ മകൾക്കയച്ച കത്തുകൾ (Glimpses of World History)

21. ഒരച്ഛൻ മകൾക്കയച്ച കത്തുകൾ മലയാളത്തിലേക്ക്​ തർജ്ജമ ചെയ്​തത്​

അമ്പാടി ഇക്കാവമ്മ

22. നെഹ്​റു ആരംഭിച്ച പത്രം

നാഷനൽ ഹെറാൾഡ്​

23. നെഹ്​റുവിൻറെ അന്ത്യവിശ്രമ സ്​ഥാനം ​

ശാന്തിവനം

24. നെഹ്​റു പുരസ്​കാരം ആദ്യമായി ലഭിച്ച വനിത

മദർ തെരേസ

25. ജവഹർലാൽ നെഹ്​റു നിയമപരീക്ഷ ജയിച്ച്​ ബാരിസ്റ്ററായി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം

1912

26. നെഹ്​റു അധ്യക്ഷനായ ഏത്​ കോൺ​ഗ്രസ്​ സ​േ​മ്മളനത്തിലാണ്​ ഐ.എൻ.സിയുടെ അന്തിമ ലക്ഷ്യം ഇന്ത്യയുടെ പൂർണ സ്വാതന്ത്രം എന്ന്​ പ്രഖ്യാപിച്ചത്​

ലാഹോർ സമ്മേളനം

27. പഞ്ചായത്ത്​ രാജ്​ സംവിധാനത്തിന്​ ആ പേര്​ നൽകിയത്​

ജവഹർ ലാൽ നെഹ്​റു

28. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ചത്​

ജവഹർലാൽ നെഹ്​റുവും ചൗ എൻ ലായിയും

29. നാണയത്തിൽ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർ ലാൽ നെഹ്​റു

30. ജവഹർ ലാൽ നെഹ്​റു എത്ര തവണ കോൺഗ്രസ്​ പ്രസിഡന്‍റായി

എട്ട്​

31. പദവിയിലിരിക്കേ അന്തരിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്​റു

32. 1938ൽ ഐ.എൻ.സി സംഘടിപ്പിച്ച നാഷനൽ പ്ലാനിങ്​ കമ്മിറ്റിയുടെ അധ്യക്ഷൻ

ജവഹർലാൽ നെഹ്​റു

33. കേരള നിയമസഭയെ അഭിസംബോധന ചെയ്​ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്​റു

34. 1935ലെ ഗവൺമെന്‍റ്​ ഓഫ്​ ഇന്ത്യ ആക്​ടിനെ നെഹ്​റു വിശേഷിപ്പിച്ചത്​

ശക്തിയേറിയ ബ്രേക്കുള്ളതും എൻജിൻ ഇല്ലാത്തതുമായ യന്ത്രം

35. ആസൂത്രണ കമീഷന്‍റെ ആദ്യ അധ്യക്ഷൻ

​ജവഹർലാൽ നെഹ്​റു

36. ഏഷ്യാറ്റിക്​ ഗെയിംസിന്​ ഏഷ്യൻ ഗെയിംസ്​ എന്ന പേര്​ നൽകിയത്​

ജവഹർലാൽ നെഹ്​റു

37. മഹാത്മ ഗാന്ധി തന്‍റെ രാഷ്​ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്​ ആരെ?

ജവഹർലാൽ നെഹ്​റു

38. സ്വതന്ത്രദിനത്തിൽ ഡൽഹിയിലെ ചെ​ങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവണ ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്​റു

39. സ്വതന്ത്രദിനത്തിൽ ഡൽഹിയിലെ ചെ​ങ്കോട്ടയിൽ എത്ര തവണ ജവഹർലാൽ നെഹ്​റു ദേശീയപതാക ഉയർത്തി?

17തവണ

40. 1962ൽ ദേശീയ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി

ജവഹർലാൽ നെഹ്​റു

41. നെഹ്​റു ട്രോഫി വള്ളംകളിയുടെ ആദ്യ പേര്​

പ്രൈം മിനിസ്​റ്റേഴ്​സ്​ ​േ​ട്രാഫി

42. ജവഹർലാൽ നെഹ്​റുവിന്‍റെ ജന്മസ്​ഥലം

അലഹാബാദ്​

43. നെഹ്​റു പ​ങ്കെടുത്ത ആദ്യ കോൺ​ഗ്രസ്​ സമ്മേളനം

ബങ്കിപ്പൂർ സമ്മേളനം

44. ജവഹർലാൽ നെഹ്​റുവിന്‍റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത്​ ആർക്ക്​?

കമല നെഹ്​റു

45. ഏറ്റവും കൂടുതൽ കാലം കോൺഗ്രസ്​ പ്രസിഡന്‍റായ വ്യക്തി

ജവഹർലാൽ നെഹ്​റു

46. നെഹ്​റു​ ട്രോഫി വള്ളംകളി നടക്കുന്ന കായൽ

പുന്നമട കായൽ

47. ജവഹർലാൽ നെഹ്​റു ഝാൻസി റാണിയെ വിശേഷിപ്പിച്ചത്​?

ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു

48. ജവഹർ ലാൽ നെഹ്​റുവിനെ ഋതുരാജൻ എന്ന്​ വിശേഷിപ്പിച്ചത്​

ടാഗോർ

49. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയാറാക്കിയത്​

ജവഹർലാൽ നെഹ്​റു

50. ജവഹർലാൽ​ നെഹ്​റു ഇന്ത്യയുടെ രത്​നം എന്ന്​ വിശേഷിപ്പിച്ച സംസ്​ഥാനം

മണിപ്പൂർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruGeneral knowledgeChildren's dayNovember 14gk quiz in malayalam
News Summary - 50 question answers on children's day
Next Story