Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഒറ്റ ഉത്തരം; മഹാത്​മാഗാന്ധി
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഒറ്റ ഉത്തരം;...

ഒറ്റ ഉത്തരം; മഹാത്​മാഗാന്ധി

text_fields
bookmark_border

ഒക്​ടോബർ 2 ഗാന്ധി ജയന്തി

1. ദണ്ഡിയാത്രയുടെ നേതാവ്​?

2. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത്​?

3. സേവാഗ്രാം പ്രോജക്​ട്​ ആരംഭിച്ചത്​ ആര്​?

4. ​ഗ്രാമസ്വരാജ്​ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്​ ആര്​?

5. രവീന്ദ്രനാഥ ടാഗോറിനെ ഗുരുദേവ്​ എന്ന്​ വിളിച്ചതാര്​?

6. അഭയ്​ സദക്കിന്​ ബാബാ ആംതെ എന്നു നാമധേയം നൽകിയത്​ ആര്​?

7. 'ദ വേർഡ്​സ്​ ഒാഫ്​ ഗാന്ധി' എന്ന പുസ്​തം രചിച്ചതാര്​?

8. 'നിങ്ങൾ നാളെ മരിക്കുന്നതു​േപാലെ ജീവിക്കുക. നിങ്ങൾ എന്നേക്കും ജീവിച്ചിരിക്കേണ്ടതുപോലെ പഠിക്കുക' ഇതു പറഞ്ഞതാര്​?

9. സത്യഗ്രഹ സഭ ആരംഭിച്ചതാര്​?

10. 1929 അവസാനിക്കുന്നതിന്​ മുമ്പ്​ ഡൊമിനിയൻ പദവി നൽകാത്തപക്ഷം സിവിൽലംഘന പ്രസ്​ഥാനവുമായി താൻ മുന്നോട്ടു​േപാകുമെന്ന്​ പ്രസ്​താവിച്ചതാര്​?

11. കോൺഗ്രസ്​ നേതാക്കന്മാരും ഇർവിൻ പ്രഭുവും തമ്മിലുള്ള കൂടിക്കാഴ്​ചയിൽ കോൺഗ്രസ്​ അംഗങ്ങളുടെ നേതാവ്​ ആരായിരുന്നു?

12. സിവിൽ നിയമലംഘന പ്രസ്​ഥാനത്തി​െൻറ സമരപരിപാടികൾ ആവിഷ്​കരിക്കുന്നതിനുള്ള ചുമതല ആർക്കായിരുന്നു?

13. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകാതെ ഇന്ത്യയിലെ വർഗീയപ്രശ്​നം പരിഹരിക്കാനാവില്ല എന്നു പറഞ്ഞതാര്​?

14. 'എനിക്കവകാശപ്പെടാനുള്ള ഏക ഗുണം സത്യവും അഹിംസയുമാണ്​' ഇതാരുടെ വാക്കുകളാണ്​?

15. വിദ്യാർഥികൾ സ്വയംതൊഴിൽചെയ്​തു നേടുന്ന പണം ഉപയോഗിച്ചുവേണം വിദ്യാഭ്യാസം നേടേണ്ടത്​ എന്ന്​ ഉപദേശിച്ച മഹാനാരാണ്​?

16. 'സന്യാസിമാർക്കിടയിലെ രാഷ്​ട്രതന്ത്രജ്​ഞൻ' എന്ന വിശേഷണത്തിന്​ അർഹനായതാരാണ്​?

17. 'രാഷ്്ട്രതന്ത്രജ്​ഞന്മാരിലെ സന്യാസി' എന്ന ഇരട്ടപ്പേരിൽ അറിയപ്പെട്ടതാര്​?

18. അഖിലേന്ത്യ ഹരിജൻ സമാജം സ്​ഥാപിച്ചതാര്​?

19. വല്ലഭ ഭായ്​ പ​േട്ടലിന്​ 'സർദാർ' പദവി സ്​നേഹപുരസ്സരം നൽകിയതാര്​?

20. ചരിത്രപ്രസിദ്ധമായ ഗുരുവായൂർ സത്യഗ്രഹം ആരുടെ നിർദേശപ്രകാരമാണ്​ പിൻവലിച്ചത്​?

21. രണ്ടാം വട്ടമേശ സമ്മേളനത്തി​ൽ കോൺഗ്രസി​െൻറ പ്രതിനിധി ആരായിരുന്നു?

22 ഹിന്ദു സ്വരാജ്​ ആരുടെ ​കൃതിയാണ്​.

23 സുഭാഷ്​ ചന്ദ്ര ബോസിനെ 'രാജ്യസ്​നേഹികളുടെ രാജകുമാരൻ' എന്ന്​ വിശേഷിപ്പിച്ചതാര്​?

24. ഇന്ത്യൻ തപാൽ സ്​റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ആര്​?

25. 'ലക്ഷ്യമില്ലാത്ത ജീവിതം വഴിതെറ്റിയ കപ്പൽ പോലെയാണ്​' എന്നുപറഞ്ഞ മഹാനാര്​?

ഗാന്ധിജിയുടെ മരണം

സാധാരണയായി വൈകുന്നേരം അഞ്ചുമണിക്ക്​ ആരംഭിക്കുന്ന പ്രാർഥനായോഗം വല്ലഭ ഭായി പ​േട്ടലുമായുള്ള അഭിമുഖ സംഭാഷണത്താൽ അന്ന്​ വൈകി. അഞ്ചുമണി കഴിഞ്ഞ്​ 10 മിനിറ്റ്​ ആ​യപ്പോഴാണ്​ അദ്ദേഹത്തി​െൻറ ഉൗന്നുവടികളെന്ന്​ അറിയ​പ്പെടുന്ന മനുവും അഭയും സമയത്തെക്കുറിച്ച്​ ഒാർമിപ്പിച്ചത്​. ഉടൻതന്നെ സംഭാഷണം നിർത്തി ഗാന്ധിജി പ്രാർഥനക്കായി പുറപ്പെട്ടു. പ്രാർഥനക്കായി അനുയായികൾ കാത്തിരിക്കുന്ന മൈതാനത്തിന്​ നടുവിലൂടെ നടന്ന്​ വേദിയിലേക്ക്​ പോകാൻ ഗാന്ധിജി തീരുമാനിച്ചു.

ഇൗ സമയം ജനങ്ങൾക്കിടയിൽ നിന്നിരുന്ന നാഥുറാം വിനായക്​ ഗോദ്​​സെ പോക്കറ്റിൽ കരുതിയിരുന്ന പിസ്​റ്റൾ കൈകൾക്കുള്ളിലാക്കി ഗാന്ധിജിയെ വന്ദിച്ചു പറഞ്ഞു: ''നമസ്​തേ ഗാന്ധിജി'. ഗാന്ധിജിയുടെ പാദം ചുംബിക്കാൻ അയാൾ തുടങ്ങുകയാണെന്ന്​ കരുതി മനു ഗോദ്​സെയെ വിലക്കി. എന്നാൽ, ഇടതു കൈകൊണ്ട്​ മനുവിനെ ശക്​തിയായി തള്ളിമാറ്റി വലതുകൈയിലിരുന്ന പിസ്​റ്റൾകൊണ്ട്​ ഗോദ്​സെ മൂന്നുതവണ വെടിയുതിർത്തു. ഗാന്ധിജിയുടെ നെഞ്ചിൽതന്നെ മൂന്നുവെടികളും തുളച്ചുകയറി. ഹേ റാം, ഹേ റാം എന്ന്​ ഉച്ചരിച്ച്​ കൈ കൂപ്പിക്കൊണ്ട്​ അദ്ദേഹം നിലത്തുവീണു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhijihistoryIndependanceOctober 2
News Summary - only one answer mahatma gandhi
Next Story