Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
teachers day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഅധ്യാപകർക്കായി

അധ്യാപകർക്കായി

text_fields
bookmark_border

മ്മുടെ നന്മക്കുവേണ്ടിയും നേർവഴിനടത്താനും രക്ഷിതാക്കളെപോലെ പ്രയത്​നിക്കുന്നവരാണ്​ അധ്യാപകർ. സാമൂഹിക പ്രതിബദ്ധതയും മൂല്യബോധവും വിദ്യാർഥികളിലേക്ക്​ പകർന്നുനൽകുന്ന അധ്യാപകർ ഈ സമൂഹത്തി​െൻറയാകെ മാതൃകയാകേണ്ടവരാണ്. നാളെത്തെ തലമുറയെ വാർത്തെടുക്കുന്നതിൽ അവർ വഹിക്കുന്ന പങ്ക്​ ചില്ലറയൊന്നുമല്ല.

നമ്മുടെ അധ്യാപകരെ ഓർമിക്കാനും അവരുടെ കടമകൾ സ്വയം വിലയിരുത്താനും ഉത്തരവാദിത്തങ്ങൾ കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കാനും അവരെ ഉദ്​ഘോഷിക്കാനുമായി സെപ്​റ്റംബർ അഞ്ച്​ ദേശീയ അധ്യാപകദിനമായി ആചരിക്കുന്നു. അധ്യാപകനും തത്ത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണ​െൻറ ജന്മദിനമാണ് അധ്യാപകദിനമായി ആചരിക്കുന്നത്. അദ്ദേഹം അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബദ്ധതയും വിദ്യാർഥികൾക്കിടയിലുണ്ടായ ആദരവുമാണ് അദ്ദേഹത്തി​െൻറ ജന്മദിനംതന്നെ അധ്യാപക ദിനമായി ആചരിക്കാൻ കാരണം. ഇത്തവണ സെപ്​റ്റംബർ അഞ്ചിന്​ അധ്യാപകർ ക്ലാസിലെത്തു​േമ്പാൾ അഭിവാദ്യം ചെയ്യുന്നതിനൊപ്പം അധ്യാപകദിനാശംസകൾ നേരാനും മറക്കേണ്ട.

ഇന്ത്യയിൽ അധ്യാപകദിനമെത്തുന്നു

ഡോ. എസ്. രാധാകൃഷ്ണ​ന്റെ വിദ്യാർഥികളും സുഹൃത്തുക്കളും അദ്ദേഹത്തെ സമീപിച്ച് ജന്മദിനം ആഘോഷിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചപ്പോൾ ജന്മദിനം പ്രത്യേകം ആഘോഷിക്കുന്നതിനുപകരം അധ്യാപക ദിനമായി ആചരിച്ചാൽ അത് ഏറെ അഭിമാനകരമാകുമെന്ന് അദ്ദേഹം അറിയിക്കുന്നു. 1965ൽ എസ്. രാധാകൃഷ്ണ​െൻറ ചില പ്രധാനപ്പെട്ട ശിഷ്യർ തങ്ങളുടെ മഹാനായ അധ്യാപകന് പ്രണാമം അർപ്പിക്കാൻ ഒരു സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിൽ സംസാരിക്കവെ ഇന്ത്യയിലെയും ബംഗ്ലാദേശിലെയും മഹാനായ അധ്യാപകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തന്റെ ജന്മദിനം അധ്യാപക ദിനമായി ആഘോഷിക്കണമെന്ന് ഊന്നിപ്പറഞ്ഞു. അന്നുമുതൽ ഇന്ത്യയിൽ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി ആചരിച്ചുവരുന്നു. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകർക്ക് നൽകുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതും ഈ ദിനത്തിലാണ്.

ഡോ. എസ്. രാധാകൃഷ്ണ​ൻ

ദരിദ്രബാല്യം; സമ്പന്ന അധ്യാപനം

തമിഴ്നാട്ടിലെ തിരുത്തണിയിൽ ഒരു തെലുങ്കു ബ്രാഹ്മണ കുടുംബത്തിലാണ് ഡോ. എസ്. രാധാകൃഷ്ണ​ന്റെ ജനനം. ദാരി​ദ്ര്യംനിറഞ്ഞ ബാല്യകാലത്ത് സ്കോളർഷിപ്പുകളുടെ സഹായത്തോടെയാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മദ്രാസ് ക്രിസ്ത്യൻ കോളജ്, മദ്രാസ് സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സാമ്പത്തികപ്രതിസന്ധിയിൽ ഓക്സ്ഫഡ് സർവകലാശാലയിൽ പഠിക്കാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ചെങ്കിലും പിന്നീട് അധ്യാപകനായി ഓക്സ്ഫഡിൽ അ​ദ്ദേഹം അവതരിപ്പിച്ച പഠനങ്ങൾ പ്രശസ്തമാണ്.

1909ൽ മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപകനായാണ് ഔദ്യോഗികജീവിതം തുടങ്ങുന്നത്. മൈസൂർ യൂനിവേഴ്സിറ്റി, കൽക്കട്ട യൂനിവേഴ്സിറ്റി, ഓക്സഫഡിലെ മാഞ്ചസ്റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. 1926 ജൂണിൽ നടന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലുള്ള സർവകലാശാലകളുടെ രാജ്യാന്തരസമ്മേളനത്തിൽ കൽക്കട്ട യൂനിവേഴ്സിറ്റിയെ പ്രതിനിധാനംചെയ്തിരുന്നു. ഹവാർഡ് സർവകലാശാലയിൽ നടന്ന ഫിലോസഫി കോൺഗ്രസിൽ പങ്കെടുക്കാനും ക്ഷണം ലഭിച്ചു. 1954ൽ അദ്ദേഹത്തിന് ഭാരതരത്ന ബഹുമതിയും ബ്രിട്ടനിൽനിന്ന് നൈറ്റ് ബാച്ചിലർ സ്ഥാനവും ലഭിച്ചു.

ലോക അധ്യാപക ദിനം

ഇന്ത്യയിൽ ​സെപ്​റ്റംബർ അഞ്ചിന്​ അധ്യാപകദിനം ആഘോഷിക്കുേമ്പാൾ ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകരെയും ഓർമിക്കാനും ബഹുമാനമർപ്പിക്കാനുമായി ഒക്ടോബർ അഞ്ചിനാണ് ലോക അധ്യാപകദിനം ആചരിക്കുന്നത്​.

1966 ഒക്ടോബർ അഞ്ചിന് പാരിസിൽ നടന്ന പ്രത്യേക അന്താരാഷ്ട്രസമ്മേളനത്തിൽ അധ്യാപകരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും അടക്കം അധ്യാപന നിലവാരവുമായി ബന്ധപ്പെട്ട് ശിപാർശ യുനെസ്‌കോ അംഗീകരിക്കുകയുണ്ടായി. 1997 നവംബർ 11ന് യുനെസ്‌കോയുടെ പൊതുസമ്മേളനത്തിൽ ഈ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടു. ഈ വാർഷികം അന്താരാഷ്​ട്ര അധ്യാപകദിനമായി കൊണ്ടാടുന്നു. 1994 ഒക്ടോബർ അഞ്ചിനാണ്​ ആദ്യമായി ലോക അധ്യാപകദിനം ആചരിച്ചത്​. ഇൻറർനാഷനൽ ലേബർ ഓർഗനൈസേഷൻ, യുനിസെഫ്, എജുക്കേഷൻ ഇൻറർനാഷനൽ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ലോക അധ്യാപകദിനം സംഘടിപ്പിക്കുന്നത്.

അസ‍ർബൈജാൻ, കാനഡ, ജർമനി, മാലദ്വീപ്, മൊറീഷ്യസ്, നെതർലൻഡ്, പാകിസ്താൻ, കുവൈത്ത്, ഖത്തർ, റഷ്യ, സെർബിയ, ഇംഗ്ലണ്ട് തുടങ്ങിയ 19 രാജ്യങ്ങൾ ഒക്ടോബർ അഞ്ചിന്​ ഔദ്യോഗികമായി അധ്യാപകദിനം ആചരിക്കുന്നു.

സെപ്​റ്റംബറിൽ അധ്യാപകരെ ഓർക്കുന്നവർ

ഇന്ത്യക്ക്​ പുറമെ മറ്റ്​ ചില രാജ്യങ്ങൾകൂടി സെപ്​റ്റംബറിൽ അധ്യാപകദിനം ആചരിക്കുന്നുണ്ട്​. സിംഗപ്പൂരിൽ സെപ്റ്റംബറിലെ ആദ്യത്തെ വെള്ളിയാഴ്​ചയാണ്​ അധ്യാപകദിനം. തായ്‌വാൻ- -സെപ്റ്റംബർ 28, ഹോണ്ടുറസ് സെപ്റ്റംബർ 17, ഹോങ്കോങ്​ സെപ്റ്റംബർ 10, ചൈന, സെപ്റ്റംബർ 10, ബ്രൂണെ -സെപ്റ്റംബർ 23, അർജൻറീന -സെപ്റ്റംബർ 11 എന്നിങ്ങനെയാണ്​ അധ്യാപകദിനം.

ലോകപ്രശസ്​ത അധ്യാപകർ

ആൽബർട്ട് ഐൻസ്റ്റീൻ

ആപേക്ഷികതാസിദ്ധാന്തത്തിന് രൂപംനൽകിയ ഭൗതികശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ ആൽബർട്ട് ഐൻസ്റ്റീൻ 20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനായും അധ്യാപകനായും അറിയപ്പെടുന്നു. 1909 സൂറിച് സർവകലാശാലയിലെ ഭൗതികശാസ്ത്ര വിഭാഗത്തിൽ അസി. പ്രഫസറായി അധ്യാപനജീവിതം തുടങ്ങി. ജർമനിയിൽ ബെർലിൻ അക്കാദമി ഓഫ് സയൻസസ്​, അമേരിക്കയിലെ പ്രിൻസ്റ്റൺ സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകനായി. അദ്ദേഹത്തി​െൻറ മരണംവരെ പ്രിൻസ്റ്റണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രവർത്തിച്ചിരുന്നു.

എ.പി.ജെ. അബ്​ദുൽ കലാം

രാഷ്​ട്രപതിയായിരിക്കു​േമ്പാഴും വിദ്യാർഥികളോട്​ സംവദിക്കാൻ സമയം കണ്ടെത്തിയ എ.പി.ജെ. അബ്​ദുൽ കലാമാണ്​ ആധുനിക ഇന്ത്യ കണ്ട മികച്ച അധ്യാപകൻ. ഇന്ത്യയുടെ 11ാമത് രാഷ്ട്രപതിയും മിസൈൽമാൻ എന്ന വിശേഷണത്തിന്​ അർഹനുമായ കലാം അധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയ മേഖലകളിൽ തൽപരനായിരുന്നു. രാഷ്ട്രപതികാലയളവിലും അതിനുശേഷവും നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം വിസിറ്റിങ്​ പ്രഫസറായി. തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ്​ ടെക്നോളജിയിൽ ചാൻസലറായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർഥികളുമായി സംവദിക്കുന്നത് അദ്ദേഹത്തി​െൻറ ശീലമായിരുന്നു. പതിനായിരക്കണക്കിന്​ കുട്ടികളുമായാണ്​ അദ്ദേഹം സംവദിച്ചത്​. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻറിൽ വിദ്യാർഥികളുമായി സംവദിക്കുന്നതിനിടയിലാണ്​ മരണം.

അരിസ്​റ്റോട്ടിൽ

ഭൗതികശാസ്ത്രം, മെറ്റാഫിസിക്സ്, കവിത, യുക്തി, പ്രസംഗകല, രാഷ്ട്രതന്ത്രം, ഭരണകൂടം, സന്മാർഗശാസ്ത്രം, ജീവശാസ്ത്രം, ജന്തുശാസ്ത്രം തുടങ്ങിയവയിൽ മികച്ച പാണ്ഡിത്യമുള്ള ഗ്രീക്ക് തത്ത്വചിന്തകൻ. വിഖ്യാത ഗ്രീക്ക്​ ചിന്തകൻ പ്ലേറ്റോ അദ്ദേഹത്തി​െൻറ ഗുരുവായിരുന്നു. മാസിഡോണിയായിലെ ഫിലിപ് രാജാവിന്റെ ക്ഷണപ്രകാരം അലക്​സാണ്ടർ ചക്രവർത്തിയുടെ അധ്യാപകനായി. അരിസ്റ്റോട്ടലി​െൻറ കലാശാലയായ ലൈസിയം പ്രശസ്​തമാണ്​.

ഗലീലിയോ

ഭൗതികശാസ്ത്രജ്ഞനും വാനനിരീക്ഷകനും ജ്യോതിശാസ്ത്രജ്ഞനുമായ ഗലീലിയോ മികച്ച അധ്യാപകനുമാണ്​. വൈദ്യശാസ്‌ത്ര വിദ്യാർഥിയായി പിസ സർവകലാശാലയിൽ തുടക്കം. ദൂരദർശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തിയായി. ഭൂമി സൂര്യനെ വലം വെക്കുന്നുണ്ടെന്ന്​ പറഞ്ഞതിനും പഠിപ്പിച്ചതിനും കുറ്റവിചാരണ നേരിടേണ്ടിവന്നയാളാണ്​ ഗലീലിയോ.

ആനി സള്ളിവൻ

ലോകപ്രശസ്തയായ അമേരിക്കൻ അധ്യാപികയായിരുന്നു ആനി സള്ളിവൻ. ആത്മവിശ്വാസവും കഠിനാധ്വാനവും മൂലധനമാക്കി സ്വന്തം വൈകല്യങ്ങളെ തോൽപിച്ച ഹെലൻ കെല്ലറുടെ അധ്യാപികയെന്ന നിലയിൽ ഏറെ പ്രശസ്തി നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teachers dayTeachers day 2022
News Summary - september 5 teachers day
Next Story