Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Biodiversity day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightതൊഴിലാളികളുടെ ദിനവും...

തൊഴിലാളികളുടെ ദിനവും ജൈവവൈവിധ്യ ദിനവും - മേയിലെ പ്രധാന ദിവസങ്ങൾ

text_fields
bookmark_border

മേയ്

1 ലോക തൊഴിലാളി ദിനം

3 ലോക പത്ര സ്വാതന്ത്ര്യ ദിനം

22 ലോക ജൈവവൈവിധ്യ ദിനം

24 കോമൺവെൽത്ത് ദിനം

29 എവറസ്റ്റ് ദിനം

മേയ് 1 ലോക തൊഴിലാളി ദിനം

20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂർ വിശ്രമം. ഇതായിരുന്നു ഒരു നൂറ്റാണ്ടുമുമ്പുവരെ തൊഴിലാളികളുടെ ജീവിതം. രാവന്തിയോളം​ തൊഴിലാളികളെ പണിയെടുപ്പിച്ച്​ ഭരണാധികാരികൾ നേട്ടം ​െകായ്​തപ്പോൾ തൊഴിലാളികളുടെ ആയുസ്സ്​ പകുതിയായി ചുരുങ്ങുകയായിരുന്നു. കിട്ടുന്നതാക​െട്ട തുച്ഛമായ വേതനവും. അസംഘടിത തൊഴിൽ മേഖലയിലെ ചൂഷണത്തിനെതിരെയുള്ള ആദ്യ പോരാട്ടങ്ങളുടെ തുടക്കം 1886ൽ അമേരിക്കയിലെ ഷികാ​േഗായിൽ നിന്നായിരുന്നു. അസംഘടിത തൊഴിൽ മേഖലയിലെ തൊഴിലാളികൾ സംഘടിച്ച്​ പണിമുടക്കിനൊരുങ്ങി. എട്ടുമണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം പഠനം എന്ന ആശയം ഉയർത്തിപ്പിടിച്ചായിരുന്നു തൊഴിലാളികളുടെ സമരം.

1886 മേയ്​ ഒന്നു മുതൽ ഷികാഗോയിൽ തൊഴിലാളികൾ ശക്തമായി പ്രതിഷേധിച്ചുതുടങ്ങി. തൊഴിലാളികളുടെ പ്രതിഷേധം ഭരണാധികാരികളെ ചൊടിപ്പിച്ചു. തൊഴിലാളികളുടെ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ അക്രമമുൾ​െപ്പടെ പല മാർഗങ്ങളും ഭരണാധികാരികൾ സ്വീകരിച്ചു. പ്രതിഷേധത്തിന്​ കരുത്തേകി എട്ടുലക്ഷത്തോളം ആളുകൾ പണിമുടക്കിൽ പ​െങ്കടുത്തു. തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഭരണാധികാരികൾ തയാറായില്ലെന്നുമാത്രമല്ല, വെടിയുതിർത്തും അക്രമം അഴിച്ചുവിട്ടും തൊഴിലാളിസമര​െത്ത അടിച്ചമർത്താനും ശ്രമിച്ചുകൊണ്ടിരുന്നു. നാൾക്കുനാൾ കരുത്താർജിച്ചുവന്ന തൊഴിലാളിസമരത്തി​െൻറ വഴിത്തിരിവായിരുന്നു ഷികാഗോയിൽ നടന്ന ഹേയ്​ മാർക്കറ്റ്​ കൂട്ടക്കൊല. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക്​ അജ്ഞാതൻ ​ബോംബെറിഞ്ഞു. തുടർന്ന്​ ​പൊലീസ്​ വെടിവെപ്പും നടന്നു. അവിടെ നടന്ന സംഘർഷത്തിൽ ഏഴു പൊലീസുകാരും നാലു തൊഴിലാളികളും മരിച്ചുവീണു. ഇതിനെ തുടർന്ന്​ നിരവധി തൊഴിലാളി നേതാക്കളെ പൊലീസ്​ അറസ്​റ്റുചെയ്​തു. യോഗം സംഘടിപ്പിച്ച ആഗസ്​റ്റ്​ സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, സാമുവല്‍ ഫീല്‍ഡന്‍ , അഡോള്‍ഫ് ഫിഷര്‍ , ജോര്‍ജ് എംഗല്‍ എന്നീ ​തൊഴിലാളി നേതാക്കളെയും അറസ്​റ്റുചെയ്​തു. ഇവർക്ക്​ ഭരണകൂടം വധശിക്ഷയായിരുന്നു വിധിച്ചത്​. പിന്നീട്​ സാമുവൽ ഫീൽഡ​െൻറ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ആഗസ്​റ്റ്​ സ്പൈസ്, ആല്‍ബര്‍ട്ട് പാന്‍സന്‍സ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ് എംഗല്‍ എന്നീ നാലുപേരെ നവംബർ 11ന്​ ഷികാഗോ ജയിൽ വളപ്പിൽ വെച്ച്​ തൂക്കിക്കൊന്നു. എന്നാൽ തൊഴിലാളി സമരം കൂടുതൽ ശക്തിയാർജിക്കുകയായിരുന്നു ചെയ്​തത്​. ഇതോടെ തൊഴിലാളികളുടെ എട്ടുമണിക്കൂർ ജോലി എന്ന ആവശ്യം ഭരണാധികാരികൾ അ​ംഗീകരിക്കാൻ തയാറായി.

ലോക തൊഴിലാളി ജനതയുടെ അവകാശങ്ങൾക്കും ക്ഷേമത്തിനുംവേണ്ടി പോരാടിയവരുടെ ത്യാഗത്തി​െൻറ ഒാർമ പുതുക്കലായാണ് ലോക തൊഴിലാളിദിനം ആചരിക്കുന്നത്​. അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും ലോക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തി​െൻറയും സ്വാതന്ത്ര്യത്തി​െൻറയും പ്രതീകമായി ഇന്നും ​േമയ്​ദിനം ആചരിക്കുന്നു. 1904ൽ ആംസ്​റ്റർഡാമിൽ വെച്ചു നടന്ന ഇൻറർനാഷനൽ സോഷ്യലിസ്​റ്റ്​ കോൺഫറൻസി​െൻറ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതി​െൻറ വാർഷികമായി ​േമയ് ഒന്ന് തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

രക്തസാക്ഷിത്വംവരിച്ച ആൽബർട്ട് പാർസ​െൻറ വിധവയായ ലൂസി പാർസ​െൻറ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന പയനിയർ എയിഡ് ആൻഡ്‌ സപ്പോർട്ട് സെൻറർ എന്ന സംഘടന 1893ൽ രക്​തസാക്ഷികളുടെ സെമിത്തേരിയിൽ അവരെ അടക്കംചെയ്തിടത്ത്‌ സ്മാരകം നിർമിച്ചു. ആ സ്മാരകത്തിൽ രക്തസാക്ഷിത്വംവരിച്ചവരുടെ പേരുകളും വിധിന്യായത്തി​െൻറ പകർപ്പും ആലേഖനം ചെയ്തിട്ടുണ്ട്. 2011 മേയ്​ ഒന്നിനാണ്​ ഇൗ സ്​മാരകം ലോകമെമ്പാടുമുള്ള ജനങ്ങൾക്കായി സമർപ്പിച്ചത്​.

േമയ്​ദിനം പൊതു അവധിയായി ആഘോഷിക്കുന്നത്​ എൺപതോളം രാജ്യങ്ങളിലാണ്​. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ ​േമയ് ഒന്നിന് ജോലികൾ നിർത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കുകയും ചെയ്​തു. സർവരാജ്യ തൊഴിലാളി ദിനമെന്നും ​േമയ്​ദിനം അറിയപ്പെടുന്നു. ​േമയ്​ ദിനത്തി​െൻറ ഭാഗമായി പ്രകടനങ്ങളും തെരുവുജാഥകളും സംഘടിപ്പിച്ചുപോരുന്നു.

ഇന്ത്യയിലെ മേയ്​ദിനം -1923ലാണ്​ ഇന്ത്യയില്‍ ആദ്യമായി ​േമയ്‌ ദിനം ആഘോഷിച്ചത്. ലേബർ കിസാൻ പാർട്ടി ഒാഫ്​ ഹിന്ദുസ്​ഥാ​െൻറ നേതൃത്വത്തിലായിരുന്നു ഇത്. ഇൗ ദിനത്തിൽ തന്നെയാണ്​ ഇന്ത്യയിൽ ആദ്യമായി ചുവന്നകൊടി ഉയരുന്നതും. കിസാൻ പാർട്ടി ഒാഫ്​ ഹിന്ദുസ്​ഥാൻ നേതാവ്​ സിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലായിരുന്നു ​േമയ്​ദിന ആഘോഷം. മദ്രാസ് ഹൈകോടതിയുടെ മുമ്പിലും ട്രിപ്ലിക്കന്‍ ബീച്ചി​െൻറ മുമ്പിലുമായി രണ്ടു സമ്മേളനങ്ങളാണ് നടന്നത്. ആ സമ്മേളനത്തില്‍ ​േമയ്‌ ഒന്ന്- ‘​േമയ്‌ ദിനമായും’ ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം സമ്മേളനത്തില്‍ പാസാക്കുകയും സര്‍ക്കാറില്‍ അതിനുവേണ്ട സമ്മര്‍ദം ​െചലത്തുവാന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെ, തൊഴിലാളിദിനം ആചരിക്കുന്നതിൽ ഇന്ത്യയും ഭാഗമായി. മുൻ പ്രധാനമന്ത്രി വി.പി. സിങ്​ ആണ്​ ​േമയ്​ദിനം ദേശീയ അവധി ദിനമായി പ്രഖ്യാപിച്ചത്​.

ചൈനയുടെ വുയി ദിനം ചൈനയിലാണ്​ മേയ്​ദിനം വിപുലമായി ആചരിക്കുന്നത്​. ആദ്യം ഒരാഴ്​ച നീണ്ട പൊതു അവധിയായിരുന്നു രാജ്യത്ത്​ മേയ്​ ദിനത്തോടനുബന്ധിച്ച്​. പിന്നീട്​ അവധി ദിനങ്ങളുടെ എണ്ണം ചുരുക്കി. വുയി എന്നാണ്​ ചൈനയിലെ മേയ്​ ദിനം അറിയപ്പെടുന്നത്​. മേയ്​ ഒന്നു മുതലാണ്​ ഇവി​െട ആഘോഷം തുടങ്ങുക.

മേയ്​ദിനമില്ലാത്ത രാജ്യങ്ങൾ -മേയ്​ദിനം ആ​ചരിക്കാത്ത രണ്ടു രാജ്യങ്ങളാണ്​ ലോകത്തുള്ളത്​. ഒന്ന്​ തൊഴിലാളികളുടെ അവകാശങ്ങൾക്കും ആവ​ശ്യങ്ങൾക്കുംവേണ്ടിയുളള പോരാട്ടത്തിന്​ തുടക്കംകുറിച്ച ഷികാഗോ ഉൾ​െപ്പടുന്ന അമേരിക്കയും രണ്ട്​ കാനഡയും. അമേരിക്കയിൽ മേയ്​ ഒന്ന്​ ‘ലാ ഡേയ്​‘ ആയാണ്​ ആഘോഷിക്കുന്നത്​.

3 ലോക പത്ര സ്വാതന്ത്ര്യ ദിനം

ഭരണഘടന നമുക്ക്​ എല്ലാവർക്കും അറിയാനുള്ള അവകാശം അനുവദിച്ചു നൽകിയിട്ടുണ്ട്​. അതായത്​ ഭരണാധികാരികളെയും അവരുടെ ഭരണത്തെക്കുറിച്ചു​പോലും അറിയാനുള്ള അവകാശം. സത്യം സത്യംപോലെ അറിയാനുള്ള അവകാശം. എന്നാൽ നാം എങ്ങനെയാണ്​ അത്​ അറിയുന്നത്​? ജനാധിപത്യത്തി​െൻറ നാലാം തൂൺ എന്നറിയപ്പെടുന്ന മാധ്യമങ്ങളുടെ പ്രസക്​തി അവിടെയാണ്​. അപ്പോൾ ഇൗ മാധ്യമങ്ങൾക്ക്​ മൂക്കുകയറിട്ടാലുള്ള അവസ്​ഥയോ!

മേയ്​ മൂന്ന്​​ ലോക പത്രസ്വാതന്ത്ര്യ ദിനമാണ്. ഈ കാലഘട്ടത്തിൽ ഏറ്റവുമധികം കൊണ്ടാടേണ്ട ദിനം​. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം പു​തി​യ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​ സാഹചര്യമാണിന്ന്​. ഒാ​രോ വ​ർ​ഷ​വും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തൊ​ഴി​ലി​നി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​തും ജ​യി​ലി​ല​ട​ക്ക​പ്പെ​ടു​ന്ന​തും ആ​ശ​ങ്ക​യു​ണ്ടാക്കുന്നു​​. ഈ വർഷം ​േമയ്​ ഒന്നു​ മുതൽ മൂന്നു​വരെ അഡിസ്​ അബാബയിലാണ്​ ലോക മാധ്യമസ്വാതന്ത്ര്യ ദിനാഘോഷം അരങ്ങേറുക. തെരഞ്ഞെടുപ്പിലും ‘ജനാധിപത്യത്തിലും മാധ്യമങ്ങൾക്കുള്ള പങ്ക്​’ എന്നുള്ളതാണ്​ ഇത്തവണത്തെ മാധ്യമസ്വാതന്ത്ര്യ ദിനത്തി​െൻറ വിഷയം.

ലോകവ്യാപകമായി മാധ്യമസ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും നേടിയെടുക്കാൻ 1993 മുതല്‍ ഐക്യരാഷ്​ട്ര സഭയുടെ നിര്‍ദേശപ്രകാരമാണ് ​േമയ് മൂന്ന്​ ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. അധികാരികൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കേ​ണ്ട സ്വാ​ത​ന്ത്ര്യ​വും അ​വ​കാ​ശ​ങ്ങ​ളും ഒാ​ർ​മി​പ്പി​ച്ചും 1991ൽ ​ആ​ഫ്രി​ക്ക​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വി​ൻ​ഡ്​​ബീ​കി​ൽ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ത്തി​​​െൻറ വാ​ർ​ഷി​ക​മാ​യു​മാ​ണ്​ ഇൗ ദി​നാ​ച​ര​ണം.

പത്രസ്വാതന്ത്ര്യ ദിനത്തില്‍ മാധ്യമരംഗത്ത്​ പോരാടിയ ലോകത്തിലെ മികച്ച മാധ്യമപ്രവര്‍ത്തകർക്ക്​​ നല്‍കുന്ന പുരസ്കാരമാണ് ‘‘യുനസ്കോ ഗുയിലീര്‍മോ കാനോ ലോക പത്രസ്വാതന്ത്ര്യ പുരസ്കാരം’’. ഇത്തവണ മ്യാന്മറിൽ ഭരണകൂടം ഏഴു​ വർഷത്തേക്ക്​ ജയിലിലടച്ച വാ ലോൺ, ക്യോ സോ ഊ എന്നീ മാധ്യമ പ്രവർത്തകർക്കാണ്​ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. മ്യാന്മറിലെ റാഖൈൻ സംസ്ഥാനത്തിൽ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും അവിടെ പട്ടാളം നടത്തുന്ന നരനായാട്ടിനെ കുറിച്ചും ലോകത്തോട്​ ഭയമേതുമില്ലാതെ ഇരുവരും വിളിച്ചു പറഞ്ഞു. അതായിരുന്നു ഭരണാധികാരികളെ പ്രകോപിപ്പിച്ചതും അവരുടെ അറസ്​റ്റിലേക്ക്​ നയിച്ചതും. അഭിപ്രായസ്വാതന്ത്ര്യം ധൈര്യസമേതം പ്രകടിപ്പിച്ചതിനും വാർത്തകൾ കണ്ടെത്താൻ ജീവൻപോലും പണയപ്പെടുത്തി നടത്തിയ സാഹസത്തിനുമാണ്​​ ഇരുവർക്കും പുരസ്​കാരമെന്ന്​ യു​നസ്​കോ കുറിപ്പിൽ അറിയിച്ചു. ​േമയ്​ രണ്ടിനാണ്​ പുരസ്​കാരം സമ്മാനിക്കുക.

22 ജൈവവൈവിധ്യ ദിനം

ഭൂമി, സര്‍വ ചരാചരങ്ങളും ഒത്തിണങ്ങി വസിക്കുന്ന കുടുംബം. ഇവിടെ ഏറ്റവും ചെറിയൊരു ജീവിക്കുപോലും അതി​േൻറതായ മഹത്ത്വവും സ്ഥാനും ഈ ഭൂമിയിലുണ്ട്. സസ്യങ്ങള്‍, കീടങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍, പറവകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജീവജാലങ്ങളാല്‍ സമൃദ്ധമായ ഭൂമിയില്‍ സകല ജീവികള്‍ക്കും ഭൂമിയില്‍ ഒരേ അവകാശമാണുള്ളത്. എന്നാല്‍, ഈ സത്യത്തെ തിരസ്‌കരിച്ച് മനുഷ്യനാണ് ഭൂമിക്കുമേല്‍ അവകാശം എന്ന മിഥ്യാധാരണയില്‍ അവകാശത്തി​െൻറ അതിര്‍വരമ്പുകള്‍ തീര്‍ക്കുമ്പോള്‍ അവിടെ നാമാവശേഷമാകുന്നത് ജൈവവൈവിധ്യത്തി​െൻറ സന്തുലനവും ജീവജാലങ്ങളുടെ ജീവനുമാണ്. അസ്ഥിരമായി തുടരുന്ന ജൈവവൈവിധ്യം പൂര്‍വാവസ്ഥയിലേക്ക് എത്തിക്കുക, വംശനാശഭീഷണി നേരിടുന്നവയെ തിരിച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മേയ് 22ന് ഐക്യരാഷ്​ട്രസഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്​ട്ര ജൈവവൈവിധ്യ ദിനമായി ആഘോഷിക്കുന്നു. ‘ഞങ്ങള്‍ പരിഹാരത്തിൻറ ഭാഗമാണ്’ എന്ന മുദ്രാവാക്യത്തോടെയാണ് ഈ വര്‍ഷത്തെ ലോക ജൈവവൈവിധ്യ ദിനം അരങ്ങേറുന്നത്.

1948ല്‍ സ്ഥാപിതമായ ഇൻറര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറി​െൻറ നേതൃത്വത്തില്‍ അപൂര്‍വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങള്‍, മൃഗങ്ങള്‍, ഫംഗസുകള്‍, ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ ഉള്ള ചില പ്രാദേശിക ജീവിവർഗങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനായി ഉണ്ടാക്കിയ രേഖയാണ് റെഡ് ​േഡറ്റ ബുക്ക്. വംശനാശത്തി​െൻറ വക്കിലുള്ള ജീവികളെ കുറിച്ചുള്ള പഠനത്തിനും ഗവേഷണങ്ങള്‍ക്കുമായി വിശദമായ വിവരങ്ങള്‍ നല്‍കുന്ന റെഡ് ​േഡറ്റ ബുക്ക് ഒരു പരിധിവരെ ഇത്തരം ജീവികളെ സംരക്ഷിക്കാനും സഹായിക്കുന്നു.

ഭൂമിയില്‍ ജീവന്‍ തുടങ്ങിയതു മുതല്‍ വലിയ അഞ്ച് വംശനാശവും നിരവധി ചെറിയ വംശനാശവും ജൈവവൈധ്യത്തി​െൻറ ശോഷണത്തിന് കാരണമായിട്ടുണ്ട്. കണക്കുകള്‍ പ്രകാരം ഇന്ന് ലോകത്ത് 34,000 സസ്യങ്ങളും 5200 ജന്തുജാലങ്ങളും വംശനാശ ഭീഷണി നേരിടുന്നു. അവയില്‍ ചിലത്:

ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ കണ്ടുവരുന്ന കഴുകനാണ് ഇന്ത്യൻ വൾച്ചർ. എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ 2002 മുതല്‍ ഐ.യു.സി.എന്നി​െൻറ റെഡ് ലിസ്​റ്റില്‍ ഇത് ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവയുടെ പട്ടികയിലുണ്ട്. പശുക്കളുടെ ശവശരീരത്തില്‍ കണ്ടുവരുന്ന ഡിക്ലോഫെനാക് വിഷംമൂലം വൃക്ക തകരാറിലായാണ് ഇത്തരം കഴുകന്മാര്‍ ചത്തൊടുങ്ങിയത്.

ഇന്ന് ജീവിച്ചിരിക്കുന്ന കാട്ടുപൂച്ചകളുടെ വിഭാഗത്തിൽപെട്ട ഏറ്റവും വലിയ ജീവിയും, ഇന്ത്യയുടെയും ബംഗ്ലാദേശി​െൻറയും ദേശീയ മൃഗവുമായ ബംഗാള്‍ കടുവ വേട്ടയാടല്‍, കാലാവസ്ഥ വ്യതിയാനം, ആവാസവ്യവസ്ഥയുടെ വിഘടനം എന്നിവയാല്‍ വംശനാശത്തി​െൻറ വക്കിലാണ്. ഏകദേശം 100 വര്‍ഷത്തിനുമുമ്പ് ഇന്ത്യയിലെ ബംഗാള്‍ക്കടുവകളുടെ എണ്ണം ഒരുലക്ഷത്തോളമെണ്ണമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് അത് വെറും രണ്ടായിരത്തോളം മാത്രമാണ്.

ഒരു മീറ്റര്‍ ഉയരവും 15 കിലോ വരെ തൂക്കവുമുള്ള ഈ അപൂർവയിനം ഇന്ത്യന്‍ പറവയാണ്​ ഗ്രേറ്റ് ഇന്ത്യന്‍ ബസ്​റ്റാര്‍ഡ്. ലോകത്ത് ഇന്നുള്ള പറക്കാന്‍ കഴിയുന്നവയില്‍ ഏറ്റവും ഭാരംകൂടിയ പക്ഷികളിലൊന്നാണിത്​. വോട്ടക്കാരാല്‍ വംശനാശം നേരിടുന്ന ഇവയില്‍ 250 പക്ഷികള്‍ മാത്രമേ ഇന്ന് ജീവിച്ചിരിക്കുന്നുള്ളൂവെന്നാണ് കണക്ക്.

വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ചീങ്കണ്ണി/മീന്‍മുതല (Gharial) ഇന്ത്യ, പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ പ്രധാനമായും കാണപ്പെടുന്നത്. അനിയന്ത്രിതമായ മത്സ്യബന്ധനവും നദീ മലിനീകരണവുംമൂലം ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന ഇവര്‍ ഇന്ന് 500ല്‍ താഴെ മാത്രമാണ് ഉള്ളത്.

നിലത്ത് കൂടുകൂട്ടുകയും നിശ്ശബ്​ദരായിരിക്കുകയും ചെയ്യുന്ന, തിളങ്ങുന്ന പച്ച തൂവലുകളോടുകൂടിയ പച്ചമയില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ഒരിനം മയിലാണ്. ഇവയെ ജാവാ മയില്‍ എന്ന പേരിലും അറിയപ്പെടുന്നു. വേട്ടയാടല്‍മൂലം വംശനാശഭീഷണി നേരിടുന്ന ഇവ ഇന്ന് ഭൂമിയില്‍ വിരളമാണ്.

200 ടണ്‍ വരെ ഭാരമുള്ള ഈ ഗ്രഹത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലത്തിമിംഗലം. ഇരുപതാം നൂറ്റാണ്ടി​െൻറ ആരംഭത്തില്‍ മഹാസമുദ്രങ്ങളില്‍ ധാരാളമായുണ്ടായിരുന്ന ഇവയെ തിമിംഗലവേട്ടക്കാര്‍ വേട്ടയാടുകയും വംശനാശത്തി​െൻറ വക്കില്‍ എത്തിക്കുകയും ചെയ്തു. സമുദ്ര താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും അവയെ പ്രതികൂലമായി ബാധിക്കുന്നു.

തമിഴ്നാടി​െൻറ സംസ്ഥാന മൃഗമായ വരയാട് നീലഗിരി ജൈവമണ്ഡലത്തില്‍ മാത്രം കാണുന്ന തദ്ദേശീയ ജൈവവംശമാണ്. അനിയന്ത്രിതമായ വേട്ടയാടലും വേനല്‍ക്കാലത്തെ കാട്ടുതീയും മൂലമാണ് വരയാടുകള്‍ വംശനാശം നേരിടാന്‍ ഇടയായത്. വംശനാശ ഭീഷണിയില്‍നിന്ന്​ ഇവയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടുപോകുകയാണ് കേരളത്തിലെ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം.

കേരളം, കർണാടക, തമിഴ്‌നാട് പോലുള്ള പശ്ചിമഘട്ടത്തി​െൻറ തെക്കന്‍പകുതിയില്‍ മാത്രം കാണുന്ന ജീവി വർഗമാണ് സിംഹവാലന്‍ കുരങ്ങ്. തേയില, കാപ്പി, തേക്ക് എന്നീ തോട്ടങ്ങള്‍, അണക്കെട്ടുകള്‍ എന്നിവയുടെ നിർമാണത്താല്‍ ശിഥിലമായ ആവാസ വ്യവസ്ഥമൂലം വംശനാശം നേരിടുന്ന ഇവര്‍ ഇന്ന് ഭൂമിയില്‍ നാലായിരത്തോളം എണ്ണമേ അവശേഷിക്കുന്നുള്ളൂ.

പണ്ട് തുര്‍ക്കി മുതല്‍ ഇന്ത്യ വരെ കാണപ്പെട്ടിരുന്ന ഏഷ്യന്‍ സിംഹത്തെ (Asiatic lion) ഏഷ്യാറ്റിക് സിംഹം, പേര്‍ഷ്യന്‍ സിംഹം, ഇന്ത്യന്‍ സിംഹം എന്നും വിളിക്കുന്നു. പകല്‍സമയത്ത് ഇരതേടുന്ന ഇവരുടെ രീതിയെ പ്രയോജനപ്പെടുത്തി വേട്ടക്കാര്‍ ഇവയെ കൊന്നൊടുക്കി. ഇപ്പോള്‍ ഗുജറാത്ത്​ വനത്തില്‍ കഴിയുന്ന ഏകദേശം 650 എണ്ണം സിംഹങ്ങള്‍ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.

കേരളത്തി​െൻറ സമുദ്രങ്ങളില്‍ കാണുന്ന ആഴക്കടലില്‍ സഞ്ചരിക്കുന്ന വലിയതരം കടലാമകളാണ് ഒലിവ് റിഡ്‌ലി കടലാമ. കുറുക്കന്‍, കീരി, നായ്, പന്നി എന്നിവ കടലാമകളെ വേട്ടയാടുന്നുണ്ടെങ്കിലും ഇവരുടെ പ്രധാന ശത്രുക്കള്‍ മനുഷ്യര്‍തന്നെയാണ്. മുട്ടയിടാനെത്തുന്ന ആമകളെ കൊന്നും ട്രോളി ഉപയോഗിച്ചുകൊണ്ടുള്ള മത്സ്യബന്ധനവും ഇവയുടെ നിലനിൽപിന് കടുത്ത ഭീഷണി ഉയര്‍ത്തുന്നു.

കിഴക്കന്‍ ഹിമാലയത്തിലും തെക്കുപടിഞ്ഞാറന്‍ ചൈനയിലും കണ്ടുവരുന്ന തവിട്ട് നിറമുള്ള രോമങ്ങളോടുകൂടിയ മാംസഭോജിയാ സസ്തനിയാണ് ചെമ്പന്‍ പാണ്ട. ആവാസവ്യവസ്ഥയുടെ നഷ്​ടം, വിഘടനം, വേട്ടയാടല്‍ എന്നിവ കാരണം വംശനാശഭീഷണി നേരിടുന്നു.

ഏവര്‍ക്കും സുപരിചിതമാണ് ഏഷ്യന്‍ ആനകള്‍. എന്നാല്‍, നമ്മളില്‍ എത്രപേര്‍ക്കറിയാം ആവാസവ്യവസ്ഥയുടെ വിഘടനവും വനനശീകരണവും കൊമ്പിനും മറ്റുമായുള്ള കൊന്നൊടുക്കലുംമൂലം കഴിഞ്ഞ 75 വര്‍ഷത്തിനിടയില്‍ അവയുടെ ജനസംഖ്യ 50 ശതമാനമായി കുറഞ്ഞു എന്ന്. 1986 മുതല്‍ ഏഷ്യന്‍ ആനകളെ വംശനാശഭീഷണി നേരിടുന്ന ഒരു ഇനമായി കണക്കാക്കുന്നു.

മഞ്ഞുനിറഞ്ഞ പ്രദേശങ്ങളില്‍ ജീവിക്കുന്ന ഹിമപ്പുലികള്‍ പ്രധാനമായും മധ്യേഷ്യ, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. വേട്ടക്കാരും ഹിമപ്പുലിയുടെ കാട്ടിരകളുടെ ഗണ്യമായ കുറവും ഇവരുടെ വംശനാശത്തിന് ഹേതുവായി. ഇന്ന് സ്വന്തം ആവാസ സ്ഥാനങ്ങളില്‍ കാണപ്പെടുന്ന ഇവരുടെ എണ്ണം 2500ല്‍ താഴെയാണ്.

ഗംഗ, ബ്രഹ്മപുത്ര എന്നീ നദികളില്‍ കാണപ്പെടുന്ന ഗംഗാ സ്രാവ് (Ganges shark) അമിത മത്സ്യബന്ധനം, മലിനീകരണത്തില്‍നിന്നുള്ള ആവാസവ്യവസ്ഥയുടെ തകര്‍ച്ച, നദിയുടെ ചൂഷണം, ഡാമുകളുടെയും ബാരേജുകളുടെയും നിർമാണം തുടങ്ങിയവയാൽ വംശനാശഭീഷണി നേരിടുന്നു.

കരടിവർഗത്തിലെ ഏറ്റവും വലിയ ജീവിയും കരയിലെ ഏറ്റവും വലിയ മാംസഭുക്കുമായ ധ്രുവക്കരടി ആര്‍ട്ടിക് മേഖലയിലാണ് ജീവിക്കുന്നത്. വെള്ളക്കരടി എന്നും ഇവ അറിയപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനംമൂലം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ നഷ്​ടപ്പെടുന്നത് ധ്രുവക്കരടികള്‍ക്ക് ഗുരുതരമായ ഭീഷണിയാണ്.

നദീതീരങ്ങളിലും ചതുപ്പുനിലങ്ങളിലും പൊതുവെ ഏകാകികളായുണ്ടാകുന്ന വൈറ്റ്-ബെല്ലീഡ് ഹെറോണ്‍ കിഴക്കന്‍ ഹിമാലയന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, ബര്‍മ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും മനുഷ്യരുടെ ചൂഷണംമൂലം ഉടലെടുത്ത അസ്വസ്ഥതയും ഇവയുടെ ആഗോള സംഖ്യ 300ല്‍ താഴെയാക്കി.

അതിരുകളില്ലാതെ തലക്കുമുകളില്‍ വിശാലമായി പരന്നുകിടക്കുന്ന ആകാശം, പാറക്കെട്ടുകളെയും ഭേദിച്ച് പോകുന്ന വഴിയെല്ലാം ത​േൻറതാക്കി മാറ്റുന്ന ജലം, ആരുടെയും കൈക്കുള്ളിലൊതുങ്ങാതെ സ്വാതന്ത്ര്യത്തി​െൻറ പര്യായമായ കാറ്റ്, സർവതിനെയും ഒരുപിടി ചാരമാക്കാന്‍ കഴിവുള്ള അഗ്​നി, ഇവയില്‍ ഒന്നിലും മനുഷ്യന് അവകാശത്തി​െൻറ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കാന്‍ ആവില്ല. പിന്നെ ഭൂമിക്കുമേൽ മാത്രം എന്തിനാണീ അത്യാഗ്രഹം. ചിന്തിക്കുകയല്ല പ്രവര്‍ത്തിക്കാം, ഒറ്റക്കെട്ടായി ഭൂമിയുടെ അവകാശികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താം.

24 കോമൺവെൽത്ത് ദിനം

കോമൺവെൽത്ത്, കോമൺവെൽത്ത് ഗെയിംസ് എന്നൊക്കെ കേട്ടിട്ടില്ലേ? സംഭവം കോമൺ ആണെങ്കിലും കോമൺവെൽത്തിനുമുണ്ട് ചില പ്രത്യേകതകൾ. ബ്രിട്ടീഷ് കോളനിയായിരുന്നതും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറ നിയന്ത്രണത്തിലായിരുന്നതുമായ രാജ്യങ്ങളുടെ സംഘടനയാണ് കോമൺവെൽത്ത് ഓഫ് നാഷൻസ്. കോമൺവെൽത്ത് രൂപവത്കരണമെന്ന ആശയം 1926ൽ നടന്ന ഇംപീരിയൽ സമ്മേളനത്തിലാണ് അംഗീകരിച്ചത്. ഇന്ത്യ, ആസ്​ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളാണ് അന്ന് സമ്മേളനത്തിൽ പങ്കെടുത്തത്. 54 സ്വതന്ത്ര രാജ്യങ്ങളാണ് നിലവിൽ സംഘടനയിൽ അംഗങ്ങളായുള്ളത്. 1947ൽ സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യ ഭരിച്ചിരുന്നത് ബ്രിട്ടീഷുകാരാണെന്ന് കൂട്ടുകാർക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ, നമ്മുടെ രാജ്യവും ഈ സംഘടനയിൽ അംഗമാണ്. 54 അംഗരാജ്യങ്ങളിൽ 32 എണ്ണവും ജമൈക്കയും നമീബിയയും പോലെ 1.5 മില്യൺ ജനസംഖ്യയുള്ള ചെറുരാജ്യങ്ങളാണ്. രണ്ടുവർഷത്തിലൊരിക്കൽ കോമൺവെൽത്ത് രാജ്യങ്ങളിലെ നേതാക്കൾ യോഗം ചേർന്നാണ് നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നത്. കോമൺവെൽത്തിെൻറ ആസ്ഥാനം ലണ്ടനാണ്. ജനാധിപത്യവും വികസനവും സമാധാനവും നിലനിൽക്കുന്നതിനാണ് സംഘടന പ്രവർത്തിക്കുന്നത്. ബ്രിട്ടീഷ് രാജ്ഞിയായ എലിസബത്ത് (രണ്ട്) ആണ് കോമൺവെൽത്തിെൻറ മേധാവി. പണ്ട് ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന രാജ്യങ്ങളാണ് സംഘടനയിൽ അംഗങ്ങളെങ്കിലും ബ്രിട്ടീഷ് രാജ്ഞിക്ക് പ്രത്യേകം അധികാരങ്ങളൊന്നും കോമൺവെൽത്തിലില്ല. 1949ൽ അംഗരാജ്യങ്ങളുടെ പ്രധാനമന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് ആധുനിക കോമൺവെൽത്ത് നാഷൻസിെൻറ പിറവി. കിങ് ജോർജ് ആറാമനായിരുന്നു ആദ്യതലവൻ. അദ്ദേഹത്തിെൻറ മരണശേഷം എലിസബത്ത് (രണ്ട്) ആ സ്ഥാനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കോമൺവെൽത്ത് രാജ്യങ്ങളാണ് അതിെൻറ തലവനെ തീരുമാനിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യവുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലാത്ത രാജ്യങ്ങളായ റുവാണ്ടയും മൊസാംബീകുമാണ് അവസാനമായി കോമൺവെൽത്തിൽ അംഗങ്ങളായത്.

മൂന്നു പ്രധാന സംഘടനകളാണ് കോമൺവെൽത്തിെൻറ ഭാഗമായുള്ളത്. കോമൺവെൽത്ത് സെക്ര​േട്ടറിയറ്റ്, കോമൺവെൽത്ത് ഫൗണ്ടേഷൻ, കോമൺവെൽത്ത് ഓഫ് ലേണിങ് എന്നിവയാണവ. വികസനവും സമാധാനവും മുൻനിർത്തിയ കോമൺവെൽത്ത് ലക്ഷ്യങ്ങൾ നേടാനായി അംഗരാജ്യങ്ങളെ സഹായിക്കാനാണ് കോമൺവെൽത്ത് സെക്ര​േട്ടറിയറ്റ് നിലകൊള്ളുന്നത്. 1965ലാണ് സെക്രട്ടറിയേറ്റ് നിലവിൽവന്നത്. സെക്ര​േട്ടറിയറ്റിെൻറ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് സെക്രട്ടറി ജനറൽ. വികസനത്തിലും ജനാധിപത്യത്തിലും ജനങ്ങളുടെ പങ്കാളിത്തവും സഹായവും ഉറപ്പുവരുത്താനാണ് കോമൺവെൽത്ത് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസത്തിനാണ് കോമൺവെൽത്ത് ഓഫ് ലേണിങ് പ്രാധാന്യം നൽകുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദ്യാര്‍ഥികളെ ഉദ്ദേശിച്ച് കോമണ്‍വെല്‍ത്ത് ഡിസ്​റ്റന്‍സ് ലേണിങ് സ്‌കോളര്‍ഷിപ്പും കോമൺവെൽത്ത് ലോ ഇൻകം, മിഡിൽ ഇൻകം രാജ്യങ്ങളിലെ തെരഞ്ഞെടുത്ത സർവകലാശാലകളിൽ മാസ്​റ്റേഴ്സ് പ്രോഗ്രാം സ്കോളർഷിപ്പും അടക്കം വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും സംഘടന സഹായം നൽകുന്നുണ്ട്.

കോമൺവെൽത്ത് ചെറുകഥാ പുരസ്കാരം എഴുത്തുകാർക്കുള്ള പ്രോത്സാഹനമാണ്. ഝാർഖണ്ഡ് സ്വദേശിനിയായ കൃതിക പാണ്ഡെക്കാണ് കഴിഞ്ഞതവണ പുരസ്കാരം ലഭിച്ചത്. ദ ഗ്രേറ്റ് ഇന്ത്യൻ ടീ ആൻഡ്​ സ്നാക്സ് എന്ന കൃതിക്കാണ് കോമൺവെൽത്ത് റൈറ്റേഴ്സ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ചത്.

1901ൽ ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞി മരിച്ചതിനുശേഷം അവരുടെ ജന്മദിനമായ മേയ് 24 സാമ്രാജ്യ ദിനമായി ആചരിക്കപ്പെട്ടു. 1958 വരെ ഇതു തുടർന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഹരോൾഡ് മാക്മില്ലൻ ഇതിനെ കോമൺ‌വെൽത്ത് ദിനമെന്ന് പുനർനാമകരണം ചെയ്തു. പിന്നീട് റോയൽ കോമൺ‌വെൽത്ത് സൊസൈറ്റിയുടെ തീരുമാനപ്രകാരം സാമ്രാജ്യത്വദിനത്തോടനുബന്ധിച്ച്

മേയ് 24ന് കോമൺ‌വെൽത്ത് ദിനാഘോഷം തുടരുന്നതിനുപകരം എല്ലാ വർഷവും മാർച്ച് രണ്ടാം തിങ്കളാഴ്ച കോമൺ‌വെൽത്ത് ദിനമായി ആചരിക്കുന്നു. എന്നാൽ, ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിൽ ഇപ്പോഴും മേയ് 24നാണ്​ കോമൺവെൽത്ത്​ ദിനം.

ലോകത്തിലെ മൂന്നാമത്തെ വലിയ കായിക മേളയാണ് കോമൺവെൽത്ത് ഗെയിംസ്. കോമൺവെൽത്ത് രാജ്യങ്ങളിലെ കായിക താരങ്ങളാണ് ഈ മേളയിൽ മാറ്റുരക്കുക. ഓരോ നാലുവർഷം കൂടുമ്പോഴാണ്‌ മേള നടത്തുന്നത്.

29 എവറസ്റ്റ് ദിനം

ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത​താ​യി ആ​രു​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ ലോ​ക​ത്ത് ഏ​റ്റ​വും ഉ​യ​രം താ​ണ്ടു​ന്ന​വ​രാ​ണ് പ​ർ​വ​താ​രോ​ഹ​ക​ർ. അ​തി​ൽ ഏ​തൊ​രു പ​ർ​വ​താ​രോ​ഹ​ക​ന്റെയും സ്വ​പ്ന​മാ​ക​ട്ടേ ഏ​റ്റ​വും വ​ലി​യ കൊ​ടു​മു​ടി​യാ​യ എ​വ​റ​സ്റ്റും. എ​വ​റ​സ്റ്റ് കൊ​ടു​മു​ടി എ​ഡ്മ​ണ്ട് ഹി​ല​രി​യും ടെ​ൻ​സി​ങ് നോ​ർ​ഗ​യും കീ​ഴ​ട​ക്കി​യ​തി​ന്റെ സ്മ​ര​ണാ​ർ​ഥം മേ​യ് 29 അ​ന്താ​രാ​ഷ്ട്ര എ​വ​റ​സ്റ്റ് ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു. കൂ​ടു​ത​ൽ പ​ർ​വ​ത വി​ശേ​ഷ​ങ്ങ​ള​റി​യാം.

ചൈ​ന, നേ​പ്പാ​ൾ അ​തി​ർ​ത്തി​ക​ളി​ലാ​യി ഹി​മാ​ല​യ​ൻ പ​ർ​വ​തനി​ര​ക​ളി​ൽ സ്ഥി​തിചെ​യ്യു​ന്ന കൊ​ടു​മു​ടി​യാ​ണ് എ​വ​റ​സ്റ്റ്. സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 8,848.86 മീ​റ്റ​റാ​ണ് ഇ​തി​ന്റെ ഉ​യ​രം. 1856 ലാ​ണ് എ​വ​റ​സ്റ്റി​ന്റെ ഉ​യ​രം ഔ​ദ്യോ​ഗി​ക​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ളോ​ളം പ​ഴ​ക്ക​മു​ള്ള എ​വ​റ​സ്റ്റി​ൽ ആ​ദ്യ​മാ​യി മ​നു​ഷ്യ​ൻ കാ​ലു​കു​ത്തി​യി​ട്ട് ഒ​രു നൂ​റ്റാ​ണ്ടാ​കു​ന്ന​തേ​യു​ള്ളൂ. 1953 മേ​യ് 29 പ​ക​ൽ 11.30നാ​യി​രു​ന്നു ആ ​ച​രി​ത്ര സം​ഭ​വം. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​നു​ഷ്യ​ൻ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ കൊ​ടു​മു​ടി കീ​ഴ​ട​ക്കി. ന്യൂ​സി​ല​ൻ​ഡു​കാ​ര​നാ​യ എ​ഡ്മ​ണ്ട് ഹി​ല​രി​യും നേ​പ്പാ​ളു​കാ​ര​നാ​യ ടെ​ൻ​സി​ങ് നോ​ർ​ഗ​യു​മാ​ണ് ച​രി​ത്ര​ത്തി​ന്റെ ഭാ​ഗ​മാ​യ​വ​ർ. 1953 ഏ​പ്രി​ൽ 13നാ​ണ് കേ​ണ​ൽ ജോ​ൺ ഹ​ണ്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​സം​ഘ​ത്തി​ന്റെ എ​വ​റ​സ്റ്റ് ദൗ​ത്യം ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ദൗ​ത്യ​സം​ഘ​ത്തി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ​ല്ലാം പാ​തി​വ​ഴി​യി​ൽ ദൗ​ത്യ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യെ​ങ്കി​ലും ടെ​ൻ​സി​ങ്ങും ഹി​ല​രി​യും നി​ശ്ച​യ ദാ​ർ​ഢ്യ​ത്തോ​ടെ മു​ന്നോ​ട്ട് നീ​ങ്ങു​ക​യാ​യി​രു​ന്നു.

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ സ​ർ​വേ​യ​ർ ജ​ന​റ​ലാ​യി​രു​ന്ന കേ​ണ​ൽ ആ​ൻ​ഡ്രൂ വാ​ഗ് ത​ന്റെ മു​ൻ​ഗാ​മി​യാ​യി​രു​ന്ന സ​ർ ജോ​ർ​ജ് എ​വ​റ​സ്റ്റി​ന്റെ പേ​ര് ശിപാ​ർ​ശ ചെ​യ്ത​തി​നെ തു​ട​ർ​ന്ന് 1865 ൽ ​റോ​യ​ൽ ജി​യോ​ഗ്ര​ഫി​ക്ക​ൽ സൊ​സൈ​റ്റി കൊ​ടു​മു​ടി​ക്ക് എ​വ​റ​സ്റ്റ് എ​ന്ന പേ​ര് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​വ​റ​സ്റ്റ് കൊ​ടു​മു​ടി പ​ല പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്. നേ​പ്പാ​ളു​കാ​ർ എ​വ​റ​സ്റ്റി​നെ സാ​ഗ​ർ​മാ​താ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. ചൈ​ന​യി​ൽ ചു​മ് ലാ​ങ്മ ഫെ​ങ്,തി​ബ​ത്തി​ൽ ചോ​മ ലു​ങ്മ, സം​സ്കൃ​ത​ത്തി​ൽ ദേ​വ​ഗി​രി എ​ന്നും എ​വ​റ​സ്റ്റി​നെ വി​ളി​ക്കും.

നേ​പ്പാ​ൾ, തി​ബ​ത്ത് എ​ന്നി​വ വ​ഴി​യാ​ണ് എ​വ​റ​സ്റ്റി​ലേ​ക്കു​ള്ള പാ​ത​ക​ൾ. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ തി​ബ​ത്തിലൂ​ടെ​യാ​യി​രു​ന്നു പ​ർ​വ​താ​രോ​ഹ​ക​ർ എ​വ​റ​സ്റ്റ് പ​ര്യ​വേ​ക്ഷണ​ങ്ങ​ൾ ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ടെ​ൻ​സി​ങ്ങും ഹി​ല​രി​യും ആ​ദ്യ​മാ​യി എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ​ത് നേ​പ്പാ​ൾ പാ​ത​യി​ലൂ​ടെ ആ​യി​രു​ന്നു. കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ​യാ​ണ് ഓ​രോ പ​ർ​വ​താ​രോ​ഹ​ക​നും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. ത​ണു​പ്പു​കാ​ല​ത്തി​നും മ​ഴ​ക്കാ​ല​ത്തി​നും ഇ​ട​യി​ൽ മാ​ർ​ച്ച്-​ മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് എ​വ​റ​സ്റ്റ് ക​യ​റു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ​മ​യം. എ​ങ്കി​ലും നി​ര​വ​ധി മ​ര​ണ​ക്കെ​ണി​ക​ൾ മ​റി​ക​ട​ന്നു​വേ​ണം എ​വ​റ​സ്റ്റി​ന്റെ ഉ​യ​ര​ത്തി​ലെ​ത്താ​ൻ. ഹി​മ​പാ​ത​മാ​ണ് ഇ​വി​ടെ പ​ർ​വ​താ​രോ​ഹ​ക​ർ നേ​രി​ടേ​ണ്ടി​വ​രു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി.

ഉ​യ​ര​ത്തി​ലേ​ക്ക് പോ​കുന്തോ​റും ഓ​ക്സി​ജ​ന്റെ അ​ള​വ് കു​റ​യു​ന്ന​തി​നാ​ൽ ഹൃ​ദ​യം, ശ്വാ​സ​കോ​ശം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കും. ന്യു​മോ​ണി​യ, ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്ക​ത്തി​ൽ നീ​ർ​വീ​ക്കം, അ​തി​ക​ഠി​ന​മാ​യ ത​ല​വേ​ദ​ന,ഛർ​ദി എ​ന്നി​വ​യും പ​ർ​വ​താ​രോ​ഹ​ക​ർ​ക്ക് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കാം.

നേ​പ്പാ​ളി​ലെ കു​ന്നി​ൻ ചരി​വു​ക​ളി​ൽ താ​മ​സി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​മാ​ണ് ഷേ​ർ​പക​ൾ. കൃ​ഷി​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ർ​ഗം. എ​വ​റ​സ്റ്റി​ലേ​ക്ക് പോ​കു​ന്ന പ​ർ​വതാ​രോ​ഹ​ക​ർ​ക്ക് ഷേ​ർ​പ​ക​ളാ​ണ് വ​ഴി​കാ​ട്ടി​ക​ൾ. ഷേ​ർ​പ​ക​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കു​ക എ​ന്ന ദൗ​ത്യം അ​ത്ര എ​ളു​പ്പ​മ​ല്ല. ബു​ദ്ധ​മ​ത അ​നു​യാ​യി​ക​ളാ​യ ഷേ​ർ​പ​ക​ൾ​ക്ക് എ​വ​റ​സ്റ്റ് സാ​ഗ​ർ​മാ​ത​യാ​ണ്. ആ​ദ്യ​മാ​യി എ​വ​റ​സ്റ്റി​ന്റെ നെ​റു​ക​യി​ലെ​ത്തി​യ ര​ണ്ടു​പേ​രി​ലൊ​രാ​ളാ​യ ടെ​ൻ​സി​ങ് നോ​ർ​ഗെ ഷേ​ർ​പയാ​ണ്. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക​ൻ ജാം​ലി​ങ് ടെ​ൻ​സി​ങ് നോ​ർ​ഗെ​യും എ​വ​റ​സ്റ്റി​ലെ​ത്തി. പ​സാ​ങ് ലാ​മു ഷേ​ർ​പയാ​ണ് എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യ ആ​ദ്യ നേ​പ്പാ​ളി വ​നി​ത. ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി​യെ​ന്ന റെ​ക്കോ​ഡ് സ്വ​ന്ത​മാ​ക്കി​യ​തും ഒ​രു ഷേ​ർ​പ ത​ന്നെ. കാ​മി റി​ത ഷേ​ർ​പ​യാ​ണ് 26 ത​വ​ണ എ​വ​റ​സ്റ്റി​ന്റെ മു​ക​ളി​ലെ​ത്തി​യ​ത്.

ശു​ദ്ധ​ജ​ല​ത്തി​ന്റെ സ്രോ​ത​സ്സു​ക​ളാ​ണ് മ​ഞ്ഞു വീ​ഴ്ച​യു​ള്ള പ​ർ​വ​ത​ങ്ങ​ൾ. പ​ർ​വ​ത​ങ്ങ​ളി​ലെ ഹി​മാ​നി​ക​ളും ത​ടാ​ക​ങ്ങ​ളും ഭൂ​മി​യി​ലെ ശു​ദ്ധ​ജ​ല സം​ഭ​ര​ണി​ക​ളാ​ണ്. നി​ര​വ​ധി ന​ദി​ക​ളു​ടെ ഉ​ത്ഭ​വസ്ഥാ​നം കൂ​ടി​യാ​ണ് പ​ർ​വ​ത​ങ്ങ​ൾ. പ​ർ​വ​ത​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജ​ല​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത് ഈ ​ജ​ല​സം​ഭ​ര​ണി​ക​ളാ​ണ്. എ​ന്നാ​ൽ വ​ർ​ധി​ച്ചു വ​രു​ന്ന കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം പ​ർ​വ​ത​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​ന്ത​രീ​ക്ഷ താ​പ​നി​ല കൂ​ടു​ന്ന​ത് ഹി​മാ​നി​ക​ളു​ടെ വ​ലു​പ്പ​ത്തെ​യും രൂ​പ​ത്തി​ലും മാ​റ്റം വ​രു​ത്തു​ക​യും ജ​ല​ത്തി​​ന്റെ അ​ള​വി​ൽ വ്യ​ത്യാ​സം ഉ​ണ്ടാ​വു​ക​യും ​ചെ​യ്യു​ന്നു. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം എ​വ​റ​സ്റ്റി​നെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സ​ഞ്ചാ​രി​ക​ളു​ടെ​യും എ​വ​റ​സ്റ്റ് ക​യ​റാ​നെ​ത്തു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ച​തോ​ടെ മാ​ലി​ന്യ​ക്കൂമ്പാ​ര​വും എ​വ​റ​സ്റ്റ് നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്ന​മാ​ണ്. ഒ​രേ വ​ർ​ഷ​വും ട​ൺ ക​ണ​ക്കി​ന് പാ​ഴ് വ​സ്തു​ക്ക​ളാ​ണ് എ​വ​റ​സ്റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്യു​ന്ന​ത്. 2009ൽ ​നേ​പ്പാ​ളി​ന്റെ മ​ന്ത്രി സ​ഭാ​യോ​ഗം എ​വ​റ​സ്റ്റി​ൽ ന​ട​ത്തി​യി​രു​ന്നു. ഹി​മാ​ല​യ പ​ർ​വ​തനി​ര​ക​ളി​ൽ ആ​ഗോ​ള താ​പ​നം ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ൾ ലോ​ക​ത്തി​ന്റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നാ​യി​രു​ന്നു മ​ന്ത്രി​സ​ഭ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:May DayMayBiological Diversity
News Summary - May Important Days
Next Story