Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightVelichamchevron_rightParentingchevron_right'സ്​കൂൾ കണ്ണാടികൾ'...

'സ്​കൂൾ കണ്ണാടികൾ' വൃത്തിയുള്ളതാകണം

text_fields
bookmark_border
students
cancel

മനുഷ്യനെ ക​െണ്ടത്തലാണ്​ വിദ്യാഭ്യാസം. പരീക്ഷണശാല ക്ലാസ്​ മുറികൾ മാത്രമല്ലെങ്കിലും​ അധ്യാപകരുടെ കരുതലാണ്​ കുട്ടികളുടെ വളർച്ചയിൽ ഏറെ സ്വാധീനിക്കപ്പെടുന്ന ഘടകം​. കൂട്ടത്തിലിരിക്കു​േമ്പാഴും ഒാരോരുത്തരെയും വേറിട്ട്​ വളർത്തിയെടുക്കുകയാണ് അധ്യാപകർ​​ ചെയ്യുന്നത്​. ഇൗയൊരു കഴിവാണ്​ വിദ്യാർഥികളുടെ ഭാവിയെ സമ്പന്നമാക്കുന്നത്​. ജീവിതത്തെക്കുറിച്ചുള്ള വ്യക്​തത അകത്തും പുറത്തും സൃഷ്​ടിക്കാൻ കഴിഞ്ഞാൽ അധ്യാപക​െൻറ കടമ നിറവേറ്റപ്പെടും. തന്നിലേക്കൊതുങ്ങുന്ന അധ്യാപകൻ ആധുനിക വിദ്യാർഥിക്ക്​ ഭാരമാണ്​. മത്സരപരീക്ഷകളിൽ ഉയർന്ന മാർക്കുവാങ്ങി സ്​കൂളി​െൻറയും രക്ഷിതാക്കളുടെയും മാനം കാക്കേണ്ടവരാണ്​ വിദ്യാർഥികൾ എന്ന ചിന്തയാണ്​ ഇന്ന്​ വിദ്യാർഥി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇൗയൊരു വൈകൃതം കടന്നുകൂടിയതോടെ വിദ്യാർഥിക്ക്​ ത​െൻറ ജീവിതത്തിലെ ഏറ്റവും വലിയ ഒരിടം അന്യമാകുകയാണ്​. ഒരു മനോഹരകാലം നഷ്​ടപ്പെടുകയാണ്​. വിദ്യാഭ്യാസകാലത്തെ ഒാർക്കാൻപോലും മടിക്കുന്ന അനുഭവങ്ങളെ സൃഷ്​ടിക്കുകയാണ്​. വരച്ചവരയിൽ വിദ്യാർഥിയെ നിർത്താൻ തുടങ്ങു​േമ്പാൾ അവർക്ക്​ നഷ്​ടമാകുന്നത്​ അവരിലെ വൈവിധ്യമാർന്ന വ്യക്​തിത്വങ്ങളാണ്​. മികവാർന്ന ഒരു വ്യക്​തിത്വം കൈവരിക്കാൻ വിദ്യാർഥികൾ ക്ലാസ്​മുറികളിൽ റിലാക്​സ്​ഡ്​ ആകണം. അതിനനുവദിക്കാത്തിടത്തോളം വിദ്യർഥിക്ക്​ സ്വന്തമായ ഒരു ചിന്തയും മനസ്സും രൂപപ്പെടുത്താൻ കഴിയില്ല. അധികാരബന്ധനങ്ങളിൽ അകപ്പെടുന്ന വിദ്യാർഥിക്ക്​ ലക്ഷ്യം നേടാൻ കഴിയാതിരിക്കുന്നത്​ അവരുടെ കുഴപ്പങ്ങൾകൊണ്ടല്ലെന്ന്​ രക്ഷിതാക്കളും അധ്യാപകരും മനസ്സിലാക്കണം. പഠനത്തെയും മൂല്യങ്ങളെയും സ്​നേഹിക്കാൻ പഠിപ്പിക്കണം. കളിക്കിടെ കുട്ടികളെ പിൻവലിപ്പിക്കു​േമ്പാൾ അവർ വേദനിക്കുന്നത്​ കളിയെ സ്​നേഹിക്കുന്നതുകൊണ്ടാണ്​. അധ്യാപകരുടെ മികച്ച പഠനരീതിയും കുട്ടികളിൽ വിഷയപ്രാധാന്യങ്ങൾ സൃഷ്​ടിക്കുന്നു. വ്യക്​തമായ കാഴ്​ചപ്പാടുകൾ സൃഷ്​ടിക്കാൻ കഴിയാത്തതും ലക്ഷ്യബോധത്തി​െൻറ നിരാസവും വിദ്യാർഥികളെ പ്രായോഗിക ജീവിതത്തിൽ പിന്നോട്ടടിപ്പിക്കുന്നു. ഇഷ്​ടമില്ലാത്ത അധ്യാപകരും വിഷയങ്ങളും ജനാധിപത്യപരമല്ലാത്ത അന്തരീക്ഷവും ക്ലാസ്​മുറികളിൽ വിദ്യാർഥിയിൽ വൈരുധ്യബോധം സംജാതമാക്കുന്നു.ഇത്​ വിദ്യാർഥികളിൽ സ്​കൂൾ അനുഭവങ്ങൾ സങ്കീർണമാക്കുകയാണ്​. ചരിത്രാ​വബോധം സൃഷ്​ടിക്കുന്ന പഠനപ്രകൃയയെ ഏത്​ വിദ്യാർഥിക്ക്​ വെറുക്കാൻ കഴിയും? ആത്മവിശ്വസംവളർത്തുന്ന അധ്യാപകനെ എങ്ങനെ മറക്കാൻ കഴിയും. സാമൂഹികീകരണം ശക്​തിപ്പെടുത്തി സാസ്​കാരികബോധവും സദാചാരബോധം, പാരിസ്​ഥിതികാവബോധവും പകരുന്ന അധ്യാപകരിൽനിന്ന്​ എങ്ങനെ അകന്നുനിൽക്കാൻ കഴിയും? മൂല്യാധിഷ്​ഠിത വിദ്യാഭ്യാസം കുട്ടികൾ സ്​കൂളിൽനിന്ന്​ പ്രതീക്ഷിക്കുന്നു. വിജ്​ഞാനത്തിനുമാത്രം സ്​കൂളുകളെ ആശ്രയിക്കേണ്ട ഒരവസ്​ഥ ഇന്ന്​ വിദ്യാർഥികൾക്കില്ല. സാേങ്കതിക വിദ്യകളുടെ പ്രയോഗവും പരിജ്​ഞാനവും ഒരുപക്ഷേ അധ്യാപകരേക്കാൾ വിദ്യാർഥികൾക്കാണെന്നത്​ ഭിന്നാഭിപ്രായമുള്ളതല്ല.

പ്രശ്​നപരിഹാരശേഷി രൂപപ്പെടുത്തൽ വിദ്യാഭ്യാസത്തി​െൻറ മൗലികതയാണ്​. വിദ്യാർഥികൾക്ക്​ അത്​ കൃത്യമായും വ്യക്​തമായും ലഭിച്ചി​െല്ലങ്കിൽ പകരുന്ന വിദ്യയുടെയും ആളി​െൻറയും പരാജയമാകും. ഒരുപക്ഷേ പരാജയപ്പെടുന്ന വിദ്യാർഥി ജീവിതത്തിൽനിന്ന്​ ഒളിച്ചോടുകയോ പലതും എന്നന്നേക്കുമായി നീട്ടിവെക്കുകയോ ചെയ്യേണ്ടിവരും. അത്തരം വിദ്യാർഥികളിൽ അലസത കൂടപ്പിറപ്പാകുന്നത്​ അവരുടെ കുഴപ്പങ്ങൾ കൊണ്ടല്ല.

പ്രശ്​നം കൊടുത്ത്​ പരിഹാരം വിദ്യാർഥികളിൽനിന്ന്​ സൃഷ്​ടിക്കുന്നതാണ്​ ഇന്നത്തെ പഠനരീതി. അറിവി​െൻറ മുഖമായ അധ്യാപകൻ എല്ലാം പരിഹരിച്ചിരുന്ന, 'കുട്ടിത്തല'കൾക്ക്​ പങ്കാളിത്തമില്ലാതിരുന്ന ഒരവസ്​ഥയല്ല ഇന്ന്​. അധ്യാപകൻ സഹായിയാണ്​​.

പുതിയ മുഖമാണ്​ വിദ്യാർഥികൾക്ക്. അത്​ പ്രതിഫലിപ്പിക്കുന്ന 'സ്​കൂൾ കണ്ണാടികൾ' വൃത്തിയുള്ളതാകണം. മങ്ങലേൽക്കാത്തവ. വിദ്യാർഥികൾമാത്രം തുടച്ചാൽ വൃത്തിയാകുന്നതല്ല ഇൗ പ്രതിഫലന പ്രതലം. ചില മൗലികമായ മാറ്റങ്ങൾ വന്നേ തീരൂ. ബോധപൂർവമായ ചില മാറ്റങ്ങൾക്ക്​ അധ്യാപകർ തയാറായേ മതിയാകൂ. വിദ്യാർഥികൾ മികവുകൾ തേടിവരുന്നവരാണ്​. പഠനത്തിലായാലും ജീവിതത്തിലായാലും. വിദ്യാർഥികൾക്ക്​ തീരുമാനമെടുക്കാനുള്ള കഴിവ്​ പരമപ്രധാനമാണ്​. ഏതുകാര്യവും വിശ്വസിച്ചേൽപ്പിക്കാവുന്ന ഒരു വ്യക്​തിയെ എന്നും അംഗീകരിക്കപ്പെടുന്നുണ്ട്​. കഠിനാധ്വാനം ജീവിതത്തി​െൻറ മുഖമുദ്രയാക്കാൻ പല വിദ്യാർഥികളും ആത്​മാർഥമായി ആഗ്രഹിക്കുന്നുണ്ട്​. പക്ഷേ, എങ്ങനെ പരിശീലിക്കണമെന്നറിയില്ല. സത്യസന്ധത ജീവിതത്തിൽ പകർത്തണമെന്ന്​ ആഗ്രഹിക്കാത്ത വിദ്യാർഥികൾ ഉണ്ടാവില്ല, പക്ഷേ പലർക്കും ശരിയായ പരിശീലനം കിട്ടുന്നില്ലെന്നു മാത്രം. ആത്മപരിശോധനക്കും തിരുത്തപ്പെടലുകൾക്കും വേദി നൽകണം. സ്വയംനവീകരണത്തിലൂടെ മാത്രമേ വ്യക്​തിത്വം നേടാൻ കഴിയൂവെന്ന്​ അധ്യാപകർതന്നെ ബോധ്യപ്പെടുത്തണം. പഠനത്തോട്​ സ്​നേഹംവളർത്താൻ പരിശീലിപ്പിച്ചാൽ വിദ്യാർഥി പരാജയമാകില്ല. ചെറുപ്രായത്തിൽതന്നെ വായന പരിശീലിപ്പിക്കാൻ അധ്യാപകർക്ക്​ കഴിഞ്ഞില്ലെങ്കിൽ വിദ്യാർഥിയുടെ പരാജയമല്ല, പഠിപ്പിച്ചവരുടെ പരാജയമാണത്​. സ്വന്തമായി അഭിപ്രായം പറയാനും തിളങ്ങാനും വിദ്യാർഥികൾ അവസരം പ്രതീക്ഷിക്കും.

കായിക വിദ്യാഭ്യാസവും വിദ്യാർഥികളുടെ മനസ്സും ശരീരവും ബന്ധപ്പെട്ടിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationparentingteachingschool
News Summary - duty of parents and teachers
Next Story