Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
environment day
cancel
Homechevron_rightVelichamchevron_rightDay to Rememberchevron_rightഒരേ ഒരു ഭൂമി

ഒരേ ഒരു ഭൂമി

text_fields
bookmark_border

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഏ​റ്റ​വും പ്ര​ധാ​ന പ്ര​ചാ​ര​ണ മാ​ർ​ഗം ആ​ണ് ലോ​ക പ​രി​സ്ഥി​തി ദി​നം. എ​ല്ലാ വ​ർ​ഷ​വും ജൂ​ൺ അ​ഞ്ചി​നാ​ണ് ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ക്കു​ന്ന​ത്. പാ​രി​സ്ഥി​തി​ക പൊ​തു​ജ​ന സ​മ്പ​ർ​ക്ക​ത്തി​നാ​യു​ള്ള ഏ​റ്റ​വും വ​ലി​യ ആ​ഗോ​ള പ്ലാ​റ്റ്ഫോ​മാ​യി പ​രി​സ്ഥി​തി ദി​നാ​ച​ര​ണം മാ​റി​ക്ക​ഴി​ഞ്ഞു.

'ഒരേ ഒരു ഭൂമി' (only one earth) എ​ന്ന​താ​ണ് 2022ലെ ​ലോ​ക പ​രി​സ്ഥി​തി ദി​ന പ്ര​മേ​യം. ജൂ​ൺ അ​ഞ്ച് പ​രി​സ്ഥി​തി ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ 1972ലെ ​സ്റ്റോ​ക്ഹോം ​സമ്മേ​ള​ന​ത്തി​ന്റെ 50ാം വാ​ർ​ഷി​ക വേ​ള​യി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്റെ ആ​തി​ഥേ​യ രാ​ജ്യം വീ​ണ്ടും സ്വീ​ഡ​ൻ ആ​ണ്. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക (Living susfainably in harmony with nature) എ​ന്ന ആ​ശ​യ​ത്തി​ന്റെ ആ​വ​ശ്യ​ക​ത ഉ​യ​ർ​ത്തി​ക്കാ​ട്ടി 1972ലെ ​സ്റ്റോ​ക്ക് ഹോം ​സ​മ്മേ​ള​നം ഉ​യ​ർ​ത്തി​യ മു​ദ്രാ​വാ​ക്യ​വും 'ഒ​രു ഭൂ​മി മാ​ത്രം' എ​ന്ന​താ​യി​രു​ന്നു. 50 വ​ർ​ഷ​ത്തിനുശേ​ഷ​വും ഈ ​മു​ദ്രാ​വാ​ക്യം വീ​ണ്ടും ഉ​യ​ർ​ത്തി​ക്കാ​ട്ടേ​ണ്ടി​വ​രു​ന്നു. ജീ​വ​ജാ​ല​ങ്ങ​ളു​ടെ ഏ​ക ഭ​വ​നം ന​മ്മു​ടെ ഗ്ര​ഹ​മാ​യ ഭൂ​മി മാ​​ത്ര​മാ​ണ്.

സ്റ്റോ​ക്ഹോം സ​മ്മേ​ള​ന​ത്തി​നുശേ​ഷം രൂ​പം​കൊ​ണ്ട UNCP (യു​നൈ​റ്റ​ഡ് നേ​ഷ​ൻ​സ് എ​ൻ​വ​യ​ൺ​മെ​ന്റ് പ്രോ​ഗ്രാം) 1974 മു​ത​ൽ വ​ർ​ഷംതോ​റും ന​ട​ത്തു​ന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ങ്ങ​ൾ ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും. പാ​കി​സ്താ​ൻ ആ​തി​ഥേ​യ രാ​ജ്യ​മാ​യി​രു​ന്ന 2021ലെ ​തീം ആ​വാ​സ​വ്യ​വ​സ്ഥ പു​നഃസ്ഥാ​പ​നം (Ecosystem restoration) എ​ന്ന​താ​യി​രു​ന്നു.

നമുക്കു ചെയ്യാം

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ധാ​രാ​ളം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. 'ഒരേ ഒരു ഭൂമി' എ​ന്ന ആ​ശ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ഷോ​ർ​ട്ട് ഫി​ലിം വി​ഡി​യോ നി​ർ​മാ​ണം എ​ന്നി​വ മു​ൻ​കൂ​ട്ടി ആ​ലോ​ചി​ച്ച് ത​യാ​റാ​ക്കു​ക​യും ജൂ​ൺ അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്യു​ക​യും ചെ​യ്യാം. കൂ​ടാ​തെ ക്ല​ബ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പോ​സ്റ്റ​ർ നി​ർ​മാ​ണം, ക​ത്തെ​ഴു​ത്ത് മ​ത്സ​രം (ഭൂ​മി​ക്ക്), ക്വി​സ്, കൊ​ളാ​ഷ് നി​ർ​മാ​ണം ഇ​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാം.

ഓ​ർ​ക്കാം ഒ​രു ഭൂ​മി മാ​ത്ര​മാ​ണ് ന​മു​ക്ക് ത​ല ചാ​യ്ക്കാ​നു​ള്ള​ത്. ആ ​ഭൂ​മി​യെ, പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കാ​നും ന​മ്മ​ൾ മാ​ത്ര​മേ​യു​ള്ളൂ. മറ്റു ജീ​വ​ജാ​ല​ങ്ങളൊന്നും പ്ര​കൃ​തി​യെ മ​ലി​ന​പ്പെ​ടു​ത്തു​ന്നി​ല്ല. പ​രി​സ്ഥി​തി ദി​ന​ത്തി​ൽ മാ​ത്രം ആ​ക​രു​ത് ഭൂ​മി ചി​ന്ത​ക​ൾ. ന​മ്മു​ടെ ജീ​വി​ത​ശൈ​ലിത​ന്നെ പ​രി​സ്ഥി​തി​ക്ക് ഒ​പ്പം ച​ലി​ക്കു​ന്ന​താ​ക​ട്ടെ.

ഭൂമിക്കായി...

  • ചെടികൾ നട്ടുപിടിപ്പിക്കുക മാത്രമല്ല, അവ​യെ പരിപാലിക്കുക മാത്രമല്ല, അവയുടെ പരിപാലനവും ഏറ്റെടുക്കണം.
  • ഓരോ പുൽക്കൊടിക്കും അതിന്റേതായ ഉപയോഗങ്ങളുണ്ടാകും. അവയെ വെട്ടിനശിപ്പിക്കാതിരിക്കാം
  • ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറക്കാം.
  • കാർബൺ ബഹിർഗമനം ഒഴിവാക്കാം
  • പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറച്ച് മാലിന്യം ഒഴിവാക്കാം
  • വെള്ളം, വായു, വെളിച്ചം, ഭക്ഷണം തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പിനാവശ്യമായവയെല്ലാം മലിനമാക്കാതിരിക്കേണ്ടത് ഉത്തരവാദിത്തമായി ഏ​റ്റെടുക്കണം.
  • നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് മനുഷ്യന്റെ മാത്രമല്ല, എല്ലാ ജീവജാലങ്ങളുടെയും അതിജീവനം അത്യാവശ്യമാണ്. അതിനാൽ അവയെ നശിപ്പിക്കാതിരിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environment dayonly one earth
News Summary - June 5 environment day only one earth
Next Story