Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭൂമിയുടെ ചോരാത്ത കുട
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഭൂമിയുടെ ചോരാത്ത കുട

ഭൂമിയുടെ ചോരാത്ത കുട

text_fields
bookmark_border

ആശങ്കയല്ല, മറിച്ച് ഒരു സന്തോഷമാണ് ഈ ഓസോൺ ദിനത്തിൽ പങ്കുവെക്കുന്നത്. ഓസോൺ പാളിക്ക് ഉണ്ടായ ദ്വാരം വലുതാവുന്നുണ്ടെന്നും ഇത് ജീവജാലങ്ങൾക്ക് അപകട ഭീഷണി ഉണ്ടാക്കുമെന്ന ആശങ്കയിലുമായിരുന്നു നാം. എന്നാൽ, ഭൂമിക്കുതന്നെ ഭീഷണിയായ ഓസോൺ പാളിയിലെ വലിയ സുഷിരം ഇല്ലാതായിരിക്കുന്നുവെന്ന പുതിയ വാർത്തയാണ് പങ്കുവെക്കാനുള്ളത്. 10 ലക്ഷം കിലോമീറ്റര്‍ വിസ്തൃതിയുണ്ടായിരുന്ന സുഷിരമാണ് ഇല്ലാതായത്.

സൂര്യനിൽനിന്നുള്ള അൾ​ട്രാവയലറ്റ്​ രശ്​മികളെ ഭൂമിയിൽപതിക്കാതെ തടഞ്ഞ്​ ജീവൻ കാത്തുസൂക്ഷിക്കുന്ന വാതക ആവരണമാണ്​ ഓസോൺ പാളി. ഭൗമാന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയായ സ്​ട്രാറ്റോസ്​ഫിയറിലാണ്​ ഈവാതക പാളിയുള്ളത്​. മൂന്ന്​ ഓക്​സിജൻ ആറ്റങ്ങൾ ചേർന്ന നീലനിറത്തിലുള്ള വാതകപാളിയാണ്​ ഭൂമിയുടെ ഇൗ കുട. ഭൂമിയുടെ പുതപ്പെന്നും ഇത്​ അറിയപ്പെടുന്നുണ്ട്​. അൾ​ട്രാവയലറ്റ്​ രശ്​മികളുടെ 99 ശതമാനവും ഓസോൺ പാളി ആഗിരണം ചെയ്​താണ്​ ഭൂമിയെയും അതിലെ ജീവനെയും ഓസോൺ കവചം കാത്തുരക്ഷിക്കുന്നത്​. ക്രിസ്​റ്റ്യൻ ഫ്രെഡറിക്​ ഷോബിൻ ആണ്​ ഓസോൺ കണ്ടെത്തിയത്​. ട്രൈ ഓക്​സീൻ എന്നും ഇതിന്​ പേരുണ്ട്​. 'ഒസീസ്​' എന്ന ഗ്രീക്​ പദത്തിൽനിന്നാണ്​ ഓസോൺ എന്ന വാക്ക്​ ഉണ്ടായത്​​. മണമുള്ള എന്ന്​​ അർഥം.

ജീവന് ഓസോൺ

''ജീവന് ഓസോൺ​'' (Ozone for Life) എന്നതാണ്​ 2020ലെ ഓസോൺ ദിന പ്രമേയം. ഭൂമിയിൽ ജീവൻ നിലനിൽക്കാൻ ഓസോൺ പാളിയുടെ ആവശ്യകതയാണ്​ ഈ സന്ദേശം ഓർമിപ്പിക്കുന്നത്​.

ഓസോൺപാളി ശോഷണം​ ജീവരാശിയുടെ നാശത്തിലേക്കു നയിച്ചേക്കും. ഇതിനെതിരെ അവബോധം ഉയർത്താനാണ്​ 'ഓസോൺ ദിനം' ആചരിക്കുന്നത്​. 1987 സെപ്​റ്റംബർ 16ന്​ കാനഡയിലെ മോൻട്രിയലിൽ യു.എന്നും 24 രാജ്യങ്ങളും ചേർന്നാണ്​ ഈ കരാറിൽ ഒപ്പുവെച്ചത്​. 'മോൺട്രിയൽ പ്രോ​ട്ടേ​ാകോൾ' എന്ന്​​ ഈ ഉടമ്പടി അറിയപ്പെടുന്നു. ഇതി​െൻറ ​സ്​മരണാർഥമാണ്​ സെപ്​റ്റംബർ 16 ഓസോൺ ദിനമായി ആചരിക്കുന്നത്​. 1988ൽ ഐക്യരാഷ്​ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ്​ ഈ ദിനം പ്രഖ്യാപിച്ചത്​.1994 മുതലാണ്​ ഐക്യരാഷ്​ട്ര സംഘടന ഓസോൺ ദിനം ആചരിച്ചുതുടങ്ങിയത്​. ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയെ നാശത്തിൽനിന്ന്​ സംരക്ഷിക്കുക, അതി​െൻറ പ്രാധാന്യത്തെക്കുറിച്ച്​ ജനങ്ങളെ ബോധവത്​കരിക്കുക എന്നിവയാണ്​ ദിനാചരണ ലക്ഷ്യം.

ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറംതള്ളൽമൂലം അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളലുണ്ടാക്കുന്നതായി കണ്ടെത്തി. മനുഷ്യ​െൻറ തെറ്റായ ജീവിതശൈലിയാണ്​ ഇതിന് ​കാരണം. അന്തരീക്ഷത്തിൽ ഉണ്ടാവുന്ന നൈട്രസ്​ ഓക്​സൈഡ്​, അറ്റോമിക്​ ക്ലോറിൻ, ബ്രോമിൻ, നൈട്രിക്​ ഓക്​സൈഡ്​, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നിവ ഓസോൺ പാളികളെ തകർക്കുന്നു. അൾട്രാവയലറ്റ്​ രശ്​മികൾ സി.എഫ്​.സിയെ വിഘടിപ്പിച്ച്​ ​ക്ലോറിനെ വേർതിരിക്കുന്നു. ഈ ക്ലോറിൻ ഒരു ഉൾപ്രേരകം പോലെ ഓസോൺ തന്മാത്രകളെ വിഘടിപ്പിച്ചുകൊണ്ടേയിരിക്കുന്നു. നിരന്തരം ശിഥിലീകരിക്കപ്പെടുകയും പുനരുൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്​ ഓസോൺ പാളിയുടെ അളവ്​ കുറയാതെ നിലനിർത്തിയിരുന്നത്​. എന്നാൽ, മനുഷ്യരുടെ ഇടപെടൽ ഇത്​ നശിപ്പിച്ചു. മനുഷ്യനിർമിതമായ തന്മാ​ത്രകൾ സ്വാഭാവിക പുനരുൽപാദനശേഷിയെ തകർത്തു. ഇതാണ്​ ഓസോൺ പാളിയുടെ ശോഷണത്തിന്​​ കാരണമാവുന്നത്​. ഇത്​ മനുഷ്യരിലും പ്രകൃതിയിലും ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്​ടിക്കുന്നു.

ത്വക്​ കാൻസർ, തിമിരം, ശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ തകരാർ, അകാലവാർധക്യം, അന്ധത തുടങ്ങിയ രോഗങ്ങൾക്ക്​ ഇത്​ കാരണമാവുന്നു. പ്രകൃതിയിലും ഇതി​െൻറ ഫലങ്ങൾ കണ്ടുതുടങ്ങി. കൃഷിനശിക്കുന്നതിനും സസ്യവളർച്ച മുരടിക്കാനും ഇടയാക്കി. പ്രകാശ സംശ്ലേഷണം, സസ്യജാലങ്ങളുടെ പൂവിടൽശേഷി എന്നിവയെയും ഇത്​ ദോഷകരമായി ബാധിച്ചു. സൂര്യാതപം പോലുള്ള പ്രതിഭാസങ്ങളും വർധിച്ചു.

ഓസോൺ പാളിയുടെ അളവ്​

നിരന്തരം ശിഥിലീകരിക്കപ്പെടു​േമ്പാൾതന്നെ പുനരുൽപാദിപ്പിക്കപ്പെടുകയും ചെയ്യുന്നതുകൊണ്ട്​ ഓസോൺ പാളിയുടെ അളവ്​ തുല്യമായിനിന്നിരുന്നു. എന്നാൽ, മുകളിൽ പറഞ്ഞ മനുഷ്യനിർമിത തന്മാത്രകൾ ഈ പാളിയിൽ എത്തിയതോടെ പുനരുൽപാദനത്തെക്കാൾ ശിഥിലീകരണ തോത്​ വളരെ വർധിക്കുന്നു. ഇത്​​ ഓസോൺ ശിഥിലീകരണം ക്രമാതീതമായി വർധിക്കാൻ കാരണമാവുകയും ഓസോൺ ശോഷണം സംഭവിക്കുകയും ചെയ്യുന്നു.

1985 മേയിൽ ബ്രിട്ടീഷ്​ അൻറാർട്ടിക്​ സർവേ സംഘമാണ്​ ഓസോൺ പാളിയിലെ വിള്ളലിനെക്കുറിച്ച്​ ലോകത്തെ ആദ്യം അറിയിച്ചത്​. 1990കളുടെ തുടക്കത്തിൽ 20 ദശലക്ഷം കിലോമീറ്റർ ഭൂമി ഓസോൺ ദ്വാരത്തിന്​ ചുവട്ടിലായി. 1998 ആവു​േമ്പാഴേക്കും ഇത്​ വർധിച്ചു. 2006ലാണ്​ ചരിത്രത്തിലെ ഏറ്റവും വലിയ വിള്ളൽ രേഖപ്പെടുത്തിയത്​. പിന്നീട്​ ഏതാണ്ട്​ എല്ലാ ഭൂഖണ്ഡങ്ങളിലും ഓസോൺ വിള്ളലുണ്ടായി ഒരു ആഗോള പ്രതിസന്ധിയായി മാറി. ഇത്തരം വാതകങ്ങൾ ഉണ്ടാകുന്ന സാഹചര്യം കുറച്ച്​ 2050ഓടെ വിള്ളൽ ഇല്ലാതാക്കി 1980ന്​ മുമ്പുള്ള അവസ്​ഥയിലേക്ക്​ എത്തിക്കാമെന്നാണ്​ ലോകം പ്രതീക്ഷിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scienceglobal warmingOzone Layerozonemeteorology
Next Story