Top
Begin typing your search above and press return to search.
exit_to_app
exit_to_app
പ്രായം തളർത്താത്ത പ്രതിഭകൾ
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightപ്രായം തളർത്താത്ത...

പ്രായം തളർത്താത്ത പ്രതിഭകൾ

text_fields
bookmark_border

വിദേശ രാജ്യങ്ങളിലെ വൃദ്ധസദനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് നമ്മൾ അത്ഭുതപ്പെട്ട ഒരു കാലമുണ്ടായിരുന്നു.എന്നാൽ, ഇന്ന് കേരളത്തിൽ മാത്രം ആയിരക്കണക്കിന് വൃദ്ധസദനങ്ങളുണ്ട്. ഉപയോഗിക്കുക അതിനു ശേഷം ഉപേക്ഷിക്കുക എന്ന ആധുനിക ഉപഭോഗ സംസ്കാരത്തി​െൻറ ദുരന്തഫലമായാണ് മനുഷ്യത്വരഹിതമായ ഇത്തരമൊരവസ്ഥ കേരളീയരിൽപ്പോലും ഒരു ജീവിതരീതിയായി മാറിയത്.

ജെറിയാട്രിക്സ്

യൗവ്വനകാലത്തും അതിനു ശേഷവും കുടുംബത്തിന്റെ നന്മയ്ക്കു വേണ്ടി ത്യാഗ മനോഭാവത്തോടു കൂടി പ്രവർത്തിച്ച് അവസാനം ആരോഗ്യം നശിച്ച് വാർദ്ധക്യത്തിൽ എത്തുമ്പോൾ സ്വന്തം കുടുംബത്തിൽ നിന്നു തന്നെ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നു മാത്രമല്ല, അവഗണനയുടെ കയ്പുനീരു കുടിക്കേണ്ടിയും വരുന്ന നിരവധി ഹതഭാഗ്യരുണ്ട്. വൃദ്ധജന പരിപാലനത്തെപ്പറ്റിയുള്ള ഒരു ശാസ്ത്ര ശാഖയാണ് ജെറിയാട്രിക് സ്‌.അഭിമാനത്തോടെ ജീവിക്കാൻ വൃദ്ധജനങ്ങൾക്കും അവകാശമുണ്ട് എന്ന അവബോധം സമൂഹത്തിനുണ്ടാകേണ്ടിയിരിക്കുന്നു. ഈ രീതിയിലുള്ള ശ്രമത്തി​െൻറ ഭാഗമായിട്ടാണ് 1999ൽ ഐക്യരാഷ്​ട്രസഭ അന്താരാഷ്​ട്ര വൃദ്ധജന വർഷമായി ആചരിച്ചത്.എല്ലാ വർഷവും ഒക്ടോബർ -1 പ്രായമായവർക്കുള്ള രാജ്യാന്തര ദിനമാണ്.

98ാം വയസ്സിൽ മാസ്​റ്റർ ബിരുദം

നാളന്ദ ഓപ്പൺ യൂനിവേഴ്സിറ്റിയുടെ പന്ത്രണ്ടാമത്തെ ബിരുദദാനച്ചടങ്ങ് അപൂർവങ്ങളിൽ അപൂർവമായിരുന്നു. പാറ്റ്ന സ്വദേശിയും 98 വയസ്സുകാരനുമായ രാജ് കുമാർ വൈശ്, മേഘാലയ ഗവർണ്ണറിൽ നിന്ന് ബിരുദം ഏറ്റുവാങ്ങിയപ്പോൾ യൂണിവേഴ്സിറ്റിക്കത് ചരിത്ര നിമിഷമായി.

ചാട്ടത്തിന് പ്രായം പ്രശ്നമല്ല!

ആകാശച്ചാട്ടത്തിന് പ്രായം ഒരു പ്രശ്നമായില്ല. ഇംഗ്ലണ്ടിലെ എക്​സ്​റ്റർ ഡെവണിൽ നിന്നുള്ള 90 വയസ്സുകാരി മുത്തശ്ശി അർബുദ ഗവേഷണത്തിന് പണം കണ്ടെത്താൻ 15000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവ് നടത്തി ചരിത്രം സൃഷ്​ടിച്ചു!


പ്രായം തോറ്റ വിജയം

പ്രായമേറിയവർ കട്ടിലിൽ കിടക്കുമ്പോൾ കർണ്ണാടകത്തിലെ ചാമരാജനഗർ സ്വദേശി ഗൗതമമ്മയെന്ന 102 വയസ്സുകാരി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയം കരസ്ഥമാക്കി. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്ന പ്രായം കൂടിയ സ്ഥാനാർത്ഥിയെന്ന ബഹുമതിയും ഗൗതമമ്മയ്ക്കായിരുന്നു.

ഹാരിയറ്റ് സൃഷ്​ടിച്ച റെക്കോഡ്

സാൻഡീഗോ മാരത്തണിൽ 41.84 കിലോമീറ്റർ ദൂരം ഓടി പൂർത്തിയാക്കുമ്പോൾ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വനിതയെന്ന റെക്കോഡും ഹാരിയറ്റ്തോംസണി​െൻറ പേരിലായി. മാരത്തൺ ഓടി പൂർത്തിയാക്കുമ്പോൾ ഹാരിയറ്റിന് 92.65 വർഷം പ്രായമായിരിന്നു. അർബുദത്തെ അതിജീവിച്ചാണ് ഈ ഓട്ടമെന്നത് ആരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.

വാർദ്ധക്യത്തിലും സർഗ യുവത്വം

105 വയസ്സുകഴിഞ്ഞിട്ടും കഥകളിയരങ്ങിൽ ആടിത്തിമർക്കുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ ആട്ടവിളക്കി​െൻറ വെളിച്ചത്തിൽ അത്ഭുതം സൃഷ്​ടിച്ചു കൊണ്ടിരിക്കുന്നു! നൂറാം വയസ്സിലും ഹിമാലയ യാത്ര നടത്തിയ ചിത്രൻ നമ്പൂതിരിപ്പാടിനും യുവത്വത്തി​െൻറ പ്രസരിപ്പ്. മഹാകവി വള്ളത്തോൾ 70 വയസ്സു കഴിഞ്ഞ ശേഷമാണ് ഋഗ്വേദ തർജ്ജമ ചെയ്തത്. പുത്തേഴത്ത് രാമൻ മേനോൻ 80 വയസ്സുള്ളപ്പോൾ 10 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വി.ടി. ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, കടത്തനാട്ട് മാധവിയമ്മ, മൂർക്കോത്ത് കുഞ്ഞപ്പ, കുട്ടി കൃഷ്ണമാരാർ, പാലാ നാരായണൻ നായർ, ജോസഫ് മുണ്ടശ്ശേരി തുടങ്ങി ഒട്ടേറേപ്പേർ 70 വയസ്സുകഴിഞ്ഞിട്ടും എഴുത്തി​െൻറ ലോകത്ത് സജീവ സാന്നിധ്യമായിരുന്നു.

Show Full Article
TAGS:october 1 international day for older persons 
News Summary - International Day of Older Persons october 1
Next Story