Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
prepares your child for independence
cancel
Homechevron_rightVelichamchevron_rightParentingchevron_rightരക്ഷകർത്താക്കളേ......

രക്ഷകർത്താക്കളേ... ഉപദേശം കുറച്ച്​ മാതൃകയാകാം

text_fields
bookmark_border

ൻറർനെറ്റും മയക്കുമരുന്നും ​പോലുള്ള ചതിക്കുഴികൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെക്കുറിച്ച്​ മുമ്പത്തേക്കാളേറെ ആശങ്കയോടെയാണ്​ മാതാപിതാക്കളടക്കമുള്ള സമൂഹം ഇന്ന് ചിന്തിക്കുന്നത്​. പീഡനവാർത്തകൾക്കൊപ്പം കൗമാരക്കാർ കുറ്റവാളികളാകുന്ന വാർത്തകൾകൊണ്ട്​ വർത്തമാനപത്രങ്ങൾ നിറയുന്നു. ആഗോളതലത്തിൽ തന്നെ മാതാപിതാക്കൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്​ കുഞ്ഞുങ്ങളുടെ സ്വഭാവരൂപവത്​കരണം. അതുകൊണ്ടാണ്​ പാരൻറിങ്ങിനെക്കുറിച്ച്​ കിം ജോൺ പേനെയും ലിസ എം. റോസും ചേർ​​ന്നെഴുതിയ 'സിംപ്ലിസിറ്റി പാരൻറിങ്​​' (Simplicity Parenting) എന്ന പുസ്​തകം ചൂടപ്പം പോലെ വിറ്റുപോകുന്നത്​. ​വളരെക്കാലമായി ബെസ്​റ്റ്​സെല്ലർ പട്ടികയിലുണ്ട്​ ഇൗ പുസ്​തകം.

പാശ്ചാത്യ സംസ്​കാരത്തി​െൻറ പശ്ചാത്തലത്തിലെഴുതിയ ഇൗ പുസ്​തകത്തിലെ പലകാര്യങ്ങളും നമ്മുടെ സമൂഹത്തിന്​ യോജിച്ചതല്ലെങ്കിലും പുസ്​തകം മുന്നോട്ടുവെക്കുന്ന ആശയം ​ലോകത്തെല്ലായിടത്തുമുള്ള മാതാപിതാക്കൾക്ക്​ ഒരുപോലെ ബാധകമാണ്​.

കുഞ്ഞുങ്ങൾ കേട്ടല്ല വളരുന്നത്​, മറിച്ച്​ പലതും കണ്ടുകൊണ്ടാണ്​. ചുരുക്കത്തിൽ അവരെ ഉപദേശിച്ച്​ നേരെയാക്കാം എന്ന തെറ്റിദ്ധാരണ മാറ്റുക; മറിച്ച്​ മാതൃകയായി ജീവിച്ച്​ കാണിക്കുക എന്നതാണ്​ പുസ്​തകത്തി​െൻറ പ്രധാന സന്ദേശം.

മുൻകാലങ്ങളെ അപേക്ഷിച്ച്​ ഇന്ന്​ കുഞ്ഞുങ്ങൾക്ക്​ കൂടുതൽ അവസരങ്ങളും ജീവിത പശ്ചാത്തലവും നൽകാനാവുന്നുണ്ടെങ്കിലും മാതാപിതാക്കൾക്ക്​ അവരോടൊപ്പം ചെലവഴിക്കാനുള്ള സമയം വളരെ കുറഞ്ഞുവരുകയാണ്​. അതുകൊണ്ടുതന്നെ കുട്ടികൾ നേരിടുന്ന പ്രശ്​നങ്ങൾ തുടക്കത്തിലേ കണ്ടെത്തി അവരെ തിരുത്താൻ മാതാപിതാക്കൾക്ക്​ കഴിയുന്നില്ല. ഫലമോ പ്രശ്​നങ്ങൾ രൂക്ഷമായതിനുശേഷം പരിഹാരങ്ങൾക്ക്​ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

മയക്കുമരുന്നുകൾക്ക്​ അടിമയാവൽ, പഠനപ്രശ്​നങ്ങൾ, കുറ്റകൃത്യങ്ങൾ, മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടുക എന്നുതുടങ്ങി ഏത്​ പ്രശ്​നവും തുടക്കത്തിൽ കണ്ടെത്തിയാൽ എളുപ്പത്തിൽ പരിഹരിക്കാനാവും. ഇടപെടൽ വൈകുന്തോറും പരിഹാരം അകലേക്ക്​ പോകുകയും ചിലപ്പോഴെല്ലാം പരിഹാരമില്ലാത്ത അവസ്​ഥയിലേക്ക്​ കാര്യങ്ങൾ എത്തിപ്പെടുകയും ചെയ്യും.


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. കുഞ്ഞുങ്ങളുമായി ചെറുപ്രായം മുതലേ മാതാപിതാക്കൾ കഴിയുന്നത്ര നല്ല ബന്ധം പുലർത്തുക. അവർ വളരുന്നതിനനുസരിച്ച്​ ബന്ധവും വളര​​െട്ട. എന്ത്​ പ്രശ്​നങ്ങളും ധൈര്യത്തോടെ മാതാപിതാക്കളോട്​ തുറന്നുപറയാനുള്ള ധൈര്യം അവർക്ക്​ നൽകുക. തെറ്റുകളെ ശിക്ഷിച്ച്​ തിരുത്തുന്നതിനുപകരം തെറ്റുകൾ സംഭവിക്കാനുള്ള കാരണം കണ്ടെത്തി പരിഹരിക്കുക. പ്രതിസന്ധികളിൽ അവരുടെ കൂടെ നിൽക്കുക.

2. വീട്ടിൽ മാതാപിതാക്കൾ തമ്മിലുള്ള ബന്ധം സ്​നേഹപൂർണവും സൗഹാർദപരവുമായി സൂക്ഷിക്കുക. പരസ്​പരമുള്ള അഭിപ്രായ വ്യത്യാസങ്ങൾ വഴക്കി​െൻറ രൂപത്തിൽ കുട്ടികളുടെ മുന്നിൽ വെച്ച്​ സംസാരിക്കുകയോ പെരുമാറുക​യോ അരുത്​. മാതാപിതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ മുതലെടുക്കാൻ കുട്ടികൾക്ക്​ ഒരിക്കലും അവസരം നൽകരുത്​. കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരുമിച്ച്​ തീരുമാനമെടുക്കുകയും ഒരേ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുക.

3. കുട്ടികളുടെ മുന്നിൽവെച്ച്​ നുണപറയുകയോ തെറ്റായ കാര്യങ്ങൾ ചെയ്യുകയോ അരുത്​. വീട്ടിലിരുന്നുകൊണ്ട്​ മൊബൈൽ ഫോണിലൂടെ 'ഞാനൊരു മീറ്റിങ്ങിലാണ്​' എന്ന്​ നിങ്ങൾ കുട്ടിയുടെ മുന്നിൽ വെച്ച്​ പറയു​േമ്പാൾ ഭാവിയിൽ നിങ്ങളോടുതന്നെ നുണകൾ പറയാനുള്ള പാഠങ്ങൾ അവർക്ക്​​ നൽകുകയാണെന്ന്​ മറക്കരുത്​.

അതുപോലെത്തന്നെയാണ്​ പുകവലി, മദ്യപാനം, മയക്കുമരുന്ന്​ ഉപയോഗം, അശ്ലീല വാക്കുകൾ ഉപയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ കുഞ്ഞുങ്ങളുടെ സാന്നിധ്യത്തിൽ ചെയ്യൽ. ഇത്തരം കാര്യങ്ങൾ വലുതാവു​േമ്പാൾ പിന്തുടരുവാൻ അവർക്ക്​ പ്രചോദനമാകും എന്ന്​ മാത്രമല്ല അവരിൽ ഇത്തരം ദുശ്ശീലങ്ങൾ കണ്ടെത്തു​േമ്പാൾ ഗുണദോഷിക്കാൻ മാതാപിതാക്കൾക്ക്​ കഴിയാതെയുമാകും.

4. കുഞ്ഞുങ്ങളുടെ സൗഹൃദങ്ങളെക്കുറിച്ച്​ നിങ്ങൾക്ക്​ അറിവുണ്ടായിരിക്കണം. കൂട്ടുകാർ ആരൊക്കെ? അവർ സ്വഭാവദൂഷ്യമുള്ളവരാണോ എന്നെല്ലാം തുടക്കത്തിലേ മനസ്സിലാക്കി ആവശ്യമെങ്കിൽ തിരുത്തണം. ചില​പ്പോഴെല്ലാം മാതാപിതാക്കളേക്കാൾ കുട്ടികളെ സ്വാധീനിക്കുന്നത്​ കൂട്ടുകാരാണെന്ന്​ മനസ്സിലാക്കുക. കൂട്ടുകാരുടെ മാതാപിതാക്കളുമായി ബന്ധം പുലർത്തുക. അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരസ്​പരം കൈമാറുകയും ചർച്ചചെയ്യുകയും ചെയ്യുക. മാതാപിതാക്കൾ തമ്മിൽ ആശയവിനിമയമു​ണ്ടെങ്കിൽ ​കൂട്ടുകൂടി തെറ്റുകൾ ചെയ്യാനുള്ള സാധ്യത കുറയും.

5. തെറ്റുകൾ കണ്ടാൽ ക​ടുത്ത ​ശി​ക്ഷ​ക​ള്‍ ന​ല്‍കു​ന്നതും അല്ലാത്ത സമയത്ത്​ അ​മി​ത വാ​ത്സ​ല്യം ന​ല്‍കു​ന്ന​തും കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പ​വ​ത്​​ക​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെന്ന്​ സൈക്കോളജിസ്​റ്റുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്​. തെറ്റുകൾക്കുള്ള ശിക്ഷകൾ അവർ ചെയ്​ത തെറ്റ്​ എന്താണെന്ന്​ അവരെ മനസ്സിലാക്കിക്കൊടുത്ത ശേഷമായിരിക്കണം. ഒരിക്കലും നിങ്ങളുടെ മനസ്സിലെ ദേഷ്യം തീർക്കാൻ കുഞ്ഞുങ്ങളെ ശിക്ഷിക്കരുത്​. അതുപോലെത്തന്നെ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ...'എ​െൻറ കുഞ്ഞ്​ ഒരിക്കലും അങ്ങനെ ചെയ്യില്ല...അത്​ മറ്റുള്ളവർ വെറുതെ പറയുന്നതാണ്​' എന്ന രീതിയിൽ നിലപാടെടുക്കരുത്​. ഇത്തരം അമിത വാത്സല്യം അവരെ കൂടുതൽ തെറ്റുകൾ ചെയ്യാൻ ​മടിയില്ലാത്തവരാക്കിമാറ്റും.

6. ചെ​റു​പ്രായ​ത്തിലേ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ അവരെ പരി​ശീലിപ്പിക്കണം. വീട്ടിലെ ചെറിയ ജോലികൾക്ക്​ അവരുടെ സഹായം തേടണം. ചെടികൾക്ക്​ വെള്ളമൊഴിക്കുക, പുസ്​തങ്ങൾ അടുക്കിവെക്കുക തുടങ്ങി ചെറിയ ജോലികൾ നൽകി പടിപടിയായി കുറേക്കൂടി ഗൗരവമുള്ള ഉത്തരവാദിത്തങ്ങൾ അവരെ ഏൽപിക്കണം.

7. വി​ജ​യത്തിലും സന്തോഷങ്ങളിലും നേട്ടങ്ങളിലും അവരുടെ കൂടെ നിൽക്കുന്നതുപോലെ പ​രാ​ജ​യ​ങ്ങ​ളിൽ അവരു​ടെ കൂടെ നിൽക്കുക. അവയെ അ​തി​ജീ​വി​ക്കാ​നാ​ണ് കൂ​ടു​ത​ല്‍ പ​രി​ശീ​ല​നം വേ​ണ്ട​ത്. പ്രതിസന്ധികളിൽ മാതാപിതാക്കൾ കൂടെ നിന്നാൽ കുട്ടികൾ പിന്നീട്​ നിങ്ങളുടെ ആഗ്രഹങ്ങൾക്കനുസരിച്ച്​ നിങ്ങളുടെ കൂടെയും നിൽക്കും.

8. വീട്ടുകാരുടെ പൊങ്ങച്ചങ്ങളും കുട്ടികളുടെ സ്വഭാവത്തെ വലിയൊരളവിൽ സ്വാധീനിക്കും. വിലകൂടിയ വസ്​തുക്കൾ മാത്രം വാങ്ങുകയും അതേക്കുറിച്ച്​ മേനിപറഞ്ഞ്​ നടക്കുകയും ചെയ്യുന്നവരുടെ കുട്ടികൾ പണത്തി​െൻറ മൂല്യം അറിയാതെ വളരാനിടയാക്കും. ഭാവിയിൽ എന്തെങ്കിലും കാരണവശാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടാവു​േമ്പാഴും ചെലവ്​ നിയന്ത്രിക്കാൻ കഴിയാതെ അവർ കടക്കെണിയിലാവുകയും ചെയ്യും.

9. പഠനത്തിലും മറ്റും മികവ്​ പുലർത്തിയാൽ വിലകൂടിയ സമ്മാനങ്ങൾ നൽകാമെന്നുള്ള വാഗ്​ദാനങ്ങൾ തൽക്കാലം ഫലം ചെയ്യുമെങ്കിലും അ​തു ശീ​ല​മാ​യാ​ല്‍പി​ന്നെ കു​ട്ടി​ക​ള്‍ എ​ന്തെ​ങ്കി​ലും ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ പ​ഠി​ക്കു​ക​യു​ള്ളൂ. അ​തു​പോ​ല​ത്തെ​ന്നെ നീ ​പ​രീ​ക്ഷ​യി​ല്‍ തോ​റ്റാ​ല്‍ അ​ല്ലെ​ങ്കി​ല്‍ നി​ന​ക്ക് മാ​ര്‍ക്ക് കു​റ​ഞ്ഞാ​ലോ പരാജയപ്പെട്ടാലോ അഭിമാനക്ഷതമുണ്ടാവുന്ന രീതിൽ അവരോട്​ പെരുമാറരുത്​. മാർക്ക്​ കുറഞ്ഞാൽ കുടുംബത്തിന്​ നാണക്കേടാണെന്ന രീതിയിൽ സംസാരിക്കരുത്​. അ​ത് കു​ട്ടി​ക​ളി​ല്‍ മാ​ന​സി​ക സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ക​യും പ​ഠ​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും.

10. കു​ട്ടി​ക​ളെ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ജ​യി​ലി​ല്‍ ഇ​ടാ​തെ സ്വ​ത​ന്ത്ര​രാ​യി വ​ള​ര്‍ത്ത​ണ​ം. എന്നാൽ, അവർ ഏ​തു ത​ര​ത്തി​ലു​ള്ള പ്ര​ലോ​ഭ​ന​ങ്ങ​ളി​ലും വീ​ണു​പോ​കാനിടയുള്ളതിനാൽ സ്വാതന്ത്ര്യങ്ങളുടെ മുകളിൽ എപ്പോഴും ഒരു കണ്ണു വേണം. അവർ എവിടെയെല്ലാം പോകുന്നു​െവന്നും എന്തൊക്കെ ചെയ്യുന്നുവെന്നും ആരോടെല്ലാം ബന്ധപ്പെടുന്നുവെന്നും മനസ്സിലാക്കാൻ ​ശ്രമിക്കുക. തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഇടപെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildParenting
News Summary - prepares your child for independence
Next Story